കേരള ക്യാമ്പില്‍ അസ്വാരസ്യങ്ങള്‍?

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമെങ്കില്‍ കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയ്ക്കെതിരെ പാളയത്തില്‍ പടയെന്ന് സൂചന. സ്പോര്‍ട്സ് മാസികയായ സ്പോര്‍ട്സ് സ്റ്റാറിന്റെ ഭാഷ്യം പ്രകാരം സച്ചിന്‍ ബേബിയുടെ നേതൃത്വത്തില്‍ അസന്തുഷ്ഠരായ 13 താരങ്ങള്‍ കേരള ക്രിക്കറ്റ് അസോസ്സിയേഷനു പുതിയ ക്യാപ്റ്റനെ കണ്ടെത്തണമെന്ന തരത്തില്‍ ഒരു കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. കത്തില്‍ 15 താരങ്ങളുടെ പേരുകളുണ്ടെങ്കിലും 13 താരങ്ങളാണ് ഇതില്‍ ഒപ്പുവെച്ചിട്ടുള്ളതെന്നാണ് സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സച്ചിന്‍ ബേബി ഏകാധിപതിയുടെ നയമാണ് ടീമിലെ അംഗങ്ങളോട് വെച്ചുപുലര്‍ത്തുന്നതെന്നാണ് കത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തുകയും ക്വാര്‍ട്ടറില്‍ വിദര്‍ഭയോട് പരാജയപ്പെട്ട് പറുത്താകുകയും ചെയ്ത കേരളത്തിന്റെ രഞ്ജിയിലെ ഏറ്റവും മികച്ച പ്രകടന സമയത്ത് ടീമിനെ നയിച്ച താരത്തിനെതിരെ ഇത്തരത്തിലൊരു നടപടി ടീമില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇത് കേരളത്തിന്റെ രഞ്ജി പ്രകടനത്തെയും ഏറെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. പുതിയ സീസണില്‍ ഏറെ പ്രതീക്ഷയോടെ എത്തുന്ന കേരളത്തിനു ഇത്തരത്തില്‍ ടീമിനുള്ളിലെ ചേര്‍ച്ചയില്ലായ്മ തിരിച്ചടിയാകുവാനുള്ള സാധ്യത ഏറെയാണ്. വിജയങ്ങളുടെ ഖ്യാതി സ്വയം ഏറ്റെടുക്കുകയും പരാജയങ്ങള്‍ മറ്റു താരങ്ങളിലേക്ക് അടിച്ചേല്പിക്കുകയും ചെയ്യുകയാണ് സച്ചിന്‍ ബേബി എന്നാണ് കത്തില്‍ ആരോപിക്കുന്നതായി സ്പോര്‍ട്സ് സ്റ്റാര്‍ വ്യക്തമാക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സച്ചിന്‍ ബേബിയ്ക്ക് ശതകം, സല്‍മാന്‍ നിസാറിനു അര്‍ദ്ധ ശതകം, ഹിമാച്ചലിനെതിരെ കേരളം 260/8

തിമ്മപ്പയ്യ ട്രോഫിയുടെ ഭാഗമായുള്ള മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനെതിരെ 260/8 എന്ന സ്കോര്‍ നേടി കേരളം. സച്ചിന്‍ ബേബിയുടെ 125 റണ്‍സിന്റെയും സല്‍മാന്‍ നിസാറിന്റെ 79 റണ്‍സിന്റെയും ബലത്തിലാണ് കേരളത്തിന്റെ ഈ സ്കോര്‍. 89.2 ഓവറില്‍ എട്ടാം വിക്കറ്റ് വീണപ്പോള്‍ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. നിലവില്‍ ക്രീസില്‍ 25 റണ്‍സുമായി മിഥുന്‍ ആണ് നില്‍ക്കുന്നത്.

സഞ്ജു സാംസണ്‍ 13 റണ്‍സ് നേടി പുറത്തായി. ഹിമാച്ചലിനു വേണ്ടി ഗുര്‍വീന്ദര്‍ സിംഗും മയാംഗ് ഡാഗറും മൂന്ന് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരളത്തെ ഞെട്ടിച്ച് ഹിമാച്ചല്‍, ജയം ഒരു വിക്കറ്റിനു

വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബി(95), വിഷ്ണു വിനോദ്(66) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 271 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാച്ചല്‍ ഒരു വിക്കറ്റ് ശേഷിക്കെ വിജയം സ്വന്തമാക്കി. ഹിിമാച്ചലിന്റെ ടോപ് ഓര്‍ഡറിനെ അക്ഷയ് കെസി വീഴ്ത്തിയപ്പോള്‍ വാലറ്റത്തെ ചുരുട്ടിക്കെട്ടിയത് കെഎം ആസിഫ് ആയിരുന്നു.  എന്നാല്‍ പത്താം വിക്കറ്റ് സ്വന്തമാക്കുവാന്‍  കേരളത്തിനാകാതെ പോയപ്പോള്‍ ജയം ഹിമാച്ചല്‍ സ്വന്തമാക്കി. 83 റണ്‍സുമായി പുറത്താകാതെ നിന്ന അങ്കിത് കൗശിക് ആണ് മത്സരം കേരളത്തില്‍ നിന്ന് തട്ടിത്തെറിപ്പിച്ചത്.

അക്ഷയ് കെസി തന്റെ 10 ഓവറില്‍ 32 റണ്‍സിനു നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആസിഫ് 3 വിക്കറ്റാണ് നേടിയത്. സന്ദീപ് വാര്യറിനു 2 വിക്കറ്റ് ലഭിച്ചു.

ഹിമാച്ചലിനു വേണ്ടി 62 റണ്‍സ് നേടി നിഖില്‍ ഗംഗ്ത, അമിത് കുമാര്‍ (32) ആണ് ബാറ്റിംഗില്‍ തിളങ്ങിയ മറ്റു താരങ്ങള്‍. 219/9 എന്ന നിലയില്‍ നിന്നാണ് അവസാന വിക്കറ്റില്‍ 64 റണ്‍സ് നേടി കൗശിക്-വിനയ് ഗലേറ്റിയ കൂട്ടുകെട്ട് ഹിമാച്ചലിനെ രക്ഷിച്ചത്. ഇതില്‍ ഒരു റണ്‍സാണ് വിനയുടെ സംഭാവന. അവസാന ഓവറില്‍ 20 റണ്‍സ് വിജയത്തിനായി വേണ്ടിയിരുന്ന ഹിമാച്ചലിനെ കൗശിക വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 77 പന്തില്‍ നിന്ന് 7 ബൗണ്ടറിയും 2 സിക്സും സഹിതമാണ് കൗശിക് തന്റെ കളി ജയിപ്പിച്ച ഇന്നിംഗ്സ് പുറത്തെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അര്‍ദ്ധ ശതകവുമായി സച്ചിന്‍ ബേബി, കേരളത്തിനു രണ്ടാം തോല്‍വി

തുടക്കത്തില്‍ തമിഴ്നാടിന്റെ ഓപ്പണിംഗ് സ്പെല്‍ എറിയുന്ന വിഗ്നേഷിന്റെ മൂര്‍ച്ഛയേറിയ പന്തുകള്‍ക്ക് മുന്നില്‍ കേരളം പതറിയെങ്കിലും പിന്നീട് അരുണ്‍ കാര്‍ത്തിക്(31), സച്ചിന്‍ ബേബി(51), സല്‍മാന്‍ നിസാര്‍(38) എന്നിവരുടെ മികവാര്‍ന്ന് ബാറ്റിംഗിന്റെ ബലത്തില്‍ 14 റണ്‍സ് നേടി കേരളം തോല്‍വിയുടെ ആക്കം കുറച്ചു. തമിഴ്നാടിനോട് 35 റണ്‍സിനു പരാജയം ഏറ്റുവാങ്ങി സൗത്ത് സോണ്‍ ടി20 മത്സരത്തില്‍ രണ്ടാം തോല്‍വിയാണ് കേരളം ഇന്ന് ഏറ്റുവാങ്ങിയത്. ഒരു ഘട്ടത്തില്‍ മൂന്നാം ഓവറില്‍ തന്നെ 11/3 എന്ന നിലയിലേക്ക് വീണ കേരളത്തെ നാലാം വിക്കറ്റില്‍ അരുണ്‍ കാര്‍ത്തിക്-സച്ചിന്‍ ബേബി കൂട്ടുകെട്ട് നേടിയ 71 റണ്‍സാണ് കൂറ്റന്‍ തോല്‍വി ഒഴിവാക്കാന്‍ സഹായിച്ചത്. അരുണ്‍ പുറത്തായ ശേഷം എത്തിയ സല്‍മാന്‍ നിസാറും അതി വേഗത്തില്‍ സ്കോറിംഗ് തുടര്‍ന്നുവെങ്കിലും ലക്ഷ്യം ഏറെ പ്രയാസകരമായിരുന്നതിനാല്‍ എത്തിപ്പെടാന്‍ കേരളത്തിനായില്ല.

ആദ്യ സ്പെല്ലില്‍ മൂന്ന് വിക്കറ്റ് വീഴ്തത്തിയ വിഗ്നേഷ് രണ്ടാം വര‍വില്‍ സച്ചിന്‍ ബേബിയെയും പുറത്താക്കി തന്റെ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി. പിന്നീട് സല്‍മാന്‍ നിസാറിനെയും പുറത്താക്കി വിഗ്നേഷ് മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.  സഞ്ജയ് യാദവിനാണ് ഒരു വിക്കറ്റ്.

ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ദിനേശ് കാര്‍ത്തിക്(71), എന്‍ ജഗദീഷന്ർ(35*), ബാബ അപരാജിത്(34), വാഷിംഗ്ടണ്‍ സുന്ദര്‍(30) എന്നിവരുടെ ബലത്തിലാണ് 184 റണ്‍സ് നേടിയത്. നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും റണ്‍ നിരക്ക് താഴാതെ നോക്കുവാന്‍ തമിഴ്നാടിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നായകന്‍ നയിച്ചു പക്ഷേ കേരളത്തിനു ജയമില്ല

സച്ചിന്‍ ബേബിയുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ ബലത്തില്‍ അവസാന നിമിഷം വരെ പൊരുതി നോക്കിയ കേരളത്തിനു പക്ഷേ ജയം സ്വന്തമാക്കാനായില്ല. ഇന്ന് കേരളത്തിനെതിരെ ഹൈദ്രാബാദ് 10 റണ്‍സിന്റെ ജയമാണ് സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്യാനാവശ്യപ്പെട്ട ഹൈദ്രാബാദ് 168 റണ്‍സ് നേടിയപ്പോള്‍ കേരളം 20 ഓവറില്‍158/7 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. സച്ചിന്‍ ബേബി 79 റണ്‍സ് നേടി അവസാന ഓവറില്‍ മുഹമ്മദ് സിറാജിനു വിക്കറ്റ് നല്‍ി മടങ്ങി.

കേരളത്തിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ രവി കിരണ്‍ ആണ് ഹൈദ്രാബാദിനായി നിര്‍ണ്ണായക പ്രകടനം നടത്തിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദ് ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു പുറത്താകാതെ നേടിയ 52 റണ്‍സിന്റെ ബലത്തിലാണ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സയ്യദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന്റെ മത്സരക്രമങ്ങള്‍ ഇപ്രകാരം

സയ്യദ് മുഷ്താഖ് അലി ട്രോഫി സൗത്ത് സോണ്‍ മത്സരങ്ങളില്‍ കേരളത്തിനു നാളെ ആദ്യ മത്സരത്തില്‍ എതിരാളികള്‍ ഹൈദ്രാബാദ്. ജനുവരി 9നു തമിഴ്നാടുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 11നു ആന്ധ്രയെയും ജനുവരി 12നു ഗോവയെയും കേരളം നേരിടും. ജനുവരി 14നു ക്ര‍ണ്ണാടകയുമായാണ് കേരളത്തിന്റെ അവസാന മത്സരം.

സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ മുന്‍ നിര താരങ്ങളായ സഞ്ജു സാംസണ്‍, ബേസില്‍ തമ്പി എന്നിവരുടെ സാന്നിധ്യം ടീമിനെ ശക്തനാക്കുന്നു. ഡേവ് വാട്മോറിന്റെ കീഴില്‍ മികച്ച പ്രകടനമാണ് കേരളം രഞ്ജി ട്രോഫിയില്‍ കാഴ്ചവെച്ചത്. ക്വാര്‍ട്ടറില്‍ വിദര്‍ഭയോട് തോറ്റുവെങ്കിലും മികച്ച ഫോമില്‍ കളിച്ച ഒരു പിടി താരങ്ങള്‍ സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റിലും കേരളത്തിനു തുണയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ഐപിഎല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമില്‍ ഇടം പിടിച്ച വിഷ്ണു വിനോദിനു അതിനു സാധിച്ചതും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം കാരണമാണ്.

ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ഐപിഎല്‍ താരലേലം നടക്കുന്നതിനാല്‍ ടൂര്‍ണ്ണമെന്റ് ഇന്ത്യന്‍ പ്രാദേശിക താരങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമായ ഒന്നാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version