അവസാന അഞ്ചോവറിൽ മത്സരം തിരിച്ചുപിടിച്ച് പാക്കിസ്ഥാന്‍, രക്ഷകരായി ഇഫ്തിക്കര്‍ അഹമ്മദും ഷദബ് ഖാനും

15 ഓവറിൽ 113/5 എന്ന നിലയിൽ നിന്ന് 172/8 എന്ന മികച്ച സ്കോറിലേക്ക് എത്തി പാക്കിസ്ഥാന്‍. ആദ്യ മത്സരത്തിനെ അപേക്ഷിച്ച മികച്ച രീതിയിൽ പാക്കിസ്ഥാന്‍ ബാറ്റിംഗിന് തിളങ്ങാനാകാതെ പോയപ്പോള്‍ വിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ 172 റൺസ് നേടുവാനായി എന്ന് പാക്കിസ്ഥാന് ആശ്വസിക്കാം.

Windies

ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഒരു ഘട്ടത്തിൽ 38/2 എന്ന നിലയിലായിരുന്നു. മുഹമ്മദ് റിസ്വാന്‍ 38 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 19 പന്തിൽ 32 റൺസ് നേടി ഇഫ്തിക്കര്‍ അഹമ്മദും 12 പന്തിൽ 28 റൺസിന്റെ വെടിക്കെട്ട് സ്കോര്‍ നേടിയ ഷദബ് ഖാനും ആണ് പാക്കിസ്ഥാന്റെ സ്കോറിന് മാന്യത പകര്‍ന്നത്. ഷദബ് ഖാന്‍ 28 റൺസുമായി പുറത്താകാതെ നിന്നു.

ഹൈദര്‍ അലി 31 റൺസ് നേടി. അവസാന ഓവറുകളിൽ ഷദബ് ഖാനും അടിച്ച് തകര്‍ത്തപ്പോള്‍ ചുരുങ്ങിയ സ്കോറെന്ന വിന്‍ഡീസ് പ്രതീക്ഷകള്‍ അസ്തമിച്ചു.

Exit mobile version