Picsart 23 07 30 20 11 28 406

സൗതാപ്റ്റൺ താരം മുഹമ്മദ് സലിസുവിനെ സ്വന്തമാക്കി എ.എസ് മൊണാക്കോ

സൗതാപ്റ്റണിന്റെ ഘാന പ്രതിരോധതാരം മുഹമ്മദ് സലിസുവിനെ സ്വന്തമാക്കി എ.എസ് മൊണാക്കോ. ഈ വർഷം പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട സൗതാപ്റ്റണിൽ നിന്നു 15 മില്യൺ യൂറോ നൽകിയാണ് സലിസുവിനെ ഫ്രഞ്ച് ക്ലബ് സ്വന്തമാക്കുന്നത്.

24 കാരനായ താരത്തിന് ആയി നേരത്തെ ഫുൾഹാം രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ അയാക്‌സ് താരത്തെ സ്വന്തമാക്കിയ അവർ ഇതിൽ നിന്നു പിന്മാറുക ആയിരുന്നു. നാലു ഇൻസ്റ്റാൾമെന്റ് ആയിട്ടു ആണ് താരത്തിന്റെ തുക മൊണാക്കോ നൽകുക. വളരെ മികച്ച താരമായി പരിഗണിക്കുന്ന താരമാണ് സലിസു.

Exit mobile version