Picsart 23 10 23 14 21 09 556

രഞ്ജി ട്രോഫി; കേരളം മുംബൈക്ക് എതിരെ ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക്

രഞ്ജി ട്രോഫിയിൽ മുംബൈയെ നേരിടുന്ന കേരളം ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക് മുന്നേറുന്നു. കളിയിൽ ഇന്ന് ഉച്ചയ്ക്ക് ഡ്രിങ്ക്സിനായി പിരിയുമ്പോൾ കേരളം 198/4 എന്ന നിലയിലാണ്. മുംബൈയും ആദ്യ ഇന്നിംഗ്സ് സ്കോറായ 251ന് 53 റൺസ് മാത്രം പിറകിലാണ് കേരളം. കേരളത്തിനായി രോഹൻ എസ് കുന്നുമ്മലും സച്ചിൻ ബേബിയും അർധ സെഞ്ച്വറികൾ നേടി.

രോഹൻ എസ് കുന്നുമ്മൽ 56 റൺസ് ആണ് എടുത്തത്‌. മറ്റൊരു ഓപ്പണറായ കൃഷ്ണപ്രസാദ് 21 റൺസ് എടുത്ത് പുറത്തായി. 100ആം ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്ന രോഹൻ പ്രേം ഡക്കിലും പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 36 പന്തിൽ 38 റൺസ് എടുത്ത് കളം വിട്ടു.

111 പന്തിൽ 7 ബൗണ്ടറികളോടെ 55 റൺസുമായി സച്ചിൻ ബേബി ക്രീസിൽ ഉണ്ട്. ഒപ്പം 22 റൺസുമായി വിഷ്ണു വിനോദും ക്രീസിൽ നിൽക്കുന്നു. മുംബൈക്ക് ആയി മോഹിത് 2 വിക്കറ്റും ശിവം ദൂബെ, ഷാംസ് മുലാനി എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

Exit mobile version