ഓള്‍റൗണ്ട് പ്രകടനവുമായി സാം കറന്‍, സറേ ഒന്നാം സ്ഥാനത്ത്

ടി20 ബ്ലാസ്റ്റിൽ സാം കറന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ സൗത്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് സാം കറന്‍. സറേയുടെ ഇന്നലത്തെ ഹാംഷയറിനെതിരെയുള്ള വിജയത്തിൽ സാം കറന്റെ തിളക്കമാര്‍ന്ന പ്രകടനം ആണ് ടീമിന് തുണയായത്.

69 റൺസ് നേടിയ സാം കറന്‍ 5 വിക്കറ്റും നേടിയാണ് ഹാംഷയറിനെ തകര്‍ത്തെറിഞ്ഞത്. സറേയ്ക്കായി വിൽ ജാക്സ്(64), സുനിൽ നരൈന്‍(52) എന്നിവരും തിളങ്ങിയപ്പോള്‍ ടീം 228 റൺസാണ് നേടിയത്. എന്നിട്ട് ഹാംഷയറിനെ 156 റൺസിലൊതുക്കി 72 റൺസിന്റെ വിജയവും ടീം സ്വന്തമാക്കി.

സറേയിൽ നിന്ന് രാജി വെച്ച് വിക്രം സോളങ്കി, ലക്ഷ്യം പുതിയ ഐപിഎൽ ഫ്രാഞ്ചൈസി

സറേയുടെ മുഖ്യ കോച്ചെന്ന പദവി ഒഴിഞ്ഞ് വിക്രം സോളങ്കി. താരം ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിൽ ചേരുവാനായാണ് രാജി വെച്ചിരിക്കുന്നതെന്നാണ് ലഭിയ്ക്കുന്നത്. ആശിഷ് നെഹ്റ, ഗാരി കിര്‍സ്റ്റന്‍ എന്നിവരടങ്ങിയ അഹമ്മദാബാദ് ടീമിനൊപ്പം സോളങ്കിയും ചേരുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

സോളങ്കി മുമ്പ് 2019ൽ ഇവരുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ സഹകരിച്ചിട്ടുണ്ട്. സറേയുമായി കളിക്കാരനായും കോച്ചായും 9 വര്‍ഷം സഹകരിച്ചിട്ടുള്ളതിനാൽ തന്നെ വളരെ പ്രയാസമേറിയ തീരുമാനമായിരുന്നു ഇതെന്നും സോളങ്കി വ്യക്തമാക്കി.

സറേയ്ക്കായി തകര്‍പ്പന്‍ ബൗളിംഗുമായി അശ്വിന്‍, സോമര്‍സെറ്റ് 69 റൺസിന് പുറത്ത്

രവിചന്ദ്രന്‍ അശ്വിന്റെ സ്വപ്നതുല്യമായ കൗണ്ടി പ്രകടനത്തിന് മുന്നിൽ ചൂളി സോമര്‍സെറ്റ്. ഇന്ന് സറേയ്ക്ക് വേണ്ടി അശ്വിന്‍ 15 ഓവറിൽ 27 റൺസ് വിട്ട് നല്‍കി 6 വിക്കറ്റ് നേടിയപ്പോള്‍ സോമര്‍സെറ്റ് 69 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ആദ്യ ഇന്നിംഗ്സിൽ 43 ഓവര്‍ എറിഞ്ഞ അശ്വിന് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ആദ്യ ഇന്നിംഗ്സിൽ സോമര്‍സെറ്റ് 429 റൺസാണ് നേടിയത്. എന്നാൽ അശ്വിന്‍ ഉഗ്രരൂപിയായി മാറിയപ്പോള്‍ സോമര്‍സെറ്റിന് രണ്ടാം ഇന്നിംഗ്സ് തകരുകയായിരുന്നു.

സറേയ്ക്ക് വേണ്ടി കൗണ്ടി കളിക്കാനായി അശ്വിന്‍ ഇന്നിറങ്ങും

ജൂലൈ 11ന് ആരംഭിയ്ക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ കളിക്കും. സോമര്‍സെറ്റിനെതിരെയുള്ള മത്സരത്തിലാണ് താരം ഇന്ന് കളിക്കാനിറങ്ങുന്നത്. ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിനൊപ്പം ഇംഗ്ലണ്ടിലുള്ള അശ്വിന് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള ആവശ്യമായ മത്സരപരിചയം ഇതുവഴി ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ബിസിസിഐ വാഷിംഗ്ടൺ സുന്ദറിനും ഒരു കൗണ്ടി കരാര്‍ സാധ്യമാകുമോ എന്ന് അന്വേഷിക്കുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

കൈൽ ജാമിസൺ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിലേക്ക്, സറേയുമായി കരാറിലെത്തി

സറേയുമായി കരാറിലെത്തി കൈൽ ജാമിസൺ. രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കും ഏഴ് വൈറ്റാലിറ്റി ബ്ലാസ്റ്റ് മത്സരങ്ങളിലേക്കുമാണ് സറേയ്ക്ക് വേണ്ടി താരം കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ കളിക്കുകയാണ് താരം. ലോക ടെസ്റ്റ് ചാമ്പ്യൻ‍ഷിപ്പ് ഫൈനൽ കഴിഞ്ഞ് ജൂൺ 25ന് നടക്കുന്ന മിഡിൽസെക്സിനെതിരെയുള്ള മത്സരത്തിൽ താരം കളിക്കും.

തുടര്‍ന്ന് ഗ്രൂപ്പ് ഘടത്തിലെ അവസാന മത്സരം വരെ കൈൽ ടീമിനൊപ്പം തുടരും. ഐപിഎൽ 2021 സീസണിൽ ആര്‍സിബി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കൈൽ ജാമിസൺ.

പരിക്ക് കൗണ്ടിയിലെ കളി മതിയാക്കി ഷോൺ അബോട്ട് മടങ്ങുന്നു

തന്റെ കൗണ്ടിയിലെ സമയം അവസാനിപ്പിച്ച് ഓസ്ട്രേലിയൻ പേസര്‍ ഷോൺ അബോട്ട് മടങ്ങുന്നു. ഹാംസ്ട്രിംഗ് പരിക്കാണ് താരത്തിനെ നാട്ടിലേക്ക് മടങ്ങുവാൻ പ്രേരിപ്പിക്കുന്നത്. സറേയ്ക്ക് വേണ്ടിയാണ് താരം കൗണ്ടിയിൽ കളിച്ചിരുന്നത്. ഗ്ലൗസ്റ്റര്‍ഷയറിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ അവസാന ദിവസം താരം കളത്തിലിറങ്ങിയിരുന്നില്ല.

താരം ടി20 ബ്ലാസ്റ്റിനും കരാറിലെത്തിയിരുന്നുവെങ്കിലും ഇനി ഓസ്ട്രേലിയൻ ആഭ്യന്തര സീസണിന് മുമ്പ് തിരിച്ച് ഫിറ്റായി മടങ്ങിയെത്തുക എന്നതാണ് താരത്തിന്റെ ലക്ഷ്യം. താരം ആദ്യ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തതെന്നും എന്നാൽ പരിക്ക് ദൗര്‍ഭാഗ്യകരമെന്നും സറേയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് അലക്സ് സ്റ്റുവര്‍ട് പറ‍ഞ്ഞു.

സറേയുടെ നിരയിലിപ്പോൾ ഹഷിം അംല മാത്രമാണ് വിദേശ താരമായുള്ളത്. ഷോൺ അബോട്ട് ജൂലൈ 16 വരെയായിരുന്നു ഇംഗ്ലണ്ടിൽ നില്‍ക്കേണ്ടിയിരുന്നതെങ്കിലും താരം ഓസ്ട്രേലിയയിലേക്ക് മടങ്ങി രണ്ടാഴ്ചത്തെ ക്വാറന്റീന് വിധേയനാകും.

ഷോണ്‍ അബോട്ട് സറേയിലേക്ക് എത്തുന്നു

സറേയുടെ രണ്ടാമത്തെ വിദേശ താരമായി ഷോണ്‍ അബോട്ട് എത്തുന്നു. നിലവിലെ കൗണ്ടി ചാമ്പ്യന്‍മാരാണ് സറേ. ഓസ്ട്രേലിയയുടെ 29 വയസ്സുകാരന്‍ താരം ടീമിലെ രണ്ടാമത്തെ വിദേശ താരമാണ്. ദക്ഷിണാഫ്രിക്കയുടെ ഹഷിം അംല ആണ് മറ്റൊരു വിദേശ താരം.

വെസ്റ്റിന്‍ഡീസിന്റെ കെമര്‍ റോച്ച് ആദ്യ ഏഴ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് ശേഷം മടങ്ങുമ്പോള്‍ മൂന്ന് കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയാണ് ഷോണ്‍ അബോട്ട് ടീമിലെത്തുന്നത്. താരം ടി20 ബ്ലാസ്റ്റില്‍ മുഴുവനും ടീമിനൊപ്പം ഉണ്ടാകും.

കെമര്‍ റോച്ച് സറേയിലേക്ക്

വിന്‍ഡീസ് പേസ് ബൗളര്‍ കെമര്‍ റോച്ച് ഈ കൗണ്ടി സീസണില്‍ സറേയ്ക്ക് വേണ്ടി കളിക്കും. സറേയ്ക്ക് വേണ്ടി ആദ്യത്തെ ഏഴ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കാവും താരം എത്തുക. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം റോച്ച് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

വിന്‍ഡീസിനായി 61 ടെസ്റ്റുകളില്‍ നിന്ന് 205 വിക്കറ്റുകള്‍ നേടിയിട്ടുള്ള പേസ് താരം മുമ്പ് വോര്‍സ്റ്റര്‍ഷയറിന് വേണ്ടി 2011ല്‍ കളിച്ചുണ്ട്. ആ സീസണില്‍ 14 വിക്കറ്റാണ് താരം നേടിയത്.

സറേയുമായുള്ള കരാര്‍ അവസാനിപ്പിച്ച് മോണേ മോര്‍ക്കല്‍സ

സറേയുമായുള്ള തന്റെ മൂന്ന് വര്‍ഷത്തേ കരാര്‍ അവസാനിപ്പിച്ച് മോണേ മോര്‍ക്കല്‍. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷം 2018ല്‍ ആണ് ദക്ഷിണാഫ്രിക്കന്‍ താരം സറേയുമായി കൊല്‍പക് കരാറിലെത്തുന്നത്. 2021 ല്‍ താരം ടീമിനൊപ്പം തിരികെ എത്തുമെന്നാണ് കൗണ്ടി ചീഫ് റിച്ചാര്‍ഡ് ഗൗല്‍ഡ് പ്രതീക്ഷിച്ചതെങ്കിലും ക്ലബിന്റെ ആരാധകര്‍ക്ക് അയയ്ച്ച തുറന്ന കത്തിലാണ് മോര്‍‍ക്കല്‍ തന്റെ തീരുമാനം അറിയിച്ചത്.

കൊറോണ കൊണ്ടുവന്ന യാത്ര വിലക്കുകളും ക്വാറന്റീന്‍ നിയമങ്ങളും തന്റെ കുടുംബത്തില്‍ നിന്ന് ഏറെക്കാലം വേറിട്ട് നില്‍ക്കുവാന്‍ ഇടയാക്കുമെന്നതിനാല്‍ തന്നെ ഇനി ഒരു മടങ്ങിവരവ് സാധ്യമല്ലെന്നാണ് മോര്‍ക്കല്‍ വ്യക്തമാക്കിയത്.

2018ല്‍ സറേയിലെ ആദ്യ സീസണില്‍ തന്നെ 59 വിക്കറ്റുകളുമായി താരം ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. അന്ന് 2002ന് ശേഷം ആദ്യമായിട്ടാണ് സറേ കിരീട ജേതാക്കളാകുന്നത്.

സ്കോട്ട് ബോര്‍ത്‍വിക് ഡര്‍ഹമ്മിലേക്ക് മടങ്ങിയെത്തുന്നു

മൂന്ന് വര്‍ഷം സറേയില്‍ ചെലവഴിച്ച ശേഷം സ്കോട്ട് ബോര്‍ത്‍വിക് തിരികെ ഡര്‍ഹമ്മിലേക്ക് മടങ്ങിയെത്തുന്നു. സറേയില്‍ ഈ സീസണ്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രീ സീസണ്‍ പരിശീലനത്തിനായി ഡര്‍ഹമ്മിനൊപ്പം താരം ചേരും. 30 വയസ്സുള്ള ലെഗ് സ്പിന്നിംഗ് ഓള്‍റൗണ്ടര്‍ ഡര്‍ഹമ്മിന്റെ അക്കാഡമിയുടെ ഭാഗമായിരുന്നു. ഡര്‍ഹം മൂന്ന് കൗണ്ടി ചാമ്പ്യന്‍ഷിപ്പും 2014ല്‍ വണ്‍-ഡേ ട്രോഫിയും നേടിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു സ്കോട്ട്.

ഡര്‍ഹമ്മിലുണ്ടായിരുന്ന സമയത്ത് താരം ഇംഗ്ലണ്ടിനെ മൂന്ന് ഫോര്‍മാറ്റിലുമായി 4 മത്സരങ്ങളില്‍ പ്രതിനിധീകരിച്ചിരുന്നു. ബോര്‍ത്തിവികിനെ സ്വന്തമാക്കാനായത് ഡര്‍ഹമ്മിനെ സംബന്ധിച്ച് വലിയ നേട്ടം എന്നാണ് ഡര്‍ഹമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ മാര്‍ക്കസ് നോര്‍‍ത്ത് പറയുന്നത്. സ്പിന്നറെന്ന നിലയിലും ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാനെന്ന നിലയിലും ഏറെ ഉപകാരപ്രദമായ താരമാണ് സ്കോട്ട് എന്നും മാര്‍ക്കസ് വ്യക്തമാക്കി.

സറേയ്ക്ക് വേണ്ടി കളിക്കാനായി സാം കറനെ ബയോ ബബിളില്‍ നിന്ന് റിലീസ് ചെയ്തു

ഇംഗ്ലണ്ടിന്റെ ബയോ ബബിളില്‍ നിന്ന് ഓള്‍റൗണ്ടര്‍ സാം കറനെ റിലീസ് ചെയ്തു. പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ താരത്തിന് ഇടം ലഭിക്കാതായതോടെ സറേ ഓള്‍റൗണ്ടറെ ബോബ് വില്ലിസ് ട്രോഫിയില്‍ കളിക്കാന്‍ വേണ്ടിയാണ് റിലീസ് ചെയ്തത്. ഇന്ന് കെന്റിനോടാണ് ടീമിന്റെ മത്സരം.

രണ്ടാം ടെസ്റ്റില്‍ താരത്തിന് ടീമില്‍ ഇടം ലഭിച്ചുവെങ്കിലും മത്സരം മഴ മൂലം നഷ്ടപ്പെടുകയായിരുന്നു. സറേയുടെ 12 അംഗ സംഘത്തില്‍ ഇടം പിടിച്ച കറനൊപ്പം നേരത്തെ ഇംഗ്ലണ്ട് റിലീസ് ചെയ്ത ബെന്‍ ഫോക്സും ഉള്‍പ്പെടുന്നു.

ജാമി ഓവര്‍ട്ടണ്‍ ക്ലബ് വിടുമെന്ന് അറിയിച്ച് സോമര്‍സെറ്റ്, ഇനി താരം പോകുന്നത് സറേയിലേക്ക്

ജാമി ഓവര്‍ട്ടണ്‍ ഈ സീസണ്‍ അവസാനത്തോടെ കൗണ്ടി ക്ലബ് വിടുമെന്ന് അറിയിച്ച് സോമര്‍സെറ്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ്. ഈ സീസണിന് ശേഷം താരം സറേയിലേക്കാവും ചേക്കേറുന്നത്. 26 വയസ്സുകാരന്‍ ഫാസ്റ്റ് ബൗളര്‍ ഇതുവരെ 152 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 2012ല്‍ ആണ് താരം കൗണ്ടിയ്ക്കായി അരങ്ങേറ്റം കുറിച്ചത്.

താരം വിട വാങ്ങുന്നത് സങ്കടകരമായ കാര്യമാണെന്നാണ് സോമര്‍സെറ്റ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റര്‍ ആന്‍ഡി ഹറി വ്യക്തമാക്കിയത്. 16ാം വയസ്സില്‍ സോമര്‍സെറ്റ് അക്കാഡമിയില്‍ ചേര്‍ന്ന താരം ക്ലബ്ബിലെ കാണികള്‍ക്കിടയിലെ ഏറ്റവും പ്രിയപ്പെട്ട താരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

9 വര്‍ഷത്തിന് ശേഷം ക്ലബ് വിടുന്നതില്‍ വിഷമമുണ്ടെങ്കിലും പുതിയ വെല്ലുവിളികള്‍ക്കായാണ് ഇതെന്നത് ആകാംക്ഷ നല്‍കുന്നുണ്ടെന്ന് താരം വ്യക്തമാക്കി.

Exit mobile version