ബാഴ്‌സലോണയിലേക്കും ജർമനിയിലേക്കും തിരിച്ചുപോക്കിലെന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി വിട്ട് ബാഴ്‌സലോണയിലേക്കോ ജർമനിയിലേക്കോ തിരിച്ചുപോവാൻ തനിക്ക് ഉദ്ദേശമില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സിറ്റിയുടെ കൂടെ ഗ്വാർഡിയോള കഴിഞ്ഞ സീസണിൽ ഡൊമസ്റ്റിക് ട്രബിൾ സ്വന്തമാക്കിയിരുന്നു. കൂടാതെ രണ്ടു പ്രീമിയർ ലീഗ് സീസണിലും കൂടി 198 പോയിന്റ് എന്ന നേട്ടവും ഗ്വാർഡിയോള സ്വന്തമാക്കിയിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ തനിക്ക് വേണ്ടതെല്ലാം ഉണ്ടെന്നും ബാഴ്‌സലോണയിലേക്കോ ജർമനിയിലേക്കോ ഒരു തിരിച്ച്പൊക്കില്ലെന്നും ഗ്വാർഡിയോള പറഞ്ഞു. 2021 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ ഉള്ള ഗ്വാർഡിയോള കൂടുതൽ കാലം മാഞ്ചെസ്റ്റെർ സിറ്റിയിൽ തുടരാനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തു. പ്രീമിയർ ലീഗ് പോലെ ഇത്ര മികച്ച സൗകര്യങ്ങളും ഇത്രയും മനോഹരമായ ലീഗും തനിക്ക് എവിടെ കിട്ടുമെന്നും ഗ്വാർഡിയോള ചോദിച്ചു.

തന്നെ ആരും വിശ്വസിക്കാതിരുന്ന സമയത്ത് തന്നെ വിശ്വസിച്ച മാഞ്ചസ്റ്റർ സിറ്റി ഡയറക്ടർ ടിസ്‌കി ബെജിർറ്റൈനും മാഞ്ചസ്റ്റർ സിറ്റി സി.ഇ.ഓ ഫെറാൻ സോറീനോയുടെയും സാന്നിദ്ധ്യവും ഗ്വാർഡിയോള സിറ്റിയിൽ തുടരാനുള്ള കാരണമായി എടുത്ത് പറഞ്ഞു. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ യുവന്റസിലേക്ക് ഗ്വാർഡിയോള വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ചെൽസി പരിശീലകനായിരുന്ന മൗറിസിയോ സരി യുവന്റസ് പരിശീലകനാവുകയായിരുന്നു.

ആഴ്‌സണലിലെ എമരിയുടെ പ്രകടനത്തെ പുകഴ്ത്തി പെപ് ഗാർഡിയോള

ആഴ്‌സണലിനെ മുന്നോട്ട് കൊണ്ടുപോവാൻ ഉനൈ എമരി പൊരുതുകയാണ് എന്നു പറഞ്ഞു പെപ് ഗാർഡിയോള. ഇന്ന് എമിറേറ്റ്സിൽ നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി – ആഴ്‌സണൽ പോരാട്ടത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പെപ്‌. ഇതിനിടെ ആണ് എമരിയെ പുകഴ്ത്തി പെപ് സംസാരിച്ചത്.

“എമരി മത്സരത്തിന് മുൻപ് വളരെ തയ്യാറെടുപ്പുകൾ നടത്തുന്ന ഒരു മാനേജർ ആണ്, അദ്ദേഹത്തിന്റെ കൂടെ ഒരു ക്ലബിൽ ജോലി ചെയ്തിട്ടില്ല എങ്കിലും പുറത്തു നിന്ന് വീക്ഷിക്കാറുണ്ടായിരുന്നു. അദ്ദേഹം ഒരു പോരാളിയാണ്. ആഴ്‌സണലിൽ അദ്ദേഹം മികച്ച രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് ” പെപ് പറഞ്ഞു.

സ്പൈനിലും ഇംഗ്ലണ്ടിലുമായി 11 തവണ പെപും എമരിയും നേർക്കു നേർ വന്നിട്ടുണ്ട്, പക്ഷെ ഒരിക്കൽ പോലും പെപിന്റെ ടീമിനെ തോൽപ്പിക്കാൻ എമരിക് കഴിഞ്ഞിട്ടില്ല.

“ഇംഗ്ലണ്ടിൽ പുതുതായി എത്തുന്ന ഒരാൾക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ല, പക്ഷെ എമരി മികച്ച രീതിയിൽ ആഴ്‌സണലിനെ മുന്നോട്ട് കൊണ്ടു പോയിട്ടുണ്ട്” പെപ് കൂട്ടിച്ചേർത്തു.

ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി ഗാർഡിയോള

ദേശീയ ടീമുകളെ പരിശീലിപ്പിക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. കരിയറിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ താൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ഗാർഡിയോള വ്യക്തമാക്കി. ഫുട്‌ബോൾ പരിശീലക റോൾ എപ്പോഴും പുതിയ വെല്ലുവിളികൾ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടി ചേർത്തു.

ക്ലബ്ബ് ലെവലിൽ ഇന്ന് ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് പെപ്. കരിയറിൽ ഇതുവരെ 24 കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം അതിൽ 14 എണ്ണവും നേടിയത് ബാഴ്സക്ക് ഒപ്പമാണ്. ബാഴ്സലോണയിൽ വിജയ ശേഷം ജർമ്മൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിലേക്ക് മാറിയ അവിടെയും മികച്ച ജയം നേടി. പിന്നീട് 2016 ൽ സിറ്റിയിലേക്ക് മാറിയ പെപ് പക്ഷെ ആദ്യ സീസണിൽ കിരീടം ഒന്നും നേടിയില്ല. രണ്ടാം സീസണിൽ ലീഗ് കിരീടവും കാരബാവോ കപ്പും പെപ് സ്വന്തമാക്കി. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ് സിറ്റി.

യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നടത്തിയ പ്രഭാഷണത്തിലാണ് ഭാവിയിൽ തന്നെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ക്ഷണിക്കാൻ തയ്യാറെടുക്കുന്ന വിവിധ ദേശീയ ടീം അധികാരികൾക്ക് അനുകൂലമായ വാർത്ത പെപ്പ് പുറത്ത് വിട്ടത്.

പിയാനിച്ചിനായി സിറ്റി ശ്രമം നടത്തില്ല- ഗാർഡിയോള

യുവന്റസ് മധ്യനിര താരം മിരാലം പിയാനിച്ചിനെ ടീമിൽ എത്തിക്കാനായി മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കില്ലെന്നു പരിശീലകൻ പെപ്പ് ഗാർഡിയോള. ബോസ്നിയൻ താരമായ പിയാനിച് പ്രീമിയർ ലീഗ് ജേതാക്കളുമായി ചർച്ച നടത്തുന്നു എന്ന വാർത്തകൾക്ക് ഇതോടെ വിരാമമായി. പിയാനിച് മികച്ച കളിക്കാരൻ ആണെങ്കിലും സിറ്റിക്ക് താൽപര്യം ഇല്ലെന്ന് പെപ്പ് പറഞ്ഞു.

28 വയസുകാരനായ പിയാനിച് പ്രീമിയർ ലീഗിലേക്ക് മാറാൻ തയ്യാറെടുക്കുന്നുണ്ട്. പക്ഷെ ഗാർഡിയോള പിന്മാറിയതോടെ താരത്തെ സ്വന്തമാക്കാൻ മറ്റു പ്രീമിയർ ലീഗ് ക്ലബ്ബ്കൾ വരുമോ ഉറപ്പില്ല. ചെൽസിയും താരത്തിനായി രംഗത്ത് ഉള്ളതായാണ് വിവരം.

2 വർഷം മുൻപ് റോമയിൽ നിന്നാണ് താരം യുവന്റസിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version