കേന്ദ്ര കരാര്‍ നല്‍കിയില്ല, ബോര്‍ഡിനെതിരെ ട്വിറ്ററില്‍ പ്രതികരണവുമായി താരം

കേന്ദ്ര കരാര്‍ തനിക്ക് നല്‍കാത്തതില്‍ പ്രതിഷേധം ട്വിറ്ററിലൂടെ പ്രകടിപ്പിച്ച് സിംബാബ്‍വേ താരം സിക്കന്ദര്‍ റാസ. സിംബാബ്‍വേ ക്രിക്കറ്റിന്റെ ആക്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ ആയ ഗിവ്മോര്‍ മകോനിയെയാണ് തന്നെ കരാറില്‍ നിന്ന് ഒഴിവാക്കിയതില്‍ താരം കുറ്റക്കാരനെന്ന് പറയുന്നത്. താരത്തിനെതിരെ പ്രതികരണവുമായി ബോര്‍ഡും രംഗത്തെത്തിയിട്ടുണ്ട്.

https://twitter.com/SRazaB24/status/1038052597855342592

താരത്തിനെ സിംബാബ്‍വേയുടെ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പര്യടനങ്ങളിലേക്ക് പരിഗണിക്കുകയുമില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. സിംബാബ്‍വേ ക്രിക്കറ്റില്‍ പ്രതിസന്ധി ഘട്ടം വന്നപ്പോള്‍ ശമ്പളക്കുടിശ്ശികയുടെ പേരില്‍ കളിക്കാതിരുന്ന താരങ്ങളിലൊരാളാണ് സിക്കന്ദര്‍ റാസ. സിംബാബ്‍വേ ക്രിക്കറ്റ് അനുമതി പ്രതം നല്‍കാതെ തന്നെ കാനഡയില്‍ ടി20 കളിക്കാന്‍ റാസ പോയിരുന്നു.

കേന്ദ്ര കരാര്‍ നല്‍കുമ്പോള്‍ താരങ്ങളുടെ ഫോം, ഫിറ്റ്നെസ്സ്, മത്സര മികവ് മാത്രമല്ല നോക്കുന്നതും അച്ചടക്കവും പ്രധാന ഘടകമാണെന്നാണ് സിംബാബ്‍വേ ക്രിക്കറ്റ് നല്‍കിയ വിശദീകരണം. കേന്ദ്ര കരാറിനാവശ്യമായ എല്ലാ മേഖലകളിലും റാസ മുന്നിലല്ലെന്നതാണ് താരത്തിനു അത് ലഭിക്കാത്തതിനു കാരണമെന്നും ബോര്‍ഡ് വ്യക്തമാക്കി.

Exit mobile version