Rohitgill

നേപ്പാള്‍ ബൗളര്‍മാര്‍ ന്യൂ ബോളിൽ വെല്ലുവിളി ഉയര്‍ത്തി – ശുഭ്മന്‍ ഗിൽ

നേപ്പാളിനെതിരെ പത്ത് വിക്കറ്റ് വിജയം നേടിയെങ്കിലും ന്യൂ ബോളിൽ നേപ്പാള്‍ തങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയെന്ന് പറഞ്ഞ് ശുഭ്മന്‍ ഗിൽ. ന്യൂ ബോളിൽ നേപ്പാള്‍ ബൗളര്‍മാര്‍ മികച്ച രീതിയിൽ പന്തെറിഞ്ഞുവെന്നും എന്നാൽ പന്ത് കൂടുതൽ വെറ്റാവുമ്പോള്‍ ബാറ്റിംഗ് അനായാസമാകുമെന്ന് ഉറപ്പായിരുന്നുവെന്നും ഇക്കാര്യം തങ്ങള്‍ ഡ്രസ്സിംഗ് റൂമിൽ ചര്‍ച്ച ചെയ്തിരുന്നുവെന്നും ഗിൽ വ്യക്തമാക്കി.

പാക്കിസ്ഥാനെതിരെ താന്‍ പുറത്തായ രീതിയിൽ തനിക്ക് ഏറെ സങ്കടമുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ രോഹിത്തിനൊപ്പം മത്സരം ഫിനിഷ് ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെന്നും അത് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഗിൽ സൂചിപ്പിച്ചു.

Exit mobile version