ജെയിംസ് വിന്‍സ് വെടിക്കെട്ടിനു ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ ചുരുട്ടിക്കെട്ടി സിഡ്നി സിക്സേര്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 177/7 എന്ന സ്കോര്‍ നേടിയ ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ 98 റണ്‍സിനു പുറത്താക്കി 79 റണ്‍സിന്റെ വലിയ വിജയം നേടുകയായിരുന്നു. ബ്രിസ്ബെയിനിന്റെ ജോഷ് ലാലോര്‍ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയെങ്കിലും സിക്സേര്‍സിനു വേണ്ടി ജെയിംസ് വിന്‍സ് 46 പന്തില്‍ 75 റണ്‍സും ജോര്‍ദ്ദന്‍ സില്‍ക്ക് 26 പന്തില്‍ 41 റണ്‍സും നേടി സിഡ്നി നിരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹീറ്റിനെ ടോം കറന്‍, ഷോണ്‍ അബോട്ട് എന്നിവരുടെ മൂന്ന് വിക്കറ്റ് നേട്ടങ്ങള്‍ക്കൊപ്പം ലോയഡ് പോപും (2 വിക്കറ്റ്) ചേര്‍ന്ന് തകര്‍ത്ത് വിടുകയായിരുന്നു. 18.1 ഓവറില്‍ സിഡ്നി വലിയ ജയം പോക്കറ്റിലാക്കുകയായിരുന്നു.

Exit mobile version