ആദ്യം ഗില്‍ പിന്നെ റസ്സല്‍, 178/7 എന്ന സ്കോറിലേക്ക് എത്തി കൊല്‍ക്കത്ത

ഓപ്പണര്‍മാരെ ഇരുവരെയും മാറ്റി ജോ ഡെന്‍ലിയെയും ശുഭ്മന്‍ ഗില്ലിനെയും ഓപ്പണിംഗില്‍ ഇറക്കിയെങ്കിലും ആദ്യ പന്തില്‍ തന്നെ ജോ ഡന്‍ലിയെ നഷ്ടമായ ശേഷം ശുഭ്മന്‍ ഗില്ലിന്റെയും പിന്നീട് ആന്‍ഡ്രേ റസ്സലിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 178 റണ്‍സിലേക്ക് എത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ടാം വിക്കറ്റില്‍ 63 റണ്‍സ് നേടിയ ശേഷം റോബിന്‍ ഉത്തപ്പ പുറത്തായെങ്കിലും 39 പന്തില്‍ 65 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും 21 പന്തില്‍ 45 റണ്‍സ് നേടി റസ്സലുമാണ് കൊല്‍ക്കത്തയുടെ ഇന്നിംഗ്സിനെ പിടിച്ചുയര്‍ത്തിയത്.

ശുഭ്മന്‍ ഗില്‍ 7 ബൗണ്ടറിയും 2 സിക്സുമാണ് നേടിയത്. അതേ സമയം റസ്സല്‍ 3 ഫോറും 4 സിക്സും സഹിതം തന്റെ പതിവു ശൈലിയില്‍ അടിച്ചു തകര്‍ത്തു. റോബിന്‍ ഉത്തപ്പ 28 റണ്‍സ് നേടി പുറത്തായപ്പോള്‍ പിയൂഷ് ചൗള 6 പന്തില്‍ 14 റണ്‍സ് നേടി.

ഡല്‍ഹി ക്യാപിറ്റല്‍സിനായി ക്രിസ് മോറിസ്, കീമോ പോള്‍, കാഗിസോ റബാഡ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ഒരു വിക്കറ്റ് മാത്രമാണ് നേടിയതെങ്കിലും ഇഷാന്ത് ശര്‍മ്മയാണ് ഡല്‍ഹി ബൗളര്‍മാരില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഇഷാന്റ് നാലോവറില്‍ 21 റണ്‍സാണ് വിട്ട് നല്‍കിയത്.

വിരാടിനൊപ്പം ഡ്രെസ്സിംഗ് റൂം പങ്കുവെയ്ക്കാനാകുന്നതില്‍ സന്തോഷം

വിരാട് കോഹ്‍ലിയ്ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കുവയ്ക്കാനാകുെന്ന സന്തോഷത്തിലാണെന്ന് തുറന്ന് പറഞ്ഞ് ശുഭ്മന്‍ ഗില്‍. താന്‍ പണ്ട് മുതലെ വിരാട് ആരാധകനാണെന്നും വിരാടിന്റെ ബാറ്രിംഗ് യൂട്യൂബില്‍ കാണുന്നത് ഇപ്പോളും താന്‍ ശീലമാക്കിയിട്ടുണ്ടെന്നാണ് ന്യൂസിലാണ്ട് ടൂറില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരം പറഞ്ഞത്.

വിരാട് സമ്മര്‍ദ്ദത്തില്‍ ബാറ്റ് ചെയ്യുന്നതും മികച്ച അനുഭവമാണ്. താന്‍ ഓപ്പണറാണെങ്കിലും അവസരം തരുകയാണെങ്കില്‍ ഏത് പൊസിഷനിലും കളിയ്ക്കുവാന്‍ തയ്യാറാണെന്നാണ് താരം പറഞ്ഞത്. ന്യൂസിലാണ്ടില്‍ മികവ് പുലര്‍ത്താനായാല്‍ ലോകകപ്പ് സാധ്യതയുണ്ടെന്നതിനാല്‍ തന്നെ തിക്ക് ലഭിയ്ക്കുന്ന ഓരോ അവസരവും താന്‍ മുതലാക്കേണ്ടതുണ്ടെന്നാണ് ഗില്‍ പറഞ്ഞത്.

എല്ലാം രാഹുലിനു സമര്‍പ്പിച്ച് ഗില്‍

തന്റെ ബാറ്റിംഗ് ഇത്രയും മെച്ചപ്പെട്ടതിനു പിന്നില്‍ രാഹുല്‍ ദ്രാവിഡാണെന്ന് വ്യക്തമാക്കി ശുഭ്മന്‍‍ ഗില്‍. രണ്ട് വര്‍ഷത്തിലധികമായി താന്‍ ദ്രാവിഡിനു കീഴിലാണ്. U-19 കാലത്തും പിന്നെ ഇന്ത്യ എയ്ക്കുമൊപ്പം. അദ്ദേഹത്തിനു എന്റെ ബാറ്റിംഗിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ തെറ്റ് കുറ്റങ്ങള്‍ ശരിയാക്കുവാന്‍ വേണ്ട ഉപദേശങ്ങളും കൃത്യമായി തരാറുണ്ട്.

തന്നെ വളരെ അധികം സ്വാധീനിച്ച വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ് എന്നും ഇന്ത്യയുടെ ന്യൂസിലാണ്ട് ടൂറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗില്‍ പറഞ്ഞു. ബിസിസിഐയില്‍ നിന്ന് വന്ന വിളി തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും ഗില്‍ പറഞ്ഞു. താന്‍ ഉറങ്ങാന്‍ പോകുന്നതിനിടെയാണ് തനിക്ക് റിപ്പോര്‍ട്ടര്‍മാരില്‍ നിന്ന് ആശംസ സന്ദേശം എത്തിത്തുടങ്ങുന്നത്.

തനിക്ക് ആദ്യം കുറേ നേരം വിശ്വസിക്കാനായില്ലെന്നും പിന്നീട് അച്ഛനോട് കാര്യം പറയുകയും അതിനു ശേഷം ബിസിസിഐയില്‍ നിന്ന് വിളി വന്ന ശേഷം മാത്രമാണ് തനിക്ക് ഇത് പൂര്‍ണ്ണമായും വിശ്വസിക്കാനായതെന്നും ഗില്‍ പറഞ്ഞു.

ഗില്ലിനെ പരിഗണിക്കുന്നത് റിസര്‍വ് ഓപ്പണറായി, താരം അന്താരാഷ്ട്ര ക്രിക്കറ്റിനു തയ്യാറെന്ന് പ്രസാദ്

കെഎല്‍ രാഹുലിനു പകരം ടീമിലേക്ക് എത്തിയ ശുഭ്മന്‍ ഗില്ലിനെ ന്യൂസിലാണ്ട് പര്യടനത്തിലും ഉള്‍പ്പെടുത്തുെന്ന് സൂചിപ്പിച്ച് സെലക്ടര്‍ എംഎസ്കെ പ്രസാദ്. ശിഖര്‍ ധവാന്‍, രഹിത് ശര്‍മ്മ എന്നിവര്‍ക്ക് പിന്നിലായി ന്യൂസിലാണ്ടില്‍ ഇന്ത്യയുടെ റിസര്‍വ് ഓപ്പണറായി പരിഗണിക്കപ്പെടുന്നത് ശുഭ്മന്‍ ഗില്ലിനെയാണെന്നാണ് പ്രസാദ് പറഞ്ഞത്. താരം ലോകകപ്പിനു ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും ഇന്ത്യ എ യ്ക്ക് വേണ്ടി ന്യൂസിലാണ്ടില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് ശുഭ്മന്‍ ഗില്‍.

ഇന്ത്യ എ കോച്ച് രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച ചെയ്ത് താരം അന്താരാഷ്ട്ര ക്രിക്കറ്റിനു സജ്ജനാണെന്ന് നമ്മള്‍ തീരുമാനിച്ചുവെന്നും പ്രസാദ് പറഞ്ഞു. ഇന്ത്യ എ ടൂറുകളില്‍ നിന്ന് ഈ താരങ്ങളെല്ലാം തന്നെ ഏറെ കാര്യങ്ങള്‍ പഠിച്ചു കഴിഞ്ഞു. ഇവരാരും തന്നെ വലിയ പ്രതിസന്ധികളില്‍ തളരാതിരിക്കുന്നത് തന്നെ അതിന്റെ സൂചനയാണെന്ന് മയാംഗ് അഗര്‍വാളിനെയും ഹനുമ വിഹാരിയെയും ഉദാഹരണമായി പറയുകയായിരുന്നു പ്രസാദ്.

പഞ്ചാബിനോട് പത്തി മടക്കി കേരളം, ശുഭ്മന്‍ ഗില്ലിന്റെ അര്‍ദ്ധ ശതകത്തിന്റെ മികവില്‍ പത്ത് വിക്കറ്റ് വിജയവുമായി പഞ്ചാബ്

കേരളത്തിനെതിരെ പത്ത് വിക്കറ്റ് ജയം സ്വന്തമാക്കി പഞ്ചാബ്. 128 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് 27.4 ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 131 റണ്‍സ് നേടിയാണ് വിജയം ഉറപ്പാക്കിയത്. ശുഭ്മന്‍ ഗില്‍ 69 റണ്‍സും ജീവന്‍ജോത് സിംഗ് 48 റണ്‍സും നേടിയാണ് കേരള ബൗളര്‍മാര്‍ക്ക് ഒരവസരം പോലും നല്‍കാതെ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ നിന്ന് പഞ്ചാബ് ഏഴ് പോയിന്റ് നേടി. ഇതോടെ ക്വാര്‍ട്ടര്‍ ഉറപ്പാക്കുവാനുളള കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ഈ മത്സരഫലം തിരിച്ചടിയാവും. നേരത്തെ 190/4 എന്ന ശക്തമായ നിലയില്‍ നിന്ന് കേരളം രണ്ടാം ഇന്നിംഗ്സില്‍ 223 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മയാംഗ് മാര്‍ക്കണ്ടേയുടെ പന്തുകള്‍ക്ക് മുന്നില്‍ കേരളം പതറുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ 112 റണ്‍സുമായി കേരളത്തിന്റെ ടോപ് സ്കോറര്‍ ആയി.

ശുഭ്മന്‍ ഗില്ലിനു ശതകം, ഇന്ത്യ സി ഫൈനലിലേക്ക്

ശുഭ്മന്‍ ഗില്ലിന്റെ പുറത്താകാതെ നേടിയ 106 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ എയ്ക്കെതിരെ ജയം സ്വന്തമാക്കി ഇന്ത്യ സി. 294 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ടീം 47 ഓവറിലാണ് വിജയം നേടിയത്. 4 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ഗില്ലിനു പുറമേ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും അര്‍ദ്ധ ശതകങ്ങള്‍ നേടിയിരുന്നു. കിഷന്‍ 69 റണ്‍സ് നേടി പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവ് 56 റണ്‍സുമായി പുറത്താകാതെ നിന്നു. 36 പന്തില്‍ നിന്നാണ് 56 റണ്‍സ് സൂര്യകുമാര്‍ നേടിയത്. അഭിനവ് മുകുന്ദ് 37 റണ്‍സ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 6 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സാണ് നേടിയത്. അഭിമന്യു ഈശ്വരന്‍(69), അന്മോല്‍പ്രീത് സിംഗ്(59), നിതീഷ് റാണ(68) എന്നിവര്‍ക്കൊപ്പം ദിനേശ് കാര്‍ത്തിക്ക് 32 റണ്‍സ് നേടിയപ്പോള്‍ കേധാര്‍ ജാഥവ് 41 റണ്‍സുമായി പുറത്താകാതെ നിന്നു. 25 പന്തില്‍ നിന്നാണ് ജാഥവിന്റെ പ്രകടനം.

വിജയ് ശങ്കര്‍ മൂന്നും രാഹുല്‍ ചഹാര്‍ രണ്ടും വിക്കറ്റ് നേടി ഇന്ത്യ സി ബൗളര്‍മാരില്‍ തിളങ്ങി.

ഇന്ത്യ-പാക്കിസ്ഥാന്‍ സെമി ഫൈനല്‍, ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ 131 റണ്‍സ് ജയം

ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ യൂത്ത് ലോകകപ്പ് സെമി ഫൈനലിലേക്ക്. സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ പാക്കിസ്ഥാനാണ്. ഇതോടു കൂടി സെമിയില്‍ കടക്കുന്ന ഏഷ്യന്‍ ടീമുകളുടെ എണ്ണം മൂന്നായി. ന്യൂസിലാണ്ടിനെതിരെ കൂറ്റന്‍ ജയം നേടിയ അഫ്ഗാനിസ്ഥാന്‍ ആണ് മൂന്നാമത്തെ ടീം. ദക്ഷിണാഫ്രിക്കയെ മികച്ചൊരു ത്രില്ലര്‍ മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ സെമി യോഗ്യത നേടിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും മത്സരത്തിന്റെ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയ ബംഗ്ലാദേശ് ഇന്ത്യയെ 265 റണ്‍സിനു ഓള്‍ഔട്ട് ആക്കി. 176/2 എന്ന നിലയില്‍ നിന്നാണ് അവസാനം ഇന്ത്യ 49.2 ഓവറില്‍ 265 റണ്‍സിനു പുറത്തായത്. ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് 134 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 131 റണ്‍സ് വിജയത്തോടെ സെമിയില്‍ കടന്നു. സെമിയില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യന്‍ നിരയില്‍ ശുഭമന്‍ ഗില്‍ 86 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. പൃഥ്വി ഷാ(40), അഭിഷേക് ശര്‍മ്മ(50), ഹാര്‍വിക് ദേശായി(34) എന്നിവരാണ് മികവ് പുലര്‍ത്തിയ മറ്റു താരങ്ങള്‍. ബംഗ്ലാദേശിനായി ഖാസി ഓനിക് മൂന്നും നയീം ഹസന്‍ സൈഫ് ഹസ്സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Shubman Gill

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 42.1 ഓവറില്‍ 134 റണ്‍സിനു ഓള്‍ഔട്ട് ആയി. 43 റണ്‍സ് നേടിയ ഓപ്പണര്‍ പിനാക് ഘോഷിനു മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിനെതിരെ പിടിച്ച് നില്‍ക്കാനായത്. ഇന്ത്യയ്ക്കായി കമലേഷ് നാഗര്‍കോടി മൂന്നും അഭിഷേക് ശര്‍മ്മ, ശിവം മാവി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പത്ത് വിക്കറ്റ് ജയവുമായി ഇന്ത്യ ക്വാര്‍ട്ടറിലേക്ക്

സിംബാ‍ബ്‍വേയ്ക്കെതിരെ 10 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. സ്ഥിരം ഓപ്പണര്‍മാരായ പൃഥ്വി ഷാ, മന്‍ജോത് കല്‍റ എന്നിവര്‍ക്ക് പകരം എത്തിയ ഹാര്‍വിക് ദേശായി, ശുഭ്മന്‍ ഗില്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലേക്ക് നയിച്ചത്. സിംബാബ്‍വേയെ 154 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ഇന്ത്യ ലക്ഷ്യം 21.4 ഓവറില്‍ നേടി.

59 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനോടൊപ്പം 56 റണ്‍സ് നേടി ഹാര്‍വിക് ദേശായിയും നിലയുറപ്പിച്ചതോടെ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ നിന്ന് മൂന്നാമത്തെ ജയവും സ്വന്തമാക്കി ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടന്നു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെയും പിന്നീട് പാപുവ ന്യു ഗിനിയെയും പരാജയപ്പെടുത്തി നേരത്തെ തന്നെ ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

328 റണ്‍സ് നേടി ഇന്ത്യ, പൃഥ്വി ഷായ്ക്കും മന്‍ജോത് കല്‍റയ്ക്കും ശതകം നഷ്ടം

ഓസ്ട്രേലിയയ്ക്കെതിരെ തങ്ങളുടെ U-19 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് നേടുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ പൃഥ്വി ഷാ-മന്‍ജോത് കല്‍റ കൂട്ടുകെട്ട് 180 റണ്‍സുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 94 റണ്‍സില്‍ പൃഥ്വി വില്‍ സത്തര്‍ലാണ്ടിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഏറെ വൈകാതെ മന്‍ജോത് കല്‍റയും മടങ്ങി. സ്കോര്‍ 25ല്‍ നില്‍ക്കെ പുറത്തായെങ്കിലും പന്ത് നോബാള്‍ ആയതാണ് പൃഥ്വിയ്ക്കും ഇന്ത്യയ്ക്കും തുണയായത്.

ശുഭമന്‍ ഗില്‍ 63 റണ്‍സ് നേടി ഇന്ത്യന്‍ ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേണ്ടത്ര വേഗത നല്‍കി. 54 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ഗില്‍ ജാക്ക് എഡ്വേര്‍ഡ്സിനു റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

നിലയുറപ്പിച്ച് ബാറ്റ്സ്മാന്മെരെല്ലാം പുറത്തായെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അഭിഷേക് ശര്‍മ്മ ഇന്ത്യന്‍ സ്കോര്‍ 300നടുത്ത് എത്തിച്ചു. 8 പന്തില്‍ നിന്ന് 23 റണ്‍സാണ് അഭിഷേക് ശര്‍മ്മ നേടിയത്. അഭിഷേക് ശര്‍മ്മയുടെ വിക്കറ്റും ജാക്ക് എഡ്വേര്‍ഡ്സിനായിരുന്നു. ഇന്ത്യന്‍ വാലറ്റവും കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് നേടി ടീമിനു നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി. ഇത് ടീം സ്കോര്‍ 300 കടക്കാന്‍ സഹായിക്കുകയും ചെയ്തു.

തന്റെ 9 ഓവറില്‍ 65 റണ്‍സ് നല്‍കി 4 വിക്കറ്റ് വീഴ്ത്തിയ ജാക്ക് എഡ്വേര്‍ഡ്സ് ആണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ മുന്‍ നിരയില്‍ നിന്നത്. ഓസ്റ്റിന്‍ വോ, വില്‍ സത്തര്‍ലാണ്ട്, പരം ഉപ്പല്‍ എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു വിക്കറ്റ് വേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version