വഴങ്ങിയത് 235 റൺസ്, പാകിസ്താൻ ബൗളർക്ക് ഇനി ഈ നാണക്കേട് സ്വന്തം

ഇംഗ്ലണ്ടിന് എതിരെ പാകിസ്താൻ ലെഗ് സ്പിന്നർ സാഹിദ് മഹമൂദ് ഒരു മോശം റെക്കോർഡിന് ഉടമ ആയി. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിലെ ഏറ്റവും റൺസ് വഴങ്ങുന്ന ബൗളറായി സാഹിദ് മഹമൂദ് മാറി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ 235 റൺസ് ആണ് അദ്ദേഹം വഴങ്ങിയത്. 33-1-235-4 എന്നതായിരുന്നു താരത്തിന്റെ ബൗളിംഗ് റെക്കോർഡ്.

മഹമൂദ് 7.12 എന്ന എക്കോണമി റേറ്റിൽ ആണ് റൺസ് കൊടുത്തത്. ഒരു ഓവറിൽ ഹാരി ബ്രൂക്കിന് മുന്നിൽ 27 റൺസും മഹമൂദ് വഴങ്ങിയിരുന്നു.

2010 ജൂലൈയിൽ കൊളംബോയിൽ ഇന്ത്യയ്‌ക്കെതിരെ 222 റൺസ് വഴങ്ങിയ സൂരജ് രണ്ഡിവിന്റെ റെക്കോർഡ് ആണ് പഴ കഥ ആയത്. 73-16-222-2 എന്നായിരുന്നു അന്ന് സൂരജ് രണ്‌ഡിവിന്റെ അരങ്ങേറ്റത്തിലെ സ്പെൽ.

സിംബാബ്‍വേ പര്യടനത്തില്‍ ഷദബ് ഖാന്റെ പകരക്കാരനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഷദബ് ഖാന് പകരക്കാരനെ പ്രഖ്യാപിച്ചു. റിസ്റ്റ് സ്പിന്നര്‍ സാഹിദ് മഹമ്മൂദിനെയാണ് പാക്കിസ്ഥാന്‍ പകരക്കാരനായി സിംബാബ്‍വേ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏപ്രില്‍ 21ന് ഹരാരെയില്‍ ആണ് പരമ്പര ആരംഭിക്കുന്നത്. താരത്തെ സിംബാബ്‍വേ പര്യടനത്തിലെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ആദ്യം ഉള്‍പ്പെടുത്തിയത്. ഷദബ് ഖാന്റെ പരിക്ക് ഇപ്പോള്‍ താരത്തിന് അവസരം നല്‍കുകയായിരുന്നു.

ലാഹോറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സാഹിദ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. ഒരു ടി20 മത്സരത്തില്‍ കളിച്ച താരം മൂന്ന് വിക്കറ്റുകളാണ് നേടിയത്.

Exit mobile version