6 പന്തിൽ 30 റൺസുമായി ഡെവാള്‍ഡ് ബ്രെവിസ്, 5 സിക്സുകള്‍!!! 7 റൺസ് ജയവുമായി പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് തോൽവി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് ട്രിന്‍ബാഗോയെ 7 റൺസിനാണ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 163/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ട്രിന്‍ബാഗോയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് മാത്രമേ നേടാനായുള്ളു. 78 റൺസ് നേടിയ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിന് ശേഷം വെറും 6 പന്തിൽ 5 സിക്സ് അടക്കം 30 റൺസ് നേടിയ ഡെവാള്‍ഡ് ബ്രെവിസ് ആണ് പാട്രിയറ്റ്സിനെ 163 റൺസിലേക്ക് എത്തിച്ചത്. അവസാന ഓവറിൽ 21 റൺസ് വഴങ്ങിയെങ്കിലും 3 വിക്കറ്റ് നേടിയ ഡുപാവ്ലിയൺ ആണ് ട്രിന്‍ബാഗോ ബൗളര്‍മാരിൽ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിന്‍ബാഗോയ്ക്ക് വേണ്ടി ടിം സീഫെര്‍ട് 59 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കീറൺ പൊള്ളാര്‍ഡ് 31 റൺസും ആന്‍ഡ്രേ റസ്സൽ 29 റൺസും നേടി. പാട്രിയറ്റ്സിന് വേണ്ടി ഷെൽഡൺ കോട്രെൽ മൂന്നും കെവിന്‍ സിങ്ക്ലയര്‍, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

അപരാജിത കുതിപ്പ് തുടര്‍ന്ന് പാട്രിയറ്റ്സ്, ഗയാനയെ വീഴ്ത്തിയത് 6 വിക്കറ്റിന്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഗയാന ആമസോൺ വാരിയേഴ്സിനെതിരെ 6 വിക്കറ്റ് വിജയം ആണ് ടീം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഗയാന 3 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടിയപ്പോള്‍ ഗയാന 4 പന്ത് അവശേഷിക്കവെയാണ് സ്കോര്‍ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്. ഗയാനയ്ക്ക് വേണ്ടി മുഹമ്മദ് ഹഫീസ് 70 റൺസ് നേടിയപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 52 റൺസ് നേടി.

ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡ് പുറത്താകാതെ 59 റൺസ് നേടിയപ്പോള്‍ ഡെവൺ തോമസ്(31), എവിന്‍ ലൂയിസ്(30), ഡ്വെയിന്‍ ബ്രാവോ എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

പാട്രിയറ്റ്സിന്റെ കരുതുറ്റ് പ്രകടനം തുടരുന്നു, 8 വിക്കറ്റ് വിജയം

ഗയാന ആമസോൺ വാരിയേഴ്സിനെതിരെ എട്ട് വിക്കറ്റ് വിജയവുമായി സെയിന്റ് കിറ്റ്സ് ആന്‍ഡ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഗയാനയെ 146/8 എന്ന സ്കോറിന് ഒതുക്കിയ ശേഷം 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ആണ് പാട്രിയറ്റ്സ് വിജയം ഉറപ്പാക്കിയത്.

39 പന്തിൽ 62 റൺസ് നേടിയ എവിന്‍ ലൂയിസും 55 റണ്‍സുമായി പുറത്താകാതെ നിന്ന ഡെവൺ തോമസും ആണ് വിജയികള്‍ക്കായി തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗയാനയ്ക്ക് വേണ്ടി ചന്ദ്രപോള്‍ ഹേംരാജ് 39 റൺസുമായി ടോപ് സ്കോറര്‍ ആയി. ഹഫീസ് പുറത്താകാതെ 38 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 10 പന്തിൽ 23 റൺസ് നേടിയെങ്കിലും താരം വേഗത്തിൽ പുറത്തായത് ടീമിന് തിരിച്ചടിയായി.

പാട്രിയറ്റ്സിന് വേണ്ടി ഡൊമിനിക് ഡ്രേക്ക്സ് മൂന്നും ഫവദ് അഹമ്മദ് രണ്ടും വിക്കറ്റ് നേടി.

അഞ്ചാം വിക്കറ്റ് പാട്രിയറ്റ്സിനെ കാത്തു, 21 റൺസ് വിജയം

ബാര്‍ബഡോസ് റോയല്‍സിനെതിരെ 21 റൺസിന്റെ മികച്ച വിജയം നേടി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 39/4 എന്ന നിലയിലേക്ക് വീണ പാട്രിയറ്റ്സിന്റെ തിരിച്ചുവരവ് 5ാം വിക്കറ്റിൽ 116 റൺസ് നേടിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് – ഡ്വെയിന്‍ ബ്രാവോ കൂട്ടുകെട്ടിന്റെ മികവിലായിരുന്നു.

റൂഥര്‍ഫോര്‍ഡ് 53 റൺസും ബ്രാവോ പുറത്താകാതെ 47 റൺസും നേടിയപ്പോള്‍ 7 പന്തിൽ 19 റൺസുമായി ഫാബിയന്‍ അല്ലനും 175/5 എന്ന സ്കോറിലേക്ക് പാട്രിയറ്റ്സിനെ എത്തുവാന്‍ സഹായിച്ചു. റോയൽസിന് വേണ്ടി ഒഷേന്‍ തോമസ് മൂന്ന് വിക്കറ്റ് നേടി.

ഷായി ഹോപും(44), അസം ഖാനും(28) മാത്രം റോയല്‍സ് നിരയിൽ തിളങ്ങിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമേ ബാര്‍ബഡോസ് റോയല്‍സിന് നേടാനായുള്ളു. ഷെൽഡൺ കോട്രെൽ, ഡൊമിനിക് ഡ്രേക്ക്സ് എന്നിവര്‍ പാട്രിയറ്റ്സിനായി രണ്ട് വീതം വിക്കറ്റ് നേടി.

 

ക്രിസ് ഗെയിൽ കരീബിയൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുന്നു , പാട്രിയറ്റ്സിന് വേണ്ടി കളിക്കും

കഴിഞ്ഞ വർഷം സിപിഎലിൽ നിന്ന് വിട്ട് നിന്ന് ക്രിസ് ഗെയിൽ വീണ്ടും ടൂർണ്ണമെന്റിലേക്ക് മടങ്ങിയെത്തുന്നു. ഇത്തവണ സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിന് വേണ്ടിയാണ് താരം കളിക്കുക. ഇതിന്റെ കാര്യം ടീം അവരുടെ ഇൻസ്റ്റാഗ്രാം ചാനലിൽ അറിയിക്കുകയായിരുന്നു. പാട്രിയറ്റ്സിന് വേണ്ടി താരം ഇതിന് മുമ്പും കളിച്ചിട്ടുണ്ട്. 2020 സീസണിന് മുമ്പ് താരം ജമൈക്ക തല്ലാവാസ് കോച്ചുമായി തെറ്റിപ്പിരിഞ്ഞ് ആണ് ടീമിൽ നിന്ന് വിടവാങ്ങിയത്.

ഐപിഎലിൽ മികച്ച ഫോമിലായിരുന്നു ഗെയിൽ കളിച്ചിരുന്നത്. കരീബിയൻ പ്രീമിയർ ലീഗിലേ എക്കാലത്തെയും റൺ സ്കോറർമാരിൽ രണ്ടാം സ്ഥാനത്താണ് ഗെയിൽ. കഴിഞ്ഞ സീസണിൽ വെറും ഒരു മത്സരത്തിൽ മാത്രം വിജയിച്ച പാട്രിയറ്റ്സിന് ഗെയിലിന്റെ വരവ് അനുഗ്രഹമാകുമെന്നാണ് കരുതുന്നത്.

ഡ്വെയിന്‍ ബ്രാവോ ട്രിന്‍ബാഗോ വിടുന്നു, ഇനി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സില്‍

2021 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഡ്വെയിന്‍ ബ്രാവോ പുതിയ ടീമിനായി കളിക്കും. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചിരുന്ന താരം ഈ സീസണില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വേണ്ടിയാവും കളിക്കുക.

അതേ സമയം ദിനേശ് രാംദിനെ ബ്രാവോയ്ക്ക് പകരം സെയിന്റ് കിറ്റ്സ് ട്രേഡ് ചെയ്യുകയായിരുന്നു. ട്രിന്‍ബാഗോയെ മൂന്ന് തവണ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കടിയാണ് ഡ്വെയിന്‍ ബ്രാവോ. 2013 മുതല്‍ ട്രിന്‍ബാഗോയ്ക്ക് വേണ്ടി കളിക്കുകയാണ് ബ്രാവോ.

79 മത്സരങ്ങളില്‍ നിന്ന് 106 വിക്കറ്റുകളും 965 റണ്‍സും താരം നേടിയിട്ടുണ്ട്. തന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ പുതിയ വെല്ലുവിളി ഏറ്റെടുക്കുക എന്നതാണ് ലക്ഷ്യം എന്നാണ് ബ്രാവോ ഈ നീക്കത്തിന് പിന്നിലെ കാരണമായി വിശേഷിപ്പിച്ചത്.

51 പന്ത് ബാക്കി നില്‍ക്കെ 9 വിക്കറ്റ് ജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, പത്താം വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പത്തില്‍ പത്ത് വിജയവും നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിനെ 77 റണ്‍സില്‍ എറിഞ്ഞിട്ട ശേഷം ലക്ഷ്യം 11.3 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്.

ആമീര്‍ ജാംഗോയുടെ(19) വിക്കറ്റ് നഷ്ടമായെങ്കിലും 41 റണ്‍സ് നേടിയ ടിയോണ്‍ വെബ്സ്റ്ററും 16 റണ്‍സുമായി ടിം സീഫെര്‍ട്ടും ട്രിന്‍ബാഗോയെ ലക്ഷ്യത്തിലേക്ക് നയിക്കുകയായിരുന്നു.

പാട്രിയറ്റ്സിന് പ്രയാസം സൃഷ്ടിച്ച് ട്രിന്‍ബാഗോ സ്പിന്നര്‍മാര്‍, ഫവദ് അഹമ്മദിന് നാല് വിക്കറ്റ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപ്രസക്തമായ മത്സരത്തില്‍ ഇന്ന് ഒന്നാം സ്ഥാനക്കാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും അവസാന സ്ഥാനക്കാരായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും ഏറ്റുമുട്ടിയപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിന് തകര്‍ച്ച. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സ്പിന്നര്‍മാരുടെ മുന്നില്‍ പതറിയ പാട്രിയറ്റ്സ് ബാറ്റ്സ്മാന്മാര്‍ക്ക് 77 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഫവദ് അഹമ്മദും പ്രവീണ്‍ താംബെയും സിക്കന്ദര്‍ റാസയുമെല്ലാം വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ 33/5 എന്ന നിലയിലേക്ക് പാട്രിയറ്റ്സ് വീണു. 19 റണ്‍സ് നേടിയ ദിനേഷ് രാംദിന്‍ ആണ് പാട്രിയറ്റ്സിന്റെ ടോപ് സ്കോറര്‍. പാട്രിയറ്റ്സ് ക്യാപ്റ്റന്‍ റയാദ് എമ്രിറ്റ് 15 റണ്‍സ് നേടി.

ഫവദ് അഹമ്മദ് നാലും അകീല്‍ ഹൊസൈന്‍ രണ്ടും വിക്കറ്റ് നേടി.

തല്ലാവാസ് പാട്രിയറ്റ്സ് പോരാട്ടം ഉപേക്ഷിച്ചു

മഴ കാരണം ജമൈക്ക തല്ലാവാസും സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും തമ്മിലുള്ള ഇന്നത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 5.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സ് നേടി നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

19 പന്തില്‍ 21 റണ്‍സുമായി എവിന്‍ ലൂയിസും 15 പന്തില്‍ 23 റണ്‍സ് നേടി ക്രിസ് ലൂയിസുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.

എട്ടില്‍ എട്ടും വിജയിച്ച് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, പാട്രിയറ്റ്സിനെതിരെ 59 റണ്‍സ് ജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം കൊടുത്ത് കളത്തിലിറങ്ങിയ ടീം ലെന്‍ഡല്‍ സിമ്മണ്‍സ് നേടിയ 96 റണ്‍സിന്റെ മികവില്‍ 174/4 എന്ന സ്കോര്‍ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 7 വിക്കറ്റ് നഷ്ടത്തില്‍ 115 എന്ന സ്കോറില്‍ പിടിച്ച് കെട്ടി 59 റണ്‍സിന്റെ വിജയമാണ് ട്രിന്‍ബാഗോ സ്വന്തമാക്കിയത്.

34 റണ്‍സ് നേടിയ ക്രിസ് ലിന്‍ പാട്രിയറ്റ്സിന്റെ ടോപ് സ്കോറര്‍ ആയെങ്കിലും 46 പന്താണ് താരം ഈ സ്കോര്‍ നേടുവാന്‍ എടുത്തത്. ജോഷ്വ ഡാ സില്‍വ് 29 റണ്‍സും നേടി. സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റുമായി ട്രിന്‍ബാഗോ വിക്കറ്റ് നേട്ടത്തില്‍ മുമ്പില്‍ നിന്നു.

മുന്നില്‍ നിന്ന് നയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, മുന്നില്‍ നിന്ന് നയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, പക്ഷേ ശതകം നഷ്ടം, ട്രിന്‍ബാഗോയ്ക്ക് 174റണ്‍സ്

ഇന്ന് തങ്ങളുടെ എട്ടാം വിജയം തേടി ഇറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 174 റണ്‍സ്. തന്റെ ശതകം നാല് റണ്‍സ് അകലെ നഷ്ടമായെങ്കില്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്റെ മിന്നും പ്രകടനമാണ് ഇന്ന് ട്രിന്‍ബാഗോയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

തുടക്കത്തില്‍ സുനില്‍ നരൈന് പകരം ടീമിലെത്തിയ അമീര്‍ ജാങ്കോയെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ശേഷം കോളിന്‍ മണ്‍റോ പരിക്കേറ്റ് പുറത്താകുകയും ചെയ്ത ശേഷം ലെന്‍ഡല്‍ സിമ്മണ്‍സ്-ഡാരെന്‍ ബ്രാവോ കൂട്ടുകെട്ട് നേടിയ 136 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ട്രിന്‍ബാഗോയുടെ ഇന്നിംഗ്സ് മുന്നോട്ട് പോയത്.

സിമ്മണ്‍സ് 63 പന്തില്‍ നിന്ന് 96 റണ്‍സ് നേടിയപ്പോള്‍ ഡാരെന്‍ ബ്രാവോ 36 റണ്‍സാണ് നേടിയത്. അവസാന ഓവര്‍ എറിഞ്ഞ ഡൊമിനിക് ഡ്രേക്ക്സ് രണ്ട് വിക്കറ്റ് നേടി ഹാട്രിക്ക് നേട്ടത്തിനരികെ എത്തിയെങ്കിലും സിക്കന്ദര്‍ റാസ താരത്തിന് അത് നിഷേധിച്ചു. ഡ്വെയിന്‍ ബ്രാവോ താന്‍ നേരിട്ട അവസാന പന്ത് സിക്സര്‍ പറത്തി ടീം ംസ്കോര്‍ 174 റണ്‍സിലേക്ക് നയിക്കുകയായിരുന്നു.

45 പന്തില്‍ 100 റണ്‍സ് നേടി നിക്കോളസ് പൂരന്‍, പാട്രിയറ്റ്സിനെ കീഴടക്കി ഗയാന ആമസോണ്‍ വാരിയേഴ്സ്

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ മികച്ച വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. നിക്കോളസ് പൂരന്‍ 45 പന്തില്‍ നിന്ന് 100 റണ്‍സുമായി പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 10 സിക്സും 4 ഫോറുമാണ് താരം നേടിയത്. 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയാണ് ഗയാനയുടെ വിജയം. റോസ് ടെയിലര്‍ 25 റണ്‍സ് നേടി പുറത്താകാതെ നിന്നു. പാട്രിയറ്റ്സിന് വേണ്ടി ജോണ്‍-റസ്സ് ജഗ്ഗേസര്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് ജോഷ്വ ഡ സില്‍വ(59), ദിനേശ് രാംദിന്‍(37*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയത്. ഗയാനയ്ക്ക് വേണ്ടി ക്രിസ് ഗ്രീന്‍ 2 വിക്കറ്റ് നേടി.

 

Exit mobile version