ആദ്യ ഇന്നിംഗ്സ് ലീഡോടെ പോണ്ടിച്ചേരി, കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ അവസാനിച്ചു

പോണ്ടിച്ചേരിയ്ക്കെതിരെയുള്ള മത്സരം സമനിലയിൽ അവസാനിച്ചതോടെ കേരളത്തിന്റെ രഞ്ജി ട്രോഫി പ്രയാണം അവസാനിച്ചു. മത്സരത്തിൽ നിന്ന് ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയതിന്റെ മികവിൽ പോണ്ടിച്ചേരി മൂന്നും കേരളത്തിന് ഒരു പോയിന്റുമാണ് ലഭിച്ചത്.

ജാര്‍ഖണ്ഡിനെ കര്‍ണ്ണാടക തകര്‍ത്തെറിഞ്ഞുവെങ്കിലും കേരളത്തിന് ഈ മത്സരത്തിൽ നിന്ന് ഒരു പോയിന്റ് മാത്രം ലഭിച്ചപ്പോള്‍ ജാര്‍ഖണ്ഡ് 23 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായി.

കേരളം 21 പോയിന്റുമായി മൂന്നാമതും വെറും 9 പോയിന്റ് നേടിയ പുതുച്ചേരിയാകട്ടേ അവസാന സ്ഥാനത്തുമാണുള്ളത്.

പോണ്ടിച്ചേരി ആദ്യ ഇന്നിംഗ്സിൽ 371 റൺസും രണ്ടാം ഇന്നിംഗ്സിൽ 279/5 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 286 റൺസിൽ അവസാനിച്ചു.

പോണ്ടിച്ചേരിയ്ക്കായി രണ്ടാം ഇന്നിംഗ്സിൽ ജെഎസ് പാണ്ടേ 102 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ കൃഷ്ണ 94 റൺസ് നേടി പുറത്തായി. പരസ് ഡോഗ്ര 55 റൺസ് നേടി. കേരള ബൗളര്‍മാരിൽ വിശ്വേശര്‍ എ സുരേഷ് 3 വിക്കറ്റ് വീഴ്ത്തി.

പോണ്ടിച്ചേരി കരുത്തോടെ കുതിയ്ക്കുന്നു, ലീഡ് 200 കടന്നു

ര‍ഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ അതിശക്തമായ ബാറ്റിംഗ് കാഴ്ചവെച്ച് പോണ്ടിച്ചേരി. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ പോണ്ടിച്ചേരി 129/2 എന്ന നിലയിലാണ്. 214 റൺസിന്റെ ലീഡ് ടീമിന്റെ കൈവശമുണ്ട്.

രണ്ടാം ഇന്നിംഗ്സിലും പരസ് ഡോഗ്ര 55 റൺസ് നേടി തിളങ്ങിയപ്പോള്‍ 59 റൺസ് നേടി ജെഎസ് പാണ്ടേ പുറത്താകാതെ ക്രീസിൽ നിൽക്കുന്നു.

പൊരുതിയത് അക്ഷയ് ചന്ദ്രന്‍ മാത്രം!!! കേരളത്തിന്റെ നിരാശാജനകമായ പ്രകടനം, പോണ്ടിച്ചേരിയോട് ലീഡ് വഴങ്ങി

കേരളത്തിനെതിരെ 85 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി പോണ്ടിച്ചേരി. പോണ്ടിച്ചേരി ആദ്യ ഇന്നിംഗ്സിൽ 371 റൺസ് നേടിയപ്പോള്‍ കേരളം 286 റൺസ് മാത്രമാണ് നേടിയത്.

70 റൺസ് നേടിയ അക്ഷയ് ചന്ദ്രന്‍ ആണ് സിജോമോന്‍ ജോസഫ്(35), ജലജ് സക്സേന(15), നിധീഷ് എം ഡി(24) എന്നിവരോടൊപ്പം പൊരുതി നിന്ന് കേരളത്തെ 286 റൺസിലേക്ക് എത്തിച്ചത്. സൽമാന്‍ നിസാര്‍(44) ആണ് മറ്റൊരു പ്രധാന സ്കോറര്‍. സച്ചിന്‍ ബേബി 39 റൺസ് നേടി പുറത്തായി. അഞ്ച് വിക്കറ്റുകള്‍ നേടി സാഗര്‍ പി ഉദ്ദേശിയാണ് പോണ്ടിച്ചേരിയ്ക്കായി കേരളത്തിനെ പ്രതിരോധത്തിലാക്കിയത്. അക്ഷയ് ചന്ദ്രന്റെ ഉള്‍പ്പെടെയുള്ള വിക്കറ്റുകള്‍ സാഗര്‍ ആണ് നേടിയത്.

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 119 റൺസ് ലീഡുമായി പോണ്ടിച്ചേരി 34/1 എന്ന നിലയിലാണ്. ഒരു ദിവസം മാത്രം ബാക്കി നിൽക്കവേ മത്സരം സമനിലയാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

ലീഡ് നേടുമോ കേരളം??? അഞ്ച് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 202 റൺസ് പിന്നിൽ

പോണ്ടിച്ചേരിയ്ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 169/5 എന്ന നിലയിലാണ്. തലേ ദിവസത്തെ ബാറ്റ്സ്മാന്മാരായ സച്ചിന്‍ ബേബിയും(39), സൽമാന്‍ നിസാറും(44) പുറത്തായപ്പോള്‍ കേരളം 152/5 എന്ന നിലയിലേക്ക് വീണു.

ഇപ്പോള്‍ അക്ഷയ് ചന്ദ്രനും സിജോമോന്‍ ജോസഫും ആണ് ക്രീസിലുള്ളത്. അക്ഷയ് 23 റൺസ് നേടിയപ്പോള്‍ സിജോമോന്‍ ആറ് റൺസാണ് നേടിയിട്ടുള്ളത്. പോണ്ടിച്ചേരിയ്ക്കായി എബിന്‍ മാത്യുവും കൃഷ്ണയും രണ്ട് വീതം വിക്കറ്റ് നേടി.

കേരളത്തിന്റെ 3 വിക്കറ്റ് നഷ്ടം, 111 റൺസ്

പോണ്ടിച്ചേരിയുടെ ഒന്നാ ഇന്നിംഗ്സ് സ്കോറായ 371 റൺസ് പിന്തുടര്‍ന്നിറങ്ങിയ കേരളം രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 111/3 എന്ന നിലയിൽ. രോഹന്‍ കുന്നുമ്മൽ(17), രാഹുൽ പൊന്നന്‍(18), രോഹന്‍ പ്രേം(19) എന്നിവരുടെ വിക്കറ്റുകള്‍ ആണ് കേരളത്തിന് നഷ്ടമായത്.

30 റൺസ് നേടി സച്ചിന്‍ ബേബിയും 24 റൺസുമായി സൽമാന്‍ നിസാറും ആണ് ക്രീസിലുള്ളത്. ഇരുവരും നാലാം വിക്കറ്റിൽ 40 റൺസ് നേടിയിട്ടുണ്ട്.

പരസ് ഡോഗ്രയെയും വാലറ്റത്തെയും വീഴ്ത്തി ജലജ് സക്സേന

പോണ്ടിച്ചേരിയുടെ ഒന്നാം ഇന്നിംഗ്സ് 371 റൺസിൽ അവസാനിപ്പിച്ച് ജലജ് സക്സേന. ഇന്ന് 355/6 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ പോണ്ടിച്ചേരിയുടെ അവസാന നാല് വിക്കറ്റുകള്‍ വെറും 16 റൺസിനാണ് ജലജ് വീഴ്ത്തിയത്.

159 റൺസ് നേടിയ ഡോഗ്ര അവസാന വിക്കറ്റായാണ് വീണത്. അതേ സമയം ജലജ് സക്സേന ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. അരുൺ കാര്‍ത്തിക്(85), ആകാശ്(48) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനായി സിജോമോന്‍ ജോസഫും ബേസിൽ തമ്പിയും രണ്ട് വീതം വിക്കറ്റ് നേടി.

മികച്ച ബാറ്റിംഗ് തുടര്‍ന്ന് പോണ്ടിച്ചേരി

പരസ് ഡോഗ്രയുടെ മികവിൽ കേരളത്തിനെതിരെ മികച്ച സ്കോറിലേക്ക് നീങ്ങി പോണ്ടിച്ചേരി. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ പോണ്ടിച്ചേരി 355/6 എന്ന നിലയിലാണ്.

85 റൺസ് നേടിയ അരുൺ കാര്‍ത്തിക്കിന്റെ വിക്കറ്റ് പോണ്ടിച്ചേരിയ്ക്കായി 148 റൺസുമായി പരസ് ഡോഗ്ര ക്രീസിലുണ്ട്. ബേസിൽ തമ്പിയാണ് അരുൺ കാര്‍ത്തിക്കിന്റെ വിക്കറ്റ്.  48 റൺസ് നേടിയ ആകാശ് കാര്‍ഗാവേയുടെ വിക്കറ്റ് പോണ്ടിച്ചേരിയ്ക്ക് ലഞ്ചിന് മുമ്പ് നഷ്ടപ്പെടുകയായിരുന്നു.

ഇതാണ് തിരിച്ചുവരവ്!!! കേരളത്തിനെതിരെ മികച്ച നിലയിൽ പോണ്ടിച്ചേരി

19 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിരോധത്തിലായ പോണ്ടിച്ചേരിയുടെ ശക്തമായ തിരിച്ചുവരവ്. രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ പോണ്ടിച്ചേരി 253/4 എന്ന നിലയില്‍ ആണ്.

നാലാം വിക്കറ്റിൽ ജെഎസ് പാണ്ടേയും പരസ് ഡോഗ്രയും 83 റൺസാണ് പോണ്ടിച്ചേരിയ്ക്ക് വേണ്ടി നേടിയത്.

പരസ് ഡോഗ്ര 117 റൺസ് നേടി പുറത്താകാതെ നിൽക്കുമ്പോള്‍ 65 റൺസുമായി അരുൺ കാര്‍ത്തിക് ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന് 151 റൺസാണ് പോണ്ടിച്ചേരിയ്ക്ക് വേണ്ടി അഞ്ചാം വിക്കറ്റിൽ നേടിയത്.

Exit mobile version