ബിഗ് ബാഷ് ഫൈനലില്‍ റഷീദ് ഖാന്‍ ഇല്ല, താരം ദേശീയ ടീമിലേക്ക് മടങ്ങി

ബിഗ് ബാഷ് ഫൈനലില്‍ എത്തിയ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനു ഫൈനലില്‍ ചാമ്പ്യന്‍ സ്പിന്നര്‍ റഷീദ് ഖാന്റെ സേവനം ലഭ്യമാകില്ല. ദേശീയ ടീമിലേക്ക് തിരികെ മടങ്ങേണ്ടതിനാല്‍ ഫൈനലിനു താന്‍ മത്സരിക്കാനുണ്ടാകില്ലെന്ന തീരുമാനം റഷീദ് ഖാന്‍ തന്നെയാണ് തന്റെ ആരാധകരെ ട്വിറ്ററിലൂടെ അറിയിച്ചത്. ഹോബാര്‍ട്ട് ഹറികെയിന്‍സ് ആണ് ഫൈനലില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ എതിരാളികള്‍.

അടുത്ത വര്‍ഷം ബിഗ് ബാഷിലേക്ക് മടങ്ങി വരുവാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ റഷീദ് ഖാന്‍ ടീമിനു ഫൈനലിലേക്ക് വിജയത്തിനായുള്ള എല്ലാവിധ ആശംസകളും നല്‍കുന്നുണ്ട്. ഇന്നലെ നടന്ന സെമി മത്സരത്തില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് മെല്‍ബേണിനെതിരെ ഒരു റണ്‍സ് ജയമാണ് സ്വന്തമാക്കിയത്. റഷീദ് ഖാന്‍ തന്റെ നാലോവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version