ടീം തിരഞ്ഞെടുപ്പാണ് ഏറ്റവും കടുപ്പമേറിയത്

ഈ യുവ ടീമില്‍ താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അത് ടീം തിരഞ്ഞെടുപ്പാണെന്ന് വ്യക്തമാക്കി ശ്രേയസ്സ് അയ്യര്‍. ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കെതിരെ വിജയ ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ്സ് അയ്യര്‍. ഇന്ന് 12 അംഗ പ്രാരംഭ ടീമിലേക്ക് കീമോ പോളിനെ ഉള്‍പ്പെടുത്തുകയും ഒടുവില്‍ താരത്തെ ഇലവനിലും ഉള്‍പ്പെടുത്തുകയായിരുന്നു. ആ നീക്കം ഗുണം ചെയ്തുവെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

ശുഭ്മന്‍ ഗില്ലിന്റെയും കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെയും ഉള്‍പ്പെടെ രണ്ട് വിക്കറ്റാണ് ഇന്ന് മത്സരത്തില്‍ നിന്ന് കീമോ പോള്‍ നേടിയത്. അതേ സമയം 46 റണ്‍സാണ് താരത്തിന്റെ നാലോവറില്‍ നിന്ന് കൊല്‍ക്കത്ത അടിച്ചെടുത്തത്. എന്നാലും താരം ടീമിലെത്തിയത് ഗുണം ചെയ്തുവെന്നാണ് ശ്രേയസ്സ് അയ്യരുടെ വിലയിരുത്തല്‍.

ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച് ശ്രേയസ്സ് അയ്യര്‍, ആറില്‍ ആറും പരാജയപ്പെട്ട് കോഹ്‍ലിയും സംഘവും

150 റണ്‍സെന്ന അത്ര കടുപ്പമല്ലാത്ത സ്കോര്‍ 18.5 ഓവറില്‍ മറികടന്ന് ഡല്‍ഹിയ്ക്ക് നാല് വിക്കറ്റ് ജയം. ടീമിനെ വിജയത്തിന് അടുത്തെത്തിച്ചുവെങ്കിലും മത്സരം ഫിനിഷ് ചെയ്യാനായില്ലെങ്കിലും നായകന്‍  ശ്രേയസ്സ് അയ്യര്‍ നേടിയ അര്‍ദ്ധ ശതകമാണ് ഡല്‍ഹിയുടെ വിജയത്തിനു പിന്നിലെ അടിത്തറ. ലക്ഷ്യത്തിനു അടുത്തെത്തിയപ്പോള്‍ കൂട്ടത്തോടെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ജയം ഉറപ്പാക്കുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചു.

ആദ്യ ഓവറില്‍ തന്നെ ശിഖര്‍ ധവാനെ പൂജ്യത്തിനു നഷ്ടമായെങ്കിലും പിന്നീട് പൃഥ്വി ഷായ്ക്ക് കൂട്ടായി എത്തിയ ശ്രേയസ്സ് അയ്യര്‍ മെല്ലെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പൃഥ്വിയും അയ്യരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തുവെങ്കിലും 28 റണ്‍സ് നേടിയ പൃഥ്വി ഷായെ പുറത്താക്കി പവന്‍ നേഗി ഡല്‍ഹിയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തി.

പകരം ക്രീസിലെത്തിയ കോളിന്‍ ഇന്‍ഗ്രാമും യഥേഷ്ടം റണ്‍സ് കണ്ടെത്തിയെങ്കിലും തന്റെ വ്യക്തിഗത സ്കോര്‍ 22ല്‍ എത്തിയപ്പോള്‍ മോയിന്‍ അലി താരത്തെ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം നേടി ശ്രേയസ്സ് അയ്യര്‍ ടീമിനെ മുന്നോട്ട് നയിച്ചു. ഒപ്പമെത്തിയ ഋഷഭ് പന്തിനോടൊപ്പം 37 റണ്‍സാണ് താരം നാലാം വിക്കറ്റില്‍ നേടിയത്.

ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി ശ്രേയസ്സ് അയ്യരെയും ക്രിസ് മോറിസിനെയും പുറത്താക്കി നവ്ദീപ് സൈനി ബാംഗ്ലൂരിനു വേണ്ടി ആശ്വാസ വിക്കറ്റുകള്‍ നേടിയെങ്കിലും ലക്ഷ്യം വെറും 5 റണ്‍സ് അകലെ മാത്രമായിരുന്നുവെന്നത് ബാംഗ്ലൂരിനു തിരിച്ചുവരവിനു അവസരമില്ലാതാക്കി. ഒടുവില്‍ ഏഴ് പന്ത് അവശേഷിക്കെ ബൗണ്ടറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത് അക്സര്‍ പട്ടേലായിരുന്നു.

അയ്യര്‍ 67 റണ്‍സ് നേടി പുറത്തായപ്പോള്‍ പന്തിന്റെ സംഭാവന 18 റണ്‍സായിരുന്നു. 50 പന്തില്‍ നിന്ന് 8 ഫോറും 2 സിക്സും സഹിതമായിരുന്നു ശ്രേയസ്സ് അയ്യറുടെ തകര്‍പ്പന്‍ പ്രകടനം.

നിരാശാജനകമായ പ്രകടനം, ബാറ്റിംഗ് കൈവിട്ടു

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീമിനു നിരാശയാണ് ഫലമെന്ന് പറഞ്ഞ് ശ്രേയസ്സ് അയ്യര്‍. മികച്ച തുടക്കമാണ് ഡല്‍ഹിയ്ക്ക് ഈ സീസണ്‍ ഐപിഎലില്‍ നേടാനായത്. എന്നാല്‍ പിന്നീട് വീണ്ടും രണ്ട് മത്സരങ്ങളില്‍ മോശം പ്രകടനം മൂലം ടീം തോല്‍വിയേറ്റു വാങ്ങി. പഞ്ചാബിനെതിരെയും ഇന്നലെ സണ്‍റൈസേഴ്സിനെതിരെയും ബാറ്റിംഗിലെ പാളിച്ചയാണ് ടീമിനു തിരിച്ചടിയായത്. ടോപ് ഓര്‍ഡറില്‍ ആരെങ്കിലും വലിയൊരു സ്കോര്‍ നേടണമായിരുന്നുവെന്നും ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി.

ചെറിയ സ്കോറിനു പുറത്തായ ശേഷം ബൗളര്‍മാര്‍ നടത്തിയ തിരിച്ചുവരവാണ് ഈ മത്സരത്തിലെ പോസിറ്റീവ് ആയ കാര്യമായി കരുതേണ്ടത്. തന്റെ മേലായിരുന്നു ബാറ്റിംഗ് ഉത്തവാദിത്വം എന്നാല്‍ താനും റഷീദ് ഖാനെ ആക്രമിക്കുവാന്‍ നോക്കി പുറത്താകുകയായിരുന്നു. ബൗളിംഗിലെ ആദ്യ ഓവറുകളില്‍ കൈവിട്ട കളി തിരിച്ച് അവസാന ഓവറുകള്‍ വരെ എത്തിക്കാനായത് ടീമെന്ന നിലയില്‍ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നും ശ്രേയസ്സ് അയ്യര്‍ കൂട്ടിചേര്‍ത്തു.

ബൗളിംഗിലെ പഴയ പ്രതാപം വീണ്ടെടുത്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, ഡല്‍ഹിയ്ക്ക് 129 റണ്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. കൃത്യമായ ഇടവേളകളി‍ല്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് സണ്‍റൈസേഴ്സ് ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കിയത്. ശ്രേയസ്സ് അയ്യര്‍ മാത്രമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ റണ്‍സ് കണ്ടെത്തിയത്. 17ാം ഓവറില്‍ റഷീദ് ഖാന്റെ ഓവറിലെ ആദ്യ പന്തില്‍ പുറത്താകുമ്പോള്‍ 43 റണ്‍സാണ് ശ്രേയസ്സ് അയ്യര്‍ നേടിയത്.

ശ്രേയസ്സ് അയ്യര്‍ പുറത്തായ ശേഷം ക്രിസ് മോറിസ് നേടിയ 17 റണ്‍സിന്റെ ബലത്തില്‍ ഡല്‍ഹി 100 റണ്‍സ് കടക്കുകയായിരുന്നു. 20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ആതിഥേയര്‍ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ റണ്‍സാണ് നേടാനായത്.  അവസാന ഓവറുകളില്‍ നേടിയ ബൗണ്ടറിയും രണ്ട് സിക്സും സഹിതം 23 റണ്‍സ് നേടിയ അക്സര്‍ പട്ടേലാണ് ടീമിനെ 129 റണ്‍സിലേക്ക് എത്തിച്ചത്. വെറും 13 പന്തില്‍ നിന്നാണ് അക്സര്‍ ഈ സ്കോര്‍ നേടിയത്. അവസാന ഓവറില്‍ രണ്ട് സിക്സാണ് സിദ്ധാര്‍ത്ഥ് കൗളിന്റെ ഓവറില്‍ അക്സര്‍ പട്ടേല്‍ നേടിയത്.

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, മുഹമ്മദ് നബി രണ്ടും റഷീദ് ഖാന്‍,  സന്ദീപ് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി. അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും റഷീദ് ഖാനും മികച്ച രീതിയിലാണ് സണ്‍റൈസേഴ്സിനു വേണ്ടി പന്തെറിഞ്ഞത്. നബി തന്റെ നാലോവറില്‍ 21 റണ്‍സും റഷീദ് ഖാന്‍ 18 റണ്‍സുമാണ് വിട്ട് നല്‍കിയത്.

എല്ലാ പന്തും യോര്‍ക്കര്‍ എറിയാമെന്ന് റബാഡ പറഞ്ഞിരുന്നു – ശ്രേയസ്സ് അയ്യര്‍

10 റണ്‍സ് ഡിഫെന്‍ഡ് ചെയ്യേണ്ട ഘട്ടത്തില്‍ സൂപ്പര്‍ ഓവറില്‍ കാഗിസോ റബാഡയ്ക്ക് പന്ത് നല്‍കുമ്പോള്‍ ക്രീസില്‍ ആന്‍ഡ്രേ റസ്സല്‍ നില്‍ക്കുമ്പോള്‍ പലരും അതില്‍ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. കാരണം നേരത്തെ കൊല്‍ക്കത്ത ഇന്നിംഗ്സില്‍ റബാഡയുടെ ഒരോവറില്‍ നിന്ന് റസ്സല്‍ 14 റണ്‍സാണ് അടിച്ചെടുത്തത്. അമിത് മിശ്രയ്ക്ക് ഓവര്‍ നല്‍കണമെന്ന് തരത്തില്‍ അഭിപ്രായം കമന്റേറ്റര്‍മാരും മറ്റു ക്രിക്കറ്റ് പണ്ഡിതന്മാരും ആശയമായി പറഞ്ഞുവെങ്കിലും ശ്രേയസ്സ് അയ്യര്‍ പന്ത് റബാഡയ്ക്ക് തന്നെ കൈമാറി.

ആദ്യ പന്തില്‍ ബൗണ്ടറി വഴങ്ങിയെങ്കിലും പിന്നീട് കണ്ടത് മാസ്മരികമായ പേസ് ബൗളിംഗ് പ്രകടനമാണ്. തുടരെ രണ്ട് മിന്നും യോര്‍ക്കറുകള്‍ പായിച്ച റബാഡ രണ്ടാം യോര്‍ക്കറില്‍ റസ്സലിന്റെ കുറ്റി തെറിപ്പിച്ചു. അവസാന മൂന്ന് പന്തില്‍ 7 റണ്‍സ് ജയിക്കുവാന്‍ നേടേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക് ഒരു വലിയ ഷോട്ട് പോലും പായിക്കാനായില്ല. വെറും മൂന്ന് സിംഗിളുകളാണ് പിന്നീട് ദിനേശ് കാര്‍ത്തിക്കുനും റോബിന്‍ ഉത്തപ്പയ്ക്കും നേടാനായത്.

റബാഡയുടെ പേസില്‍ താരത്തെ അടിയ്ക്കുക പ്രയാസകരമാണെന്നാണ് ശ്രേയസ്സ് അയ്യര്‍ പറഞ്ഞു. ആറ് പന്തും യോര്‍ക്കര്‍ എറിയാമെന്നാണ് റബാഡ തന്നോട് സൂപ്പര്‍ ഓവറിനു മുമ്പുള്ള ഇടവേളയില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞ്. ആദ്യ പന്ത് മുതല്‍ താരം അതിനു ശ്രമിക്കുകയും ചെയ്തുവെന്ന് നമ്മളെല്ലാവരും കണ്ടതാണ്. ആദ്യത്തേത് ശരിയായി വന്നില്ലെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാവരും കണ്ടതാണെന്ന് ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി.

കുഞ്ഞന്മാരെ തകര്‍ത്തെത്തിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ സിക്കിമിനെിതിരെ റണ്‍സ് അടിച്ച് കൂട്ടിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്. സൂര്യകുമാര്‍ യാദവും ശ്രേയസ്സ് അയ്യരും പൊരുതി ടീമിനെ 155 റണ്‍സിലേക്ക് നയിച്ചുവെങ്കിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും അധികം താരങ്ങള്‍ പൂജ്യത്തിനു പുറത്താകുക എന്ന നാണംകെട്ട റെക്കോര്‍ഡിനാണ് മുംബൈയ്ക്ക് ഇന്ന് പഞ്ചാബിനെതിരെ നേടേണ്ടി വന്നത്.

150/5 എന്ന നിലയില്‍ നിന്ന് 155 ടീം ഓള്‍ഔട്ട് ആയപ്പോള്‍ അജിങ്ക്യ രഹാനെ, സിദ്ധേഷ് ലാഡ്, ശര്‍ദ്ധുല്‍ താക്കൂര്‍, മുലാനി, ധവാല്‍ കുല്‍ക്കര്‍ണ്ണി, തുഷാര്‍ ദേശ്പാണ്ടേ എന്നിവരാണ് പൂജ്യത്തിനു പുറത്തായ താരങ്ങള്‍. 49 പന്തില്‍ 80 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 46 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരും മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.

പഞ്ചാബിനായി ബല്‍തേജ് സിംഗും ബരീന്ദര്‍ സ്രാനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ്മ 2 വിക്കറ്റ് നേടി. ഇന്നലെ ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ അയ്യരുടെ(147) റെക്കോര്‍ഡ് ശതകത്തിന്റെ ബലത്തില്‍ 258 റണ്‍സ് നേടിയ മുംബൈ സിക്കിമിനെ 104 റണ്‍സില്‍ നിര്‍ത്തി 154 റണ്‍സിന്റെ വലിയ വിജയമാണ് സ്വന്തമാക്കിയത്.

ടോപ് ഓര്‍ഡറില്‍ തിളങ്ങി രഹാനെയും വിഹാരിയും, ഇരുവര്‍ക്കും ശതകം നഷ്ടം, അടിച്ച് തകര്‍ത്ത് ശ്രേയസ്സ് അയ്യര്‍

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ എ. അന്മോല്‍പ്രീത് സിംഗിനെ വേഗത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ 50 ഓവറില്‍ നിന്ന് 303 റണ്‍സ് എന്ന വലിയ സ്കോര്‍ നേടുകയായിരുന്നു. ഇരുവര്‍ക്കും ശതകങ്ങള്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 181 റണ്‍സ് നേടി ഇന്ത്യയ്ക്ക് മികച്ച അടിത്തറ നല്‍കുകയായിരുന്നു.

ഹനുമ വിഹാരി 92 റണ്‍സ് നേടി പുറത്തായപ്പോള്‍ രഹാനെയുടെ സംഭാവന 91 റണ്‍സായിരുന്നു. ഇരുവരും പുറത്തായ ശേഷം ശ്രേയസ്സ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 47 പന്തില്‍ നിന്ന് അയ്യര്‍ 65 റണ്‍സ് നേടിയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 6 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇംഗ്ലണ്ട് ലയണ്‍സിനായി സാക് ചാപ്പല്‍, ലൂയിസ് ഗ്രിഗറി എന്നിവര്‍ രണ്ടും ജെയിംസ് പോര്‍ട്ടര്‍, , വില്‍ ജാക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പൃഥ്വി ഷാ ഇല്ലാതെ മുംബൈ, ആദ്യ മത്സരത്തില്‍ ശ്രേയസ്സ് അയ്യര്‍ നയിക്കും

രഞ്ജി ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിനുള്ള ടീം നായകനെ പ്രഖ്യാപിച്ച് മുംബൈ. ശ്രേയസ്സ് അയ്യര്‍ ടീമിനെ നയിക്കുമ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണ്ണിയാണ് ഉപ നായകന്‍. നവംബര്‍ 1നു റെയില്‍വേസിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. അതേ സമയം പൃഥ്വി ഷാ ഇന്നലെ പ്രഖ്യാപിച്ച സ്ക്വാഡില്‍ ഇടം പിടിച്ചിട്ടില്ല. ദിയോദര്‍ ട്രോഫിയ്ക്കിടെ ദീപക് ചഹാറിന്റെ പന്തില്‍ കൈമുട്ടിനു പരിക്കേറ്റതിനാലാണ് താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത്.

താരം ഫിറ്റാവുമ്പോള്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നാണ് മുംബൈ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടത്.

മുംബൈ: ശ്രേയസ്സ് അയ്യര്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, സിദ്ധേഷ് ലാഡ്, ജയ് ബിസ്ട, സൂര്യകുമാര്‍ യാദവ്, ആശയ് സര്‍ദേശായി, ആദിത്യ താരെ, ഏക്നാഥഅ കേര്‍ക്കാര്‍, ശിവും ദുബേ, ആകാശ് പാര്‍ക്കര്‍, കര്‍ഷ് കോത്താരി, ഷംസ് മുലാനി, അഖില്‍ ഹെര്‍വാദ്കര്‍, തുഷാര്‍ ദേശ്പാണ്ഡേ, റോയ്റ്റണ്‍ ഡയസ്

മഴ കളി മുടക്കി, മുംബൈ ഫൈനലിലേക്ക്

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ 60 റണ്‍സിന്റെ ജയം സ്വന്തമാക്കി മുംബൈ. ഹൈദ്രാബാദിനെതിരെ ചേസ് ചെയ്യുമ്പോള്‍ 25 ഓവറില്‍ 155/2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വില്ലനായി എത്തുന്നത്. തുടര്‍ന്ന് മത്സരം നടക്കാതെ വന്നപ്പോള്‍ വി ജയദേവന്‍ രീതിയില്‍ മുംബൈയ്ക്ക് 60 റണ്‍സിന്റെ വിജയം സ്വന്തമായി. 44 പന്തില്‍ 61 റണ്‍സ് നേടിയ പൃഥ്വി ഷായും 55 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ്സ് അയ്യരുമാണ് മുംബൈ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 17 റണ്‍സ് നേടിയ രോഹിത് പുറത്തായപ്പോള്‍ 17 റണ്‍സുമായി അജിങ്ക്യ രഹാനെ അയ്യര്‍ക്ക് കൂട്ടായി മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദിനു 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടാനായത്. 121 റണ്‍സുമായി രോഹിത് റായുഡു പുറത്താകാതെ നിന്നുവെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും വേണ്ടത്ര പിന്തുണ രോഹിത്തിനു നല്‍കാനായില്ല. തുഷാര്‍ ദേശ്പാണ്ടേ 3 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. റോയ്സ്റ്റണ്‍ ഡയസ് രണ്ടും ധവാല്‍ കുല്‍ക്കര്‍ണ്ണി, ശിവം ദുബേ, ഷംസ് മുലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മുംബൈയ്ക്ക്, പകരം ക്യാപ്റ്റനായി ധവാല്‍ കുല്‍ക്കര്‍ണ്ണി

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനും ദേശീയ ടീമിലേക്കുമായി കളിക്കുവാന്‍ മുന്‍ നിര താരങ്ങള്‍ മുംബൈ നിരയില്‍ നിന്ന് യാത്രയാകുമ്പോള്‍ ടീമിനെ പകരം നയിക്കുക ധവാല്‍ കുല്‍ക്കര്‍ണ്ണി. നിലവിലെ നായകനായ അജിങ്ക്യ രഹാനെയ്ക്ക് പകരമാണ് ധവാല്‍ കുല്‍ക്കര്‍ണ്ണിയെ നായകനായി നിയമിച്ചത്. രഹാനെ, പൃഥ്വി ഷാ, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ സേവനം മുംബൈയുടെ അടുത്ത മത്സരമായ പഞ്ചാബിനെതിരെയുള്ള കളിയില്‍ ടീമിനു നഷ്ടമാകും.

പഞ്ചാബിനും ഹിമാച്ചലിനും എതിരെയുള്ള മത്സരങ്ങളില്‍ ടീമിനെ ധവാല്‍ കുല്‍ക്കര്‍ണ്ണി നയിക്കും. ഇതാദ്യമായാണ് മുംബൈയെ നയിക്കുവാന്‍ കുല്‍ക്കര്‍ണ്ണിയെ ചുമതലപ്പെടുത്തുന്നത്. ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനു വേണ്ടി കളിക്കാന്‍ പോകുമ്പോള്‍ വിന്‍ഡീസിനെതിരെ ടെസ്റ്റ് ടീമിലേക്കാണ് രഹാനെ യാത്രയാകുന്നത്.

രഹാനെയ്ക്കും ശ്രേയസ്സ് അയ്യര്‍ക്കും പകരക്കാരായി ഓപ്പണര്‍ അഖില്‍ ഹെര്‍ഡ്വാഡ്കര്‍, ശുഭം രഞ്ജാനേ എന്നിവരെ മുംബൈ പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വി ഷായ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

മിന്നും ഫോം തുടര്‍ന്ന് പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും, 400 റണ്‍സ് നേടി മുംബൈ

മുംബൈയെ മുന്നോട്ട് നയിച്ച് പൃഥ്വി ഷായുടെയും ശ്രേയസ്സ് അയ്യരുടെയും വെടിക്കെട്ട് ബാറ്റിംഗ്. റെയില്‍വേസിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 300നു മുകളിലുള്ള സ്കോര്‍ നേടുകയായിരുന്നു. അജിങ്ക്യ രഹാനെയെ വേഗത്തില്‍ നഷ്ടമായെങ്കിലും റെയില്‍സേവ് ബൗളര്‍മാരെ കശാപ്പ് ചെയ്ത പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു.

81 പന്തില്‍ നിന്ന് 129 റണ്‍സ് നേടിയ പൃഥ്വി പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റില്‍ മുംബൈ 161 റണ്‍സ് നേടിയിരുന്നു. 14 ബൗണ്ടറിയും 6 സിക്സുമാണ് താരം നേടിയത്. ശ്രേയസ്സ് അയ്യര്‍ 144 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് അര്‍ദ്ധ ശതകം നേടി മികച്ച പിന്തുണയാണ് അയ്യര്‍ക്ക് നല്‍കിയത്. 67 റണ്‍സാണ് യാദവിന്റെ സംഭാവന. നിശ്ചിത 50 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 400 റണ്‍സാണ് മുംബൈ നേടിയത്. 10 സിക്സും 8 ബൗണ്ടറിയും നേടി അയ്യര്‍ 118 പന്തില്‍ നിന്നാണ് 144 റണ്‍സ് നേടിയത്. റെയില്‍വേസിനു വേണ്ടി അനുരീത് സിംഗ് മൂന്നും അമിത് മിശ്ര, പ്രശാന്ത് അവസ്ഥി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തങ്ങളുടെ രണ്ടാം മത്സരത്തില്‍ കര്‍ണ്ണാടകയെ 88 റണ്‍സിനു തകര്‍ത്തപ്പോള്‍ 53 പന്തില്‍ നിന്ന് 60 റണ്‍സാണ് പൃഥ്വി നേടിയത്. അന്ന് അജിങ്ക്യ രഹാനെ(148), ശ്രേയസ്സ് അയ്യര്‍(110) എന്നിവരുടെ ശതകത്തിന്റെ ബലത്തില്‍ മുംബൈ 362 റണ്‍സ് നേടിയ ശേഷം കര്‍ണ്ണാടകയെ 274 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

വെടിക്കെട്ട് ബാറ്റിംഗുമായി പൃഥ്വി ഷാ, മുംബൈയ്ക്ക് ആധികാരിക ജയം

ഇന്ത്യ അണ്ടര്‍ 19 താരം പൃഥ്വി ഷായുടെയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും മികവില്‍ ജയം സ്വന്തമാക്കി മുംബൈ. ബറോഡയ്ക്കെതിരെ മികച്ച വിജയം നേടിയ മുംബൈ മത്സരത്തില്‍ 9 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ബറോഡയെ 238 റണ്‍സിനു പുറത്താക്കിയ ശേഷം ലക്ഷ്യം 41.3 ഓവറില്‍ മുംബൈ മറികടക്കുകയായിരുന്നു.

ധവാല്‍ കുല്‍ക്കര്‍ണ്ണി 4 വിക്കറ്റ് നേട്ടവുമായി ബറോഡയുടെ നടുവൊടിച്ചപ്പോള്‍ ടീം 49.5 ഓവറില്‍ ബറോഡ 238 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 85 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയാണ് ടീമിന്റെ ടോപ് സ്കോറര്‍. യൂസഫ് പത്താന്‍ 40 റണ്‍സ് നേടി.

66 പന്തില്‍ നിന്ന് 98 റണ്‍സ് നേടിയ പൃഥ്വി ഷായുടെയും അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും ചേര്‍ന്നപ്പോള്‍ മുംബൈ 41.3 ഓവറില്‍ ജയം സ്വന്തമാക്കി. 12 ബൗണ്ടറിയും 5 സിക്സും നേടിയ ഷാ തന്റെ ശതകത്തിനു 2 റണ്‍സ് അകലെ വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

അജിങ്ക്യ രഹാനെ 79 റണ്‍സും ശ്രേയസ്സ് അയ്യര്‍ 56 റണ്‍സും നേടി പുറത്താകാതെ നിന്നു.

Exit mobile version