Picsart 24 02 10 17 47 45 175

വീണ്ടും സച്ചിൻ ബേബി തിളങ്ങി, കേരളം ലീഡിന് അരികിൽ

കേരളം രഞ്ജി ട്രോഫിയിൽ ആന്ധ്രാപ്രദേശിനെതിരെ ലീഡ് നേടുന്നതിന് അടുത്തേക്ക് എത്തുന്നു. ഇന്ന് രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ കേരളം 258/3 എന്ന നിലയിലാണ്. ആന്ധ്രാപ്രദേശിന്റെ ആദ്യ ഇന്നിംഗ്സിന് വെറും 14 റൺസിന് മാത്രമാണ് പിറകിലാണ് കേരളം ഇപ്പോൾ. 87 റൺസുമായി സച്ചിൻ ബേബിയും 57 റൺസുമായി അക്ഷയ് ചന്ദ്രനുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

സച്ചിൻ ബേബി 162 പന്തിൽ നിന്നാണ് 87 റൺസ് നേടിയത്. 12 ഫോറുകൾ അദ്ദേഹം അടിച്ചു. സച്ചിൻ ബേബി ഈ സീസൺ രഞ്ജിയിൽ 800ൽ അധികം റൺസ് ഇതോടെ നേടി. 61 റൺസ് എടുത്ത രോഹൻ എസ് കുന്നുമ്മലും 43 റൺസ് എടുത്ത കൃഷ്ണപ്രസാദും 4 റൺസ് എടുത്ത ജലജ് സക്സേനയും ആണ് പുറത്തായത്.

നേരത്തെ ആന്ധ്രാപ്രദേശിനെ കേരളം 272 റൺസിന് എറിഞ്ഞിട്ടിരുന്നു.

Exit mobile version