വനിത അണ്ടര്‍ 19 ലോകകപ്പിന് തുടക്കം കുറിയ്ക്കുന്നു, ഉദ്ഘാടന ടൂര്‍ണ്ണമെന്റ് ബംഗ്ലാദേശില്‍

ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന വനിത അണ്ടര്‍ 19 ലോകകപ്പിന് ബംഗ്ലാദേശ് ആതിഥേത്വം വഹിക്കും. ഡിസംബറിലാണ് ടൂര്‍ണ്ണമെന്റ് നടക്കുക. നേരത്തെ ബംഗ്ലാദേശില്‍ ജനുവരി 2021ല്‍ നടക്കാനിരുന്ന ടൂര്‍ണ്ണമെന്റ് കൊറോണ കാരണം മാറ്റി വയ്ക്കുകയായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് ഈ വിവരം സ്ഥിരീകരിച്ചത്.

ഐസിസി ബംഗ്ലാദേശ് ഈ ടൂര്‍ണ്ണമെന്റിന് ആതിഥേയത്വം വഹിക്കുമെന്ന് 2020ല്‍ അറിയിച്ച ശേഷം അണ്ടര്‍ 19 ടീമിനായുള്ള ടാലന്റ് ഹണ്ടുമായി ബംഗ്ലാദേശ് മുന്നോട്ട് പോയിട്ടുണ്ട്.

ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രിയം ഗാര്‍ഗ് നയിക്കും

ഇംഗ്ലണ്ടിലേക്ക് ത്രിരാഷ്ട്ര 50 ഓവര്‍ മത്സരം കളിക്കുവാനെത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രിയം ഗാര്‍ഗ് നയിക്കും. 18 അംഗ സംഘത്തില്‍ കഴിഞ്ഞ ഏഷ്യ കപ്പിലെ സൂപ്പര്‍ താരം യശസ്വി ജൈസ്വാലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവ പേസര്‍ റാസിക് സലാം ആണ് മറ്റൊരു പ്രധാന നാമം. എന്നാല്‍ ഏഷ്യ കപ്പില്‍ ടീമിനെ നയിച്ച കിംഗ്സ് ഇലവന്‍ താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പ്രഭ്സിമ്രാന്‍ സിംഗിനെ ടീമില്‍ എടുത്തിട്ടില്ല.

ജൂലൈ 21ന് ആരംഭിക്കുന്ന ടൂര്‍ണ്ണെന്റില്‍ ഇംഗ്ലണ്ടിനെ കൂടാതെ ബംഗ്ലാദേശാണ് മറ്റൊരു ടീം.

സ്ക്വാഡ്: പ്രിയം ഗാര്‍ഗ്, യശസ്വി ജൈസ്വാല്‍, താക്കുര്‍ തിലക് വര്‍മ്മ, ദിവ്യാന്‍ഷ് സക്സേന, ശാശ്വത് റാവത്ത്, ധ്രുവ് ചന്ദ്ര ജൂറേല്‍, ശുഭാംഗ് ഹെഗ്ഡേ, രവി ബിഷ്ണോയി, വിദ്യാസാഗര്‍ പാട്ടില്‍, സുശാന്ത് മിശ്ര, റാസിക് സലാം, സമീര്‍ റിസ്വി, പ്രഗ്നേഷ് കാന്‍പില്ലേവാര്‍, കമ്രാന്‍ ഇക്ബാല്‍, പ്രിയേഷ് പട്ടേല്‍, കരണ്‍ ലാല്‍, പുര്‍ണാക് ത്യാഗി, അന്‍ഷുല്‍ കാംബോജ്

159 റണ്‍സിനു ഗോവയെ പരാജയപ്പെടുത്തി കേരളം, മൂന്നാം ജയം

ഗോവയ്ക്കെതിരെ 159 റണ്‍സിന്റെ വിജയം സ്വന്തമാക്കി കേരളം. കൂച്ച് ബെഹാര്‍ അണ്ടര്‍ 19 ടൂര്‍ണ്ണമെന്റില്‍ മൂന്നാം ജയമാണ് കേരളം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സ് 191/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത കേരളം ഗോവയ്ക്ക് മുന്നില്‍ 295 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് നല്‍കിയത്. വത്സല്‍ ഗോവിന്ദ് 59 റണ്‍സ് നേടി പുറത്തായപ്പോള്‍ നിഖില്‍ 45 റണ്‍സ് നേടി പുറത്തായി. ഗോവയ്ക്ക് വേണ്ടി ഷാനു വാന്റാമുരിയും റുത്വിക് നായികും 3 വീതം വിക്കറ്റ് നേടി.

അക്ഷയ് മനോഹര്‍, കിരണ്‍ സാഗര്‍ എന്നിവരുടെ മൂന്ന് വിക്കറ്റ് നേട്ടത്തിനപ്പം മുഹമ്മദ് അഫ്രീദും രണ്ട് വിക്കറ്റുമായി ചേര്‍ന്നപ്പോള്‍ കേരളം 135 റണ്‍സിനു ഗോവയെ പുറത്താക്കി. 54.4 ഓവറില്‍ ഗോവയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. 47 റണ്‍സ് നേടിയ ഗോവ ക്യാപ്റ്റന്‍ അലം ഖാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഒന്നാം ഇന്നിംഗ്സില്‍ കേരളം 356 റണ്‍സ് നേടിയപ്പോള്‍ ഗോവ 253 റണ്‍സാണ് നേടിയത്.

കേരളത്തിന്റെ ലീഡ് 208 റണ്‍സ്, മൂന്ന് വിക്കറ്റ് നേടി അക്ഷയ് മനോഹര്‍, മികച്ച ഫോമില്‍ ബാറ്റിംഗ് തുടര്‍ന്ന് വത്സല്‍ ഗോവിന്ദ്

അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഗോവയ്ക്കെതിരെ 208 റണ്‍സിന്റെ ലീഡ് നേടി കേരളം. ഒന്നാം ഇന്നിംഗ്സില്‍ 356 റണ്‍സ് നേടിയ കേരളം മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 105/4 എന്ന നിലയിലാണ്. 37 റണ്‍സ് നേടുന്നതിനിടയില്‍ കേരളത്തിനു മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദും അശ്വിന്‍ ആനന്ദും(25) ചേര്‍ന്ന് കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. 49 റണ്‍സാണ് ഇവരുടെ കൂട്ടുകെട്ട്. നിലവില്‍ കേരളത്തിനായി വത്സല്‍ ഗോവിന്ദ് 37 റണ്‍സും അഞ്ച് റണ്‍സുമായി അക്ഷയ് മനോഹറുമാണ് ക്രീസില്‍.

നേരത്തെ ഗോവയുടെ ഒന്നാം ഇന്നിംഗ്സ് കേരളം 253 റണ്‍സില്‍ അവസാനിപ്പിച്ച് 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. കേരളത്തിനായി അക്ഷയ് മനോഹര്‍ മൂന്നും കിരണ്‍ സാഗര്‍, മുഹമ്മദ് അഫ്രീദ് എന്നിവര് രണ്ട് വീതം വിക്കറ്റും നേടി. ഗോവ നിരയില്‍ രാഹുല്‍ മെഹ്ത 60 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ പിയൂഷ് യാദവ്(58), മോഹിത് റെഡ്കര്‍ (57) എന്നിവര്‍ തിളങ്ങി.

വീണ്ടുമൊരു ശതകവുമായി വത്സല്‍ ഗോവിന്ദ്

വത്സല്‍ ഗോവിന്ദ് വീണ്ടും ശതകം നേടിയപ്പോള്‍ ഗോവയ്ക്കെതിരെ അണ്ടര്‍-19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളം മികച്ച നിലയില്‍. മത്സരത്തിന്റെ ഒനന്നാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 279/5 എന്ന നിലയിലാണ്. തുടക്കം തകര്‍ച്ചയോടെയായിരു്നന്നുവെങ്കിലും അക്ഷയ് മനോഹറിനൊപ്പം(64) വത്സല്‍ കേരളത്തെ തിരികെ ട്രാക്കിലാക്കുകയായിരുന്നു.

132 റണ്‍സുമായി വത്സലും 19 റണ്‍സ് നേടി നിഖിലുമാണ് കേരളത്തിനായി ക്രീസില്‍ നില്‍ക്കുന്നത്. ഗോവയ്ക്ക് വേണ്ടി മിശ്ര മൂന്ന് വിക്കറ്റ് നേടി. ആലപ്പുഴ എസ്ഡി കോളേജിലാണ് മത്സരം നടക്കുന്നത്.

ഇന്നിംഗ്സ് ജയം ശീലമാക്കി ഇന്ത്യ U-19, ശ്രീലങ്കന്‍ പര്യടനത്തില്‍ 2-0 ന്റെ വിജയം

ശ്രീലങ്കയില്‍ നടന്ന് വന്നിരുന്ന ചതുര്‍ദിന പരമ്പരയില്‍ വീണ്ടും ജയം കണ്ടെത്തി ഇന്ത്യന്‍ യുവനിര. ഇരു മത്സരങ്ങളിലും ഇന്നിംഗ്സ് ജയങ്ങള്‍ സ്വന്തമാക്കിയ ടീം 2-0 എന്ന നിലയില്‍ പരമ്പര തൂത്തുവാരുകയായിരുന്നു. ആദ്യ മത്സരം ഇന്നിംഗ്സിനും 21 റണ്‍സിനും ജയിച്ചപ്പോള്‍ ഇന്ത്യ അണ്ടര്‍ 19 ടീം രണ്ടാം മത്സരം ഇന്നിംഗ്സിനും 147 റണ്‍സിനുമാണ് വിജയിച്ചത്.

രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 613/8 എന്ന സ്കോറിനു ഡിക്ലയര്‍ ചെയ്ത ശേഷം ശ്രീലങ്കയെ 316 റണ്‍സിനും 150 റണ്‍സിനും ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പവന്‍ ഷാ(282), അഥര്‍വ ടൈഡേ(177) എന്നിവര്‍ ബാറ്റിംഗിലും ബൗളിംഗില്‍ മോഹിത് ജാംഗ്ര(4), സിദ്ധാര്‍ത്ഥ് ദേശായി(4) എന്നിവര്‍ രണ്ട് ഇന്നിംഗ്സുകളിലുമായി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version