Reezahendricks

വെടിക്കെട്ട് ബാറ്റിംഗുമായി ഡൊണാവന്‍ ഫെരൈര!!! മാര്‍ക്രവും റീസയും തിളങ്ങി, മൂന്നാം ടി20യിൽ 190 റൺസ് നേടി ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ടി20യിൽ ആശ്വാസ ജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത് 190 റൺസ് നേടി. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ഇന്ന് ഡൊണാവന്‍ ഫെരൈരയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ടീമിന് തുണയായത്. ടെംബ ബാവുമയെയും മാത്യു ബ്രീറ്റ്സ്കെയുടെയും വിക്കറ്റുകള്‍ നഷ്ടമായി 12/2 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 190 എന്ന സ്കോറാണ് നേടിയത്.

58 റൺസുമായി റീസ – മാര്‍ക്രം കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. റീസ ഹെന്‍ഡ്രിക്സ് 30 പന്തിൽ 42 റൺസ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 23 പന്തിൽ 41 റൺസ് നേടി. ട്രിസ്റ്റന്‍ സ്റ്റബ്സ് 16 പന്തിൽ 25 റൺസ് നേടിയപ്പോള്‍ അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത് ഡൊണാവന്‍ ഫെരൈരയുടെ വെടിക്കെട്ട് ബാറ്റിംഗാണ്.

താരം 21 പന്തിൽ 48 റൺസാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ഷോൺ അബോട്ട് 4 വിക്കറ്റ് നേടി.

Exit mobile version