പുജാരയുമായുള്ള കരാര്‍ പുതുക്കി സസ്സെക്സ്

2024 സീസണിനായി ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാരയുമായി കരാര്‍ പുതുക്കി സസ്സെക്സ്. കൗണ്ടിിലെ ആദ്യ ഏഴ് മത്സരങ്ങളിൽ കളിക്കുന്ന പുജാര ഡൊമസ്റ്റിക് വൺഡേ കപ്പിൽ കളിക്കില്ല. സസ്സെക്സിനായി 18 കൗണ്ടി മത്സരങ്ങളിൽ നിന്നായി പുജാര 1863 റൺസാണ് നേടിയിട്ടുള്ളത്. ഇതിൽ 8 ശതകങ്ങളും മൂന്ന് അര്‍ദ്ധ ശതകങ്ങളും ഉള്‍പ്പെടുന്നു.

ഏഴ് മത്സരങ്ങള്‍ക്ക് ശേഷം പുജാരയ്ക്ക് പകരം ഡാനിയേൽ ഹ്യുഗ്സ് ആണ് ടീമിലെത്തുക. അദ്ദേഹം വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിലും അവശേഷിക്കുന്ന കൗണ്ടി മത്സരങ്ങളിലും സസ്സെക്സിനായി കളിയ്ക്കും.

ചേതേശ്വര്‍ പുജാരയ്ക്ക് സസ്പെന്‍ഷന്‍

കൗണ്ടി ചാമ്പ്യന്‍ഷിപ്പിൽ സസ്സെക്സിനെതിരെ 12 പോയിന്റ് പിഴ. ടീം ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാരയ്ക്ക് ഒരു മത്സരത്തിൽ സസ്പെന്‍ഷനും ലഭിച്ചു. ഒരു സീസണിൽ നാല് ഫിക്സ്ഡ് പെനാള്‍ട്ടികള്‍ സസ്സെക്സിന് ലഭിച്ചതിനാലാണ് ഈ പിഴ. ഇതോടെ സസ്സെക്സ് മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്നിൽ പോയി. 124 പോയിന്റാണ് ടീമിനിപ്പോളുള്ളത്.

കൗണ്ടി ചാമ്പ്യന്‍ഷിപ്പിനിടെ ടോം ഹെയിന്‍സ്, ജാക് കാര്‍സൺ, അരി കാര്‍വേലാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് ഇപ്പോള്‍ പിഴയിലേക്ക് എത്തിച്ചിരിക്കുന്നത്. ഡെര്‍ബിഷയറിനെതിരെയുള്ള ടീമിന്റെ അടുത്ത മത്സരത്തിൽ ഇവരെ ആരെയും പരിഗണിച്ചിട്ടില്ല.

ചേതേശ്വര്‍ പുജാര സസ്സെക്സ് ക്യാപ്റ്റന്‍

ചേതേശ്വര്‍ പുജാരയെ ക്യാപ്റ്റനായി നിയമിച്ച് കൗണ്ടി ക്ലബായ സസ്സെക്സ്. കഴിഞ്ഞ സീസണിൽ സസ്സെക്സിനായി മികച്ച ഫോമിൽ കളിച്ച താരം മൂന്ന് ഇരട്ട ശതകങ്ങള്‍ ഉള്‍പ്പെടെ 5 ശതകങ്ങളാണ് കൗണ്ടി ഫോര്‍മാറ്റിൽ നേടിയത്. 50 ഓവര്‍ ഫോര്‍മാറ്റിൽ താരം മൂന്ന് ശതകവും നേടിയിരുന്നു.

കഴിഞ്ഞ സീസണിൽ താരം സസ്സെക്സിനെ ഏതാനും മത്സരങ്ങളിൽ നയിച്ചിരുന്നു. താരം കൗണ്ടി സീസണിൽ മൂന്ന് ഇരട്ട ശതകങ്ങളും നേടിയിരുന്നു.കൗണ്ടിയില്‍ ആണ് പുജാരയ്ക്ക് ക്യാപ്റ്റന്‍സ് ദൗത്യം നൽകിയിരിക്കുന്നത്. പുജാര ഇന്ത്യയ്ക്കായി കളിയ്ക്കുമ്പോള്‍ ടോം അൽസോപ് ആവും കൗണ്ടിയിലെ ക്യാപ്റ്റൻ. വൺ-ഡേ കപ്പിൽ ടീമിനെ ടോം ഹെയിന്‍സസ് നയിക്കും.

ശതകം ശീലമാക്കി പുജാര, സസ്സെക്സിനായി മൂന്നാം ശതകം

റോയൽ ലണ്ടന്‍ വൺ-ഡേ കപ്പിൽ തന്റെ ബാറ്റിംഗ് ഫോം തുടര്‍ന്ന് ചേതേശ്വര്‍ പുജാര. സസ്സെക്സിന് വേണ്ടി താരം ഈ ടൂര്‍ണ്ണമെന്റിലെ മൂന്നാമത്തെ ശതകം ആണ് നേടിയത്. 75 പന്തിൽ നിന്ന് ശതകം തികച്ച പുജാര ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 90 പന്തിൽ 132 റൺസാണ് നേടിയത്. 20 ഫോറും 2 സിക്സും അടക്കമായിരുന്നു ഈ സ്കോര്‍.

പുജാരയുടെ മികവിൽ സസ്സെക്സ് 400/4 എന്ന സ്കോറാണ് നേടിയത്. സ്ഥിരം ക്യാപ്റ്റന്‍ ടോം ഹെയിന്‍സിന്റെ അഭാവത്തിൽ പുജാരയാണ് ടീമിന്റെ ക്യാപ്റ്റന്‍സി ദൗത്യവും ഏറ്റെടുക്കുന്നത്.

 

Story Highlights: Cheteshwar Pujara slams third ton for Sussex in the Royal London One Day Cup

തീയായി പുജാര!!! റോയൽ ലണ്ടന്‍ വൺ-ഡേ കപ്പിൽ രണ്ടാം ശതകം

ഇംഗ്ലണ്ടിലെ റോയൽ ലണ്ടന്‍ വൺ-ഡേ കപ്പിൽ തന്റെ രണ്ടാം ശതകം നേടി ചേതേശ്വര്‍ പുജാര. 131 പന്തിൽ നിന്ന് 174 റൺസ് നേടിയ പുജാര 20 ഫോറുകളും 5 സിക്സുമാണ് തന്റെ തുടര്‍ച്ചയായ രണ്ടാം ശതകത്തിൽ നേടിയത്.

സസ്സെക്സിന് വേണ്ടി സറേയ്ക്കെതിരെ ആയിരുന്നു പുജാരയുടെ രണ്ടാം ശതകം. തന്റെ ശതകം 103 പന്തിൽ തികച്ച ശേഷം 27 പന്തിൽ നിന്ന് 74 റൺസാണ് ചേതേശ്വര്‍ പുജാര നേടിയത്. ഇതിന് തൊട്ടുമുമ്പത്തെ മത്സരത്തിൽ വാര്‍വിക്ഷയറിനെതിരെ 79 പന്തിൽ നിന്ന് 107 റൺസ് നേടിയ പുജാര മറ്റൊരു മത്സരത്തിൽ 63 റൺസും നേടി.

 

Story Highlights: Cheteshwar Pujara smashes second consecutive century in Royal London One-Day Cup

സസ്സെക്സുമായുള്ള കരാര്‍ പുതുക്കി ജോഫ്ര ആര്‍ച്ചര്‍

പരിക്കിന്റെ പിടിയിലായി ഏറെ നാളായി ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുന്ന ജോഫ്ര ആര്‍ച്ചര്‍ സസ്സെക്സുമായുള്ള കരാര്‍ 2023 അവസാനം വരെ പുതുക്കി. 2016ൽ ആണ് ജോഫ്ര സസ്സെക്സിനായി തന്റെ അരങ്ങേറ്റം കുറിച്ചത്.

സസ്സെക്സിലെ പ്രകടനം താരത്തിന് 2019ൽ ഇംഗ്ലണ്ട് ടെസ്റ്റ് സംഘത്തിൽ ഇടം നേടിക്കൊടുത്തു. 13 ടെസ്റ്റിൽ നിന്ന് താരം 42 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.

സീസണിലെ മൂന്നാം ഇരട്ട ശതകം, മിന്നും ഫോം തുടര്‍ന്ന് പുജാര

സസ്സെക്സിന് വേണ്ടി തന്റെ മികവാര്‍ന്ന ബാറ്റിംഗ് തുടര്‍ന്ന് ചേതേശ്വര്‍ പുജാര. ഇന്നലെ മിഡിൽസെക്സിനെതിരെ താരം 231 റൺസാണ് നേടിയത്. സീസണിലെ മൂന്നാമത്തെ ഇരട്ട ശതകം ആണ് താരം നേടിയത്. 21 ഫോറും 3 സിക്സും അടക്കം 403 പന്തിൽ നിന്നാണ് പുജാര ഈ സ്കോര്‍ നേടിയത്.

സീസണിൽ താരം ഇതുവരെ ഏഴ് ഇന്നിംഗ്സിൽ നിന്നായി 997 റൺസാണ് നേടിയിട്ടുള്ളത്. സസ്സെക്സിന്റെ അവസാന വിക്കറ്റായാണ് പുജാര പുറത്തായത്.

പുജാര കൗണ്ടിയിൽ തന്നെ സഹായിച്ചു – മുഹമ്മദ് റിസ്വാന്‍

കൗണ്ടി മത്സരത്തിൽ മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന തന്നെ പുജാര സഹായിച്ചുവെന്ന് പറഞ്ഞ് മുഹമ്മദ് റിസ്വാന്‍. 22, 0, 4 എന്നിങ്ങനെയുള്ള സ്കോറുകള്‍ നേടി താരം പുറത്തായപ്പോള്‍ പുജാരയോട് താന്‍ പോയി സംസാരിച്ചുവെന്നും ക്ലോസ് ടു ദി ബോഡി കളിക്കുവാന്‍ താരം തന്ന ഉപദേശം തനിക്ക് ഗുണം ചെയ്തുവെന്നും മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.

ഇരുവരും ചേര്‍ന്ന് സസ്സെക്സിന് വേണ്ടി 154 റൺസ് കൂട്ടുകെട്ട് നേടിയപ്പോള്‍ 79 റൺസ് നേടി റിസ്വാന്‍ ഫോമിലേക്ക് മടങ്ങിയിരുന്നു. ഇന്നിംഗ്സിൽ 203 റൺസ് നേടി പുജാരയും മത്സരത്തിൽ കസറി.

വൈറ്റ് ബോള്‍ ക്രിക്കറ്റിൽ കളിച്ച് ശീലിച്ച തനിക്ക് ക്ലോസ് ടു ദി ബോഡി കളിക്കുവാന്‍ അവസരം ലഭിക്കാറില്ലെന്നും വൈറ്റ് ബോളിൽ പന്ത് അത്രയും സീമും സ്വിംഗും ചെയ്യാറില്ലാത്തതിനാൽ തന്നെ ക്ലോസ് ടു ദി ബോഡി കളിക്കുക എന്ന ഉപദേശം ഏറെ ഗുണം ചെയ്തുവന്നും റിസ്വാന്‍ വ്യക്തമാക്കി.

കൗണ്ടിയിൽ ശതകം ശീലമാക്കി ചേതേശ്വര്‍ പുജാര

സസ്സെക്സിനെതിരെ ബാറ്റിംഗ് വിരുന്നൊരുക്കി ചേതേശ്വര്‍ പുജാര. കൗണ്ടി സീസണിൽ തന്റെ ഈ സീസണിലെ നാലാമത്തെ ശതകം ആണ് പുജാര ഇന്ന് മിഡിൽസെക്സിനെതിരെ നേടിയത്. 102 റൺസുമായി ക്രീസിലുള്ള താരം ആദ്യ ഇന്നിംഗ്സിൽ 16 റൺസ് മാത്രമേ നേടിയുള്ളുവെങ്കിലും രണ്ടാം ഇന്നിംഗ്സിൽ മികച്ച മറുപടി നൽകുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ സസ്സെക്സ് 205/3 എന്ന നിലയിലാണ്. ഷഹീന്‍ അഫ്രീദ് ഉള്‍പ്പെടെയുള്ള ബൗളിംഗ് നിരയ്ക്കെതിരെയാണ് ചേതേശ്വര്‍ പുജാരയുടെ ശതകം. പുജാരയുടെ ടീമിൽ പാക് താരം മുഹമ്മദ് റിസ്വാന്‍ ഉണ്ട്.

റിസ്വാന്‍ സസ്സെക്സുമായി കരാറിലെത്തി

പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാനുമായി കരാറിലെത്തി കൗണ്ടി ടീമായ സസ്സെക്സ്. 2022 സീസണിന് വേണ്ടിയുള്ള കരാര്‍ പ്രകാരം റിസ്വാന്‍ ടീമിന് വേണ്ടി കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും ടി20 ബ്ലാസ്റ്റിലും കളിക്കും.

അതേ സമയം മുന്‍ ക്യാപ്റ്റന്‍ ബെന്‍ ബ്രൗണിനെ കൗണ്ടി റിലീസ് ചെയ്തു. ബൗൺ ആണ് തന്നെ റിലീസ് ചെയ്യുവാന്‍ കൗണ്ടിയോട് ആവശ്യപ്പെട്ടത്.

സസ്സെക്സ് കോച്ചിംഗ് ടീമിന്റെ ഭാഗമാകുവാന്‍ സാറ ടെയിലര്‍

മുന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പിംഗ് താരം സാറ ടെയിലര്‍ സസ്സെക്സ് കോച്ചിംഗ് ടീമിന്റെ ഭാഗമാകും. സസ്സെക്സിന്റെ പുരുഷ സ്ക്വാഡിനൊപ്പവും സസ്സെക്സ് ക്രിക്കറ്റ് പാത്ത്‍വേയ്ക്കൊപ്പവും പാര്‍ട്ട്-ടൈമായി സാറ ജോലി ചെയ്യുമെന്നാണ് അറിയുന്നത്.

വനിത ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായാണ് സാറ ടെയിലര്‍ വിലയിരുത്തപ്പെടുന്നത്. 30 ാം വയസ്സില്‍ 2019ല്‍ ആണ് താരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്.

ക്ലബ്ബിലെ കീപ്പര്‍മാര്‍ക്കൊപ്പമാവും സാറ പ്രവര്‍ത്തിക്കുക. സീനിയര്‍ ടീമില്‍ ബെന്‍ ബ്രൗണ്‍, ഫില്‍ സാള്‍ട്ട് എന്നിവര്‍ക്കും പാത്ത്‍വേ ടീമിലെ യുവ താരങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് സാറ സൂചിപ്പിച്ചു.

സസ്സെക്സുമായി കരാര്‍ പുതുക്കി റഷീദ് ഖാന്‍

2021 ടി20 ബ്ലാസ്റ്റിനായി റഷീദ് ഖാനും എത്തുന്നു. സസ്സെക്സുമായുള്ള തന്റെ കരാര്‍ താരം പുതുക്കുകയായിരുന്നു. 2018ല്‍ ക്ലബുമായി കരാറിലെത്തിയ താരം ഇതുവരെ രണ്ട് സീസണുകളില്‍ ക്ലബിനായി കളിച്ചിട്ടുണ്ട്. അടുത്തിടെ ഐപിഎലില്‍ മിന്നും പ്രകടനമാണ് റഷീദ് പുറത്തെടുത്തത്. 20 വിക്കറ്റുകള്‍ വെറും 5.37 എക്കോണമിയിലാണ് താരം സ്വന്തമാക്കിയത്. 18 മത്സരങ്ങളില്‍ നിന്നായി സസ്സെക്സിനായി 24 വിക്കറ്റാണ് താരം ഇതുവരെ നേടിയിട്ടുള്ളത്.

2020 സീസണില്‍ താരം ക്ലബിനായി കളിക്കാനിരുന്നതാണെങ്കിലും കൊറോണ കാരണം മത്സരങ്ങള്‍ വൈകിയതും. അതേ സമയത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗ്, ഐപിഎല്‍ എന്നിവയ്ക്കായി കളിക്കാനായി താരം തിരക്കിലായതും അത് നടക്കാതിരിക്കുവാന്‍ കാരണമായി.

Exit mobile version