2019ലും ടി20 ബ്ലാസ്റ്റില്‍ റഷീദ് ഖാന്‍ സസ്സെക്സിനൊപ്പം

2019 ടി20 ബ്ലാസ്റ്റിലും സസ്സെക്സിനായി കളിക്കാന്‍ കരാര്‍ ഒപ്പിട്ട് റഷീദ് ഖാന്‍. സസ്സെക്സ് ഷാര്‍ക്കിനായി അടുത്ത വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത് വരെ റഷീദ് ഖാന്‍ കളിക്കുമെന്ന് കരാറില്‍ സൂചിപ്പിക്കുന്നുണ്ട്. കരാറിന്റെ സാധുത അഫ്ഗാനിസ്ഥാന്‍ ബോര്‍ഡില്‍ നിന്ന് ഇത് സംബന്ധിച്ച് അനുമതി ലഭിക്കുന്നതിനെ അടിസ്ഥാനമാക്കി മാത്രമായിരിക്കും.

11 ടി20 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് റഷീദ് ഖാന്‍ ഈ സീസണ്‍ ടി20 ബ്ലാസ്റ്റില്‍ സസ്കെസ്ക് ഷാര്‍ക്സിനായി നേടിയത്.

ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച് റഷീദ് ഖാന്‍

അഫ്ഗാന്‍ ലെഗ് സ്പിന്നര്‍ റഷീദ് ഖാന്‍ നാട്ടില്‍ ഒരു ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ചു. അഫ്ഗാനിസ്ഥാനിലെ അനാഥക്കുട്ടികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യവും വിദ്യാഭ്യാസവും എന്ന ലക്ഷ്യവുമായാണ് ഈ സംഘടന ആരംഭിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരമൊരു സന്നദ്ധ സംഘടന ആരംഭിച്ചത് റഷീദ് ഖാന്‍ പ്രഖ്യാപിച്ചത്.

റഷീദ് ഖാന്‍ ഫൗണ്ടേഷന്‍ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ലക്ഷ്യം അഫ്ഗാനിസ്ഥാനിലെ കുട്ടികളില്‍ വിദ്യാഭ്യാസം, ശുദ്ധമായ ജലം, ആരോഗ്യ പരിപാലനം എന്നിവ ഉറപ്പാക്കുകയാണെന്നും റഷീദ് ഖാന്‍ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി, സസ്സെക്സില്‍ തുടരാന്‍ നിശ്ചയിച്ച് റഷീദ് ഖാന്‍

സസ്സെക്സില്‍ സീസണിലെ ബാക്കി മത്സരങ്ങളില്‍ കൂടി പങ്കെടുക്കാനായി താന്‍ ഇംഗ്ലണ്ടില്‍ തുടരുമെന്ന് അറിയിച്ച് അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ റഷീദ് ഖാന്‍. കൗണ്ടിയ്ക്കായി ടി20 ബ്ലാസ്റ്റിലെ ശേഷിക്കുന്ന 8 ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കും താരം പങ്കെടുക്കുമെന്നാണ് സസ്സെക്സ് ഇന്നലെ അറിയിച്ചത്. ടി20യില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള താരമാണ് റഷീദ് ഖാന്‍.

സസ്സെക്സിനായി ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 6 വിക്കറ്റാണ് റഷീദ് ഖാന്‍ നേടിയത്. ആദ്യ ഘട്ട മത്സരങ്ങള്‍ക്ക് മാത്രമാണ് റഷീദ് ഖാന്‍ കരാര്‍ ഒപ്പിട്ടതെങ്കിലും താരം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്നാണ് ഇംഗ്ലണ്ടില്‍ തന്നെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കുവാന്‍ താരം തീരുമാനിച്ചത്.

താരത്തിന്റെ സേവനം ദൈര്‍ഘിപ്പിച്ച് കിട്ടുന്നതില്‍ മുഖ്യ കോച്ച് ജേസണ്‍ ഗില്ലെസ്പി ആഹ്ലാദം അറിയിച്ചിട്ടുണ്ട്. സൗത്ത് ഗ്രൂപ്പ് ടേബിളില്‍ നാലാം സ്ഥാനത്താണ് സസ്സെക്സ് നിലവില്‍ സ്ഥിതി ചെയ്യുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിംബാബ്‍വേയ്ക്ക് ജയമില്ല, അഫ്ഗാനോട് തോല്‍വി 154 റണ്‍സിനു

അഫ്ഗാനിസ്ഥാനോട് ഏകദിനത്തിലും പരാജയപ്പെട്ട് സിംബാബ്‍വേ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതില്‍ ഇന്ന് സിംബാബ്‍വേ 154 റണ്‍സിന്റെ തോല്‍വി ആണ് വഴങ്ങിയത്. റഹ്മത്ത് ഷാ നേടിയ ശതകത്തിന്റെയും നജീബുള്ള സദ്രാന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 333/5 എന്ന സ്കോര്‍ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 34.4 ഓവറില്‍ 179 റണ്‍സിനു ഓള്‍ഔട്ട് ആയി.

മികച്ച തുടക്കത്തിനു ശേഷം ഗ്രെയിം ക്രെമര്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കിയെങ്കിലും റഹ്മത്ത് ഷാ(114)-നജീബുള്ള സദ്രാന്‍(81*) കൂട്ടുകെട്ട് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. 110 പന്തില്‍ നിന്ന് 8 ബൗണ്ടറിയുടെയും 4 സിക്സുകളുടെയും സഹായത്തോടെ റഹ്മത്ത് ഷാ 114 റണ്‍സ് നേടി പുറത്തായത്. 51 പന്തില്‍ നിന്നാണ് നജീബുള്ള സദ്രാന്‍ പുറത്താകാതെ 81 റണ്‍സ് നേടിയത്. 5 വീതം ബൗണ്ടറിയും സിക്സുമാണ് താരം പറത്തിയത്.

ഇഹ്സാനുള്ള ജനത്(54), മുഹമ്മദ് ഷെഹ്സാദ്(36), നസീര്‍ ജമാല്‍(31) എന്നിവരും അഫ്ഗാനു വേണ്ടി റണ്‍ കണ്ടെത്തി. ഗ്രെയിം ക്രെമര്‍ നേടിയ മൂന്ന് വിക്കറ്റുകളാണ് മത്സരത്തില്‍ സിംബാബ്‍വേയുടെ മികച്ച മുഹൂര്‍ത്തമെന്ന് പറയാവുന്നത്.

തിരിച്ച് ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയെ റഷീദ് ഖാന്റെ നാല് വിക്കറ്റ് നേട്ടമാണ് പിന്നോട്ടടിച്ചത്. മുജീബ് സദ്രാന്‍ രണ്ടും ദവലത് സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, റഹ്മത് ഷാ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 34 റണ്‍സ് നേടിയ സോളമന്‍ മീര്‍ ആണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. ക്രെയിഗ് എര്‍വിന്‍ 33 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊരുതി നോക്കി റാസ, പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ 17 റണ്‍സ് ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍ നേടിയ 158 റണ്‍സ് പിന്തുടരാനിറങ്ങിയ സിംബാബ്‍വേയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് മാത്രമേ നേടാനായുള്ളു. 159 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ സിംബാബ്‍വേയ്ക്ക് വേണ്ടി 26 പന്തില്‍ 40 റണ്‍സുമായി സിക്കന്ദര്‍ റാസ പൊരുതി നോക്കിയെങ്കിലും റഷീദ് ഖാന്റെ മുന്നില്‍ വിക്കറ്റിനു മുന്നില്‍ റാസ കുടുങ്ങിയതോടെ പരമ്പരയില്‍ ഒപ്പമെത്തുവാനുള്ള സിംബാബ്‍വേ ശ്രമങ്ങള്‍ക്ക് അവസാനമാവുകയായിരുന്നു. 29 റണ്‍സുമായി ഹാമിള്‍ട്ടണ്‍ മസകഡ്സയാണ് മറ്റൊരു പ്രധാന സ്കോറര്‍.

മൂന്നാം ഓവറില്‍ മുജീബ് സദ്രാന്‍ സോളമന്‍ മീറിനെ പുറത്താക്കി സിംബാബ്‍വേയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചു. വെടിക്കെട്ട് ബാറ്റിംഗിനു തുടക്കം കുറിച്ച് വരുകയായിരുന്നു മസകഡ്സയായിരുന്നു മുജീബിന്റെ രണ്ടാമത്തെ ഇര. ബ്രണ്ടന്‍ ടെയിലറെ(15) നബി പുറത്താക്കിയ ശേഷമാണ് നാലാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടുകെട്ടുമായി റാസ-റയാന്‍ ബര്‍ള്‍(30) സഖ്യം സിംബാബ്‍വേയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്.

അഫ്ഗാനിസ്ഥാനു വേണ്ടി മുജീബ് സദ്രാനും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് വീഴ്തത്തിയപ്പോള്‍ മുഹമ്മദ് നബി ഒരു വിക്കറ്റിനു ഉടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഷീദ് ഖാന്‍ നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റിലേക്ക്

അഫ്ഗാന്‍ സ്പിന്‍ വസന്തം റഷീദ് ഖാന്‍ ഇംഗ്ലണ്ടിലെ നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റിലേക്കും. ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് റഷീദ് ഖാന്‍. ബിഗ്ബാഷ് ജേതാക്കളായ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ സെമി മത്സരം വരെ താരം ടീമിനു വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലില്‍ ദേശീയ ടീം ദൗത്യമുള്ളതിനാല്‍ താരം കളിക്കാതിരിക്കുകയായിരുന്നു. 9 കോടിയ്ക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി സണ്‍റൈസേഴ്സ് ഹൈദ്രാബാദ് റഷീദ് ഖാനെ നിലനിര്‍ത്തിയിരുന്നു.

ഇംഗ്ലണ്ടിലെ കൗണ്ടി ടീം സസ്സെക്സ് ആണ് താരത്തെ സ്വന്തമാക്കിയത്. ബിഗ്ബാഷ് ടീമായ സ്ട്രൈക്കേഴ്സില്‍ കോച്ചായി പ്രവര്‍ത്തിച്ച ജേസണ്‍ ഗില്ലെസ്പിയാണ് സസ്സെക്സിന്റെ പുതിയ കോച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബിഗ് ബാഷ് ഫൈനലില്‍ റഷീദ് ഖാന്‍ ഇല്ല, താരം ദേശീയ ടീമിലേക്ക് മടങ്ങി

ബിഗ് ബാഷ് ഫൈനലില്‍ എത്തിയ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനു ഫൈനലില്‍ ചാമ്പ്യന്‍ സ്പിന്നര്‍ റഷീദ് ഖാന്റെ സേവനം ലഭ്യമാകില്ല. ദേശീയ ടീമിലേക്ക് തിരികെ മടങ്ങേണ്ടതിനാല്‍ ഫൈനലിനു താന്‍ മത്സരിക്കാനുണ്ടാകില്ലെന്ന തീരുമാനം റഷീദ് ഖാന്‍ തന്നെയാണ് തന്റെ ആരാധകരെ ട്വിറ്ററിലൂടെ അറിയിച്ചത്. ഹോബാര്‍ട്ട് ഹറികെയിന്‍സ് ആണ് ഫൈനലില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ എതിരാളികള്‍.

അടുത്ത വര്‍ഷം ബിഗ് ബാഷിലേക്ക് മടങ്ങി വരുവാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ റഷീദ് ഖാന്‍ ടീമിനു ഫൈനലിലേക്ക് വിജയത്തിനായുള്ള എല്ലാവിധ ആശംസകളും നല്‍കുന്നുണ്ട്. ഇന്നലെ നടന്ന സെമി മത്സരത്തില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് മെല്‍ബേണിനെതിരെ ഒരു റണ്‍സ് ജയമാണ് സ്വന്തമാക്കിയത്. റഷീദ് ഖാന്‍ തന്റെ നാലോവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലേലയുദ്ധത്തിനൊടുവില്‍ റഷീദ് ഖാനെ സ്വന്തമാക്കി ഹൈദ്രാബാദ്, ഉപയോഗിച്ചത് വജ്രായുധം

പ്രതീക്ഷിച്ച പോലെ ഫ്രാഞ്ചൈസികളുടെ ലേല യുദ്ധം റഷീദ് ഖാനു വേണ്ടി നടന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഈ യുവ താരത്തിനുവേണ്ടി നാല് ടീമുകളാണ് അണി നിരന്നത്. പഞ്ചാബും രാജസ്ഥാനും തുടങ്ങിവെച്ച ലേല യുദ്ധത്തിലേക്ക് ഡല്‍ഹിയും ബാംഗ്ലൂരും വന്നെത്തുകയായിരുന്നു. ഒടുവില്‍ 9 കോടി രൂപയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബ് താരത്തിനെ സ്വന്തമാക്കിയെങ്കിലും സണ്‍റൈസേഴ്സ് ഹൈദ്രാബാദ് പ്രതീക്ഷിച്ചത് പോലെ RTM ഉപയോഗിച്ച് താരത്തെ നിലനിര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പതറാതെ പൊരുതി വോഗ്സ്, പെര്‍ത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമത്

ആഡം വോഗ്സ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 4 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 137 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം സ്കോര്‍ച്ചേര്‍സ് 3 പന്ത് ശേഷിക്കെ മറികടന്നു. അവസാന ഓവറില്‍ ജയത്തിനായി 10 റണ്‍സ് വേണ്ടിയിരുന്ന പെര്‍ത്തിനു വേണ്ടി ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തി വോഗ്സ് തന്റെ അര്‍ദ്ധ ശതകം തികച്ചു. അടുത്ത പന്തില്‍ സിംഗിള്‍ നേടി സ്ട്രൈക്ക് വോഗ്സ് മാറിയപ്പോള്‍ ടിം ബ്രെസ്നന്‍ സിക്സര്‍ പറത്തി സ്കോര്‍ച്ചേര്‍സിനെ ഒന്നാം സ്ഥാനത്തെത്തിച്ചു.

28/4 എന്ന നിലയില്‍ തകര്‍ന്ന പെര്‍ത്തിനെ കാമറൂണ്‍ ബാന്‍ക്രോഫ്ട്(49)-വോഗ്സ്(56*) കൂട്ടുകെട്ട് പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുകയായിരുന്നു. 77 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് സഖ്യം നേടിയത്. ബാന്‍ ക്രോഫ്ടിനെയും പുറത്താക്കി റഷീദ് ഖാന്‍ പെര്‍ത്തിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും വോഗ്സ് പതറാതെ പൊരുതി വോഗ്സ് ടീമിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. മൂന്ന് വിക്കറ്റ് നേടിയ റഷീദ് ഖാന്റെ പ്രകടനത്തിനു പിന്തുണ നല്‍കാന്‍ മറ്റു സ്ട്രൈക്കേഴ്സ് ബൗളര്‍മാര്‍ക്ക് കഴിയാതെ പോയതും പെര്‍ത്തിനു തുണയായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനായി ജേക്ക് വെത്തറാള്‍ഡ്(56) ടോപ് സ്കോററായി. ജേക്ക് ലേമാന്‍(21*), അലക്സ് കാറേ(25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ സ്ട്രൈക്കേഴ്സ് 137 റണ്‍സ് മാത്രമേ നേടാനായുള്ളു. മാത്യൂ കെല്ലി, ജൈ റിച്ചാര്‍ഡ്സണ്‍, ടിം ബ്രെസ്നന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഷീദ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച്, പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി സ്ട്രൈക്കേഴ്സ്

സിഡ്നി തണ്ടറിനെ 25 റണ്‍സിനു പരാജയപ്പെടുത്തി ബിഗ് ബാഷ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് തണ്ടറിനെതിരെ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകയായിരുന്നു. കോളിന്‍ ഇന്‍ഗ്രാം(48), അലക്സ് കാറേ(34) എന്നിവര്‍ക്ക് മാത്രമാണ് സ്ട്രൈക്കേഴ്സ് നിരയില്‍ തിളങ്ങാനായത്. 6 പന്തില്‍ നിന്ന് 16 റണ്‍സ് നേടി പുറത്താകാതെ നിന്ന റഷീദ് ഖാനാണ് അവസാന ഓവറുകളില്‍ സ്ട്രൈക്കേഴ്സിനായി ആഞ്ഞടിച്ചത്. ഫവദ് അഹമ്മദ് മൂന്നും ഗുരീന്ദര്‍ സന്ധു രണ്ടും വിക്കറ്റ് വീഴ്ത്തി സ്ട്രൈക്കേഴ്സിന്റെ ബാറ്റ്സ്മാന്മാരെ പിടിച്ചു കെട്ടുകയായിരുന്നു.

ചേസിംഗിനിറങ്ങിയ തണ്ടറിനു മികച്ച തുടക്കമാണ് ലഭിച്ചത്. ഏഴാം ഓവറില്‍ ജോസ് ബട്‍ലറെ(21) പുറത്താക്കി റഷീദ് ഖാന്‍ ആണ് തണ്ടറിനു ആദ്യ പ്രഹരം നല്‍കിയത്. കുര്‍ട്ടിസ് പാറ്റേര്‍സണ്‍(29) ബില്ലി സ്റ്റാന്‍ലേക്കിനു വിക്കറ്റ് നല്‍കി മടങ്ങിയതോടെ പിന്നീട് മത്സരത്തില്‍ കാര്യമായ പ്രഭാവമുണ്ടാക്കുവാന്‍ തണ്ടറിനായില്ല. ബെന്‍ റോഹ്‍റര്‍ 13 പന്തില്‍ 29 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും മൈക്കല്‍ നേസേറിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിലൊരാളായി പുറത്തായതോടെ തണ്ടറിന്റെ പ്രതീക്ഷ അവസാനിച്ചു. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമേ സിഡ്നി തണ്ടറിനു നേടാനായുള്ളു.

3 വിക്കറ്റ് വീഴ്ത്തി മൈക്കല്‍ നേസേറും രണ്ട് വീതം വിക്കറ്റ് നേടി റഷീദ് ഖാന്‍, പീറ്റര്‍ സിഡില്‍ എന്നിവരും സ്ട്രൈക്കേഴ്സ് നിരയില്‍ തിളങ്ങി. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്ത റഷീദ് ഖാനാണ് മാന്‍ ഓഫ് ദി മാച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version