വിന്‍ഡീസിനു മൂന്ന് വിക്കറ്റ് നഷ്ടം, അരങ്ങേറ്റത്തില്‍ തന്നെ പരിക്കേറ്റ് മടങ്ങി ശര്‍ദ്ധുല്‍ താക്കൂര്‍

ഹൈദ്രാബാദ് ടെസ്റ്റിന്റെ ആദ്യ സെഷനില്‍ വിന്‍ഡീസിനു രണ്ട് വിക്കറ്റ് നഷ്ടം. ക്രെയിഗ് ബ്രാത്‍വൈറ്റ്(14), കീറണ്‍ പവല്‍(22), ഷായി ഹോപ്(36) എന്നിവരെ ടീമിനു നഷ്ടമായി. ഹോപ്പിന്റെ വിക്കറ്റ് വീണതോടെ ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിഞ്ഞു.  ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 10 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.  31.3 ഓവറില്‍ നിന്ന് 3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് വിന്‍ഡീസ് 86 റണ്‍സ് നേടിയത്. ലഞ്ചിനു 2 വിക്കറ്റ് നഷ്ടത്തില്‍ മടങ്ങാമെന്ന വിന്‍ഡീസ് പ്രതീക്ഷയമാണ് ഉമേഷ് യാദവ് തകര്‍ത്തത്. 36 റണ്‍സ് നേടിയ ഷായി പോപ്പിന്റെ വിക്കറ്റ് നഷ്ടമായത് സന്ദര്‍ശകര്‍ക്ക് വലിയ തിരിച്ചടിയാണ്. 34 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഹോപ്-ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് നേടിയത്.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും രവിചന്ദ്രന്‍ അശ്വിനും ഉമേഷ് യാദവും ഓരോ വിക്കറ്റ്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ വെറും 1.4 ഓവര്‍ മാത്രമാണ് ഇതുവരെ ശര്‍ദ്ധുല്‍ താക്കുറിനു ഏറിയുവാന്‍ സാധിച്ചിട്ടുള്ളത്. കണങ്കാലിനു പരിക്കേറ്റ താരത്തിനു ടെസ്റ്റില്‍ തിരികെ ബൗളിംഗിനു എത്താനാകുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരം അറിയുവാനായിട്ടില്ല.

Exit mobile version