കണങ്കാലിന് പരിക്ക്; തുഷാർ ദേശ്പാണ്ഡെ 3 മാസം പുറത്തിരിക്കും

മുംബൈ പേസർ തുഷാർ ദേശ്പാണ്ഡെയുടെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് രണ്ടോ മൂന്നോ മാസത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. 2024 സെപ്റ്റംബറിൽ 29 കാരനായ ലണ്ടനിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും പൂർണമായി സുഖം പ്രാപിക്കാൻ കഴിഞ്ഞില്ല.

2024 ജൂലൈയിലെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലാണ് ദേശ്പാണ്ഡെ അവസാനമായി കളിച്ചത്. ആവർത്തിച്ചുള്ള പരിക്ക് അദ്ദേഹത്തെ ജനുവരി 23-ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ രണ്ടാം പാദത്തിൽ നിന്ന് ഒഴിവാക്കി. രാജസ്ഥാൻ റോയൽസിനൊപ്പം ഐപിഎൽ 2025 സീസണിലെ അദ്ദേഹത്തിൻ്റെ പങ്കാളിത്തവും അനിശ്ചിതത്വത്തിലാണ്.

രഞ്ജി ട്രോഫിയിൽ ചരിത്രം, മുംബൈയുടെ പത്താമനും പതിനൊന്നാമനും സെഞ്ച്വറി നേടി

രഞ്ജി ട്രോഫിയിലെ ചരിത്രം തിരുത്തി ഒരു അവസാന-വിക്കറ്റ് കൂട്ടുകെട്ട്. ഇന്ന് മുംബൈയുടെ തുഷാർ ദേശ്പാണ്ഡെയും തനുഷ് കോട്ടിയനുമാണ് സെഞ്ച്വറികളുമായി പുതിയ ചരിത്രം എഴുതിയത്. ബറോഡയ്‌ക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തിൽ രണ്ടാം ഇന്നിങ്സിൽ മുംബൈയുടെ തുഷാർ ദേശ്പാണ്ഡെയും തനുഷ് കോട്ടിയാനും പത്താമനും പതിനൊന്നാമനുമായി ഇറങ്ങി സെഞ്ച്വറികൾ നേടി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൻ്റെ മഹത്തായ ചരിത്രത്തിൽ മുമ്പ് ഒരിക്കൽ മാത്രം ആണ് ഇങ്ങനെ അവസാന രണ്ടു ബാറ്റർമാരും സെഞ്ച്വറി നേടിയിട്ടുള്ളത്. തുഷാർ ദേശ്പാണ്ഡെ 123 റൺസ് നേടി രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഒരു 11-ാം നമ്പർ ബാറ്റ്‌സ്മാൻ്റെ ഏറ്റവും ഉയർന്ന സ്‌കോർ തന്റെ പേരിലാക്കി.

തനിഷ് കൊടിയൻ 120 റൺസുമായി പുറത്താകാതെ നിന്നു. അവസാന വിക്കറ്റിൽ അവർ നേടിയ 232 റൺസിൻ്റെ കൂട്ടുകെട്ട് ആണ് സൃഷ്ടിച്ചത്. 1946-ൽ ചന്തു സർവത്തേയും ഷൂട്ടെ ബാനർജിയും തമ്മിലുള്ള ഐതിഹാസിക കൂട്ടുകെട്ടിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ നേട്ടം. അന്നും അവസാന രണ്ട് ബാറ്റർമാരും സെഞ്ച്വറി നേടിയിരുന്നു.

569 റൺസുമായാണ് മുംബൈയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചത്. അവർ 607 റൺസിന്റെ വിജയലക്ഷ്യൻ ബറോഡക്ക് മുന്നൊക് വെച്ചു.

“ധോണി തന്നെ ഒരിക്കലും തെറ്റായ വഴിയിൽ കൊണ്ടുപോകില്ലെന്ന് അറിയാമായിരുന്നു” – തുഷാർ ദേശ്പാണ്ഡെ

എംഎസ് ധോണി തന്നെ ഒരിക്കലും തെറ്റായ വഴിയിൽ കൊണ്ടുപോകില്ലെന്ന് തനിക്കറിയാമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ഫാസ്റ്റ് ബൗളർ തുഷാർ ദേശ്പാണ്ഡെ. ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് സിഎസ്‌കെ ഐപിഎൽ 2023 കിരീടം ഉയർത്തിയതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു തുഷാർ.

ഒരു സൈനികനെപ്പോലെ ധോണി പറയുന്നതെന്തും താൻ പിന്തുടരുമെന്നും ദേശ്പാണ്ഡെ പറഞ്ഞു. ഈ സീസൺ ഐ പി എല്ലിലെ 16 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റ് വീഴ്ത്തിയ ദേശ്പാണ്ഡെ ഐപിഎല്ലിൽ തന്റെ ഏറ്റവും മികച്ച സീസൺ ആണ് ആസ്വദിച്ചത്.

“കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമല്ലെങ്കിൽ വഴികാട്ടുകയും വെളിച്ചം കാണിക്കുകയും ചെയ്യുന്ന ഒരാൾ നമ്മുക്ക് ഉണ്ടെന്ന് നമുക്ക് അറിയാം. അദ്ദേഹം നിസ്വാർത്ഥനാണ്, കാര്യങ്ങൾ ലളിതമാക്കുന്നു. അദ്ദേഹം കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നില്ല, നിങ്ങളുടെ മോശം സമയങ്ങളിൽ ധീണി നിങ്ങളോടൊപ്പമുണ്ടാകും.” തുഷാർ പറഞ്ഞു.

“ഒരു പട്ടാളക്കാരനെപ്പോലെ, അവൻ പറയുന്നതെന്തും ഞാൻ പിന്തുടരും. ധോണി എന്നെ ഒരിക്കലും തെറ്റായ വഴിയിൽ കൊണ്ടുപോകില്ല എന്ന് എനിക്കറിയാം,” ദേശ്പാണ്ഡെ പറഞ്ഞു.

തെവാത്തിയയ്ക്ക് എന്നും രക്ഷിക്കാനാവില്ല, ഡല്‍ഹിയോട് രണ്ടാമതും തോറ്റ് രാജസ്ഥാന്‍

18 പന്തില്‍ 29 റണ്‍സെന്ന നിലയില്‍ നിന്ന് ജയം പിടിച്ചെടുക്കുവാന്‍ അവസരം കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. അവസാന ഓവറുകളില്‍ കൃത്യതയോടെ എറിഞ്ഞ ഡല്‍ഹി ബൗളര്‍മാര്‍ ടീമിനെ രാജസ്ഥാനെതിരെ രണ്ടാം വിജയം നേടിക്കൊടുക്കുകയായിരുന്നു. 20 ഓവറില്‍ 148/8 എന്ന നിലയില്‍ ആണ് രാജസ്ഥാന്‍ തങ്ങളുടെ ബാറ്റിംഗ് അവസാനിപ്പിച്ചേ. 13 റണ്‍സിന്റെ വിജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ നാല് രാജസ്ഥാന്‍ താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് രാജസ്ഥാന്റെ തോല്‍വിയ്ക്ക് കാരണം.

ജോസ് ബട്‍ലറും ജോഫ്ര ആര്‍ച്ചറും ചേര്‍ന്ന് മിന്നും തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയത്. ആന്‍റിക് നോര്‍ക്കിയയുടെ ഓവറില്‍ ആദ്യ പന്ത് സിക്സ് അടിച്ച് വരവേറ്റ ബട്‍ലര്‍ രണ്ട് ബൗണ്ടറി കൂടി നേടുകയായിരുന്നു. എന്നാല്‍ അവസാന പന്തില്‍ ബട്‍ലറുടെ കുറ്റി തെറിപ്പിച്ച് നോര്‍ക്കിയ വിജയം കണ്ടത്തുകയായിരുന്നു.

ഓവറില്‍ നിന്ന് 16 റണ്‍സ് വന്നുവെങ്കിലും 9 പന്തില്‍ നിന്ന് 22 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്ന ജോസ് ബട്‍ലറുടെ വിക്കറ്റ് ഡല്‍ഹിയ്ക്ക് വലിയ ആശ്വാസമായി മാറി. 3 ഓവറില്‍ 37 റണ്‍സായിരുന്നു ഒന്നാം വിക്കറ്റില്‍ ബട്‍ലറും സ്റ്റോക്സും ചേര്‍ന്ന് നേടിയത്.

തൊട്ടടുത്ത ഓവറില്‍ രവിചന്ദ്രന്‍ അശ്വിനെ രംഗത്തിറക്കിയ ശ്രേയസ്സ് അയ്യര്‍ക്ക് അതിന്റെ ഗുണം ലഭിച്ചു. സ്റ്റീവ് സ്മിത്തിനെ(1) സ്വന്തം ബൗളിംഗില്‍ അശ്വിന്‍ കൈക്കലാക്കുമ്പോള്‍ 4 ഓവര്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 40/2 എന്ന നിലയിലേക്ക് വീണു.

പിന്നീട് ബെന്‍ സ്റ്റോക്സും സഞ്ജു സാംസണും ചേര്‍ന്ന് മികച്ചൊരു മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പുറത്തെടുത്ത് മത്സരം ഡല്‍ഹിയില്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ തുഷാര്‍ ദേശ്പാണ്ടേ സ്റ്റോക്സിനെ ഡഗ്ഗ്ഔട്ടിലേക്ക് മടക്കുകയായിരുന്നു. 35 പന്തില്‍ നിന്ന് 41 റണ്‍സാണ് സ്റ്റോക്സ് നേടിയത്.

46 റണ്‍സാണ് സ്റ്റോക്സും സഞ്ജുവും ചേര്‍ന്ന് നേടിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സഞ്ജു സാംസണെയും രാജസ്ഥാന് നഷ്ടമായതോടെ ടീം 97/4 എന്ന നിലയില്‍ സമ്മര്‍ദ്ദത്തിലായി.  25 റണ്‍സായിരുന്നു സഞ്ജു നേടിയത്. അക്സര്‍ പട്ടേലാണ് ഡല്‍ഹിയ്ക്ക് സഞ്ജുവിന്റെ വിലയേറിയ വിക്കറ്റ് നേടിക്കൊടുത്തത്.

അടുത്തോവറില്‍ ഉത്തപ്പയും റിയാന്‍ പരാഗും തമ്മിലുള്ള ആശയക്കുഴപ്പം പരാഗിനെ റണ്ണൗട്ടാക്കുകയായിരുന്നു. 24 റണ്‍സ് നേടുന്നതിനിടെയാണ് രാജസ്ഥാന് 3 വിക്കറ്റ് നഷ്ടമായത്. 86/2 എന്ന നിലയില്‍ നിന്ന് 110/5 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. സഞ്ജുവിന്റെ വിക്കറ്റ് നേടിയ അക്സര്‍ ആയിരുന്നു ഡയറക്ട് ഹിറ്റിലൂടെ പരാഗിനെ മടക്കിയത്.

തുഷാര്‍ ദേശ്പാണ്ടേയുടെ ഓവറില്‍ ക്രീസിലെത്തിയ രാഹുല്‍ തെവാത്തിയ താന്‍ നേരിട്ട ആദ്യ പന്ത് ക്യാച്ച് നല്‍കിയെങ്കിലും ആന്‍റിക് നോര്‍കിയേ കൈവിടുകയായിരുന്നു. മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 29 റണ്‍സായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നേടേണ്ടിയിരുന്നത്.

18ാം ഓവറില്‍ റോബിന്‍ ഉത്തപ്പയെ(32) പുറത്താക്കി നോര്‍ക്കിയേ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. ജോസ് ബട്‍ലറെ പുറത്താക്കിയത് പോലെ ഉത്തപ്പയുടെ സ്റ്റംപുകളും ദക്ഷിണാഫ്രിക്കന്‍ പേസര്‍ തെറിപ്പിക്കുകയായിരുന്നു. ഓവറില്‍ നിന്ന് 4 റണ്‍സ് മാത്രമേ രാജസ്ഥാന് നേടാനായുള്ളു.

12 പന്തില്‍ 25 റണ്‍സെന്ന ലക്ഷ്യം മുന്നിലുള്ളപ്പോള്‍ രാജസ്ഥാന്റെ പ്രതീക്ഷ മുഴുവന്‍ രാഹുല്‍ തെവാത്തിയയിലായിരുന്നു. ഒപ്പം മറുവശത്ത് ജോഫ്ര ആര്‍ച്ചറും. ആര്‍ച്ചറെ പുറത്താക്കി കാഗിസോ റബാഡ മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി. റബാഡ എറിഞ്ഞ ഓവറില്‍ വെറും മൂന്ന് റണ്‍സാണ് താരം വിട്ട് നല്‍കിയത്. ഇതോടെ അവസാന ഓവറില്‍ 22 റണ്‍സെന്ന വലിയ ലക്ഷ്യം തേടിയിറങ്ങേണ്ട അവസ്ഥയിലായി രാഹുല്‍ തെവാത്തിയ.

അവസാന ഓവറില്‍ നിന്ന് വെറും 8 റണ്‍സ് മാത്രമേ രാഹുല്‍ തെവാത്തിയയ്ക്കും ശ്രേയസ്സ് ഗോപാലിനും നേടാനായുള്ളു. അവസാന അഞ്ചോവറില്‍ നിന്ന് വെറും 25 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

ഐപിഎല്‍ ട്രയല്‍സിനു വിളിച്ചാല്‍ ചെല്ലാതൊരു ക്രിക്കറ്റ് താരം

ക്രിക്കറ്റ് ലോകത്തെ യുവ താരങ്ങള്‍ മുഴുവനും ഒരു ഐപിഎല്‍ ട്രയല്‍സ് അവസരത്തിനായി കാത്തിരിക്കുമ്പോളും തനിക്ക് ലഭിച്ച അവസരത്തെ ഗൗനിക്കാതെ ക്ലബ്ബ് ക്രിക്കറ്റ് കളിക്കുന്നതിനു മുന്‍ഗണന നല്‍കി ഒരു താരം. മുംബൈയുടെ 23 വയസ്സുകാരന്‍ താരം തുഷാര്‍ ദേശ്പാണ്ഡേ ആണ് ഈ വിരുതന്‍. ട്രയല്‍സിനായി തന്നോട് വെള്ളി, ശനി ദിവസങ്ങളില്‍ മൊഹാലിയില്‍ എത്തുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ആവശ്യപ്പെട്ടുവെങ്കിലും താരം പുരുഷോത്തം ഷീല്‍ഡ് സെക്കന്‍ഡ് റൗണ്ട് മത്സരങ്ങള്‍ക്കായി തന്റെ ക്ലബ്ബ് പാര്‍സി ജിംഖാനയ്ക്ക് കളിയ്ക്കുവാനായി പോകുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ ഡെവില്‍സ് എന്നീ ടീമുകള്‍ ഇതിനു മുമ്പ് തന്നെ ട്രയല്‍സിനു വിളിച്ചിരുന്നുവെങ്കിലും താന്‍ കരുതുന്നത് ട്രയല്‍സിനെക്കാള്‍ മത്സരങ്ങളിലെ പ്രകടനങ്ങളില്‍ തന്നെ വിലയിരുത്തുകയാണെങ്കില്‍ അങ്ങനെ തന്നെ ആരെങ്കിലും തിരഞ്ഞെടുക്കുമെന്നുമാണ് തന്റെ വിശ്വാസമെന്നാണ്. ട്രയല്‍സില്‍ എനിക്ക് ഒന്നും നേടാനാകുമെന്ന് തനിക്ക് വിശ്വാസമില്ലെന്ന് പറയുന്ന താരം മത്സരങ്ങളില്‍ തന്റെ മികച്ച ബൗളിംഗ് കണ്ട് ആളുകള്‍ വരുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്.

മഴ കളി മുടക്കി, മുംബൈ ഫൈനലിലേക്ക്

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ 60 റണ്‍സിന്റെ ജയം സ്വന്തമാക്കി മുംബൈ. ഹൈദ്രാബാദിനെതിരെ ചേസ് ചെയ്യുമ്പോള്‍ 25 ഓവറില്‍ 155/2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വില്ലനായി എത്തുന്നത്. തുടര്‍ന്ന് മത്സരം നടക്കാതെ വന്നപ്പോള്‍ വി ജയദേവന്‍ രീതിയില്‍ മുംബൈയ്ക്ക് 60 റണ്‍സിന്റെ വിജയം സ്വന്തമായി. 44 പന്തില്‍ 61 റണ്‍സ് നേടിയ പൃഥ്വി ഷായും 55 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ്സ് അയ്യരുമാണ് മുംബൈ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 17 റണ്‍സ് നേടിയ രോഹിത് പുറത്തായപ്പോള്‍ 17 റണ്‍സുമായി അജിങ്ക്യ രഹാനെ അയ്യര്‍ക്ക് കൂട്ടായി മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദിനു 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടാനായത്. 121 റണ്‍സുമായി രോഹിത് റായുഡു പുറത്താകാതെ നിന്നുവെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും വേണ്ടത്ര പിന്തുണ രോഹിത്തിനു നല്‍കാനായില്ല. തുഷാര്‍ ദേശ്പാണ്ടേ 3 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. റോയ്സ്റ്റണ്‍ ഡയസ് രണ്ടും ധവാല്‍ കുല്‍ക്കര്‍ണ്ണി, ശിവം ദുബേ, ഷംസ് മുലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബിഹാറിനെ ചുരുട്ടി മടക്കി സെമിയിലെത്തി മുംബൈ

വിജയ് ഹസാരെ ട്രോഫിയില്‍ അനായാസ ജയം നേടി മുംബൈ. 9 വിക്കറ്റിനു ബിഹാറിനെ പരാജയപ്പെടുത്തിയാണ് സെമി അങ്കത്തിനു മുംബൈ യോഗ്യത നേടിയത്. 69 റണ്‍സിനു ബിഹാറിനെ എറിഞ്ഞിട്ട മുംബൈയ്ക്കായി തുഷാര്‍ ദേശ്പാണ്ടേ, ഷംസ് മുലാനിയുമാണ് ബൗളിംഗില്‍ തിളങ്ങിയത്. ദേശ്പാണ്ടേ 5 വിക്കറ്റും മുലാനി മൂന്ന് വിക്കറ്റും നേടിയപ്പോള്‍ 28.2 ഓവറില്‍ ബിഹാറിനെ മുംബൈ ചുരുട്ടി മടക്കി.

രോഹിത്ത് ശര്‍മ്മ(33*), അഖില്‍ ഹാര്‍വേദ്കര്‍(24) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 12.3 ഓവറില്‍ മുംബൈ ജയം സ്വന്തമാക്കി. അഖില്‍ പുറത്തായെങ്കിലും ലക്ഷ്യം ചെറുതായതിനാല്‍ ആദിത്യ താരെയോടൊപ്പം രോഹിത് ശര്‍മ്മ ടീമിനെ വിജയത്തിലേക്ക് നയിച്ചു. അശുതോഷ് അമനാണ് ബിഹാറിനായി വിക്കറ്റ് നേടിയത്.

Exit mobile version