ധോണിയോട് നേരത്തെ ഇറങ്ങാൻ പറയാൻ സി എസ് കെ മാനേജ്‌മെന്റിന് ധൈര്യമില്ല – മനോജ് തിവാരി

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്‌സ് എം.എസ്. ധോണിയെ നേരത്തെ ഇറക്കാത്തതിനെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി വിമർശിച്ചു. ഇന്നലെ 16 പന്തിൽ നിന്ന് 30 റൺസുമായി പുറത്താകാതെ നിന്ന ധോണി 9-ാം നമ്പറിൽ ആയിരുന്നു ഇറങ്ങിയത്. ആ തീരുമാനം ആരാധകരുടെ ഇടയിൽ രോഷം ജനിപ്പിച്ചിരുന്നു.

ധോണിയെപ്പോലുള്ള ഒരു തെളിയിക്കപ്പെട്ട ഫിനിഷറെ, പ്രത്യേകിച്ച് സി‌എസ്‌കെ 197 റൺസ് പിന്തുടരുന്നതിൽ ബുദ്ധിമുട്ടുമ്പോൾ, ഇത്ര താഴ്ന്ന ഓർഡറിൽ ഇറക്കിയതിനു പിന്നിലെ യുക്തിയെ തിവാരി ക്രിക്ക്ബസിൽ ചോദ്യം ചെയ്തു.

“16 പന്തിൽ നിന്ന് 30 റൺസ് നേടിയ പുറത്താകാതെ നിൽക്കാൻ കഴിയുന്ന എം‌എസ് ധോണിയെപ്പോലുള്ള ഒരു ബാറ്റ്‌സ്മാനെ എങ്ങനെ ഓർഡറിൽ മുകളിലേക്ക് ഇറക്കുന്നില്ല എന്നത് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾ ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത്, അല്ലേ? കോച്ചിംഗ് സ്റ്റാഫിന് അദ്ദേഹത്തോട് നേരത്തെ ഇറങ്ങാൻ ആവശ്യപ്പെടാൻ ധൈര്യമില്ല,” തിവാരി അഭിപ്രായപ്പെട്ടു.

കേരളത്തിനെതിരെ ലീഡിനരികെ ബംഗാള്‍

കേരളത്തിനെതിരെ രഞ്ജി ട്രോഫിയുടെ രണ്ടാം ദിവസം ലീഡിന് അരികെയെത്തി ബംഗാള്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിന്റെ സ്കോറിന് മൂന്ന് റണ്‍സ് പിന്നിലായി 236/6 എന്ന നിലയിലാണ്. ഓപ്പണര്‍ അഭിഷേക കുമാര്‍ രാമന്‍ 240 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 110 റണ്‍സാണ് ബംഗാളിന് തുണയായത്. മനോജ് തിവാരി 51 റണ്‍സും ശ്രീവത്സ് ഗോസ്വാമി 24 റണ്‍സും നേടി. മൂന്നാംവിക്കറ്റില്‍ മനോജ് തിവാരിയുമായി 99 റണ്‍സാണ് അഭിഷേക് കുമാര്‍ രാമന്‍ നേടിയത്.

മനോജ് തിവാരി പുറത്തായ ശേഷവും അഭിഷേക് ബംഗാളിന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 48 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് താരം ശ്രീവത്സ് ഗോസ്വാമിയുമായി നേടിയത്. പിന്നീട് ഷഹ്ബാസ് അഹമ്മദുമായി ചേര്‍ന്ന് 41 റണ്‍സാണ് നേടിയത്. ഇന്ന് വീണ അവസാന വിക്കറ്റായാണ് അഭിഷേക് മടങ്ങിയത്. കേരളത്തിനായി മോനിഷ് കാരപ്പറമ്പിലും ബേസില്‍ തമ്പിയും രണ്ട് വീതം വിക്കറ്റ് നേടി.

ബംഗാളിനായി 25 റണ്‍സുമായി ഷഹ്ബാ് അഹമ്മദും 7 റണ്‍സുമായി അര്‍ണാബ് നന്ദിയുമാണ് ക്രീസിലുള്ളത്.

ബംഗാള്‍ പൊരുതുന്നു, 41 റണ്‍സ് മാത്രം പിന്നില്‍

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ബംഗാള്‍. 5/1 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ടീമിനു അഭിഷേക് കുമാര്‍ രാമനെ(13) നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് 26 ആയിരുന്നു. പിന്നീട് മൂന്നാം വിക്കറ്റില്‍ നായകന്‍ മനോജ് തിവാരിയും സുദീപ് ചാറ്റര്‍ജിയും പുറത്താകാതെ നേടിയ 77 റണ്‍സിന്റെ ബലത്തില്‍ ബംഗാള്‍ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 103/2 എന്ന നിലയിലാണ്. കേരളത്തിനു 41 റണ്‍സിന്റെ ലീഡ് മാത്രമാണ് കൈവശമുള്ളത്.

56 പന്തില്‍ 56 റണ്‍സുമായി മനോജ് തിവാരിയും 27 റണ്‍സ് നേടി സുദീപ് ചാറ്റര്‍ജിയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. കേരളത്തിനായി രണ്ട് വിക്കറ്റും വീഴ്ത്തിയത് സന്ദീപ് വാര്യര്‍ ആണ്.

ബംഗാളിനെ സമനിലയില്‍ കുടുക്കി കേരളം, മനോജ് തിവാരി പുറത്താകാതെ 73 റണ്‍സ്

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ബംഗാള്‍ മത്സരം സമനിലയില്‍. ഇന്ന് കേരളം നേടിയ 235 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗാള്‍ 50 ഓവറില്‍ 235/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. അവസാന ഓവറില്‍ 6 റണ്‍സ് വേണ്ടിയിരുന്ന ബംഗാളിനു പക്ഷേ വിജയം ഉറപ്പിക്കാനായില്ല. 73 റണ്‍സ് നേടി മനോജ് തിവാരി പുറത്താകാതെ നിന്നു.

മനോജ് തിവാരിയ്ക്ക് പുറമേ ഋത്തിക് ചാറ്റര്‍ജ്ജി(35), ശ്രീവത്സ് ഗോസ്വാമി(26), സുമന്‍ ഗുപ്ത(23), അനുസ്തുപ മജൂംദാര്‍(24) എന്നിവരാണ് ടീമിന്റെ പ്രകടനത്തില്‍ നിര്‍ണ്ണായകമായ സംഭാവന നടത്തിയത്. 170/5 എന്ന നിലയില്‍ ആറാം വിക്കറ്റില്‍ മനോജ് തിവാരി-സുമന്‍ ഗുപ്ത കൂട്ടുകെട്ട് നേടിയ 47 റണ്‍സ് ബംഗാളിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കൂട്ടുകെട്ട് തകര്‍ത്ത് കേരളം വീണ്ടും മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു.

കേരളത്തിനായി അക്ഷയ് കെസി, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഭിഷേക് മോഹന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ജലജ് സക്സേനയുടെ ശതകത്തിന്റെ ബലത്തില്‍ കേരളം 235/6 എന്ന നിലയിലേക്ക് എത്തുകയായിരുന്നു. അവസാന ഓവറുകളിലെ പ്രകടനമാണ് ഈ സ്കോര്‍ നേടാന്‍ കേരളത്തെ സഹായിച്ചത്. തുടക്കത്തില്‍ കേരള ഇന്നിംഗ്സ് ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version