വെസ്റ്റിന്‍ഡീസിന് 212 റൺസിന് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയുടെ 4 വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 49 റൺസ് നേടുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി ആതിഥേയരായ ദക്ഷിണാഫ്രിക്ക. മത്സരത്തിൽ 179 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയുടെ കൈവശമുള്ളത്. 35 റൺസുമായി എയ്ഡന്‍ മാര്‍ക്രം ആണ് ക്രീസിലുള്ളത്.

നേരത്തെ വെസ്റ്റിന്‍ഡീസിനെ 212 റൺസിന് പുറത്താക്കി 132 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ദക്ഷിണാഫ്രിക്ക നേടിയിരുന്നു. 62 റൺസ് നേടിയ റീഫര്‍ വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജെര്‍മൈന്‍ ബ്ലാക്ക്വുഡ് 37 റൺസ് നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍റിക് നോര്‍ക്കിയ 5 വിക്കറ്റും കാഗിസോ റബാഡ, ജെറാള്‍ഡ് കോയെറ്റ്സേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

റസ്സൽ ആദ്യ പന്തിൽ പുറത്ത്, തല്ലാവാസിനെതിരെ 15 റൺസ് വിജയവുമായി ബാര്‍ബഡോസ് റോയല്‍സ്

ജമൈക്ക തല്ലാവാസിനെതിരെ 15 റൺസ് വിജയം നേടി തങ്ങളുടെ തോല്‍വികള്‍ക്ക് അവസാനം കുറിച്ച് ബാര്‍ബഡോസ് റോയല്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 161/5 എന്ന സ്കോര്‍ നേടിയപ്പോള്‍ തല്ലാവാസിന് 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളു.

പുറത്താകാതെ 56 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് ആണ് റോയല്‍സിനെ 161 റൺസിലേക്ക് എത്തിച്ചതിലെ പ്രധാന സ്കോറര്‍. 20 പന്തിൽ പുറത്താകാതെ 31 റൺസ് നേടി റെയ്മൺ റീഫര്‍ അവസാന ഓവറുകളിൽ തകര്‍ത്തടിച്ചപ്പോള്‍ ജോൺസൺ ചാള്‍സ് 25 റൺസ് നേടി.

ഷമാര്‍ ബ്രൂക്ക്സ് തല്ലാവാസിന് വേണ്ടി 47 റൺസും കാര്‍ലോസ് ബ്രാത്‍വൈറ്റ് 29 റൺസും നേടിയെങ്കിലും തല്ലാവാസിന് ആന്‍ഡ്രേ റസ്സൽ അദ്ദേഹം നേരിട്ട ആദ്യ പന്തിൽ പുറത്തായത് വലിയ തിരിച്ചടിയായി.

റെയ്മൺ റീഫര്‍ മൂന്നും മുഹമ്മദ് അമീര്‍, തിസാര പെരേര എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് റോയല്‍സിന് വേണ്ടി നേടിയത്.

സന്നാഹ മത്സരത്തിലെ അഞ്ച് വിക്കറ്റ് പ്രകടനം, ടെസ്റ്റ് ടീമില്‍ മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷയുമായി റെയ്മണ്‍ റീഫര്‍

വിന്‍ഡീസന്റെ ഇന്റര്‍ സ്ക്വാഡ് മത്സരത്തിലെ മികച്ച പ്രകടനവുമായി റെയ്മണ്‍ റീഫര്‍. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ താരം തന്റെ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവ് സ്വപ്നം കാണുകളാണ്. ന്യൂസിലാണ്ടില്‍ 2017ല്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ ഒരു ടെസ്റ്റില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇംഗ്ലണ്ടില്‍ കൂടുതല്‍ മത്സരങ്ങള്‍ തനിക്ക് ടെസ്റ്റില്‍ കളിക്കാനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

ഡ്യൂക്ക് ബോളില്‍ ഇംഗ്ലണ്ടില്‍ ബൗളര്‍മാര്‍ക്ക് നല്ല അവസരമാണെന്നാണ് ഇന്നലത്തെ പ്രകടനത്തിന് ശേഷം റീഫര്‍ പറഞ്ഞ്. കുറച്ച് ഷൈന്‍ കൂടി നേടുവാന്‍ സാധിക്കുകയാണെങ്കില്‍ മികച്ച രീതിയില്‍ പന്ത് മൂവ് ചെയ്ത് ബാറ്റ്സ്മാന്മാരെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാകുമെന്നും റീഫര്‍ വ്യക്തമാക്കി.

ആദ്യ തോല്‍വിയേറ്റു വാങ്ങി ഗയാന, ബാര്‍ബഡോസ് ട്രിഡന്റ്സിനു 30 റണ്‍സ് ജയം

ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ വിജയക്കുതിപ്പിനു വിരാമമിട്ട് ബാര്‍ബഡോസ് ട്രിഡന്റ്സ്. തങ്ങളുടെ മൂന്നാം ജയം തേടിയിറങ്ങിയ ഗയാനയെ ബാര്‍ബഡോസ് 30 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. തോല്‍വിയേറ്റു വാങ്ങിയെങ്കിലും 4 പോയിന്റോടെ ഗയാന തന്നെയാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡന്റ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. ഷായി ഹോപ് 45 പന്തില്‍ നിന്ന് 88 റണ്‍സ് നേടി ബാര്‍ബഡോസ് നിരയില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ നിക്കോളസ് പൂരന്‍(45), സ്റ്റീവന്‍ സ്മിത്ത്(41) എന്നിവരും ടീമിനായി തിളങ്ങി.

ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്(48), ഷൊയ്ബ് മാലിക്ക്(38) എന്നിവരാണ് ഗയാന നിരയില്‍ റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ഗയാനയുടെ ഇന്നിംഗ്സ് 155/8 എന്ന നിലയില്‍ അവസാനിച്ചു. റേയമന്‍ റീഫര്‍ 5 വിക്കറ്റുമായി ബാര്‍ബഡോസിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version