തകര്‍ച്ചയിൽ നന്ന് കരകയറി പാക്കിസ്ഥാന്‍, രക്ഷകനായത് ഷദബ് ഖാന്‍, പൂരന് 4 വിക്കറ്റ്

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിൽ തകര്‍ച്ചയിൽ നിന്ന് കരകയറി 269/9 എന്ന സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഒരു ഘട്ടത്തിൽ 115/5 എന്ന നിലയിലേക്ക് ടീം വീണിരുന്നു. ഫകര്‍ സമനും(35) ഇമാം ഉള്‍ ഹക്കും(62) ചേര്‍ന്ന് മികച്ച തുടക്കമാണ് പാക്കിസ്ഥാന് നൽകിയത്.

85/0 എന്ന നിലയിൽ നിന്ന് 88/2 എന്ന നിലയിലേക്ക് വീണ ടീമിന് ഇമാം ഉള്‍ ഹക്കിനെ(62) നഷ്ടമാകുമ്പോള്‍ 113 റൺസായിരുന്നു സ്കോര്‍ ബോര്‍ഡിൽ. അവിടെ നിന്ന് 117/5 എന്ന നിലയിലേക്ക് വീണ ടീമിനെ ഖുഷ്ദിൽ ഷായും ഷദബ് ഖാനും ചേര്‍ന്ന് നേടിയ 84 റൺസാണ് ഇരുനൂറ് കടത്തുവാന്‍ സഹായിച്ചത്.

ഖുഷ്ദിൽ 34 റൺസ് നേടിയപ്പോള്‍ ഇന്നിംഗ്സിലെ 48ാം ഓവറിലെ ആദ്യ പന്തിൽ പുറത്തായ ഷദബ് ഖാന്‍ 78 പന്തിൽ നിന്ന് 86 റൺസാണ് നേടിയത്.

Nicholaspooran

തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് ഉള്‍പ്പെടെ 4 വിക്കറ്റ് നേടിയ നിക്കോളസ് പൂരനാണ് പാക്കിസ്ഥാന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.

ഷദബ് ഖാന്‍ സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും

ബിഗ് ബാഷിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ഷദബ് ഖാനെ സ്വന്തമാക്കി സിഡ്നി സിക്സേഴ്സ്. നിലവിലെ ചാമ്പ്യന്മാരാണ് സിക്സേഴ്സ്. ഇപ്പോള്‍ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സിഡ്നി സിക്സേഴ്സിന് പരിക്ക് തിരിച്ചടിയായിട്ടുണ്ട്.

സ്പിന്നര്‍ ബെന്‍ മാനെന്റിയുടെയും സ്റ്റീവ് ഒക്കീഫേയുടെയും പരിക്കാണ് ടീമിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഇത് കൂടാതെ ടോം കറനും പരിക്കിന്റെ പിടിയിലാണ്.

അവസാന അഞ്ചോവറിൽ മത്സരം തിരിച്ചുപിടിച്ച് പാക്കിസ്ഥാന്‍, രക്ഷകരായി ഇഫ്തിക്കര്‍ അഹമ്മദും ഷദബ് ഖാനും

15 ഓവറിൽ 113/5 എന്ന നിലയിൽ നിന്ന് 172/8 എന്ന മികച്ച സ്കോറിലേക്ക് എത്തി പാക്കിസ്ഥാന്‍. ആദ്യ മത്സരത്തിനെ അപേക്ഷിച്ച മികച്ച രീതിയിൽ പാക്കിസ്ഥാന്‍ ബാറ്റിംഗിന് തിളങ്ങാനാകാതെ പോയപ്പോള്‍ വിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ 172 റൺസ് നേടുവാനായി എന്ന് പാക്കിസ്ഥാന് ആശ്വസിക്കാം.

ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഒരു ഘട്ടത്തിൽ 38/2 എന്ന നിലയിലായിരുന്നു. മുഹമ്മദ് റിസ്വാന്‍ 38 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 19 പന്തിൽ 32 റൺസ് നേടി ഇഫ്തിക്കര്‍ അഹമ്മദും 12 പന്തിൽ 28 റൺസിന്റെ വെടിക്കെട്ട് സ്കോര്‍ നേടിയ ഷദബ് ഖാനും ആണ് പാക്കിസ്ഥാന്റെ സ്കോറിന് മാന്യത പകര്‍ന്നത്. ഷദബ് ഖാന്‍ 28 റൺസുമായി പുറത്താകാതെ നിന്നു.

ഹൈദര്‍ അലി 31 റൺസ് നേടി. അവസാന ഓവറുകളിൽ ഷദബ് ഖാനും അടിച്ച് തകര്‍ത്തപ്പോള്‍ ചുരുങ്ങിയ സ്കോറെന്ന വിന്‍ഡീസ് പ്രതീക്ഷകള്‍ അസ്തമിച്ചു.

സെന്‍സേഷണൽ ഷദബ് ഖാന്‍, പക്ഷേ പാക്കിസ്ഥാന് മടക്ക ടിക്കറ്റ് നല്‍കി സ്റ്റോയിനിസും വെയിഡും

ഷദബ് ഖാന്റെ സ്പെല്ലിന് മുന്നിൽ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയയ്ക്ക് അപ്രതീക്ഷിത ജയം നല്‍കി ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ മാത്യു വെയിഡും മാര്‍ക്കസ് സ്റ്റോയിനിസും. മത്സരം കൈക്കലാക്കിയെന്ന് കരുതിയ നിമിഷത്തിൽ നിന്നാണ് പാക്കിസ്ഥാന് റിട്ടേൺ ടിക്കറ്റ് ഈ കൂട്ടുകെട്ട് നല്‍കിയത്.

ഒരോവര്‍ അവശേഷിക്കെയാണ് പാക്കിസ്ഥാനെതിരെ 176 റൺസ് ചേസ് ചെയ്ത ഓസ്ട്രേലിയ 5 വിക്കറ്റ് വിജയം നേടിയത്.

ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ ആരോൺ ഫിഞ്ചിനെ നഷ്ടമായ ഓസ്ട്രേലിയയ്ക്ക് വേണ്ടി തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഡേവിഡ് വാര്‍ണറും മിച്ചൽ മാര്‍ഷും നേടിക്കൊടുത്തത്. എന്നാൽ പവര്‍പ്ലേയ്ക്ക് ശേഷമുള്ള രണ്ടാമത്തെ പന്തിൽ മിച്ചൽ മാര്‍ഷിനെ പുറത്താക്കി ഷദബ് ഖാന്‍ പാക്കിസ്ഥാന് ബ്രേക്ക്ത്രൂ നല്‍കി.

തന്റെ അടുത്തടുത്ത ഓവറുകളിൽ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കി ഷദബ് ഖാന്‍ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി. മാര്‍ഷ് 28 റൺസ് നേടിയപ്പോള്‍ അപകടകാരിയായ ഡേവിഡ് വാര്‍ണര്‍ 30 പന്തിൽ 49 റൺസാണ് നേടിയത്.

തന്റെ സ്പെല്ലിലെ അവസാന ഓവറിൽ ഷദബ് ഖാന്‍ മാക്സ്വെല്ലിനെയും പുറത്താക്കിയതോടെ മത്സരം പാക്കിസ്ഥാന്റെ കൈപ്പിടിയിലായി. എന്നാൽ പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസും മാത്യു വെയിഡും ചേര്‍ന്ന് ഓസ്ട്രേലിയന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് സ്കോറിംഗ് മെച്ചപ്പെടുത്തിയപ്പോള്‍ അവസാന രണ്ടോവറിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കുവാന്‍ 22 റൺസ് വേണ്ട സ്ഥിതിയിലേക്ക് മത്സരം മാറി.

എന്നാൽ ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ാം ഓവറിൽ മാത്യു വെയിഡിന്റഎ ക്യാച്ച് ഹസന്‍ അലി കൈവിടുകയും തൊട്ടടുത്ത പന്തുകളിൽ താരം രണ്ട് സിക്സുകള്‍ നേടുകയും ചെയ്തതോട് പാക് പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുയായിരുന്നു. 17 പന്തിൽ 41 റൺസ് നേടി വെയിഡും 31 പന്തിൽ 40 റൺസ് നേടി സ്റ്റോയിനിസും ആണ് ടീമിന്റെ വിജയ ശില്പിയായി മാറിയത്.

ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ 81 റൺസാണ് നേടിയത്.

പരിക്കുകൾ തന്റെ കരിയറിലെ നല്ല സമയം കവർന്നു – ഷദബ് ഖാൻ

പരിക്കുകൾ തന്റെ കരിയറിന്റെ നല്ല സമയം കവർന്നുവെന്ന് പറഞ്ഞ് ഷദബ് ഖാൻ. കഴിഞ്ഞ വർഷം പരിക്ക് തന്നെ വല്ലാതെ അലട്ടിയെന്നും വളരെ കഷ്ടകാലം നിറഞ്ഞ സമയാണഅ കഴിഞ്ഞ പോയതെന്നും ഷദബ് വ്യക്തമാക്കി. സീസണിലുടനീളം താൻ പരിക്കിന്റെ പിടിയിലായിരുന്നുവെന്നും ഇപ്പോൾ താൻ പൂർണ്ണമായും ഫിറ്റായെന്നും രണ്ട് മൂന്ന് സെഷൻ പരിശീലനത്തിൽ ഏർപ്പെട്ടുവെന്നും ഷദബ് ഖാൻ പറഞ്ഞു.

തന്റെ ക്വാറന്റീൻ കഴിഞ്ഞ ശേഷം താൻ വീണ്ടും പൂർണ്ണ തോതിൽ പരിശീലനം തുടരുമെന്നും ഷദബ് പറഞ്ഞു. ലോകകപ്പിന് ഇനി സമയം ഉണ്ടെന്നും അതിനാൽ ഇപ്പോൾ താൻ പാക്കിസ്ഥാൻ സൂപ്പർ ലീഗിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളുവെന്നും ഷദബ് ഖാൻ പറഞ്ഞു. തന്റെ ടീമിനെ പിഎസ്എൽ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ പരിശീലനം തുടരുന്നതെന്നും പാക് ഉപ നായകൻ പറഞ്ഞു.

സിംബാബ്‍വേ പര്യടനത്തില്‍ ഷദബ് ഖാന്റെ പകരക്കാരനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഷദബ് ഖാന് പകരക്കാരനെ പ്രഖ്യാപിച്ചു. റിസ്റ്റ് സ്പിന്നര്‍ സാഹിദ് മഹമ്മൂദിനെയാണ് പാക്കിസ്ഥാന്‍ പകരക്കാരനായി സിംബാബ്‍വേ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ 21ന് ഹരാരെയില്‍ ആണ് പരമ്പര ആരംഭിക്കുന്നത്. താരത്തെ സിംബാബ്‍വേ പര്യടനത്തിലെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ആദ്യം ഉള്‍പ്പെടുത്തിയത്. ഷദബ് ഖാന്റെ പരിക്ക് ഇപ്പോള്‍ താരത്തിന് അവസരം നല്‍കുകയായിരുന്നു.

ലാഹോറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സാഹിദ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. ഒരു ടി20 മത്സരത്തില്‍ കളിച്ച താരം മൂന്ന് വിക്കറ്റുകളാണ് നേടിയത്.

ദക്ഷിണാഫ്രിക്ക – സിംബാബ്‍വേ പരമ്പരകളില്‍ നിന്ന് പാക് ഓള്‍റൗണ്ടര്‍ പുറത്ത്

പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാന്‍ ടീമിന്റെ ശേഷിക്കുന്ന ദക്ഷിണാഫ്രിക്ക – സിംബാബ്‍വേ പരമ്പരകളില്‍ നിന്ന് പുറത്ത്. താരത്തിന്റെ ഇടത് കാല്പാദത്തിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായത്.

നാലാഴ്ചയെങ്കിലും താരം കളിക്കളത്തിന് പുറത്തായിരിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഓരോ മത്സരം വിജയിച്ച നില്‍ക്കുകയാണ്.

ഷദബ് ഖാന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്

ബാബര്‍ അസമിന് പിന്നാലെ ഷദബ് ഖാനും ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്. ഇന്നാരംഭിച്ച ആദ്യ ടെസ്റ്റില്‍ മാത്രമാവും താരം മാറി നില്‍ക്കുക എന്നാണ് ആദ്യം കരുതിയതെങ്കിലും പരിക്ക് മാറുവാന്‍ കുറഞ്ഞത് ആറാഴ്ചയെങ്കിലും ആവുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മെഡിക്കല്‍ സ്റ്റാഫ് വ്യക്തമാക്കിയത്.

നേപ്പിയറില്‍ നടന്ന മൂന്നാം ടി20യ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഷദബ് ഖാന്‍ ടീമിനൊപ്പം ന്യൂസിലാണ്ടില്‍ തന്നെ തുടരുമെന്നും റീഹാബ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നുമാണ് മെഡിക്കല്‍ ടീം അറിയിച്ചത്. സിംബാബ്‍വേയ്ക്കെതിരെ താരം പുറത്തിരുന്ന പരിക്ക് അല്ല ഇതെന്നും ഇത് പുതിയ പരിക്കാണെന്നും പാക്കിസ്ഥാന്‍ ടീം ഡോക്ടര്‍ അറിയിച്ചു.

അരങ്ങേറ്റം അവിസ്മരണീയമാക്കി ജേക്കബ് ഡഫി, തകര്‍ച്ചയിൽ നിന്ന് കരകയറി പാക്കിസ്ഥാന് 153 റൺസ്

ജേക്കബ് ഡഫി തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോള്‍ ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20യില്‍ ആദ്യം പതറി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ നായകന്‍ ഷദബ് ഖാന്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 20/4 എന്ന നിലയിലേക്ക് വീണ ടീം 20 ഓവറുകള്‍ അവസാനിക്കമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ റണ്‍സാണ് നേടിയത്. ടോപ് ഓര്‍ഡര്‍ കൈവിട്ട ശേഷം മധ്യനിരയും വാലറ്റവും നടത്തിയ ചെറുത്ത്നില്പാണ് ടീമിനെ ഈ സ്കോറിലേക്ക് നയിച്ചത്.

ഷദബ് ഖാന്‍ നേടിയ 42 റണ്‍സാണ് പാക്കിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഖുശ്ദില്‍ ഷാ(16), ഇമാദ് വസീം(19), ഫഹീം അഷ്റഫ്(31), മുഹമ്മദ് റിസ്വാന്‍(17) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

 

മോര്‍ഗന്‍ നയിച്ചു ഇംഗ്ലണ്ട് ജയിച്ചു, ദാവീദ് മലനും അര്‍ദ്ധ ശതകം

പാക്കിസ്ഥാന്‍ നല്‍കിയ 196 റണ്‍സ് വിജയ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഓപ്പര്‍മാര്‍ ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ഷദബ് ഖാന്‍ തന്റെ ഓവറിലെ തുടരെയുള്ള പന്തുകളില്‍ ജോണി ബൈര്‍സ്റ്റോയെയും ടോം ബാന്റണെയും പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് 66/0 എന്ന നിലയില്‍ നിന്ന് 66/2 എന്ന നിലയിലേക്ക് വീണു.

എന്നാല്‍ പിന്നീട് ഇംഗ്ലണ്ടില്‍ മത്സരത്തില്‍ തിരിഞ്ഞു നോക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. 16.5 ഓവറില്‍ ഓയിന്‍ മോര്‍ഗന്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ടിന് ലക്ഷ്യം 19 പന്തില്‍ 18 റണ്‍സ് അകലെയായിരുന്നു. 33 പന്തില്‍ നിന്ന് 6 ഫോറും നാല് സിക്സും സഹിതമായിരുന്നു മോര്‍ഗന്റെ ഇന്നിംഗ്സ്.

തൊട്ടടുത്ത ഓവറില്‍ മോയിന്‍ അലിയെ പുറത്താക്കി ഷദബ് ഖാന്‍ തന്റെ മൂന്നാമത്തെ വിക്കറ്റ് നേടിയെങ്കിലും ദാവീദ് മലന്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി 5 പന്ത് അവശേഷിക്കെ ഇംഗ്ലണ്ടിനെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

ദാവീദ് മലന്‍ 36 പന്തില്‍ നിന്ന് 54 റണ്‍സ് നേടി പുറത്താകാതെ നിന്നു. പാക്കിസ്ഥാന്‍ നിരയില്‍ ഷദബ് ഖാന്റെ മൂന്ന് വിക്കറ്റുകള്‍ക്ക് പുറമെ ഹാരിസ് റൗഫിന് രണ്ട് വിക്കറ്റ് ലഭിച്ചു. ജയത്തോടെ പരമ്പരയില്‍ 1-0 ന് ഇംഗ്ലണ്ട് മുന്നിലെത്തി.

ടെസ്റ്റിന് പിന്നാലെ ടി20യിലും മഴയുടെ വെല്ലുവിളി, ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍ ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു

ടെസ്റ്റ് പരമ്പര ഭൂരിഭാഗവും കവര്‍ന്ന ശേഷം ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ ടി20 മത്സരത്തിലും മഴയുടെ ഇടപെടല്‍. ഇംഗ്ലണ്ട് ഇന്നിംഗ്സ് പുരോഗമിക്കവെ കളി തടസ്സപ്പെടുത്തിയ മഴ കാരണം പിന്നീട് മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ടോം ബാന്റണ്‍ നേടിയ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന് ശേഷം പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നതിനിടെയാണ് മഴ വില്ലനായി എത്തിയത്.

ടോം ബാന്റണ്‍ 4 ഫോറും 5 സിക്സും അടക്കം 42 പന്തില്‍ നിന്ന് നേടിയ 71 റണ്‍സാണ് ഇംഗ്ലണ്ട് നിരയിലെ മിന്നും പ്രകടനം. പാക്കിസ്ഥാന് വേണ്ടി ഷദബ് ഖാനും ഇമാദ് വസീമും രണ്ട് വീതം വിക്കറ്റ് നേടി. 16.1 ഓവറില്‍ 131/6 എന്ന നിലയില്‍ നില്‍ക്കവെയാണ് മത്സരം കളി തടസ്സപ്പെടുത്തിയത്.

ലഞ്ചിന് ശേഷം യസീര്‍ ഷായുടെ പ്രഹരങ്ങളില്‍ തകര്‍ന്ന് ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ 107 റണ്‍സ് ലീഡ്

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 219 റണ്‍സിന് പുറത്ത്. ലഞ്ചിന് പോകുമ്പോള്‍ 159/5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് യസീര്‍ ഷായുടെ പ്രഹരങ്ങള്‍ക്ക് മുന്നില്‍ തകരുകയായിരുന്നു. ജോസ് ബട്‍ലറെ ലഞ്ചിന് ശേഷം ഒരു റണ്‍സ് പോലും നേടുന്നതിന് മുമ്പ് പുറത്താക്കിയ യസീര്‍ ഷാ അധികം വൈകാതെ ഡൊമിനിക് ബെസ്സിനെയും പുറത്താക്കി. 38 റണ്‍സാണ് ബട്‍ലറുടെ സ്കോര്‍.

19 റണ്‍സ് നേടിയ ക്രിസ് വോക്സ് ആയിരുന്നു യസീര്‍ ഷായുടെ അടുത്ത ഇര. സ്കോര്‍ ബോര്‍ഡില്‍ 170 റണ്‍സായിരുന്നു ഇംഗ്ലണ്ട് നേടിയത്. സ്റ്റുവര്‍ട് ബ്രോഡും ജോഫ്ര ആര്‍ച്ചറും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 27 റണ്‍സ് നേടി മുന്നോട്ട് നീങ്ങുമ്പോള്‍ ഷദബ് ഖാന്‍ ജോഫ്രയെ പുറത്താക്കി.

16 റണ്‍സാണ് ജോഫ്ര ആര്‍ച്ചര്‍ നേടിയത്. അവസാന വിക്കറ്റായി ജെയിംസ് ആന്‍ഡേഴ്സണ്‍ വീണപ്പോള്‍ ഇംഗ്ലണ്ട് 219 റണ്‍സാണ് നേടയത്. ലഞ്ചിന് ശേഷം വീണ അഞ്ച് വിക്കറ്റുകളും നേടിയത് സ്പിന്നര്‍മാരായിരുന്നു. യസീര്‍ ഷാ മൂന്നും ഷദബ് ഖാന്‍ രണ്ടും വിക്കറ്റാണ് നേടിയത്. ബ്രോഡ് 29 റണ്‍സുമായി പുറത്താകാതെ നിന്നു.

Exit mobile version