Picsart 24 08 16 09 04 42 176

ആസ്റ്റൺ വില്ല സ്ട്രൈക്കർ കാമറൂൺ ആർച്ചറിനെ സതാമ്പ്ടൺ സ്വന്തമാക്കും

ആസ്റ്റൺ വില്ല സ്ട്രൈക്കർ കാമറൂൺ ആർച്ചറിനെ സതാമ്പ്ടൺ സൈൻ ചെയ്യും. ക്ലബുകൾ തമ്മിൽ ഇതിനായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ സീസണിൽ ഷെഫീൽഡ് യുണൈറ്റഡിൽ കളിച്ച ആർച്ചർ അവർ ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടതോടെ വില്ലയിലേക്ക് മടങ്ങി എത്തുക ആയിരുന്നു. 22 കാരനായ ആർച്ചറെ കഴിഞ്ഞ സമ്മറിൽ 18.5 മില്യൺ പൗണ്ടിന് ആണ് ഷെഫീൽഡ് യുണൈറ്റഡിന് വില്ല വിറ്റത്. എല്ലാം റിലഗേഷൻ ആയതോടെ തിരികെവാങ്ങാൻ കരാർ പ്രകാരം ആസ്റ്റൺ വില്ല ബാധ്യസ്ഥരായി.

കഴിഞ്ഞ സീസണിൽ ഷെഫീൽഡ് യുണൈറ്റഡിനായി 32 മത്സരങ്ങളിൽ നിന്ന് ആർച്ചർ നാല് ഗോളുകൾ നേടി, മുമ്പ് 2022-23 കാമ്പെയ്‌നിൻ്റെ രണ്ടാം പകുതിയിൽ ചാമ്പ്യൻഷിപ്പ് സൈഡ് മിഡിൽസ്‌ബ്രോയിൽ ലോണിൽ 23 മത്സരങ്ങൾ കളിച്ച ആർച്ചർ അവുടെ 11 തവണ വല കണ്ടെത്തിയിരുന്നു. പ്രെസ്റ്റൺ നോർത്ത് എൻഡ്, സോളിഹുൾ മൂർസ് എന്നിവിടങ്ങളിലും അദ്ദേഹം ലോണിൽ കളിച്ചിട്ടുണ്ട്.

Exit mobile version