Picsart 24 02 18 18 43 22 978

500ന് മുകളിൽ റൺസ് അടിച്ച് കേരളം, വിജയ പ്രതീക്ഷ

രഞ്ജി ട്രോഫിയിൽ ആന്ധ്രാപ്രദേശിനെ നേരിടുന്ന കേരളം ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടി.. സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ച്വറിയുടെ മികവിൽ കേരളം 514/7 എന്ന സ്കോർ എടുത്താണ് ഡിക്ലയർ ചെയ്തത്. 242 റൺസിന്റെ ലീഡ് ആണ് കേരളം ആദ്യ ഇന്നിങ്സിൽ നേടിയത്. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ആന്ധ്രാപ്രദേശ് മൂന്നാം ദിനം കളി നിർത്തുമ്പോൾ 19/1 എന്ന നിലയിലാണ്‌.

അവസാന ദിവസം 9 വിക്കറ്റ് കടെ വീഴ്ത്തി തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കാൻ ആകും കേരളം ശ്രമിക്കുക. 184 റൺസുമായ് അക്ഷയ് ചന്ദ്രൻ കേരളത്തിന്റെ ടോപ് സ്കോറർ ആയി. താരത്തിന്റെ ഈ രഞ്ജി സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്. 20 ബൗണ്ടറികൾ താരം അടിച്ചു.

സച്ചിൻ ബേബി 219 പന്തിൽ നിന്ന് 113 റൺസ് എടുത്ത് കേരള ഇന്നിംഗ്സിന് കരുത്ത് പകർന്നു. 15 ഫോർ താരം അടിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സച്ചിൻ ബേബി സെഞ്ച്വറി നേടുന്നത്. കേരളത്തിനായി നേരത്തെ രോഹൻ എസ് കുന്നുമ്മൽ 61 റൺസും കൃഷ്ണ പ്രസാദ് 43 റൺസും എടുത്തിരുന്നു. അവസാനം 58 റൺസ് എടുത്ത് സൽമാൻ നിസാർ, 40 റൺസ് എടുത്ത് മുഹമ്മദ് അസറുദ്ദീൻ എന്നിവരും നല്ല സംഭാവന നൽകി.

Exit mobile version