ആഷസ് പരമ്പരക്ക് തൊട്ടുമുമ്പ് ഓസ്‌ട്രേലിയക്ക് ഇരട്ട പ്രഹരം; ഹേസൽവുഡിനും ആബട്ടിനും പരിക്ക്


സിഡ്‌നി: വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയൻ ടീമിന്റെ ഒരുക്കങ്ങൾക്ക് കനത്ത തിരിച്ചടി. ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയക്കെതിരെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ (SCG) നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ജോഷ് ഹേസൽവുഡ്, സീൻ ആബട്ട് എന്നിവർ പരിക്കേറ്റ് കളം വിട്ടതോടെയാണ് ആശങ്ക ഉയർന്നത്. ഇന്നലെ (ബുധനാഴ്ച) മൂന്നാം ദിവസത്തെ ഉച്ചഭക്ഷണത്തിന് ശേഷം ഇരു ബൗളർമാരും മടങ്ങിയെത്തിയില്ല. പെർത്തിൽ നടക്കുന്ന ആഷസ് പരമ്പരയുടെ ആദ്യ ടെസ്റ്റ് അടുത്തിരിക്കെ ഇത് താരങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നത്.


ഇന്ത്യക്കെതിരായ വൈറ്റ്-ബോൾ പരമ്പരയിൽ മികച്ച ഫോമിലായിരുന്ന ഹേസൽവുഡ്, ആദ്യ സെഷന്റെ മധ്യത്തിൽ ഫീൽഡ് വിട്ടുപോയിരുന്നു. കളിയിൽ 4-18 എന്ന നിലയിൽ വിക്ടോറിയയുടെ മധ്യനിരയെ തകർത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ആബട്ടും തൊട്ടുപിന്നാലെ കളം വിട്ടു. പരിക്കിന്റെ തീവ്രത ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഇരു ബൗളർമാരും മെഡിക്കൽ നിരീക്ഷണത്തിലാണ്.


നടുവേദനയിൽ നിന്ന് മോചിതനാകാത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അഭാവം ടീമിനെ ബാധിക്കുമ്പോഴാണ് ഈ ഇരട്ടപ്രഹരം. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ശക്തിയായി കണക്കാക്കപ്പെടുന്ന പേസ് ബൗളിംഗ് നിര ഇപ്പോൾ കടുത്ത വെല്ലുവിളി നേരിടുകയാണ്. മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട് എന്നിവരും ഇതേ ഷീൽഡ് മത്സരത്തിൽ കളിക്കുന്നുണ്ട്.

വെടിക്കെട്ട് ബാറ്റിംഗുമായി ഡൊണാവന്‍ ഫെരൈര!!! മാര്‍ക്രവും റീസയും തിളങ്ങി, മൂന്നാം ടി20യിൽ 190 റൺസ് നേടി ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ടി20യിൽ ആശ്വാസ ജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത് 190 റൺസ് നേടി. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ഇന്ന് ഡൊണാവന്‍ ഫെരൈരയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ടീമിന് തുണയായത്. ടെംബ ബാവുമയെയും മാത്യു ബ്രീറ്റ്സ്കെയുടെയും വിക്കറ്റുകള്‍ നഷ്ടമായി 12/2 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 190 എന്ന സ്കോറാണ് നേടിയത്.

58 റൺസുമായി റീസ – മാര്‍ക്രം കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. റീസ ഹെന്‍ഡ്രിക്സ് 30 പന്തിൽ 42 റൺസ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 23 പന്തിൽ 41 റൺസ് നേടി. ട്രിസ്റ്റന്‍ സ്റ്റബ്സ് 16 പന്തിൽ 25 റൺസ് നേടിയപ്പോള്‍ അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത് ഡൊണാവന്‍ ഫെരൈരയുടെ വെടിക്കെട്ട് ബാറ്റിംഗാണ്.

താരം 21 പന്തിൽ 48 റൺസാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ഷോൺ അബോട്ട് 4 വിക്കറ്റ് നേടി.

ഓസ്ട്രേലിയയ്ക്കെതിരെ 164 റൺസ് നേടി ദക്ഷിണാഫ്രിക്ക

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 164 റൺസ് നേടി ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തിലെ കനത്ത പരാജയത്തിന് ശേഷം ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം ആണ് ടീം ഇന്ന് രണ്ടാം മത്സരത്തിൽ നടത്തിയത്. എയ്ഡന്‍ മാര്‍ക്രം 49 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ടെംബ ബാവുമ 35 റൺസും ട്രിസ്റ്റന്‍ സ്റ്റബ്സ് 27 റൺസും നേടി.

ഓസ്ട്രേലിയന്‍ നിരയിൽ ഷോൺ അബോട്ടും നഥാന്‍ എല്ലിസും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജേസൺ ബെഹ്രെന്‍ഡോര്‍ഫ് 2 വിക്കറ്റ് വീഴ്ത്തി.

34 പന്തിൽ സെഞ്ച്വറി, റെക്കോർഡ് കുറിച്ച് ഷോൺ അബോട്ട്

പവർ-ഹിറ്റിംഗിന്റെ ഗംഭീര പ്രകടനം കണ്ട മത്സരത്തിൽ ഇന്ന് ടി20 ബ്ലാസ്റ്റിൽ സറേ മികച്ച സ്കോർ ഉയർത്തി. ഷോൺ അബൗട്ടിന്റെ കിടിലൻ ഇന്നിംഗ്സിന്റെ ബലത്തിൽ സറേ 20 ഓവറിൽ 223-5 എന്ന മികച്ച സ്കോർ എടുത്തു. വെറും 34 പന്തുകളിൽ സെഞ്ചുറി നേടാൻ ഷോൺ അബൗട്ടിനായി. ടി20 ബ്ലാസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോർഡിനൊപ്പം എത്താൻ ഷോൺ അബൗട്ടിന് ഇന്നായി.

സൗത്ത് ഗ്രൂപ്പിലെ സറേയും കെന്റും തമ്മിലുള്ള പോരാട്ടത്തിൽ കെന്റിന്റെ ബൗളർമാരെല്ലാം ഇന്ന് നല്ല പ്രഹരം ഏറ്റുവാങ്ങി. കേവലം 41 പന്തിൽ 110 റൺസ് നേടിയ ഷോൺ അബൗട്ട് പുറത്താകാതെ നിന്നു. 4 ഫോറും 11 കൂറ്റൻ സിക്‌സറുകളും കൊണ്ട് നിറഞ്ഞിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ജോർദാൻ ക്ലാർക്ക് വെറും 17 പന്തിൽ 29 റൺസ് സംഭാവന ചെയ്തു ടീമിന്റെ രണ്ടാം ടോപ് സ്കോറർ ആയി.

കെന്റിന് വേണ്ടി ഗ്രാന്റ് സ്റ്റുവാർട്ടിനും മൈക്കൽ ഹോഗനും ഓരോ വിക്കറ്റ് നേടാനായി.

ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് ഷോൺ ആബട്ട് പുറത്ത്

ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടി20 ടീമിൽ നിന്ന്ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർ ഷോൺ ആബട്ട് പുറത്ത്. പരിശീലനം നടത്തുന്നതിനിടെ കൈ വിരലിന് പൊട്ടലേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ഇന്ന് തുടങ്ങിയ ശ്രീലങ്ക – ഓസ്ട്രേലിയ ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.

ടി20 പരമ്പരക്ക് ശേഷം ഓസ്‌ട്രേലിയൻ എ ടീമിന് വേണ്ടിയും കളിക്കാനിരിക്കെയാണ് താരത്തിന് പരിക്ക് വില്ലനായത്. ആബട്ടിനു പകരമായി സ്കോട് ബോളണ്ടിനെ ഓസ്‌ട്രേലിയൻ എ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ആബട്ടിനെ കൂടാതെ പീറ്റർ ഹാൻഡ്‌സ്‌കോമ്പും ഓസ്ട്രേലിയ എ ടീം വിട്ടിട്ടുണ്ട്. തന്റെ ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് ഹാൻഡ്‌സ്‌കോമ്പ് ടീം വിട്ടത്. താരത്തിന്റെ പകരം ജിമ്മി പിയേഴ്സണെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.

പരിക്ക് കൗണ്ടിയിലെ കളി മതിയാക്കി ഷോൺ അബോട്ട് മടങ്ങുന്നു

തന്റെ കൗണ്ടിയിലെ സമയം അവസാനിപ്പിച്ച് ഓസ്ട്രേലിയൻ പേസര്‍ ഷോൺ അബോട്ട് മടങ്ങുന്നു. ഹാംസ്ട്രിംഗ് പരിക്കാണ് താരത്തിനെ നാട്ടിലേക്ക് മടങ്ങുവാൻ പ്രേരിപ്പിക്കുന്നത്. സറേയ്ക്ക് വേണ്ടിയാണ് താരം കൗണ്ടിയിൽ കളിച്ചിരുന്നത്. ഗ്ലൗസ്റ്റര്‍ഷയറിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ അവസാന ദിവസം താരം കളത്തിലിറങ്ങിയിരുന്നില്ല.

താരം ടി20 ബ്ലാസ്റ്റിനും കരാറിലെത്തിയിരുന്നുവെങ്കിലും ഇനി ഓസ്ട്രേലിയൻ ആഭ്യന്തര സീസണിന് മുമ്പ് തിരിച്ച് ഫിറ്റായി മടങ്ങിയെത്തുക എന്നതാണ് താരത്തിന്റെ ലക്ഷ്യം. താരം ആദ്യ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തതെന്നും എന്നാൽ പരിക്ക് ദൗര്‍ഭാഗ്യകരമെന്നും സറേയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് അലക്സ് സ്റ്റുവര്‍ട് പറ‍ഞ്ഞു.

സറേയുടെ നിരയിലിപ്പോൾ ഹഷിം അംല മാത്രമാണ് വിദേശ താരമായുള്ളത്. ഷോൺ അബോട്ട് ജൂലൈ 16 വരെയായിരുന്നു ഇംഗ്ലണ്ടിൽ നില്‍ക്കേണ്ടിയിരുന്നതെങ്കിലും താരം ഓസ്ട്രേലിയയിലേക്ക് മടങ്ങി രണ്ടാഴ്ചത്തെ ക്വാറന്റീന് വിധേയനാകും.

ഷോണ്‍ അബോട്ട് സറേയിലേക്ക് എത്തുന്നു

സറേയുടെ രണ്ടാമത്തെ വിദേശ താരമായി ഷോണ്‍ അബോട്ട് എത്തുന്നു. നിലവിലെ കൗണ്ടി ചാമ്പ്യന്‍മാരാണ് സറേ. ഓസ്ട്രേലിയയുടെ 29 വയസ്സുകാരന്‍ താരം ടീമിലെ രണ്ടാമത്തെ വിദേശ താരമാണ്. ദക്ഷിണാഫ്രിക്കയുടെ ഹഷിം അംല ആണ് മറ്റൊരു വിദേശ താരം.

വെസ്റ്റിന്‍ഡീസിന്റെ കെമര്‍ റോച്ച് ആദ്യ ഏഴ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് ശേഷം മടങ്ങുമ്പോള്‍ മൂന്ന് കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയാണ് ഷോണ്‍ അബോട്ട് ടീമിലെത്തുന്നത്. താരം ടി20 ബ്ലാസ്റ്റില്‍ മുഴുവനും ടീമിനൊപ്പം ഉണ്ടാകും.

അഡിലെയ്ഡ് ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് ഹെന്‍റിക്സിനെയും ഉള്‍പ്പെടുത്തി

അഡിലെയ്ഡ് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിലേക്ക് ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്‍റിക്സിനെ ഉള്‍പ്പെടുത്തി. ഷോണ്‍ അബോട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ന്യൂ സൗത്ത് വെയില്‍സ് ഓള്‍റൗണ്ടറെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. അഡിലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റ് നഷ്ടമാകുമെങ്കിലും ബോക്സിംഗ് ഡേ ടെസ്റ്റിന് ഷോണ്‍ അബോട്ട് തയ്യാറായിരിക്കുമെന്നാണ് അറിയുന്നത്.

സിഡ്നിയില്‍ നടന്ന ഇന്ത്യയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിലാണ് ഷോണ്‍ അബോട്ടിന് പരിക്കേറ്റത്. ചെറിയ തോതിലുള്ള ഹാംസ്ട്രിംഗ് സ്ട്രെയിന്‍ കാരണം ആണ് ഹെന്‍റിക്സ് ഓസ്ട്രേലിയ എയുടെ മത്സരങ്ങളില്‍ നിന്ന് ഹെന്‍റിക്സ് വിട്ട് നിന്നിരുന്നു.

ഏറെ നാളായി ഓസ്ട്രേലിയയുടെ ടെസ്റ്റ് സ്ക്വാഡിന്റെ ഭാഗമായിട്ടില്ലാത്ത താരമാണ് ഹെന്‍റിക്സ്. ഓസ്ട്രേലിയയ്ക്കായി താരം അവസാന ടെസ്റ്റ് കളിച്ചത് നാല് വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ ആയിരുന്നു. ഇതുവരെ നാല് ടെസ്റ്റില്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.

ഷോണ്‍ അബോട്ട്, ബെന്‍ മക്ഡര്‍മട്ട് എന്നിവരുടെ കരാറുകള്‍ അടുത്ത വര്‍ഷത്തില്‍ പ്രാബല്യമാക്കി ഡര്‍ബിഷയര്‍

ഈ സീസണ്‍ കൗണ്ടി മത്സരങ്ങള്‍ ഏറെക്കുറെ സംശയത്തിലായ അവസരത്തില്‍ പല കൗണ്ടി ക്ലബ്ബുകളും തങ്ങളുടെ വിദേശ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടെ പലരുടെയും കരാറുകള്‍ റദ്ദാക്കപ്പെട്ടപ്പോള്‍ ഡര്‍ബിഷയര്‍ തങ്ങളുടെ രണ്ട് വിദേശ താരങ്ങളുട കരാര്‍ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ മാറ്റുകയായിരുന്നു.

ഓസ്ട്രേലിയന്‍ താരങ്ങളായ ഷോണ്‍ അബോട്ട്, ബെന്‍ മക്ഡര്‍മട്ട് എന്നിവരുടെ കരാറുകളാണ് ഇത്തരത്തില്‍ പുനഃക്രമീകരിച്ചത്. ഷോണ്‍ അബോട്ട് കൗണ്ടിയ്ക്കായി സീസണില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാനിരുന്നതാണ്. അതെ സമയം പരിമിത ഓവര്‍ ക്രിക്കറ്റിലാണ് ടീമിനെ ബെന്‍ മക്ഡര്‍മട്ട് പ്രതിനിധീകരിക്കുവാന്‍ ഇരുന്നത്.

ഇംഗ്ലണ്ടില്‍ മെയ് 28 വരെ ക്രിക്കറ്റ് ഉപേക്ഷിക്കുവാനാണ് ബോര്‍ഡ് തീരുമാനിച്ചത്. പണച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൗണ്ടി ഈ താരങ്ങളുടെ കരാര്‍ ഇത്തരത്തില്‍ മാറ്റിയത്. അതേ സമയം മറ്റ് പല കൗണ്ടികളും പൂര്‍ണ്ണമായി താരങ്ങളുടെ കരാര്‍ റദ്ദാക്കുകയാണുണ്ടായത്.

ഈ സാഹര്യം മനസ്സിലാക്കി തങ്ങളുടെ തീരുമാനത്തോട് സഹകരിച്ച ഷോണ്‍ അബോട്ടിനും ബെന്‍ മക്ഡര്‍മട്ടിനും ക്ലബ്ബ് പ്രത്യേകം നന്ദി അറിയിക്കുകയുണ്ടായി തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍.

ഓസ്ട്രേലിയയ്ക്ക് 107 റണ്‍സ് വിജയ ലക്ഷ്യം

പാക്കിസ്ഥാനെതിരെ മൂന്നാം ടി20യില്‍ ഓസ്ട്രേലിയയ്ക്ക് 107 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ പാക്കിസ്ഥാനെ 106 റണ്‍സില്‍ ഒതുക്കുകയായിരുന്നു. 8 വിക്കറ്റാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. 45 റണ്‍സ് നേടിയ ഇഫ്തിക്കര്‍ അഹമ്മദ് മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ പിടിച്ച് നിന്നത്. ഓപ്പണര്‍ ഇമാം ഉള്‍ ഹക്ക് ആണ് രണ്ടക്ക സ്കോര്‍ നേടിയ മറ്റൊരു താരം. ഓസ്ട്രേലിയയ്ക്കായി കെയിന്‍ റിച്ചാര്‍ഡ്സണ്‍ മൂന്ന് വിക്കറ്റ് നേടി.

മിച്ചല്‍ സ്റ്റാര്‍ക്ക്, ഷോണ്‍ അബോട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ജെയിംസ് വിന്‍സ് വെടിക്കെട്ടിനു ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ ചുരുട്ടിക്കെട്ടി സിഡ്നി സിക്സേര്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 177/7 എന്ന സ്കോര്‍ നേടിയ ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ 98 റണ്‍സിനു പുറത്താക്കി 79 റണ്‍സിന്റെ വലിയ വിജയം നേടുകയായിരുന്നു. ബ്രിസ്ബെയിനിന്റെ ജോഷ് ലാലോര്‍ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയെങ്കിലും സിക്സേര്‍സിനു വേണ്ടി ജെയിംസ് വിന്‍സ് 46 പന്തില്‍ 75 റണ്‍സും ജോര്‍ദ്ദന്‍ സില്‍ക്ക് 26 പന്തില്‍ 41 റണ്‍സും നേടി സിഡ്നി നിരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹീറ്റിനെ ടോം കറന്‍, ഷോണ്‍ അബോട്ട് എന്നിവരുടെ മൂന്ന് വിക്കറ്റ് നേട്ടങ്ങള്‍ക്കൊപ്പം ലോയഡ് പോപും (2 വിക്കറ്റ്) ചേര്‍ന്ന് തകര്‍ത്ത് വിടുകയായിരുന്നു. 18.1 ഓവറില്‍ സിഡ്നി വലിയ ജയം പോക്കറ്റിലാക്കുകയായിരുന്നു.

സിക്സേര്‍സിനു വിജയം സമ്മാനിച്ച് സ്റ്റീവ് ഒക്കീഫേയും ഷോണ്‍ അബൗട്ടും

സിഡ്നി സിക്സേര്‍സിനു 17 റണ്‍സിന്റെ വിജയം സമ്മാനിച്ച് സ്റ്റീവ് ഒക്കീഫേയും ഷോണ്‍ അബൗട്ടും. ഇന്ന് നടന്ന ബിഗ് ബാഷ് ലീഗിലെ ആദ്യ മത്സരത്തില്‍ സിഡ്നി സിക്സേര്‍സ് 164/4 എന്ന സ്കോര്‍ നേടിയപ്പോള്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു 17 റണ്‍സ് അകലെ 147/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഡാനിയേല്‍ ഹ്യൂജ്സ്(62), ജോര്‍ദ്ദന്‍ സില്‍ക്ക്(67*) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് സിക്സേര്‍സിനെ 4 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സിലേക്ക് നയിച്ചത്. പെര്‍ത്തിനു വേണ്ടി ജേസണ്‍ ബെഹ്റെന്‍ഡ്രോഫ് 2 വിക്കറ്റ് നേടി.

പെര്‍ത്തിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ത്ത് സ്റ്റീവ് ഒക്കീഫേയും ഒപ്പം മൂന്ന് വിക്കറ്റുമായി ഷോണ്‍ അബൗട്ടുമാണ് സിക്സേര്‍സിനു വിജയം സമ്മാനിച്ചത്. 4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടിയ ഒക്കീഫേയാണ് കളിയിലെ താരം. ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ്(53), ആഷ്ടണ്‍ ടേര്‍ണര്‍(49) കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 99 റണ്‍സ് നേടി മത്സരം കീഴ്മേല്‍ മറിയ്ക്കുമെന്ന് കരുതിയെങ്കിലും ടേര്‍ണറെ പുറത്താക്കി ഷോണ്‍ അബൗട്ട് സിഡ്നിയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.

ഒരു ഘട്ടത്തില്‍ 9/3 എന്ന നിലയിലേക്ക് വീണ ശേഷമാണ് പെര്‍ത്ത് മത്സരത്തിലേക്ക് തിരികെ എത്തുന്നത്. നാലാം വിക്കറ്റ് വീണ ശേഷം വീണ്ടും വിക്കറ്റുകള്‍ തുടരെ നഷ്ടമായി പെര്‍ത്തിന്റെ റണ്ണൊഴുക്ക് നിലയ്ക്കുകയായിരുന്നു.

Exit mobile version