മത്സരത്തിൽ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇപ്പോളും ബാക്കി – ശര്‍ദ്ധുൽ താക്കൂര്‍

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ രണ്ട് ദിവസങ്ങളിൽ പിന്നിൽ പോയ ഇന്ത്യ മൂന്നാം ദിവസം ഭേദപ്പെട്ട പ്രകടനം ആണ് പുറത്തെടുത്തത്. അജിങ്ക്യ രഹാനെയും ശര്‍ദ്ധുൽ താക്കൂറും ചേര്‍ന്ന് ഇന്ത്യയെ 296 റൺസിലേക്ക് എത്തിച്ചപ്പോള്‍ ബൗളിംഗിൽ നാല് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ വീഴ്ത്തുവാനും ഇന്ത്യയ്ക്ക് സാധിച്ചു.

മത്സരത്തിൽ ഇന്ത്യയ്ക്ക് ഇനിയും പ്രതീക്ഷകളുണ്ടെന്നും പ്രവചനങ്ങള്‍ നടത്തുവാനുള്ള സമയം ആയിട്ടില്ലെന്നുമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂര്‍ വ്യക്തമാക്കിയത്. 450ന് മേലെയുള്ള ലക്ഷ്യമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെങ്കിലും ഇംഗ്ലണ്ട് നാലാം ഇന്നിഗ്സിൽ അത്രയും വരുന്ന സ്കോര്‍ ചേസ് ചെയ്തത് തങ്ങള്‍ക്കും ആത്മവിശ്വാസം നൽകുമെന്നാണ് താക്കൂര്‍ പറഞ്ഞത്.

ആരാവും സമ്മര്‍ദ്ദം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നത് അവര്‍ക്കാവും വിജയം എന്നും ഒരു മികച്ച കൂട്ടുകെട്ട് വന്നാൽ 450 ഒക്കെ ചേസ് ചെയ്യാവുന്ന സ്കോറായി മാറുമെന്നും താക്കൂര്‍ കൂട്ടിചേര്‍ത്തു.

രഹാനെ വീണു!!! അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ശര്‍ദ്ധുലും മടങ്ങി, മുന്നൂറ് കടക്കാനാകാതെ ഇന്ത്യ ഓള്‍ഔട്ട്

ലഞ്ചിന് ശേഷം ഇന്ത്യയുടെ അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയ. 296 റൺസിനാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്.  ലഞ്ചിന് ശേഷം 36 റൺസ് കൂടിയാണ് ഇന്ത്യ ഇന്ന് രണ്ടാം സെഷനിൽ നേടിയത്. ഓസ്ട്രേലിയയ്ക്ക് 173 റൺസിന്റെ ലീഡാണുള്ളത്.

രഹാനെയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 89 റൺസാണ് താരം നേടിയത്. പാറ്റ് കമ്മിന്സിന്റെ ബൗളിംഗിൽ മികച്ചൊരു ക്യാച്ച് പൂര്‍ത്തിയാക്കി കാമറൺ ഗ്രീന്‍ ആണ് പുറത്താക്കിയത്. 260/6 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഒരു റൺസ് നേടിയപ്പോള്‍ 1 റൺസ് കൂട്ടിചേര്‍ക്കുന്നതിനിടെയാണ് ടീമിന് രഹാനെയെ നഷ്ടമായത്.

ഉമേഷ് യാദവിനെ പാറ്റ് കമ്മിന്‍സ് തന്നെ പുറത്താക്കിയപ്പോള്‍ ഇന്ത്യയ്ക്ക് എട്ടാം വിക്കറ്റ് നഷ്ടമായി. ശര്‍ദ്ധുൽ താക്കൂര്‍ 51 റൺസ് നേടി കാമറൺ ഗ്രീനിന് വിക്കറ്റ് നൽകിയാണ് മടങ്ങിയത്. 13 റൺസ് നേടിയ മൊഹമ്മദ് ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കി ഇന്ത്യയുടെ ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തുകയായിരുന്നു.

ഓസ്ട്രേലിയ വെയിറ്റ് ഓൺ!!! ശര്‍ദ്ധുൽ താക്കൂറിനൊപ്പം ഓസ്ട്രേലിയയ്ക്ക് നിരാശ നൽകി അജിങ്ക്യ രഹാനെ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ അജിങ്ക്യ രഹാനെയുടെയും ശര്‍ദ്ധുൽ താക്കൂറിന്റെയും അതിശക്തമായ ചെറുത്ത്നില്പിന്റെ ബലത്തിൽ ഇന്ത്യ 260/6 എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 209 റൺസ് പിന്നിലാണ് ടീം എങ്കിലും വലിയ തകര്‍ച്ചയിലേക്ക് ടീം പോകുമെന്ന് തോന്നിച്ച നിമിഷത്തിൽ നിന്ന് ഈ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ രക്ഷിയ്ക്കുകയായിരുന്നു.

108 റൺസാണ് ഈ കൂട്ടുകെട്ട് ശ്രീകര്‍ ഭരതിനെ നഷ്ടമായ ശേഷം നേടിയത്. തലേ ദിവസത്തെ സ്കോറിനോട് ഇന്ത്യ ഒരു റൺസ് ചേര്‍ത്തപ്പോളേക്കും ടീമിന് ഭരത്തിന്റെ വിക്കറ്റ് നഷ്ടമായി. ബോളണ്ട് ആയിരുന്നു വിക്കറ്റ് നേടിയത്. പിന്നീട് ഇന്ത്യയുടെ അതിശക്തമായ ചെറുത്ത്നില്പിനാണ് രഹാനെയും താക്കൂറും കൂടി അവസരമൊരുക്കിയത്.

രഹാനെ 89 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ശര്‍ദ്ധുൽ താക്കൂര്‍ 36 റൺസ് നേടിയാണ് ക്രീസിലുള്ളത്.

താക്കൂര്‍ മത്സരത്തിന്റെ കോംപ്ലക്ഷനെ മാറ്റി മറിച്ചു – നിതീഷ് റാണ

കൊൽക്കത്ത തോൽവിയേറ്റുവാങ്ങിയ കഴിഞ്ഞ മത്സരത്തിലും ഒട്ടേറെ പോസിറ്റീവുകളുണ്ടായിരുന്നുവെന്നും ഈ മത്സരത്തിൽ ടീം പിന്നിൽ പോയെങ്കിലും പൊരുതി നിന്ന് ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ നിതീഷ് റാണ.

ടോപ് ഓര്‍ഡറിൽ ഗുര്‍ബാസ് മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ ശര്‍ദ്ധുൽ താക്കൂര്‍ മത്സരത്തിന്റെ കോംപ്ലക്ഷനെ മാറ്റി മറിച്ചുവെന്ന് നിതീഷ് റാണ സൂചിപ്പിച്ചു.

താക്കൂറിന് സെക്കന്‍ഡ് ഫിഡിൽ കളിച്ച റിങ്കു സിംഗിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണെന്നും നിതീഷ് റാണ വ്യക്തമാക്കി.

ലോര്‍ഡ് താക്കൂറിന്റെ താണ്ഡവത്തിന് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം , കൊൽക്കത്തയ്ക്ക് 204 റൺസ്

89/5 എന്ന നിലയിലേക്ക് വീണ കൊൽക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ച് ശര്‍ദ്ധുൽ താക്കൂറിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 204/7 എന്ന സ്കോറാണ് താക്കൂറും റിങ്കും ചേര്‍ന്ന് കൊൽക്കത്തയെ എത്തിച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് മികച്ച രീതിയിൽ ബാറ്റ് വീശുമ്പോളും മറുവശത്ത് വിക്കറ്റുകള്‍ കൊഴിയുകയായിരുന്നു.

47/3 എന്ന നിലയിലേക്ക് കൊൽക്കത്ത വീണപ്പോള്‍ വെങ്കിടേഷ് അയ്യ‍‍ർ(3), മന്‍ദീപ് സിംഗ് എന്നിവരെ അടുത്തടുത്ത പന്തുകളിൽ ഡേവിഡ് വില്ലി പുറത്താക്കുകയായിരുന്നു. നിതീഷ് റാണയെ കൂടി ടീമിന് നഷ്ടമായപ്പോള്‍ ഗുര്‍ബാസ് 44 പന്തിൽ 57 റൺസ് നേടി പുറത്തായി.

ഗുര്‍ബാസിനെ കരൺ ശര്‍മ്മയാണ് പുറത്താക്കിയത്. തൊട്ടടുത്ത ആന്‍ഡ്രേ റസ്സലും കരൺ ശര്‍മ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ കൊൽക്കത്ത 89/5 എന്ന നിലയിലേക്ക് വീണു.

പിന്നീട് ശര്‍ദ്ധുൽ താക്കൂറിന്റെ ഒറ്റയാള്‍ പ്രകടനം ആണ് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത്. റിങ്കു സിംഗിനെ കൂട്ടുപിടിച്ച് താരം 20 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ഈ കൂട്ടുകെട്ട് 103 റൺസാണ് നേടിയത്.

അവസാന ഓവറുകളിൽ റിങ്കുവും അടി തുടങ്ങിയപ്പോള്‍ കൊൽക്കത്ത വലിയ സ്കോറിലേക്ക് നീങ്ങി. 33 പന്തിൽ 46 റൺസ് നേടി റിങ്കു പുറത്തായപ്പോള്‍ താക്കൂര്‍ 29 പന്തിൽ 68 റൺസ് നേടിയാണ് പുറത്തായത്.

 

ടീമില്ലൊവരും അവനെ വിളിക്കുന്നത് മജീഷ്യന്‍ എന്നാണ് – താക്കുറിനെക്കുറിച്ച് രോഹിത്

ബാറ്റിംഗിൽ 25 റൺസും ന്യൂസിലാണ്ടിന്റെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയ ശര്‍ദ്ധുൽ താക്കുര്‍ ആണ് ഇന്നലെ മൂന്നാം ഏകദിനത്തിലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. താരത്തിനെ ടീമിൽ എല്ലാവരും വിളിക്കുന്നത് മജീഷ്യനെന്നാണ് എന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി.

ശര്‍ദ്ധുൽ ഏറെക്കാലമായി ടീമിന് വേണ്ടി ഇത് ചെയ്യുകയാണ്. ഡാരിൽ മിച്ചലിനെയും ടോം ലാഥമിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി താക്കുര്‍ ആണ് ന്യൂസിലാണ്ടിന്റെ മധ്യനിരെ പ്രതിരോധത്തിലാക്കിയത്. അപകടകാരിയായ ഗ്ലെന്‍ ഫിലിപ്പ്സിന്റെ വിക്കറ്റും താരം തന്നെ നേടുകയായിരുന്നു.

ഇന്‍ഡോറിൽ ഇന്ത്യ!!! 90 റൺസ് വിജയം, ന്യൂസിലാണ്ടിന് വേണ്ടി ശതകവുമായി പൊരുതി കോൺവേ

ന്യൂസിലാണ്ടിനെതിരെ ഇന്‍ഡോറിൽ ഇന്ത്യയ്ക്ക് 90 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 385/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിനെ 41.2 ഓവറിൽ 295 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യന്‍ വിജയം.

ആദ്യ ഓവറിൽ തന്നെ ഫിന്‍ അലനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്.

138 റൺസ് നേടിയ ഡെവൺ കോൺവേ മാത്രമാണ് ന്യൂസിലാണ്ട് ബാറ്റിംഗിൽ തിളങ്ങിയത്. ഹെന്‍റി നിക്കോള്‍സുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ കോൺവേ 106 റൺസ് നേടിയപ്പോള്‍ മത്സരത്തിൽ ന്യൂസിലാണ്ടിന് സാധ്യതയുണ്ടായിരുന്നു. ഡെവൺ കോൺവേയുടെ വിക്കറ്റ് ഉമ്രാന്‍ മാലിക് ആണ് വീഴ്ത്തിയത്.

ഇന്ത്യന്‍ നിരയിൽ ശര്‍ദ്ധുൽ താക്കുറും കുൽദീപ് യാദവും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഹെന്‍റി നിക്കോള്‍സ്(42), മിച്ചൽ സാന്റനര്‍(34) എന്നിവരാണ് ന്യൂസിലാണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ചെന്നൈയിലേക്കല്ല, ശര്‍ദ്ധുലിനെ കൊല്‍ക്കത്തയ്ക്ക് നൽകി ഡൽഹി ക്യാപിറ്റൽസ്

ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂറിനെ കൊല്‍ക്കത്തയിലേക്ക് ട്രേഡ് ചെയ്തു. നേരത്തെ രവീന്ദ്ര ജഡേജയ്ക്ക് പകരം ശര്‍ദ്ധുൽ താക്കൂറിനെയും അക്സര്‍ പട്ടേലിനെയും ചെന്നൈയ്ക്ക് കൈമാറുമെന്ന തരത്തിൽ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പിന്നീട് ധോണി തന്നെ രവീന്ദ്ര ജഡേജയെ ആര്‍ക്കും വിട്ട് നൽകുകയില്ലെന്നും പ്രഖ്യാപിക്കുകയായിരുന്നു.

ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് ശര്‍ദ്ധുൽ താക്കൂറിനെ ട്രേഡ് ചെയ്യുകയാണ് ഡൽഹി ചെയ്തത്. 10.75 കോടി രൂപയ്ക്കാണ് കഴിഞ്ഞ ലേലത്തിൽ ഡൽഹി ശര്‍ദ്ധുലിനെ സ്വന്തമാക്കിയത്.

നേരത്തെ പത്ത് കോടി വിലയുള്ള ലോക്കി ഫെര്‍ഗൂസണെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിൽ നിന്ന് ട്രേഡ് ചെയ്ത് സ്വന്തമാക്കിയിരുന്നു.

ശർദ്ധുൽ താക്കൂറിനെ അടക്കം അഞ്ച് താരങ്ങളെ ഡെൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തു

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 ലേലത്തിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസ് 5 താരങ്ങളെ റിലീഷ് ചെയ്തു. ശർദ്ധുൽ താക്കൂർ ആണ് റിലീസ് ചെയ്യപ്പെട്ടത്തിൽ പ്രധാനി. നവംബർ 15-ന് മുമ്പ് ക്ലബുകൾ നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റ് കൊടുക്കേണ്ടതുണ്ട്. വിക്കറ്റ് കീപ്പർ-ബാറ്റർ കെഎസ് ഭരത്, ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ടിം സീഫർട്ട് , പഞ്ചാബ് ബാറ്റർ മൻദീപ് സിംഗ്, ആന്ധ്രാ ഓപ്പണർ അശ്വിൻ ഹെബ്ബാർ എന്നിവരും റിലീസ് ചെയ്യപ്പെട്ടവരിൽ പെടുന്നു.

ഇന്ത്യയുടെ പ്രധാന ഓൾറൗണ്ടർമാരിൽ ഒരാളായ ഷാർദുൽ താക്കൂറിനെ 10.75 കോടി രൂപയ്ക്ക് ആയിരുന്നു ഡൽഹി ക്യാപിറ്റൽസ് കഴിഞ്ഞ സീസണിൽ വാങ്ങിയത്. എന്നാൽ 2022ൽ ഡൽഹിക്ക് വേണ്ടി കാര്യമായി തിളങ്ങാൻ താക്കൂറിനായില്ല. 14 മത്സരങ്ങൾ കളിച്ചെങ്കിലും അദ്ദേഹം ധാരാളം റൺസ് വഴങ്ങിയിരുന്നു. ബാറ്റു കൊണ്ടും താക്കൂർ ഡെൽഹി ക്യാപിറ്റൽസിൽ പരാജയമായിരുന്നു. അദ്ദേഹം 120 റൺസ് ആണ് ആകെ നേടിയത്.

ശര്‍ദ്ധുൽ താക്കുറിനെ ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തേക്കുമെന്ന് സൂചന

ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കുറിനെ റിലീസ് ചെയ്തേക്കുമെന്ന് സൂചന. റിലീസ് ചെയ്യേണ്ട താരങ്ങളുടെ പട്ടിക നൽകുവാന്‍ 20 ദിവസം ആണ് ഇനി ഫ്രാഞ്ചൈസികളുടെ പക്കലുള്ളത്.

താക്കുറിനെ 10.75 കോടി രൂപയ്ക്കാണ് ക്യാപിറ്റൽസ് സ്വന്തമാക്കിയത്. 14 മത്സരങ്ങളിൽ നിന്ന് 120 റൺസും 15 വിക്കറ്റും മാത്രമാണ് താരം നേടിയത്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം താരത്തിന് പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. അതേ സമയം മുന്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി മികച്ച പ്രകടനം ഇതിന് മുമ്പുള്ള സീസണുകളിൽ താരം പുറത്തെടുത്തിരുന്നു.

താരത്തിനെ റിലീസ് ചെയ്ത ശേഷം കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കുവാന്‍ ഡൽഹി ശ്രമിക്കുമെന്നാണ് അറിയുന്നത്. ഇത് കൂടാതെ കെഎസ് ഭരതിനെയും മന്‍ദീപ് സിംഗിനെയും ഫ്രാഞ്ചൈസി റിലീസ് ചെയ്യുമെന്നാണ് ലഭിയ്ക്കുന്ന സൂചന. ഭരതിന് 2 കോടിയും മന്‍ദീപിന് 1.10 കോടിയും ആണ് ലേലത്തിൽ ലഭിച്ചത്.

പൊരുതി നോക്കി സഞ്ജു, 9 റൺസ് വിജയം നേടി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. 250 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടപ്പോള്‍ ടീം 51/4 എന്ന നിലയിലേക്ക് വീണു. ഇന്ത്യയെ 240/8 എന്ന സ്കോറിൽ ഒതുക്കിയാണ് ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിൽ 9 റൺസ് വിജയം നേടിയത്.

ധവാനും ഗില്ലും വേഗത്തിൽ പുറത്തായപ്പോള്‍ റുതുരാജും(19) ഇഷാന്‍ കിഷനും(20) വേഗത്തിൽ സ്കോറിംഗ് നടത്തുവാന്‍ ബുദ്ധിമുട്ടി. 37 പന്തിൽ അര്‍ദ്ധ ശതകം തികച്ച ശ്രേയസ്സ് അയ്യര്‍ (50) പുറത്താകുമ്പോള്‍ ഇന്ത്യ 118/5 എന്ന നിലയിലായിരുന്നു.

സഞ്ജുവും ശര്‍ദ്ധുൽ താക്കുറും ചേര്‍ന്ന് ആറാം വിക്കറ്റിൽ 93 റൺസ് നേടിയെങ്കിലും 38ാം ഓവറിൽ ലുംഗി എന്‍ഗിഡി 33 റൺസ് നേടിയ താക്കൂറിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു. തൊട്ടടുത്ത പന്തിൽ കുൽദീപ് യാദവിനെയും എന്‍ഗിഡി പുറത്താക്കി.

അവസാന ഓവറിൽ 30 റൺസ് വേണ്ട ഘട്ടത്തിൽ സഞ്ജു മൂന്ന് ഫോറും ഒരു സിക്സും നേടിയെങ്കിലും 20 റൺസ് മാത്രമാണ് ഓവറിൽ നിന്ന് വന്നത്. ഇന്ത്യന്‍ ഇന്നിംഗ്സ് 240/8 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 9 റൺസ് വിജയം നേടി.

സഞ്ജു 63 പന്തിൽ 86 റൺസ് നേടി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി എന്‍ഗിഡി മൂന്നും കാഗിസോ റബാഡ രണ്ട് വിക്കറ്റും നേടി.

സഞ്ജുവിന് അര്‍ദ്ധ ശതകം, ഇന്ത്യ എയ്ക്ക് 284 റൺസ്

ന്യൂസിലാണ്ട് എയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ 284 റൺസിന് ഓള്‍ഔട്ട് ആയി ഇന്ത്യ എ. ക്യാപ്റ്റന്‍ സഞ്ജു സാംസണും തിലക് വര്‍മ്മയും ശര്‍ദ്ധുൽ താക്കുറും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 49.3 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്.

54 റൺസ് നേടിയ സ‍ഞ്ജു ടോപ് സ്കോറര്‍ ആയപ്പോള്‍ ശര്‍ദ്ധുൽ 33 പന്തിൽ നിന്ന് 51 റൺസാണ് നേടിയത്. തിലക് വര്‍മ്മ 50 റൺസും ഋഷി ധവാന്‍ 34 റൺസും നേടി. അഭിമന്യു ഈശ്വരന്‍ 39 റൺസ് നേടി.

ന്യൂസിലാണ്ടിനായി ജേക്കബ് ഡഫി, മാത്യു ഫിഷര്‍, മൈക്കൽ റിപ്പൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version