രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ വിജയം!!

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന വിജയലക്ഷ്യം പിന്തുടർന്ന കേരളം 8 വിക്കറ്റ് വിജയമാണ് നേടിയത്. ഇന്ന് രോഹൻ എസ് കുന്നുമ്മലിനൊപ്പം ഓപ്പൺ ചെയ്യാൻ തീരുമാനിച്ച ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം നിർണായകമായി.

സച്ചിൻ ബേബി 114 പന്തിൽ 56 റൺസുമായി ടോപ് സ്കോറർ ആയി. രോഹൻ എസ് കുന്നുമ്മൽ 36 പന്തിൽ നിന്ന് 48 റൺസ് അടിച്ച് കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. രോഹൻ പോയ ശേഷം കളത്തിൽ എത്തിയ അപരജിത് 61 പന്തിൽ 39 റൺസുമായി സച്ചിൻ ബേബിക്ക് ഒപ്പം നിന്നു. ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷമാണ് കേരളത്തിന്റെ വിജയം.

ഇന്ന് നാലാം ദിനം കേരളം ആദ്യ സെഷനിൽ തന്നെ പഞ്ചാബിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിംഗ്സിൽ പഞ്ചാബ് 142ന് ആണ് ഓളൗട്ട് ആയത്. ഇതോടെ കേരളത്തിന് 158 റൺസ് എടുത്താൽ വിജയം സ്വന്തമാക്കാം എന്നായി.

രണ്ടാം ഇന്നിംഗ്സിൽ 51 റൺസ് എടുത്ത പ്രബ്സിമ്രൻ സിംഗ് ആണ് പഞ്ചാബിന്റെ ടോപ് സ്കോറർ ആയത്. അന്മോല്പ്രീത് സിംഗ് 37 റൺസും എടുത്തു. കേരളത്തിനായി അപരിജിതും സാർവത്രെയും 4 വിക്കറ്റുകൾ വീതം വീഴ്ത്തി.

ജലജ് സക്സേന 2 വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ പഞ്ചാബ് 194 റൺസ് എടുത്തപ്പോൾ കേരളം 179ന് ഓളൗട്ട് ആയിരുന്നു.

500ന് മുകളിൽ റൺസ് അടിച്ച് കേരളം, വിജയ പ്രതീക്ഷ

രഞ്ജി ട്രോഫിയിൽ ആന്ധ്രാപ്രദേശിനെ നേരിടുന്ന കേരളം ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടി.. സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ച്വറിയുടെ മികവിൽ കേരളം 514/7 എന്ന സ്കോർ എടുത്താണ് ഡിക്ലയർ ചെയ്തത്. 242 റൺസിന്റെ ലീഡ് ആണ് കേരളം ആദ്യ ഇന്നിങ്സിൽ നേടിയത്. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ആന്ധ്രാപ്രദേശ് മൂന്നാം ദിനം കളി നിർത്തുമ്പോൾ 19/1 എന്ന നിലയിലാണ്‌.

അവസാന ദിവസം 9 വിക്കറ്റ് കടെ വീഴ്ത്തി തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കാൻ ആകും കേരളം ശ്രമിക്കുക. 184 റൺസുമായ് അക്ഷയ് ചന്ദ്രൻ കേരളത്തിന്റെ ടോപ് സ്കോറർ ആയി. താരത്തിന്റെ ഈ രഞ്ജി സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്. 20 ബൗണ്ടറികൾ താരം അടിച്ചു.

സച്ചിൻ ബേബി 219 പന്തിൽ നിന്ന് 113 റൺസ് എടുത്ത് കേരള ഇന്നിംഗ്സിന് കരുത്ത് പകർന്നു. 15 ഫോർ താരം അടിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സച്ചിൻ ബേബി സെഞ്ച്വറി നേടുന്നത്. കേരളത്തിനായി നേരത്തെ രോഹൻ എസ് കുന്നുമ്മൽ 61 റൺസും കൃഷ്ണ പ്രസാദ് 43 റൺസും എടുത്തിരുന്നു. അവസാനം 58 റൺസ് എടുത്ത് സൽമാൻ നിസാർ, 40 റൺസ് എടുത്ത് മുഹമ്മദ് അസറുദ്ദീൻ എന്നിവരും നല്ല സംഭാവന നൽകി.

സച്ചിൻ ബേബിക്കും അക്ഷയ് ചന്ദ്രനും സെഞ്ച്വറി, കേരളത്തിന് ആദ്യ ഇന്നിങ്സ് ലീഡ്

രഞ്ജി ട്രോഫിയിൽ ആന്ധ്രാപ്രദേശിനെ നേരിടുന്ന കേരളം ആദ്യ ഇന്നിങ്സ് ലീഡ് നേടി‌. സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ച്വറിയുടെ മികവിൽ കേരളം ശക്തമായ നിലയിലേക്ക് നീങ്ങുകയാണ്. ഇപ്പോൾ കേരളം 389/4 എന്ന നിലയിലാണ് ഉള്ളത്. 118 റൺസിന്റെ ലീഡ് ഇപ്പോൾ ഉണ്ട്. 121 റൺസുമായ് അക്ഷയ് ചന്ദ്രനും 39 റൺസുമായി സൽമാൻ നിസാറുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

സച്ചിൻ ബേബി 219 പന്തിൽ നിന്ന് 113 റൺസ് എടുത്താണ് പുറത്തായത്. 15 ഫോർ താരം അടിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സച്ചിൻ ബേബി സെഞ്ച്വറി നേടുന്നത്. കേരളത്തിനായി നേരത്തെ രോഹൻ എസ് കുന്നുമ്മൽ 61 റൺസും കൃഷ്ണ പ്രസാദ് 43 റൺസും എടുത്തിരുന്നു.

വീണ്ടും സച്ചിൻ ബേബി തിളങ്ങി, കേരളം ലീഡിന് അരികിൽ

കേരളം രഞ്ജി ട്രോഫിയിൽ ആന്ധ്രാപ്രദേശിനെതിരെ ലീഡ് നേടുന്നതിന് അടുത്തേക്ക് എത്തുന്നു. ഇന്ന് രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ കേരളം 258/3 എന്ന നിലയിലാണ്. ആന്ധ്രാപ്രദേശിന്റെ ആദ്യ ഇന്നിംഗ്സിന് വെറും 14 റൺസിന് മാത്രമാണ് പിറകിലാണ് കേരളം ഇപ്പോൾ. 87 റൺസുമായി സച്ചിൻ ബേബിയും 57 റൺസുമായി അക്ഷയ് ചന്ദ്രനുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

സച്ചിൻ ബേബി 162 പന്തിൽ നിന്നാണ് 87 റൺസ് നേടിയത്. 12 ഫോറുകൾ അദ്ദേഹം അടിച്ചു. സച്ചിൻ ബേബി ഈ സീസൺ രഞ്ജിയിൽ 800ൽ അധികം റൺസ് ഇതോടെ നേടി. 61 റൺസ് എടുത്ത രോഹൻ എസ് കുന്നുമ്മലും 43 റൺസ് എടുത്ത കൃഷ്ണപ്രസാദും 4 റൺസ് എടുത്ത ജലജ് സക്സേനയും ആണ് പുറത്തായത്.

നേരത്തെ ആന്ധ്രാപ്രദേശിനെ കേരളം 272 റൺസിന് എറിഞ്ഞിട്ടിരുന്നു.

വീണ്ടും സച്ചിൻ ബേബി കേരളത്തിനായി തിളങ്ങി, സഞ്ജു സാംസൺ നിരാശപ്പെടുത്തി

രഞ്ജി ട്രോഫിയിൽ ബംഗാളിനെ നേരിടുന്ന കേരളം ആദ്യ ദിവസത്തിനു പിരിയുമ്പോൾ കേരളം 265/4 എന്ന നിലയിൽ. തുടക്കത്തിൽ കേരളം പതറിയെങ്കിലും അഞ്ചാം വിക്കറ്റിൽ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും ചേർന്നുള്ള കൂട്ടുകെട്ട് ആണ് കേരളത്തിനെ രക്ഷിച്ചത്‌. ഇരുവരും ഇപ്പോഴും ക്രീസിൽ ഉണ്ട്.

സച്ചിൻ ബേബിൽ 110 റൺസ് എടുത്ത് നിൽക്കുകയാണ്. 10 ഫോറും ഒരു സിക്സും അദ്ദേഹം അടിച്ചു. കഴിഞ്ഞ മത്സരത്തിൽ സച്ചിൻ ബേബി രണ്ട് ഇന്നിംഗ്സിലും 90നു മുകളിൽ സ്കോർ ചെയ്തിരുന്നു. 76 റൺസുമായി അക്ഷയ് ചന്ദ്രൻ സച്ചിൻ ബേബിക്ക് നല്ല പിന്തുണ നൽകി.

ജലജ് സക്സേന 40 റൺസ് എടുത്തും രോഹൻ എസ് കുന്നുമ്മൽ 19 റൺസ് എടുത്തും പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ ആകെ 8 റൺസ് മാത്രമെ എടുത്തുള്ളൂ.

രഞ്ജി ട്രോഫി; കേരള ബീഹാർ പോരാട്ടം സമനിലയിൽ അവസാനിച്ചു

രഞ്ജിട്രോഫിയിൽ ബീഹാർ കേരള പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇന്ന് നാലാമത്തെ ദിനം അവസാനിക്കുമ്പോൾ കേരളം 220/4 എന്ന നിലയിൽ ഇരിക്കെ ആണ് ഇരു ക്യാപ്റ്റന്മാരും സമനിലയിൽ പിരിയാൻ തീരുമാനിച്ചത്. കേരളത്തിനായി സച്ചിൻ ബേബി സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. 109 റൺസാണ് സച്ചിൻ ബേബി എടുത്തത്.

കേരളം ഇന്നലെ ബിഹറിനെ 377 റണ്ണിന് ഓളൗട്ട് ആക്കിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ നേടിയ ലീഡ് ബീഹാറിന് 3 പോയിന്റ് കിട്ടും. കേരളത്തിന് ഈ ഫലവും നിരാശ മാത്രമാണ് നൽകുക. കേരളം ആദ്യ ഇന്നിംഗ്സിൽ 227 റൺസിന് ഓളൗട്ട് ആയിരുന്നു.

രഞ്ജി ട്രോഫി; കേരളം മുംബൈക്ക് എതിരെ ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക്

രഞ്ജി ട്രോഫിയിൽ മുംബൈയെ നേരിടുന്ന കേരളം ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക് മുന്നേറുന്നു. കളിയിൽ ഇന്ന് ഉച്ചയ്ക്ക് ഡ്രിങ്ക്സിനായി പിരിയുമ്പോൾ കേരളം 198/4 എന്ന നിലയിലാണ്. മുംബൈയും ആദ്യ ഇന്നിംഗ്സ് സ്കോറായ 251ന് 53 റൺസ് മാത്രം പിറകിലാണ് കേരളം. കേരളത്തിനായി രോഹൻ എസ് കുന്നുമ്മലും സച്ചിൻ ബേബിയും അർധ സെഞ്ച്വറികൾ നേടി.

രോഹൻ എസ് കുന്നുമ്മൽ 56 റൺസ് ആണ് എടുത്തത്‌. മറ്റൊരു ഓപ്പണറായ കൃഷ്ണപ്രസാദ് 21 റൺസ് എടുത്ത് പുറത്തായി. 100ആം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന രോഹൻ പ്രേം ഡക്കിലും പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 36 പന്തിൽ 38 റൺസ് എടുത്ത് കളം വിട്ടു.

111 പന്തിൽ 7 ബൗണ്ടറികളോടെ 55 റൺസുമായി സച്ചിൻ ബേബി ക്രീസിൽ ഉണ്ട്. ഒപ്പം 22 റൺസുമായി വിഷ്ണു വിനോദും ക്രീസിൽ നിൽക്കുന്നു. മുംബൈക്ക് ആയി മോഹിത് 2 വിക്കറ്റും ശിവം ദൂബെ, ഷാംസ് മുലാനി എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

സച്ചിൻ ബേബിയുടെ തകർപ്പൻ സെഞ്ച്വറി, കേരളത്തിന് ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോർ

രഞ്ജി ട്രോഫിയിൽ കേരളത്തിന് ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോർ. ഇന്ന് രണ്ടാം ദിനത്തിൽ അസാമിനെതിരെ 419 എന്ന മികച്ച സ്കോർ ഉയർത്താൻ കേരളത്തിനായി. സച്ചിൻ ബേബി നേടിയ ഗംഭീര സെഞ്ച്വറി ആണ് കേരളത്തിന് കരുത്തായത്. സച്ചിൻ ബേബി 148 പന്തിൽ നിന്ന് 131 റൺസ് നേടി. 5 സിക്സും 16 ഫോറും അടങ്ങുന്നത് ആയിരുന്നു സച്ചിൻ ബേബിയുടെ ഇന്നിങ്സ്.

നേരത്തെ കേരളത്തിന് ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മലും കൃഷ്ണപ്രസാദും ചേർന്ന് മികച്ച തുടക്കം നൽകിയിരുന്നു. ഇരുവരും അർദ്ധ സെഞ്ച്വറി നേടി. രോഹൻ ഇന്നലെ 83 റൺസ് എടുത്ത് പുറത്തായിരുന്നു. കൃഷ്ണപ്രസാദ് ഇന്ന് 80 റൺസ് എടുത്തു പുറത്തായി. വൺ ഡൗണായി വന്ന രോഹൻ പ്രേം 50 റൺസും നേടി. വിഷ്ണു വിനോദ് പെട്ടെന്ന് തന്നെ റൺഔട്ടായി പുറത്തായെങ്കിലും സച്ചിൻ ബേബി വാലറ്റത്തെയും കൂട്ടി കേരളത്തെ മികച്ച നിലയിലേക്ക് എത്തിച്ചു.

രണ്ടാം ദിനം അവസാനിക്കുമ്പോൾ ആസാം 2 വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എന്ന നിലയിലാണ്. ബേസിൽ തമ്പിയും ജലജ് സക്സേനയും കേരളത്തിനായി ഒരോ വിക്കറ്റുകൾ വീതം നേടി.

സച്ചിൻ ബേബിക്ക് സെഞ്ച്വറി, സഞ്ജുവിന് ഫിഫ്റ്റി!! കേരളത്തിന് പൊരുതാവുന്ന സ്കോർ

വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളം മുംബൈക്ക് എതിരെ 231 റണ്ണിന് ഓളൗട്ട്‌. സച്ചിൻ ബേബിയുടെയും സഞ്ജു സാംസന്റെയും മികവിലാണ് കേരളം 231ൽ എത്തിയ. എന്നാൽ മറ്റു ബാറ്റർമാർ പരാജയപ്പെട്ടത് ഒരു നല്ല ടോട്ടൽ ഉണ്ടാക്കുന്നതിൽ നിന്ന് കേരളത്തെ അകറ്റി. സച്ചിൻ ബേബി 134 പന്തിൽ നിന്ന് 104 റൺസ് എടുത്തു.രണ്ടു സിക്സും 8 ഫോറും അടങ്ങുന്നത് ആയിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.

സഞ്ജു സാംസൺ 83 പന്തിൽ നിന്ന് 55 റൺസും എടുത്തു. 2 സിക്സും നാലു ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. വിഷ്ണു വിനോദ് 15 പന്തിൽ നിന്ന് 20 റൺസും എടുത്തു. മുംബൈക്ക് ആയി മോഹിത് അവസ്തി നാലു വിക്കറ്റും തുശാർ പാണ്ടെ 3 വിക്കറ്റും വീഴ്ത്തി. കേരളം ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെ തോൽപ്പിച്ചിരുന്നു.

സഞ്ജു ഒരു റൺസ്!!!! ടോപ് ഓര്‍ഡറിൽ വിഷ്ണു വിനോദ്, അവസാന ഓവറുകളിൽ സച്ചിന്‍ ബേബി, കേരളത്തിന് 163 റൺസ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാച്ചൽ പ്രദേശിനെതിരെ 163 റൺസ് നേടി കേരളം. ഒരു ഘട്ടത്തിൽ കേരളം 150 റൺസ് കടക്കുമോ എന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറുകളിൽ സച്ചിന്‍ ബേബിയുടെ ബാറ്റിംഗ് മികവാണ് കേരളത്തെ 163 റൺസിലേക്ക് എത്തിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്.

ടോപ് ഓര്‍ഡറിൽ വിഷ്ണു വിനോദ് മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും മറുവശത്ത് വിക്കറ്റ് വീണത് കേരളത്തിന് തിരിച്ചടിയായി. വിഷ്ണു വിനോദ് വൺ ഡൗണായി 27 പന്തിൽ നിന്ന് 44 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് അസ്ഹറുദ്ദീന്‍ 20 റൺസും സൽമാന്‍ നിസാര്‍ 23 റൺസും നേടി. ഹിമാച്ചലിന് വേണ്ടി എംജെ ഡാഗര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ മുകൽ നേഗി 2 വിക്കറ്റ് നേടി.

സച്ചിന്‍ ബേബി 20 പന്തിൽ 30 റൺസ് നേടിയപ്പോള്‍ സിജോമോന്‍ 11 റൺസ് നേടി റണ്ണൗട്ടായി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 41 റൺസാണ് നേടിയത്.

കേരളത്തിന്റെ 3 വിക്കറ്റ് നഷ്ടം, 111 റൺസ്

പോണ്ടിച്ചേരിയുടെ ഒന്നാ ഇന്നിംഗ്സ് സ്കോറായ 371 റൺസ് പിന്തുടര്‍ന്നിറങ്ങിയ കേരളം രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 111/3 എന്ന നിലയിൽ. രോഹന്‍ കുന്നുമ്മൽ(17), രാഹുൽ പൊന്നന്‍(18), രോഹന്‍ പ്രേം(19) എന്നിവരുടെ വിക്കറ്റുകള്‍ ആണ് കേരളത്തിന് നഷ്ടമായത്.

30 റൺസ് നേടി സച്ചിന്‍ ബേബിയും 24 റൺസുമായി സൽമാന്‍ നിസാറും ആണ് ക്രീസിലുള്ളത്. ഇരുവരും നാലാം വിക്കറ്റിൽ 40 റൺസ് നേടിയിട്ടുണ്ട്.

342 റൺസിന് കേരളം ഓള്‍ഔട്ട്, സച്ചിന്‍ ബേബി 141 റൺസ്, ജലജ് സക്സേനയ്ക്ക് 57 റൺസ്

കര്‍ണ്ണാടകയ്ക്കെതിരെ രഞ്ജി ട്രോഫിയിൽ 342 റൺസ് നേടി കേരളം. ഇന്ന് രണ്ടാം ദിവസം സച്ചിന്‍ ബേബിയുടെയും ജലജ് സക്സേനയുടെയും ബാറ്റിംഗ് മികവിനൊപ്പം സിജോമോനും പൊരുതി നിന്നാണ് കേരളത്തിനെ ഇന്ന് 342 റൺസിലേക്ക് എത്തിച്ചത്.

സച്ചിന്‍ ബേബി 141 റൺസ് നേടിയപ്പോള്‍ ജലജ് സക്സേന 57 റൺസ് നേടി പുറത്തായി. വത്സൽ ഗോവിന്ദാണ്(46) ഒന്നാം ദിവസം തിളങ്ങിയ താരം. സിജോമോന്‍ ജോസഫ് 24 റൺസ് നേടി.

കര്‍ണ്ണാടകയ്ക്കായി വാസുകി കൗശിക് ആറ് വിക്കറ്റുമായി ബൗളിംഗിൽ തിളങ്ങി.

Exit mobile version