സച്ചിന്‍ ബേബിയാണ് താരം, വീണ്ടും കേരളത്തിനെ രക്ഷിച്ചു

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ രക്ഷകനായി വീണ്ടും സച്ചിന്‍ ബേബി. 6/3 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ 6 വിക്കറ്റ് നഷ്ടത്തിൽ 224 റൺസിലേക്ക് എത്തിച്ചപ്പോള്‍ 116 റൺസാണ് സച്ചിന്‍ ബേബി പുറത്താകാതെ നേടിയത്. 31 റൺസുമായി ജലജ് സക്സേന ക്രീസിൽ സച്ചിന്‍ ബേബിയ്ക്കൊപ്പം നിലനിൽക്കുന്നു.

4ാം വിക്കറ്റിൽ വത്സൽ ഗോവിന്ദുമായി(46) 120 റൺസ് കൂട്ടിചേര്‍ത്ത സച്ചിന്‍ ആറാം വിക്കറ്റിൽ അക്ഷയ് ചന്ദ്രനുമായി 46 റൺസും ഏഴാം വിക്കറ്റിൽ ജലജ് സക്സേനയ്ക്കൊപ്പം ഇതുവരെ 50 റൺസും നേടിയിട്ടുണ്ട്.

കര്‍ണ്ണാടകയ്ക്കായി വാസുകി കൗശിക് 4 വിക്കറ്റ് നേടി.

സച്ചിന്‍ ദി ബെസ്റ്റ്!!! ശതകവുമായി കേരളത്തിന്റെ രക്ഷകനായി

സച്ചിന്‍ ബേബിയുടെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ രഞ്ജി ട്രോഫിയുടെ ഒന്നാം ദിവസം കര്‍ണ്ണാടകത്തിനെതിരെ കേരളം പൊരുതി നിൽക്കുന്നു. തുടക്കത്തിൽ 6 റൺസ് നേടുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായ കേരളം ഇപ്പോള്‍ 73 ഓവറിൽ 186/6 എന്ന നിലയിലാണ്.

104 റൺസുമായി സച്ചിന്‍ ബേബിയും 46 റൺസ് നേടിയ വത്സൽ ഗോവിന്ദും മാത്രമാണ് കേരള നിരയിൽ തിളങ്ങിയത്. ഇരുവരും നാലാം വിക്കറ്റിൽ 120 റൺസ് നേടിയാണ് കേരളത്തിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്.

അക്ഷയ് ചന്ദ്രനൊപ്പം(17) സച്ചിന്‍ ബേബി ആറാം വിക്കറ്റിൽ 46 റൺസ് നേടിയിരുന്നു. കര്‍ണ്ണാടക നിരയിൽ 4 വിക്കറ്റ് നേടിയ കൗശിക് ആണ് തിളങ്ങിയത്.

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കേരളത്തിന്റെ തിരിച്ചുവരവൊരുക്കി സച്ചിനും വത്സലും

രഞ്ജി ട്രോഫിയിൽ കര്‍ണ്ണാടകയ്ക്കെതിരെ തകര്‍ച്ച നേരിട്ട കേരളത്തിന്റെ രക്ഷകരായി സച്ചിന്‍ ബേബിയും വത്സൽ ഗോവിന്ദും. ആദ്യ ഓവറിൽ രാഹുല്‍ പൊന്നനെ നഷ്ടമായ കേരളത്തിന് 6 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ആണ് നഷ്ടമായത്.

പിന്നീട് നാലാം വിക്കറ്റിൽ സച്ചിന്‍ ബേബിയും വത്സൽ ഗോവിന്ദും ചേര്‍ന്ന് 95 റൺസിന്റെ കൂട്ടുകെട്ടുമായി ലഞ്ചിന് പിരിയുമ്പോള്‍ കേരളത്തിനെ 98/3 എന്ന നിലയിലെത്തിച്ചിട്ടുണ്ട്. സച്ചിന്‍ ബേബി 55 റൺസ് നേടിയപ്പോള്‍ വത്സൽ 33 റൺസ് നേടി സച്ചിന് മികച്ച പിന്തുണ നൽകുകയാണ്.

കര്‍ണ്ണാടകയ്ക്കായി കൗശിക് 2 വിക്കറ്റ് നേടി.

കേരളം 327!!! സച്ചിന്‍ ബേബി 159

സര്‍വീസ്സിനെതിരെ 327 റൺസിന് ോല്‍ഔട്ട് ആയി കേരളം. സച്ചിന്‍ ബേബി 159 റൺസ് നേടി റണ്ണൗട്ടായപ്പോള്‍ 55 റൺസ് നേടിയ സിജോമോന്‍ ജോസഫ് ആണ് മറ്റൊരു പ്രധാന സ്കോറര്‍. 19/4 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷം 327 റൺസിലേക്ക് കേരളം എത്തിയപ്പോള്‍ അതിൽ ബഹുഭൂരിഭാഗം സ്കോറിംഗ് നടത്തിയത് സച്ചിന്‍ ബേബിയായിരുന്നു.

ഇന്നലെ സൽമാന്‍ നിസാര്‍, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പവും പിന്നീട് ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫിനൊപ്പം നിലയുറപ്പിച്ച് കേരളത്തെ മാന്യമായ സ്കോറിലേക്ക് സച്ചിന്‍ ബേബി എത്തിക്കുകയായിരുന്നു.

സൽമാന്‍ നിസാര്‍(42), അക്ഷയ് ചന്ദ്രന്‍(32) എന്നിവരും കേരളത്തിനായി നിര്‍ണ്ണായക സംഭാവനകള്‍ നൽകിയിരുന്നു. സര്‍വീസസ്സിനായി എംഎസ് രാഥി, പൂനിയ, ദിവേഷ് ഗുരുദേവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സച്ചിന്റെ മികവിൽ ഒന്നാം ദിവസം 254/6 എന്ന നിലയിലെത്തി കേരളം

19/4 എന്ന നിലയിൽ നിന്ന് 254/6 എന്ന നിലയിൽ ഒന്നാം ദിവസം കളി അവസാനിപ്പിച്ച് കേരളം. തുടക്കം പാളിയെങ്കിലും സച്ചിന്‍ ബേബി പുറത്താകാതെ 133 റൺസുമായി കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. സര്‍വീസസ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

19/4 എന്ന നിലയിൽ നിന്ന് സൽമാന്‍ നിസാര്‍ – സച്ചിന്‍ ബേബി കൂട്ടുകെട്ട് 115 റൺസ് വരെ എത്തിച്ചുവെങ്കിലും നിസാര്‍ പുറത്തായി. പകരം എത്തിയ അക്ഷയ് ചന്ദ്രനൊപ്പം സച്ചിന്‍ നിലയുറപ്പിച്ചപ്പോള്‍ കേരളം 180 റൺസിലേക്ക് എത്തി. ഈ കൂട്ടുകെട്ടും തകര്‍ത്ത ശേഷം സിജോമോനാണ് കേരളത്തിനായി സച്ചിന് പിന്തുണ നൽകിയത്.

സൽമാന്‍ നിസാര്‍(42), അക്ഷയ് ചന്ദ്രന്‍(32) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. 29 റൺസുമായി സിജോമോന്‍ ജോസഫ് കേരളത്തിനായി സച്ചിന്‍ ബേബിയ്ക്കൊപ്പം ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന് 74 റൺസാണ് ഏഴാം വിക്കറ്റിൽ നേടിയിട്ടുള്ളത്.

രക്ഷകനായി സച്ചിന്‍ ബേബി, കേരളത്തിന്റെ സ്കോര്‍ 200 കടന്നു

സച്ചിന്‍ ബേബി നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ സര്‍വീസസ്സിനെതിരെ വന്‍ തകര്‍ച്ചയിൽ നിന്ന് കരകയറി കേരളം. ഒരു ഘട്ടത്തിൽ 19/4 എന്ന നിലയിലായിരുന്ന കേരളം ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 72 ഓവറിൽ 201/6 എന്ന നിലയിലാണ്.

അഞ്ചാം വിക്കറ്റിൽ സൽമാന്‍ നിസാറുമായും ആറാം വിക്കറ്റിൽ അക്ഷയ് ചന്ദ്രനുമായി ചേര്‍ന്ന് സച്ചിന്‍ നേടിയ കൂട്ടുകെട്ടുകളാണ് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടവന്നത്. അഞ്ചാം വിക്കറ്റിൽ 96 റൺസും ആറാം വിക്കറ്റിൽ 65 റൺസുമാണ് സച്ചിന്‍ തന്റെ പാര്‍ട്ണര്‍മാരോടൊപ്പം നേടിയത്.

സൽമാന്‍ നിസാര്‍ 42 റൺസ് നേടിയപ്പോള്‍ അക്ഷയ് ചന്ദ്രന്‍ 32 റൺസ് നേടി പുറത്തായി. 105 റൺസ് നേടി നിൽക്കുന്ന സച്ചിന്‍ ബേബിയ്ക്ക് കൂട്ടായി ഏഴ് റൺസുമായി ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് ആണ് ക്രീസിലുള്ളത്.

ബാറ്റിംഗ് മറന്ന് കേരളം, 5 വിക്കറ്റ് നഷ്ടം

സര്‍വീസസ്സിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കേരളം 49 ഓവറിൽ 141/5 എന്ന നിലയിലാണ്. 69 റൺസുമായി സച്ചിന്‍ ബേബിയും 42 റൺസ് നേടിയ സൽമാന്‍ നിസാറും മാത്രമാണ് കേരള നിരയിൽ തിളങ്ങിയത്.

16 റൺസുമായി അക്ഷയ് ചന്ദ്രന്‍ ആണ് സച്ചിന്‍ ബേബിയ്ക്ക് കൂട്ടായി ക്രീസിലുള്ളത്. 19 റൺസ് നേടുന്നതിനിടെ കേരളത്തിന് 4 വിക്കറ്റാണ് നഷ്ടമായത്. അവിടെ നിന്ന് സച്ചിന്‍ – സൽമാന്‍ കൂട്ടുകെട്ടാണ് കേരളത്തിനെ നൂറ് കടത്തിയത്.

തിരുവനന്തപുരം തുമ്പ സെയിന്റ് സേവിയേഴ്സ് കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.  മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

കേരളത്തിന് ഓപ്പണര്‍മാരെ നഷ്ടം, നേടിയത് 96 റൺസ്

രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് 96 റൺസ്. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ കേരളം ഈ സ്കോര്‍ നേടിയിരിക്കുന്നത്. 34 റൺസുമായി രോഹന്‍ പ്രേമും 4 റൺസ് നേടിയ സച്ചിന്‍ ബേബിയും ആണ് കേരളത്തിനായി ക്രീസിലുള്ളത്.

രാഹുല്‍ പൊന്നന്‍(31), രോഹന്‍ കുന്നുമ്മൽ(20) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹന്‍ കുന്നുമ്മലിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 25 റൺസായിരുന്നു. രണ്ടാം വിക്കറ്റിൽ രോഹന്‍ പ്രേമും രാഹുലും ചേര്‍ന്ന് 49 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും രാഹുലിനെ പുറത്താക്കി ഗോവ കൂട്ടുകെട്ട് തകര്‍ത്തു.

ലീഡ് 58 റൺസ്, സച്ചിന്‍ ബേബിയ്ക്കും രോഹന്‍ പ്രേമിനും അര്‍ദ്ധ ശതകം

ചത്തീസ്ഗഢിനെതിരെ മികച്ച സ്കോറിലേക്ക് കേരളം നീങ്ങുന്നു. ചത്തീസ്ഢിന്റെ ഒന്നാം ഇന്നിംഗ്സ് 149 റൺസിന് അവസാനിപ്പിച്ച ശേഷം രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 207/3 എന്ന നിലയിൽ മുന്നേറുകയാണ്. 63 റൺസുമായി സച്ചിന്‍ ബേബിയാണ് ക്രീസിലുള്ളത്. 58 റൺസിന്റെ ലീഡാണ് കേരളത്തിന്റെ കൈവശമുള്ളത്.

കേരളത്തിനായി രോഹന്‍ പ്രേം 77 റൺസ് നേടി പുറത്തായി. രാഹുൽ പൊന്നന്‍(24), രോഹന്‍ കുന്നുമ്മൽ(31) എന്നിവരുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി.

31 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം, പുറത്താകാതെ 139 റൺസുമായി സച്ചിന്‍ ബേബി

പൊരുതി നിന്ന സച്ചിന്‍ ബേബിയുടെ മികവിൽ രാജസ്ഥാന്റെ ലീഡ് വെറും 31 റൺസാക്കി കുറച്ച് കേരളം. സച്ചിന്‍ ബേബി 139 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ കേരളം 306 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. അനികേത് ചൗധരി 5 വിക്കറ്റും മാനവ് സുതാര്‍ 3 വിക്കറ്റും നേടിയാണ് രാജസ്ഥാന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിക്കൊടുത്തത്.

രണ്ടാം ഇന്നിംഗ്സിൽ രാജസ്ഥാന്‍ 22 ഓവറിൽ 61/3 എന്ന നിലയിലാണ്. യഷ് കോത്താരി, മഹിപാൽ ലോംറോര്‍, സൽമാന്‍ ഖാന്‍ എന്നിവരുടെ വിക്കറ്റ് നേടി ജലജ് സക്സേനയാണ് ടീമിനെ പ്രതിരോധത്തിലാക്കിയത്. 30 റൺസുമായി അഭിജീത് തോമര്‍ ക്രീസിലുണ്ട്.

ലഞ്ചിന് പിരിയുമ്പോള്‍ 92 റൺസിന്റെ ലീഡാണ് രാജസ്ഥാന്റെ പക്കലുള്ളത്.

പൊരുതി നേടിയ ശതകവുമായി സച്ചിന്‍ ബേബി, കേരളം 69 റൺസ് പിന്നിൽ, കൈവശമുള്ളത് 2 വിക്കറ്റ് മാത്രം

രാജസ്ഥാനും കേരളവും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് 2 വിക്കറ്റ് മാത്രം കൈവശമുള്ളപ്പോള്‍ രാജസ്ഥാന്റെ സ്കോറായ 337 റൺസിനൊപ്പം എത്തുവാന്‍ ഇനിയും 69 റൺസ് കൂടി വേണം കേരളത്തിന്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 268/8 എന്ന നിലയിലാണ്.

സച്ചിന്‍ ബേബി പുറത്താകാതെ 109 റൺസുമായി നിൽക്കുമ്പോള്‍ 82 റൺസ് നേടിയ സഞ്ജു സാംസൺ ആണ് മറ്റൊരു പ്രധാന സ്കോറര്‍. ജലജ് സക്സേന(21) റൺസുമായി ചെറുത്ത്നില്പ് നടത്തി നോക്കി.

145 റൺസ് നാലാം വിക്കറ്റിൽ നേടിയ സഞ്ജു – സച്ചിന്‍ കൂട്ടുകെട്ട് മാത്രമാണ് കേരളത്തിനായി തിളങ്ങിയത്. രാജസ്ഥാന് വേണ്ടി അനികേത് ചൗധരിയും മാനവ് സുതറും മൂന്ന് വീതം വിക്കറ്റ് നേടി.

സഞ്ജു വീണു, സച്ചിന്‍ പൊരുതുന്നു, 200 കടന്ന് കേരളം

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരെ 54 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി കേരളം. നാലാം വിക്കറ്റിൽ സഞ്ജു സാംസണും സച്ചിന്‍ ബേബിയും ചേര്‍ന്ന് നേടിയ 145 റൺസ് കൂട്ടുകെട്ട് വലിയ തകര്‍ച്ചയിൽ നിന്ന് കേരളത്തെ കരകയറ്റുവാന്‍ സഹായിക്കുകയായിരുന്നു. രാജസ്ഥാന്റെ സ്കോറായ 337 റൺസിന് 124 റൺസ് പിന്നിലാണ് കേരളം ഇപ്പോളും.

സഞ്ജു തന്റെ ഇന്നിംഗ്സിൽ 14 ഫോറാണ് നേടിയത്. 108 പന്തിൽ 82 റൺസ് നേടിയ സഞ്ജുവിനെ രാജസ്ഥാന്‍ പുറത്താക്കിയപ്പോള്‍ 76 റൺസുമായി സച്ചിന്‍ ബേബി ക്രീസിലുണ്ട്. സഞ്ജു പുറത്തായി അധികം വൈകാതെ അക്ഷയ് ചന്ദ്രനെ കേരളത്തിന് റണ്ണൗട്ട് രൂപത്തിൽ നഷ്ടമായി.

16 റൺസുമായി ജലജ് സക്സേന ആണ് സച്ചിന്‍ ബേബിയ്ക്ക് കൂട്ടായി ക്രീസിലുള്ളത്.

 

Exit mobile version