ബംഗാളിനെ കീഴടക്കി കേരളം, ജയം 9 വിക്കറ്റിനു

ആന്ധ്രയെ കീഴടക്കിയ ശേഷം തങ്ങളുടെ ആദ്യ എവേ മത്സരത്തില്‍ തന്നെ കരുത്തരായ ബംഗാളിനെ കീഴടക്കി കേരളം. ആദ്യ ഇന്നിംഗ്സില്‍ 144 റണ്‍സ് ലീഡ് നേടിയ കേരളം ബംഗാളിനെ 184 റണ്‍സിനു രണ്ടാം ഇന്നിംഗ്സില്‍ പുറത്താക്കിയപ്പോള്‍ ലക്ഷ്യം വെറും 41 റണ്‍സായിരുന്നു. ജലജ് സക്സേന തന്റെ മികച്ച ഫോം തുടര്‍ന്നപ്പോള്‍ ബംഗാളിന്റെ ചെറു സ്കോര്‍ മറികടക്കുവാന്‍ കേരളത്തിനു 11 ഓവറുകള്‍ മാത്രമേ വേണ്ടി വന്നുള്ളു.

ജലജ് സക്സേന 26 റണ്‍സ് നേടി പുറത്തായി. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. അരുണ്‍ കാര്‍ത്തിക്ക് 16 റണ്‍സും രോഹന്‍ പ്രേം 2 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

Exit mobile version