സഹീർ ഖാൻ ലഖ്നൗ സൂപ്പർ ജയന്റ്‌സ് വിട്ടു


ലഖ്നൗ: ഐപിഎൽ 2025 സീസണിന് ശേഷം ലഖ്നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്റർ സ്ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ രാജിവെച്ചു. ഒരു സീസണിൽ മാത്രമാണ് സഹീർ ടീമിനൊപ്പം പ്രവർത്തിച്ചത്. ടീം ഉടമ സഞ്ജീവ് ഗോയങ്ക, മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ, സഹീർ ഖാൻ എന്നിവരുടെ കാഴ്ചപ്പാടുകളിലുള്ള ഭിന്നതയാണ് ഈ വേർപിരിയലിന് പ്രധാന കാരണം.


ഐപിഎൽ 2025-ന് മുന്നോടിയായുള്ള മെഗാ ലേലത്തിന് മുമ്പ് ഗൗതം ഗംഭീറിന് പകരക്കാരനായിട്ടാണ് സഹീർ ഖാൻ എൽ.എസ്.ജി ക്യാമ്പിലെത്തിയത്. ടീം ക്യാപ്റ്റൻ റിഷഭ് പന്തുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും, ടീമിന്റെ നേതൃനിരയിലെ “ചിന്താക്കുഴപ്പങ്ങൾ” സഹീറിനെ നിരാശനാക്കിയിരുന്നു. ഇതാണ് സീസണിന്റെ രണ്ടാം പകുതിയിൽ ടീമിന്റെ പ്രകടനത്തെ ബാധിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


റിഷഭ് പന്തിന്റെ നേതൃത്വത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സ് ഐപിഎൽ 2025 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 6 വിജയങ്ങൾ മാത്രം നേടി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സ്ഥിരതയില്ലായ്മയും പരിക്കുകളുമായിരുന്നു ടീമിന് പ്രധാന വെല്ലുവിളി. പേസർ മായങ്ക് യാദവിന് പരിക്ക് കാരണം രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. വരാനിരിക്കുന്ന ഐപിഎൽ 2026 മിനി ലേലത്തിന് മുന്നോടിയായി മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, രവി ബിഷ്ണോയി, ഡേവിഡ് മില്ലർ തുടങ്ങിയ ചില കളിക്കാരെ ടീം ഒഴിവാക്കാൻ സാധ്യതയുണ്ട്.

ലക്നൗ സൂപ്പർ ജയന്റ്‌സ് സഹീർ ഖാനുമായി പിരിയുന്നു


ലക്നൗ സൂപ്പർ ജയന്റ്‌സ് ടീം മെന്റർ സഹീർ ഖാനുമായി വഴിപിരിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2025-ലെ ഐപിഎല്ലിൽ റിഷഭ് പന്തിൻ്റെ നേതൃത്വത്തിൽ ടീം ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഈ തീരുമാനം. 2024-ൽ മുംബൈ ഇന്ത്യൻസിൽ നിന്ന് ലക്നൗവിൽ എത്തിയ സഹീർ ഖാൻ, മോൺ മോർക്കൽ പോയതോടെ ബൗളിംഗ് കോച്ചിന്റെ ചുമതലയും ഏറ്റെടുത്തിരുന്നു.

എന്നാൽ, ഇനി ലക്നൗ സൂപ്പർ ജയന്റ്‌സിന് പുറമെ RPSG ഗ്രൂപ്പിന്റെ മറ്റ് ക്രിക്കറ്റ് ടീമുകളായ ദി ഹണ്ട്രഡിലെ മാഞ്ചസ്റ്റർ ഒറിജിനൽസ്, SA20-യിലെ ഡർബൻ സൂപ്പർ ജയന്റ്‌സ് എന്നിവയുടെയും ചുമതല വഹിക്കാൻ കഴിയുന്ന ഒരു മെന്ററെയാണ് മാനേജ്മെന്റ് തിരയുന്നത്.


ടീം ഉടമ സഞ്ജീവ് ഗോയങ്ക നിലവിൽ ദി ഹണ്ട്രഡ് ടൂർണമെൻ്റിനായി യുകെയിലാണ്. RPSG ഗ്രൂപ്പിന്റെ എല്ലാ ക്രിക്കറ്റ് പ്രവർത്തനങ്ങളുടെയും വളർച്ചയ്ക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു ഡയറക്ടർ ഓഫ് ക്രിക്കറ്റിനെ നിയമിക്കാൻ അദ്ദേഹം ശ്രമിക്കുമെന്നാണ് സൂചന. മുൻ ഇന്ത്യൻ ബൗളിംഗ് കോച്ചായ ഭരത് അരുണിനെ ലക്നൗവിൻ്റെ ബൗളിംഗ് കോച്ചായി ടീം നേരത്തെ തന്നെ നിയമിച്ചിരുന്നു.

റിഷഭ് പന്ത് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് – സഹീർ ഖാൻ

ഈ സീസണിൽ ഋഷഭ് പന്തിന്റെ ബാറ്റിംഗ് ബുദ്ധിമുട്ടുകൾക്ക് അദ്ദേഹത്തിന്റെ റെക്കോർഡ് വിലയുടെ സമ്മർദ്ദവുമായി ബന്ധമുണ്ടെന്ന വാദങ്ങൾ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മെന്റർ സഹീർ ഖാൻ തള്ളി. ഐപിഎൽ ലേലത്തിലെ ഏറ്റവും ഉയർന്ന വിലയായ ₹27 കോടിക്ക് വാങ്ങിയ പന്ത് 10 മത്സരങ്ങളിൽ നിന്ന് 110 റൺസ് മാത്രമാണ് നേടിയത്.

പന്തിന്റെ പ്രകടനം മോശം ആണെങ്കിൽ, അദ്ദേഹത്തിന്റെ നേതൃത്വപരമായ ഗുണങ്ങളെ പ്രശംസിച്ചുകൊണ്ട് സഹീർ എൽഎസ്ജി ക്യാപ്റ്റനെ പിന്തുണച്ചു. “അതിനെ അങ്ങനെ ഒന്നിനോടും ഞാൻ ബന്ധപ്പെടുത്തില്ല. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടീമിന് സുഖകരമായ അന്തരീക്ഷം ഉറപ്പാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും പിന്നിലെ ആസൂത്രണവും കൃത്യമാണ്,” മുംബൈ ഇന്ത്യൻസിനെതിരായ എൽഎസ്ജിയുടെ 54 റൺസിന്റെ തോൽവിക്ക് ശേഷം സഹീർ പറഞ്ഞു.

“ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം എല്ലാ കാര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ, മധ്യനിര അദ്ദേഹത്തെ ആശ്രയിച്ചിരിക്കുന്നു, അതിന്റെ ആഘാതം വരും. ഇത് ചിലത് ക്ലിക്ക് ആവാത്തത് കൊണ്ടാണ്”സഹീർ പറഞ്ഞു.

നെറ്റ് റൺ റേറ്റിനെ ആശ്രയിക്കാതെ പ്ലേ ഓഫ് യോഗ്യത നേടുക എന്നതാണ് എൽഎസ്ജിയുടെ ലക്ഷ്യമെന്നും സഹീർ കൂട്ടിച്ചേർത്തു. “നല്ല ക്രിക്കറ്റ് കളിക്കുകയും സാഹചര്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. അങ്ങനെ ചെയ്താൽ നമുക്ക് നമ്മുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനാകും.”

സഹീർ ഖാൻ ആണ് താൻ എൽ എസ് ജിക്ക് ആയി കളിക്കാൻ കാരണം – ഷാർദുൽ താക്കൂർ

2025 ലെ മെഗാ ലേലത്തിൽ വിറ്റുപോകാതെ പോയ ഷാർദുൽ താക്കൂർ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത് സഹീർ ഖാൻ ആണെന്ന് ഷാർദുൽ. മൊഹ്‌സിൻ ഖാന് പകരക്കാരനായാണ് ഷാർദുൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായി കരാറിൽ എത്തിയത്. ഈ സീസണിലെ ആദ്യ 2 മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ ഷാർദുലിനായി.

“ലേലത്തിൽ ഒഴിവാക്കപ്പെട്ട അന്ന് മോശം ദിവസമായിരുന്നു. ഒരു ഫ്രാഞ്ചൈസിയും എന്നെ തിരഞ്ഞെടുത്തില്ല. പക്ഷേ ക്രിക്കറ്റിൽ ഇതൊക്കെ സംഭവിക്കും. എനിക്ക് ഏതെങ്കിലും ക്യാമ്പിൽ ചേരാൻ കഴിയുമോ എന്നതിനെക്കുറിച്ച് കുറച്ച് അന്വേഷണങ്ങൾ ഉണ്ടായിരുന്നു. എൽഎസ്ജിയാണ് ആദ്യം എന്നെ സമീപിച്ചത്, അതിനാൽ ഞാൻ അവർക്ക് മുൻഗണന നൽകി.” ഷാർദുൽ പറഞ്ഞു.

“സഹീർ ഖാനുമായി അടുത്ത് പ്രവർത്തിച്ചു. അദ്ദേഹം എന്നെ വിളിച്ചു. ഞാം അത് സ്വീകരിച്ചു” ഷാർദുൽ പറഞ്ഞു.

ഇന്നലത്തെ സ്പെല്ലിലൂടെ അദ്ദേഹം 100 ഐപിഎൽ വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു.

ഇമ്പാക്ട് പ്ലയർ റൂൾ നിലനിർത്തണം എന്ന് സഹീർ ഖാൻ

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ പുതുതായി നിയമിതനായ മെൻ്റർ, സഹീർ ഖാൻ, ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഇംപാക്റ്റ് പ്ലെയർ നിയമത്തെ പിന്തുണച്ചു. ഇത് ഇന്ത്യൻ ക്രിക്കറ്റിൻ്റെ മൊത്തത്തിലുള്ള പുരോഗതിക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

“ഇമ്പാക്ട് പ്ലയറിനെ കുറിച്ച് പല സംവാദവും നടന്നിട്ടുണ്ട്. ഞാൻ അത് നല്ലതാണെന്ന് അഭിപ്രായം ഉള്ള ആളാണ്.” സഹീർ പ്രസ്താവിച്ചു,

“ഇത് തീർച്ചയായും നിരവധി ഇന്ത്യൻ പ്രതിഭകൾക്ക് അവസരങ്ങൾ നൽകിയിട്ടുണ്ട്. ടീമുകൾ ഈ കളിക്കാരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങും. മെഗാ ലേലത്തിൽ ഇമ്പാക്ട് പ്ലയർ റൂൾ കാരണം താരങ്ങളുടെ മൂല്യം വർധിച്ചത് വ്യക്തമാകും,” അദ്ദേഹം പറഞ്ഞു.

സഹീർ ഖാൻ ഇനി ലഖ്നൗ സൂപ്പർ ജയന്റ്സിനൊപ്പം

സഹീർ ഖാൻ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ പുതിയ ഉപദേഷ്ടായി നിയമിതനായി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ ഉപദേഷ്ടാവും ഒപ്പം ബൗളിങ് പരിശീലകനായും ലഖ്നൗവിൽ പ്രവർത്തിക്കും. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ, ആദം വോജസ്, ലാൻസ് ക്ലൂസ്നർ, ജോൺടി റോഡ്‌സ് എന്നിവരടങ്ങുന്ന കോച്ചിംഗ് യൂണിറ്റിലേക്ക് ആകും സഹീർ ചേരുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായി സഹീർ ഖാനെ നേരത്തെ പരിഗണിച്ചിരുന്നു. എന്നിരുന്നാലും മോർക്കലിനെ ആണ് ഗംഭീർ തിരഞ്ഞെടുത്തത്.

ഇന്ത്യയ്‌ക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള സഹീർ, ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ച് 100ൽ അധികം ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനൊപ്പം പരിശീലകനായും സഹീർ പ്രവർത്തിച്ചിട്ടുണ്ട്.

സഹീർ ഖാൻ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ പുതിയ ഉപദേഷ്ടാവാകും എന്ന് റിപ്പോർട്ടുകൾ

സഹീർ ഖാൻ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ പുതിയ ഉപദേഷ്ടാവാകും എന്ന് റിപ്പോർട്ടുകൾ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ ഉപദേഷ്ടാവും ഒപ്പം ബൗളിങ് പരിശീലകനായും ലഖ്നൗവിൽ പ്രവർത്തിക്കും എന്നാണ് റിപ്പോർട്ടുകൾ. ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ, ആദം വോജസ്, ലാൻസ് ക്ലൂസ്നർ, ജോൺടി റോഡ്‌സ് എന്നിവരടങ്ങുന്ന കോച്ചിംഗ് യൂണിറ്റിലേക്ക് ആകും സഹീർ ചേരുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായി സഹീർ ഖാനെ നേരത്തെ പരിഗണിച്ചിരുന്നു. എന്നിരുന്നാലും മോർക്കലിനെ ആണ് ഗംഭീർ തിരഞ്ഞെടുത്തത്.

ഇന്ത്യയ്‌ക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള സഹീർ, ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ച് 100ൽ അധികം ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനൊപ്പം പരിശീലകനായും സഹീർ പ്രവർത്തിച്ചിട്ടുണ്ട്.

സഹീർ ഖാൻ ഇന്ത്യയുടെ ബൗളിംഗ് കോച്ച് ആകാൻ സാധ്യത

മുൻ ഫാസ്റ്റ് ബൗളർമാരായ സഹീർ ഖാൻ ഇന്ത്യ ടീമിന്റെ ബൗളിംഗ് പരിശീലകൻ ആകും എന്ന് റിപ്പോർട്ട്. ഗൗതം ഗംഭീറിന്റെ പുതിയ കോച്ചിംഗ് ടീമിൽ സഹീർ ഖാനെ ഉൾപ്പെടുത്താൻ ബി സി സി ഐ ശ്രമിക്കുന്നുണ്ട്. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു. സഹീർ ഖാൻ പരിശീലകനായി എത്തിയില്ല എങ്കിൽ മറ്റൊരു മുൻ ബൗളർ ആയ ലക്ഷ്മിപതി ബാലാജിയെ ഇന്ത്യ പരിഗണിക്കും.

കാലാവധി പൂർത്തിയാക്കിയ ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിംഗ് കോച്ച് പരസ് മാംബ്രെ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ഇടംകൈയ്യൻ പേസർമാരിൽ ഒരാളാണ് സഹീർ ഖാൻ. ഇന്ത്യക്ക് ആയി 92 മത്സരങ്ങളിൽ നിന്ന് 311 ടെസ്റ്റ് വിക്കറ്റുൾ ഉൾപ്പെടെ ആകെ 309 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 610 വിക്കറ്റുകൾ ഇന്ത്യക്ക് ആയി നേടിയിട്ടുണ്ട്.

സഹീർ ഖാനെ ബൗളിംഗ് കോച്ചായും അഭിഷേക് നായറെ അസിസ്റ്റന്റ് കോച്ചായും എത്തിക്കാൻ ആണ് ഗംഭീർ ആഗ്രഹിക്കുന്നത്.

ബാറ്റിംഗിൽ ഇന്ത്യ ഒരുപാട് മെച്ചപ്പെടാനുണ്ട് എന്ന് സഹീർ ഖാൻ

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ ജയിച്ചു എങ്കിലും ഇന്ത്യ അടുത്ത മത്സരത്തിനു മുമ്പ് ബാറ്റിങിൽ ഏറെ മെച്ചപ്പെടാനുണ്ട് എന്ന് സഹീർ ഖാൻ. “കളിക്കാരിൽ നിന്ന് ആ വ്യക്തിഗത പ്രകടനങ്ങൾ പുറത്തെടുക്കാൻ രോഹിത്തിന് കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു. എന്നാൽ ടീമിനെ നോക്കുമ്പോൾ ചില ആശങ്കകൾ ഉണ്ട് – ബാറ്റിംഗ് ആണ് പ്രധാനം.” സഹീർ പറയുന്നു.

“ഈ സാഹചര്യങ്ങളിൽ, ഇത്തരത്തിലുള്ള ഒരു പിച്ചിൽ, ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഞങ്ങൾ മുമ്പ് കണ്ടിട്ടുണ്ട്.” സഹീർ പറയുന്നു.

“ഇംഗ്ലണ്ടിൻ്റെ രണ്ടാം ഇന്നിംഗ്‌സ് നോക്കൂ, ഒരു അർദ്ധ സെഞ്ച്വറി മാത്രമേ ഉള്ളൂ, അവർക്ക് എന്നിട്ടും 300-ന് അടുത്ത് എത്താൻ കഴിഞ്ഞു. അതാണ് കൂട്ടായ പരിശ്രമത്തിന് ചെയ്യാൻ കഴിയുന്നത്. ഞങ്ങൾ രണ്ട് മികച്ച ഇന്നിംഗ്‌സുകൾ കണ്ടിട്ടുണ്ട് – യശസ്വി ജയ്‌സ്വാളും ശുഭ്‌മാൻ ഗില്ലും, പക്ഷേ ബാറ്റിംഗിൽ ബാക്കിയുള്ള ഒരുപാട് മെച്ചപ്പെടാനുണ്ട്” സഹീർ പറഞ്ഞു.

ഗില്ലിന്റെ ടീമിലെ സ്ഥാനം പോകുമെന്ന് കരുതില്ല എന്ന് സഹീർ ഖാൻ

മോശം ഫോമിൽ ആണെങ്കിലും ഗിൽ ടീമിൽ തുടരും എന്നാണ് തന്റെ വിശ്വാസം എന്ന് സഹീർ ഖാൻ. താരത്തിനു മേൽ സമ്മർദ്ദം ഉണ്ടെങ്കിലും ഗില്ലിനെ ടീം ഇന്ത്യ വിശ്വസിക്കുന്നുണ്ട് എന്ന് സഹീർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ഗിൽ പരാജയപ്പെട്ടിരുന്നു. അവസാന 14 ടെസ്റ്റ് ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ച്വറി പോലും താരത്തിന് നേടാൻ ആയിട്ടില്ല.

“നിങ്ങൾ പറയുന്ന സമ്മർദ്ദം ഈ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ഗില്ലിൽ വന്നതായി ഞാൻ കരുതുന്നില്ല, കാരണം അവൻ ബാറ്റിംഗിൻ്റെ ക്ലാസ് ഉണ്ട്, ആദ്യ ഇന്നിംഗ്സിൽ അവന്റെ ക്ലാസ് വന്നില്ല. അവിടെ നല്ല പ്ലാറ്റ്‌ഫോം ഉണ്ടായിട്ടും വലിയ ഇന്നിങ്സ് കളിക്കാൻ ഗില്ലിനായില്ല.” സഹീർ പറഞ്ഞു.

“അവനിൽ ഇപ്പോൾ സമ്മർദ്ദമുണ്ട്, പക്ഷേ നിങ്ങൾ അത് കൈകാര്യം ചെയ്യണം. ക്രിക്കറ്റിൽ നമ്മൾ പറയുന്നതുപോലെ, ഒരു നല്ല കളിക്കാരൻ ഉയർന്നുവരുന്നത് സമ്മർദ്ദത്തിൽ നിന്നാണ്. ടീം ശുഭ്മാനെ അങ്ങനെ കാണും, ആരാധകരും അവനെ അങ്ങനെ കാണും, അതിനാൽ അദ്ദേഹത്തിന് ഇനിയും അവസരം നൽകും. ഇപ്പോൾ ടീമിൽ അദ്ദേഹത്തിൻ്റെ സ്ഥാനത്തെ കുറിച്ച് ഒരു ചോദ്യവും വേണ്ടെന്ന് ഞാൻ കരുതുന്നു. അവൻ നമ്പർ 3ൽ കളിക്കും.” സഹീർ ഖാൻ പറഞ്ഞു.

പന്ത് ഐ പി എല്ലിൽ തിളങ്ങിയാൽ പോലും ഇന്ത്യൻ ടീമിൽ എത്തുക എളുപ്പമാകില്ല എന്ന് സഹീർ ഖാൻ

ഈ സീസണിൽ ഐ‌പി‌എല്ലിൽ മികച്ച പ്രകടനം നടത്തിയാലും, 2024 ലെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടുന്നത് റിഷഭ് പന്തിന് ബുദ്ധിമുട്ടാകുമെന്ന് സഹീർ ഖാൻ. റിഷഭ് ഈ ഐ പി എല്ലിൽ തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ ആണെങ്കിൽ അത് കഴിഞ്ഞ് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ എത്തും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

2022 ഡിസംബർ 30-ന് ഉണ്ടായ ഗുരുതരമായ ഒരു വാഹനാപകടത്തെത്തുടർന്ന് ഇതുവരെ പന്ത് കളത്തിന് പുറത്താണ്‌. “റിഷഭ് പന്തിന്റെ യാത്ര കണ്ടാൽ, അദ്ദേഹം കടന്നുപോയ വഴിത്തിരിവ് ഒരു കളിക്കാരനും എളുപ്പമല്ല. ഒന്നാമതായി, ക്രിക്കറ്റിനോട് ചേർന്നുനിൽക്കുന്ന എല്ലാവരും അവൻ കളിക്കളത്തിൽ തിരിച്ചെത്തിയാൽ സന്തോഷിക്കും. അദ്ദേഹത്തിന് ഒരുപാട് കടമ്പകൾ കടക്കാനുണ്ട്,” സഹീർ പറഞ്ഞു.

പന്ത് മടങ്ങിയെത്തി ഫിറ്റ്‌നസും ഫോമും തെളിയിക്കേണ്ടതുണ്ട്. എന്നാലും കാര്യങ്ങൾ പന്തിന് എളുപ്പമല്ലെന്ന് സഹീർ പറഞ്ഞു. മികച്ച രീതിയിൽ ഐപിഎല്ലിൽ കളിച്ചാൽ പോലും ടി20 ലോകകപ്പിനുള്ള ടീമിൽ ഇടംനേടിയേക്കില്ലെന്ന് മുൻ പേസർ കരുതുന്നു.

“ആദ്യം, അവൻ തിരികെയെത്തി കളിക്കണം. ഇത് എളുപ്പമല്ല. അവന്റെ താളം തിരിച്ചു പിടിക്കണം. ആ കാര്യങ്ങൾക്ക് സമയമെടുത്തേക്കാം. അങ്ങനെയെല്ലെങ്കിൽ അത് വളരെ നല്ലതാണ്. എന്നിരുന്നാലും, അദ്ദേഹത്തിന് വളരെ മികച്ച ഐപിഎൽ ഉണ്ടായാലും, ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ ലോകകപ്പിനായി തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്ന് ഞാൻ കരുതുന്നില്ല.” സഹീർ പറഞ്ഞു.

സിറാജിന് രണ്ടാം ദിവസവും മാജിക്ക് ആവർത്തിക്കാൻ ആകും എന്ന് സഹീർ ഖാൻ

കേപ്ടൗൺ ടെസ്റ്റിൽ രണ്ടാം ദിനത്തിലും സിറാജിൽ നിന്ന് നല്ല പ്രകടനം പ്രതീക്ഷിക്കുന്നു എന്ന് സഹീർ ഖാൻ. ആദ്യ ദിനം ആറ് വിക്കറ്റുകൾ വീഴ്ത്താൻ സിറാജിന് ആയിരുന്നു. ദക്ഷിണാഫ്രിക്ക 55 റണ്ണിന് ആദ്യ ഇന്നിങ്സിൽ ഓളൗട്ട് ആകുന്നതും കാണാൻ ആയി. സിറാജ് ആ പ്രകടനം രണ്ടാം മത്സരത്തിലും ആവർത്തിക്കും എന്ന് സഹീർ പറഞ്ഞു. പിച്ച് സ്ഥിരതയുള്ളതായിരിക്കുമെന്ന് സഹീർ പ്രവചിച്ചു.

“ഇന്ത്യ ഈ കൂട്ടുകെട്ട് വേഗത്തിൽ തകർക്കേണ്ടിവരും. നാളെയും നിങ്ങൾ കൂടുതൽ വിക്കറ്റുകൾ കാണും. പിച്ചിന് കാര്യമായ മാറ്റമുണ്ടാകില്ല. ഒരുപക്ഷേ, ഇന്നത്തെ സ്പെൽ പോലെ മറ്റൊരു സ്പെൽ സിറാജിന് എറിയാൻ കഴിയും,” ക്രിക്ക്ബസ് ചാറ്ററിൽ സംസാരിക്കുമ്പോൾ സഹീർ പറഞ്ഞു.

ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന് സഹീർ പറഞ്ഞു. ലോവർ ഓർഡർ ബാറ്റിങ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമില്ല. 5 ബൗളർമാരുമായി കളിക്കുമ്പോൾ ഇന്ത്യയ്ക്ക് എപ്പോഴും നേട്ടമുണ്ടാകാറുണ്ട്. സഹീർ കൂട്ടിച്ചേർത്തു.

Exit mobile version