മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ നാലാം പരാജയം! ഗ്വാർഡിയോളയുടെ കരിയറിൽ ആദ്യം!!

മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ നാലാം മത്സരത്തിലും പരാജയം. ഇന്ന് ബ്രൈറ്റണെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി അമെക്സ് സ്റ്റേഡിയത്തിൽ ആണ് പരാജയപ്പെട്ടത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റർ സിറ്റി 2-1ന് തോറ്റത്. അവസാന മൂന്ന് മത്സരത്തിലും സിറ്റി പരാജയപ്പെട്ടിരുന്നു. പെപ് ഗ്വാർഡിയോളയുടെ കരിയറിലെ ഏറ്റവും മോശം പരാജയ പരമ്പരയാണിത്.

ഇന്ന് മത്സരത്തിന്റെ 23ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിൽ എത്തി. എർലിംഗ് ഹാളണ്ട് ആണ് സിറ്റിക്ക് ലീഡ് നൽകിയത്. ഹാളണ്ടിന്റെ ഈ സീസണിലെ സിറ്റിക്കായുള്ള 15ആം ഗോളിയുരുന്നു ഇത്‌. ഈ ഗോളിന് ശേഷം സിറ്റി ലീഡ് ഉയർത്താൻ ശ്രമിച്ചു എങ്കിലും ബ്രൈറ്റൺ പ്രതിരോധത്തെ സമ്മർദ്ദത്തിൽ ആക്കാൻ ആയില്ല.

രണ്ടാം പകുതിയിൽ ബ്രൈറ്റൺ ജാവോ പെഡ്രോയെ സബ്ബായി കളത്തിൽ എത്തിച്ചു. 78ആം മിനുട്ടിൽ പെഡ്രോ ബ്രൈറ്റണെ ഒപ്പം എത്തിച്ചു. പിന്നാലെ 82ആം മിനുട്ടിൽ പെഡ്രോയുടെ അസിസ്റ്റിൽ മറ്റൊരു സബ്ബായ ഒ’റിലെ ബ്രൈറ്റണ് ലീഡും നൽകി. സ്കോർ 2-1.

ഈ പരാജയത്തോടെ സിറ്റി ലീഗിൽ 23 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. 19 പോയിന്റുള്ള ബ്രൈറ്റൺ നാലാം സ്ഥാനത്തും നിൽക്കുന്നു.

“ഞങ്ങളുടെ നിലവാരം ഞങ്ങൾക്ക് അറിയാം! ഒരു കളിയേ തോറ്റിട്ടുള്ളൂ” – ഗ്വാർഡിയോള

സ്‌പോർട്ടിംഗ് സിപിയുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി സംസാരിച്ച മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള തൻ്റെ ടീം സമീപ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വെല്ലുവിളി നിറഞ്ഞ സീസണാണ് നേരിടുന്നതെന്ന് സമ്മതിച്ചു, പരിക്കുകൾ പ്രീമിയർ ലീഗിലെയും യൂറോപ്യൻ മത്സരങ്ങളിലെയും അവരുടെ സ്ഥിരതയെ ബാധിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വിമർശകർ തങ്ങൾ ഒരു മത്സരം മാത്രമെ തോറ്റിട്ടുള്ളൂ എന്ന് ഓർക്കണം എന്ന് അദ്ദേഹം പറഞ്ഞു.

“എനിക്ക് ഞങ്ങളുടെ നിലവാരം അറിയാം, പക്ഷേ ഞങ്ങൾക്ക് ഒരു കളി മാത്രമേ തോറ്റിട്ടുള്ളൂ. പ്രീമിയർ ലീഗിൽ ബ്രൈറ്റൺ, ടോട്ടൻഹാം, അല്ലെങ്കിൽ ലിവർപൂൾ എന്നിവയർക്കെതിരെ ഞങ്ങൾക്ക് വീണ്ടും തോറ്റേക്കാം.” പ്രീമിയർ ലീഗിൽ തോൽവി അറിയാത്ത സിറ്റിയുടെ 32 മത്സരങ്ങൾ ശനിയാഴ്ച ബോൺമൗത്തിനോട് അപ്രതീക്ഷിത തോൽവിയിൽ അവസാനിച്ചതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.

റോഡ്രിഗോ, ജോൺ സ്റ്റോൺസ്, ജാക്ക് ഗ്രീലിഷ്, റൂബൻ ഡയസ്, ഓസ്കാർ ബോബ് എന്നിവരുൾപ്പെടെ എന്നിവർ പരിക്ക് കാരണം പുറത്താണ്.

സിറ്റി തങ്ങളുടെ ഫോം വീണ്ടെടുക്കാൻ പൊരുതുമ്പോൾ, തിരിച്ചടികളാൽ വലയുന്ന സീസണിൽ തങ്ങളുടെ ആധിപത്യം നിലനിർത്തുന്നതിൽ അവർ നേരിടുന്ന വെല്ലുവിളികൾക്ക് അടിവരയിടുന്നതാണ് ഗാർഡിയോളയുടെ പരാമർശങ്ങൾ.

ചരിത്രം കുറിച്ച് മാഞ്ചസ്റ്റർ സിറ്റി!! തുടർച്ചയായ നാലാം തവണയും പ്രീമിയർ ലീഗ് കിരീടം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഇന്ന് അവസാന മാച്ച് ഡേയിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം ഉറപ്പിച്ചത്. ഇന്ന് വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം ഉറപ്പാകുമായിരുന്നു. ഇന്നത്തെ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ഇത് തുടർച്ചയായ നാലാം തവണയാണ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്. ഇത് ആദ്യമായാണ് ഒരു ടീം തുടർച്ചയായ നാല് സീസണുകളിൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടു പിറകിൽ ഉണ്ടായിരുന്ന ആഴ്സണലിന് ഇന്ന് നിന്ന് സിറ്റി വിജയിക്കാതിരുന്നാൽ മാത്രമേ കിരീട സാധ്യത ഉണ്ടായിരുന്നുള്ളൂ. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ സിറ്റി ഫോഡനിലൂടെ ലീഡ് എടുത്തു. ഈ സീസണിൽ മുമ്പ് രണ്ട് തവണ കണ്ടത് പോലുള്ള ഫോഡന്റെ ട്രേഡ് മാർക്ക് ഇടം കാലൻ സ്ട്രൈക്ക് ആണ് സിറ്റിക്ക് ലീഡ് നൽകിയത്. പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ നിന്ന് തൊടുത്ത ഷോട്ട് നോക്കി നിൽക്കാനെ വെസ്റ്റ് ഹാം കീപ്പർ അരിയോളക്ക് ആയുള്ളൂ.

18ആം മിനുട്ടിൽ ഫോഡൻ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ഇത്തവണ ഡോകുവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. കളിയിൽ സിറ്റി ആധിപത്യം തുടരുന്നതിനിടയിൽ ഒരു മനോഹരമായ ആക്രിബാറ്റിക് ഗോളിലൂടെ കുദുസ് വെസ്റ്റ് ഹാമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 42ആം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ. ഈ സീസണിൽ കണ്ട ഏറ്റവും മികച്ച ഗോളുകളുടെ കൂട്ടത്തിൽ ഈ ഗോൾ ഉണ്ടാകും.

ആദ്യ പകുതി 2-1 എന്ന നിലയിൽ ആണ് അവസാനിച്ചത്. രണ്ടാം പകുതിയിൽ സിറ്റി ലീഡ് ഉയർത്തി വിജയം ഉറപ്പിക്കാനുള്ള ശ്രമം തുടർന്നു. 60ആം മിനുട്ടിൽ റോഡ്രി അവർക്ക് ആയി മൂന്നാം ഗോൾ നേടി. സ്കോർ 3-1. ഇതോടെ വിജയം ഉറപ്പായി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 91 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ന് എവർട്ടണെ 2-1ന് തോൽപ്പിച്ച ആഴ്സണൽ 89 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്തു. മാഞ്ചസ്റ്റർ സിറ്റിയുടെ പത്താം ലീഗ് കിരീടമാണ് ഇത്. അവസാന 7 സീസണിൽ 6 തവണയും സിറ്റിയാണ് പ്രീമിയർ ലീഗ് സ്വന്തമാക്കിയത്.

മാഞ്ചസ്റ്റർ സിറ്റി പണം കൊണ്ടല്ല കിരീടം നേടിയത് എന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി പണം കൊണ്ടല്ല കിരീടങ്ങൾ നേടുന്നത് എന്ന് പെപ് ഗ്വാർഡിയോള. പണം കൊണ്ടാണ് എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും പ്രീമിയർ ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും ഒപ്പം ഉണ്ടാകേണ്ടതായിരുന്നു എന്നും പെപ് ഗാർഡിയോള പറയുന്നു.

സിറ്റിയുടെ വിജയങ്ങൾ ബോറിങ് അല്ല എന്നും ഗ്വാർഡിയോള പറഞ്ഞു. “പണമായിരുന്നു കിരീടത്തിനു കാരണം എങ്കിൽ. ഇക്കാരണത്താൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവർ എല്ലാ എല്ലാ കിരീടങ്ങളും നേടിയിരിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നമ്മളെപ്പോലെ തന്നെ അവരും പണം ചിലവഴിച്ചു. അവർ അവിടെ ഉണ്ടായിരിക്കണം. അവർ അവിടെ ഇല്ല.” പെപ് പറഞ്ഞു.

“പണം ആയിരുന്നു കാരണം എങ്കിൽ ജിറോണ അടുത്ത ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകരുത്. ലെസ്റ്റർ പ്രീമിയർ ലീഗ് നേടില്ലായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായ നാലാമത്തെ ഇംഗ്ലീഷ് ലീഗ് കിരീടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ വിജയിച്ചാൽ സിറ്റിക്ക് കിരീടം നേടാം.

“ക്ലോപ്പിനെ മിസ് ചെയ്യും, എന്നാൽ അദ്ദേഹം എതിരാളിയായി ഇല്ല എന്നതിനാൽ നന്നയി ഉറങ്ങാം” ഗ്വാർഡിയോള

സീസണിൻ്റെ അവസാനത്തിൽ പ്രീമിയർ ലീഗ് വിടാനുള്ള തൻ്റെ തീരുമാനം പ്രഖ്യാപിച്ച ലിവർപൂൾ മാനേജർ ക്ലോപ്പിനെ മിസ് ചെയ്യും എന്ന് പറഞ്ഞ് പെപ് ഗ്വാർഡിയോള.

“ക്ലോപ്പ് തികച്ചും അവിശ്വസനീയമായ മാനേജരാണ്, എനിക്ക് അദ്ദേഹത്തെ അത്ര അടുത്തറിയില്ല, പക്ഷേ അദ്ദേഹം അവിശ്വസനീയമായ വ്യക്തിയാണ്,” പെപ്പ് പറഞ്ഞു. “അവസാന വർഷങ്ങളിൽ ലിവർപൂൾ ഞങ്ങളുടെ ഏറ്റവും വലിയ എതിരാളിയായിരുന്നു, അവൻ മാൻ സിറ്റിയുടെ കൂടെ ഭാഗമാണെന്ന് എനിക്ക് തോന്നുന്നു.” പെപ് പറഞ്ഞു.

“വ്യക്തിപരമായി ക്ലോപ്പ് ഡോർട്ട്മുണ്ടിലും ഞാൻ ബയേൺ മ്യൂണിക്കിലും ആയിരുന്നപ്പോൾ മുതൽ എൻ്റെ ഏറ്റവും വലിയ എതിരാളിയായിരുന്നു. അവനെ മിസ് ചെയ്യും, വ്യക്തിപരമായി എനിക്ക് ആ റൈവൽറി നഷ്ടമാകും. എന്നാൽ ഞാൻ സന്തുഷ്ടനാണ്, കാരണം അദ്ദേഹം ഞങ്ങൾക്ക് എതിരെ കളിക്കുന്നില്ല എന്നതിനാൽ ഞാൻ അൽപ്പം നന്നായി ഉറങ്ങും.” പെപ് കൂട്ടിച്ചേർത്തു

മാഞ്ചസ്റ്റർ സിറ്റി നിരപരാധികളാണ് എന്ന് ഗ്വാർഡിയോള, ഫിനാൻഷ്യൽ ഫെയർപ്ലേ നല്ലതാണ് എന്നു മാഞ്ചസ്റ്റർ സിറ്റി കോച്ച്

മാഞ്ചസ്റ്റർ സിറ്റി നിരപരാധികൾ ആണ് എന്നും കുറ്റം ചെയ്തു എന്നു തെളിയിക്കപ്പെടുന്നത് വരെ എല്ലാവരും നിരപരാധികൾ ആണ് എന്നും പെപ് ഗ്വാർഡിയോള. എവർട്ടണ് പത്ത് പോയിന്റ് കുറക്കപ്പെട്ട സാഹചര്യത്തിൽ സിറ്റിക്ക് എതിരെയും നടപടികൾ വേണം എന്ന ചർച്ചകൾ നടക്കവെ ആണ് പെപിന്റെ പ്രതികരണം. സിറ്റിക്ക് എതിരെ നൂറിൽ അധികം ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. അതിൽ വാദങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.

“ജഡ്ജിയുടെ മുന്നിൽ വാദിക്കുന്നത് അഭിഭാഷകരാണ്. ഞങ്ങൾ എന്താലും ഫലം എന്ന് കാത്തിരിക്കുന്നു,” ഗ്വാർഡിയോള ഈ വിഷയത്തിൽ പറഞ്ഞു.

“എവർട്ടണിനെക്കുറിച്ച് ഒരു വാക്ക് പോലും ഞാൻ പറയാൻ പോകുന്നില്ല, കാരണം എന്താണ് സംഭവിച്ചതെന്നതിന്റെ യാഥാർത്ഥ്യം എനിക്കറിയില്ല. ഇത് തികച്ചും വ്യത്യസ്തമായ രണ്ട് കേസുകളാണ്,” ഗാർഡിയോള പറഞ്ഞു.

“എന്തുകൊണ്ടാണ് സിറ്റി തരംതാഴ്ത്തപെടാത്തത് എന്ന് ആളുകൾ ചോദിക്കുന്നുണ്ട് എന്ന് എനിക്കറിയാം. എന്നാൽ നമുക്ക് കാത്തിരിക്കാം. ഇത് രണ്ട് വ്യത്യസ്ത കേസുകളാണ്, ഇത് സമാനമല്ല. ഞങ്ങൾ ശിക്ഷിക്കപ്പെട്ടതുപോലെയാണ് നിങ്ങൾ എന്നെ ചോദ്യം ചെയ്യുന്നത്. ഇപ്പോൾ ഞങ്ങൾ നിരപരാധികളാണ്, കുറ്റം തെളിയുന്നത് വരെ നിരപരാധികൾ ആണ്. ഫിനാൻഷ്യൽ ഫെയർപ്ലേയുടെ ആരാധകൻ ആണ് താൻ” പെപ് പറഞ്ഞു.

സൗദി അറേബ്യയെ വിമർശിക്കുന്നതും അവർക്ക് താരങ്ങളെ വിൽക്കുന്നതും ഒരേ ക്ലബുകൾ എന്ന് പെപ് ഗ്വാർഡിയോള

സൗദി അറേബ്യൻ ക്ലബുകൾ പണം ചിലവഴിക്കുന്നതിനെതിരെ പരാതി പറയുന്ന ക്ലബുകൾ തന്നെയാണ് അവർക്ക് താരങ്ങളെ വിൽക്കുന്നത് എന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള. കായികരംഗത്ത് സൗദി അറേബ്യയുടെ പുതിയ സ്വാധീനത്തെക്കുറിച്ചുള്ള ക്ലബ്ബുകളുടെ പരാതികൾ സജീവമാകുന്ന സാഹചര്യത്തിൽ ആണ് പെപിന്റെ പ്രസ്താവന.

“എല്ലാവരും സൗദി അറേബ്യയെക്കുറിച്ച് പരാതിപ്പെടുന്നു, എന്നാൽ സൗദി അറേബ്യൻ ക്ലബുകൾ വാതിലിൽ മുട്ടുമ്പോൾ, എല്ലാ ക്ലബ്ബുകളും വാതിൽ തുറക്കുന്നു, ചുവന്ന പരവതാനി വിരിക്കുന്നി ‘നിങ്ങൾക്ക് എന്താണ് വേണ്ടത് സുഹൃത്തേ?’ എന്ന് ചോദിക്കുന്നു. അവർ എല്ലാം വിൽക്കുന്നു” പെപ് പറഞ്ഞു.

“സൗദി ക്ലബുകൾ പണവുമായി വരുമ്പോൾ അവർ വളരെ സന്തുഷ്ടരാണ്!” എന്നിട്ട് എല്ലാത്തിനെക്കുറിച്ചും പരാതിപ്പെടുന്നു, പക്ഷേ വീണ്ടും എല്ലാവരും വാതിൽ തുറക്കുന്നു!” പെപ് പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യൻ ക്ലബ്ബുകൾ വലിയ സൈനിംഗുകൾ നടത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോഴും. നെയ്മർ, ഫാബിഞ്ഞോ, റൂബൻ നെവസ്, കരീം ബെൻസെമ, എൻഗോലോ കാന്റെ, കാലിഡൗ കൗലിബാലി, സെർജെജ് മിലിങ്കോവിച്ച്-സാവിക്, റിയാദ് മഹ്‌റെസ്, സാഡിയോ മാനെ, അലൻ സെന്റ് മാക്‌സിമിൻ, ഫർമിനോ എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങൾ ഇതിനകം തന്നെ സൗദിയിൽ എത്തിയിട്ടുണ്ട്.

“ചെൽസിയെ പോലെ സിറ്റി ആയിരുന്നു പണം ചിലവഴിച്ചത് എങ്കിൽ എല്ലാവരും ഞങ്ങളെ വധിച്ചേനെ” പെപ് ഗ്വാർഡിയോള

കഴിഞ്ഞ 12 മാസമായി ചെൽസി നടത്തുന്ന ട്രാൻസ്ഫറുകളെ വിമർശിച്ച് പെപ് ഗ്വാർഡിയോളം ചെൽസി ചിലവഴിച്ച തുക മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു ചിലവഴിച്ചിരുന്നെങ്കിൽ എല്ലാവരും കൂടെ തങ്ങളെ കൊന്നേനെ എന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പറഞ്ഞു. പുതിയ ഉടമ എത്തിയ ശേഷം 1 ബില്യണോളമാണ് ചെൽസി ചിലവഴിച്ചത്.

“കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ ചെൽസി ചെലവഴിച്ചത് ഞങ്ങൾ ചെലവഴിച്ചാൽ എനിക്ക് ഇവിടെ ഇരിക്കാൻ കഴിയില്ല – നിങ്ങൾ എന്നെ കൊല്ലും,” ഗാർഡിയോള മാധ്യമങ്ങളൊട് പറഞ്ഞു.

“നിങ്ങൾ എന്നെ കൊല്ലും, അത് ഉറപ്പാണ്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്തവിധം ഞങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാകും.” പെപ് തുടർന്നു‌

“ചെൽസിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയും, ഞാൻ ചെൽസിയെ വിമർശിക്കുന്നില്ല. ഞാൻ പറയുന്നത്, നമ്മൾ ചെൽസിയെ പോലെ ചെയ്ത ചെയ്താൽ, നമ്മൾ മരിച്ചു കാണും ഈ സമയം കൊണ്ട്, ചെൽസിക്ക് എന്ത് വേണമെങ്കിലും ചെയ്യാം…” ഗ്വാർഡിയോള കൂട്ടിച്ചേർത്തു.

കമ്മ്യൂണിറ്റി ഷീൽഡിൽ ആഴ്സണലിനാണ് മുൻതൂക്കം എന്ന് പെപ് ഗ്വാർഡിയോള

ഓഗസ്റ്റ് 6ന് നടക്കുന്ന എഫ്‌എ കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ ആഴ്സണലിനാണ് മുൻതൂക്കം എന്ന് പെപ് ഗ്വാർഡിയോള. ആഴ്‌സണൽ തന്റെ ടീമിനേക്കാൾ മികച്ച നിലയിലാണെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള പറഞ്ഞു.

“ഞങ്ങൾ ഉള്ള സാഹചര്യം, ആഴ്സണലിനേക്കാൾ രണ്ടാഴ്ച കഴിഞ്ഞാണ് ഞങ്ങൾ കഴിഞ്ഞ സീസൺ പൂർത്തിയാക്കിയത്, രണ്ടാഴ്ച കഴിഞ്ഞാണ് ഞങ്ങൾ ഈ സീസൺ ആരംഭിക്കുന്നതും. അതിനാൽ, ഞങ്ങൾ മികച്ച നിലയിൽ അല്ല ഉള്ളത്,” പെപ് പറഞ്ഞു.

“എല്ലാ സീസണിലും തുടക്കത്തിൽ ഞങ്ങൾ പാടുപെടുന്നു, പക്ഷേ അത് നല്ലതാണ്, ഞങ്ങളുടെ മാനസികാവസ്ഥ അവിടെ ഉണ്ടായിരിക്കാനും മത്സരിക്കാനും ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” പെപ് പറഞ്ഞു.

ഈ ട്രാൻസ്ഫർ വിൻഡോയിൽ വലിയ താരങ്ങളെ എത്തിച്ച് ആഴ്സണൽ ഇപ്പോൾ ടീം ശക്തമായിട്ടുണ്ട്. ആഴ്സണലും സിറ്റിയും തമ്മിൽ ആയിരുന്നു കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ കിരീട പോരാട്ടം നടന്നത്‌. വെസ്റ്റ് ഹാമിൽ നിന്ന് 105 മില്യൺ ഡോളറിന് ഡെക്ലാൻ റൈസ്, ചെൽസിയിൽ നിന്ന് 65 മില്യൺ നൽകി കയ് ഹാവെർട്സ്, അയാക്സിൽ നിന്ന് 38 മില്യൺ നൽകി ജൂറിയൻ ടിംബർ എന്നിവരെ ആഴ്സണൽ ഇതിനകം ടീമിൽ എത്തിച്ചിട്ടുണ്ട്.

‘ഞങ്ങൾ റയൽ മാഡ്രിഡിന് 13 കിരീടങ്ങൾ മാത്രം പിന്നിലാണ്,റയൽ സൂക്ഷിക്കണം’ – ഗാർഡിയോള

മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം അവസാനം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ശേഷമുള്ള പത്ര സമ്മേളനത്തിൽ തമാശ പറഞ്ഞു സന്തോഷം പങ്കിട്ടു പെപ് ഗാർഡിയോള. ഞങ്ങൾ റയൽ മാഡ്രിഡിന് വെറും 13 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ മാത്രം പിന്നിലാണ് എന്നു പറഞ്ഞ ഗാർഡിയോള റയലിനോടു സൂക്ഷിക്കണം എന്ന മുന്നറിയിപ്പും നൽകി.

റയലിന് പിന്നാലെ തങ്ങൾ ഉണ്ടാവും എന്നു തമാശ രൂപത്തിൽ പറഞ്ഞ ഗാർഡിയോള റയൽ ലേശം മയങ്ങിയാൽ ഞങ്ങൾ അവർക്ക് ഒപ്പം എത്തും എന്നും കൂട്ടിച്ചേർത്തു. കരിയറിലെ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ഗാർഡിയോളക്ക് ബാഴ്‌സലോണ വിട്ടതിനു ശേഷം ഇത് ആദ്യമായാണ് കിരീടം ഉയർത്താൻ ആയത്. ചരിത്രത്തിൽ 2 ട്രബിൾ കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലകൻ ആയും ഗാർഡിയോള ഇന്നലെ മാറി.

ഇരട്ട ട്രെബിൾ കിരീടങ്ങൾ!! പെപ് ഗ്വാർഡിയോളക്ക് മുകളിൽ ആരുമില്ല

ഇന്ന് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതോടെ അവർ മാഞ്ചസ്റ്റർ സിറ്റി ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം മാത്രമല്ല, ഒപ്പം ട്രെബിൾ കിരീടം കൂടിയാണ് നേടിയത്. പ്രീമിയർ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യൻസ് ലീഗ്… ഈ മൂന്ന് കിരീടങ്ങളും ഒരേ സീസണിൽ തന്നെ നേടുക എന്ന അപൂർവ്വ നേട്ടം. ഇംഗ്ലീഷ് ക്ലബുകളിൽ ഇതിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമായിരുന്നു ഈ നേട്ടം കൈവരിച്ചത്. 1998/99 സീസണിൽ ആയിരുന്നു അത്.

ഇന്ന് ഈ നേട്ടത്തിലേക്ക് പെപ് മാഞ്ചസ്റ്റർ സിറ്റിയെ നയിച്ചപ്പോൾ അത് പെപ് ഗ്വാർഡിയോളക്കും ഒരു നേട്ടം ആയി. അദ്ദേഹത്തിന്റെ പരിശീലകനായുള്ള രണ്ടാം ട്രെബിൾ കിരീടമാണിത്. മുമ്പ് ബാഴ്സലോണയിൽ ആയിരിക്കെ 2008/09 സീസണിലും പെപ് ഈ നേട്ടം കൈവരിച്ചിരുന്നു. അന്ന് ലാലിഗ, കോപ ഡെൽ റേ എന്നതിനൊപ്പം ആയിരുന്നു പെപ് ചാമ്പ്യൻസ് ലീഗും നേടിയത്‌. രണ്ട് ട്രെബിൾ കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലകൻ എന്ന നേട്ടത്തിലും പെപ് ഗ്വാർഡിയോള ഇതോടെ എത്തി.

“മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടിയിരിക്കുന്നത് ഒരു മികച്ച പരിശീലകനെ ആണ്” – പെപ് ഗ്വാർഡിയോള

എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച പെപ് ഗ്വാർഡിയോള, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ, ടെൻ ഹാഗിനെ ഏറെ പ്രശംസിച്ചു. ടെൻ ഹാഗിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വർഷങ്ങളോളം ഒരു നല്ല പരിശീലകനെ ലഭിച്ചു എന്ന് പെപ് പറഞ്ഞു.

“ടെൻ ഹാഗ് ഞങ്ങളുടെ പ്രൊഫഷനെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രതിനിധീകരിക്കുന്നു. ഞങ്ങൾ സുഹൃത്തുക്കളാണെന്ന് എനിക്ക് പറയാൻ കഴിയില്ല, ഞങ്ങൾ അധികം ബന്ധമില്ല, പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി വരുന്ന ഏറെ വർഷങ്ങളിലേക്ക് ഒരു അസാധാരണ മാനേജർ ഉണ്ടെന്ന് ഞാൻ കരുതുന്നു.” പെപ് പറഞ്ഞു.

“പ്രീമിയർ ലീഗിലെ ആദ്യ സീസൺ എളുപ്പമല്ല, എനിക്ക് തന്നെ അത് അറിയാം, ആദ്യ സീസൺ നോക്കി തന്നെ ഒരു നല്ല മാനേജരെ തിരിച്ചറിയാം” പെപ് പറഞ്ഞു. ടെൻ ഹാഗ് ആദ്യ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുകയും ഒപ്പം ലീഗ് കപ്പ് കിരീടം നേടിക്കൊടുക്കയും ചെയ്തു. എഫ് എ കപ്പ് കൂടെ നേടിയാൽ യുണൈറ്റഡിന് ഇത് ഗംഭീര സീസണായി മാറും.

Exit mobile version