ശര്‍ദ്ധുൽ

തനിക്ക് ടീമിലുള്ളത് ഏറെ പ്രാധാന്യമുള്ള റോള്‍ – ശര്‍ദ്ധുൽ താക്കൂര്‍

എട്ടാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ബൗളിംഗ് ചെയ്യാനാകുന്ന ഓള്‍റൗണ്ടര്‍ എന്ന തന്റെ റോള്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂര്‍. വലിയ ചേസുകളിലോ വലിയ സ്കോര്‍ പോസ്റ്റ് ചെയ്യുമ്പോളോ ഇത് ഏറെ പ്രാധാന്യമുള്ള റോളാണെന്നും ഈ സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന ഒരാളുടെ സംഭാവന ഏറെ വലുതാണെന്നും താക്കൂര്‍ പറഞ്ഞു.

തനിക്ക് അവസരം ലഭിയ്ക്കുമ്പോളെല്ലാം ടീമിന്റെ വിജയത്തിനായി തന്റെ സംഭാവന നടത്തുവാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും ടീമിൽ സ്ഥാനം ലഭിയ്ക്കാനായി കളിക്കുന്ന താരമല്ല താനെന്നും താക്കൂര്‍ കൂട്ടിചേര്‍ത്തു. തനിക്ക് ലോകകപ്പ് സ്ക്വാഡിൽ ഇടം ഉണ്ടോ ഇല്ലയോ എന്നത് ടീം മാനേജ്മെന്റിന്റെ കോളാണെന്നും അതിൽ തനിക്കൊന്നും ചെയ്യാനില്ലെന്നും താക്കൂര്‍ സൂചിപ്പിച്ചു.

Exit mobile version