ഷഹീന്‍ അഫ്രീദിയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

പരിക്കേറ്റ പാക്കിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിയ്ക്ക് പകരം ഏഷ്യ കപ്പിനുള്ള സ്ക്വാഡിലേക്ക് മുഹമ്മദ് ഹസ്നൈനിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. ഓഗസ്റ്റ് 27ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിൽ തൊട്ടടുത്ത ദിവസം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ഉണ്ട്.

2019 മാര്‍ച്ചിൽ ആണ് ഹസ്നൈന്‍ ഓസ്ട്രേലിയയ്ക്കെതിരെ പാക്കിസ്ഥാന് വേണ്ടി ഏകദിനത്തിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിട്ടുള്ളത്. പാക്കിസ്ഥാനായി 18 ടി20 മത്സരത്തിലും എട്ട് ഏകദിനത്തിലും താരം കളിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് യഥാക്രമം 17, 12 വിക്കറ്റുകളും നേടിയിട്ടുണ്ട്.

 

Story Highlights: Mohammad Hasnain to replace Shaheen Afridi in Asia Cup

ആക്ഷന്‍ ശരിയാക്കി, ഹസ്നൈന് ബൗളിംഗ് തുടരാം

പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഹസ്നൈന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗളിംഗ് തുടരാം എന്നറിയിച്ച് ഐസിസി. ലാഹോറിലെ ഐസിസി അംഗീകൃത കേന്ദ്രത്തിൽ നടത്തിയ സ്വകാര്യ റീ അസ്സെസ്സമെന്റ് വിജയിച്ചതോടെയാണ് താരത്തിന്റെ വിലക്ക് നീക്കിയത്.

സിഡ്നി തണ്ടറിന് വേണ്ടി ബിഗ് ബാഷിൽ കളിച്ചപ്പോള്‍ ജനുവരിയിലാണ് താരത്തിന്റെ ആക്ഷന്‍ സംശയാസ്പദമാണെന്ന് അമ്പയര്‍ ജെറാര്‍ഡ് അബൂദ് വ്യക്തമാക്കിയത്. തുടര്‍ന്ന് അടുത്ത മാസം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ശേഷമാണ് താരത്തിന്റെ ആക്ഷന്‍ പരിശോധിച്ചത്.

അതിന് ശേഷം പ്രാദേശിക ക്രിക്കറ്റിൽ താരത്തിന് ബൗളിംഗ് അനുമതി ലഭിച്ചുവെങ്കിലും താരത്തോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആക്ഷന്‍ ശരിയാക്കുവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാക്കിസ്ഥാന്റെ ഹൈ പെര്‍ഫോമന്‍സ് കോച്ച് ഉമര്‍ റഷീദുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹസ്നൈന്‍ മേയ് 21ന് ആണ് വീണ്ടും ആക്ഷന്‍ ടെസ്റ്റിന് വിധേയനാകുകയായിരുന്നു.

ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹാട്രിക് നേട്ടത്തിന് ഉടമയാണ് മുഹമ്മദ് ഹസ്നൈന്‍.

സിംബാബ്‍വേയെ 118 റണ്‍സില്‍ ഒതുക്കി പാക്കിസ്ഥാന്‍

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയ്ക്ക് നേടാനായത് 118 റണ്‍സ്. 9 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 34 റണ്‍സ് നേടിയ തിനാഷേ താമുന്‍ഹാകാംവേ ആണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ 20ന് മേലുള്ള സ്കോര്‍ നേടാനായില്ല. 18 റണ്‍സ് നേടിയ റെഗിസ് ചകാബ്‍വയാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഹസ്നൈനും ഡാനിഷ് അസീസും രണ്ട് വീതം വിക്കറ്റ് നേടി.

മുഹമ്മദ് ഹസ്നൈന് മുന്നില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ശതകം നേടി സിംബാബ്‍വേയുടെ രക്ഷകനായി ഷോണ്‍ വില്യംസ്

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ സംഭവിച്ച പോലെ ഇന്നും സിംബാബ്‍വേ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ പാക്കിസ്ഥാനെതിരെ 22/3 എന്ന നിലയിലേക്ക് വീണ് ടീമിനെ ബ്രണ്ടന്‍ ടെയിലറിന്റെയും ഷോണ്‍ വില്യംസിന്റെയും ഇന്നിംഗ്സുകളാണ് പിടിച്ചുയര്‍ത്തിയത്.

ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടുകെട്ട് നേടിയപ്പോള്‍ 56 റണ്‍സ് നേടിയ ടെയിലറിനെ നഷ്ടമായത് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. 33 റണ്‍സ് നേടി വെസ്ലലി മധവേരെയും വില്യംസിന് തുണ നല്‍കിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ 75 റണ്‍സ് കൂടി നേടുവാന്‍ കൂട്ടുകെട്ടിന് സാധിച്ചു.

പുറത്താകാതെ 118 റണ്‍സുമായി ഷോണ്‍ വില്യംസ് ടീമിന്റെ ടോപ് സ്കോറര്‍ ആകുകയും ഒപ്പം ടീമിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സിലേക്ക് എത്തിയ്ക്കുകയും ചെയ്തു. പാക് നിരയില്‍ മുഹമ്മദ് ഹസ്നിന്‍ 26 റണ്‍സ് മാത്രം വിട്ട് നല്‍കി അഞ്ച് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

36 പന്തില്‍ നിന്ന് 45 റണ്‍സ് നേടി സിക്കന്ദര്‍ റാസയും മികവാര്‍ന്ന പ്രകടനം സിംബാബ്‍വേയ്ക്ക് വേണ്ടി പുറത്തെടുത്തു.

Exit mobile version