Picsart 23 06 02 20 30 00 292

“മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടിയിരിക്കുന്നത് ഒരു മികച്ച പരിശീലകനെ ആണ്” – പെപ് ഗ്വാർഡിയോള

എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച പെപ് ഗ്വാർഡിയോള, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ, ടെൻ ഹാഗിനെ ഏറെ പ്രശംസിച്ചു. ടെൻ ഹാഗിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വർഷങ്ങളോളം ഒരു നല്ല പരിശീലകനെ ലഭിച്ചു എന്ന് പെപ് പറഞ്ഞു.

“ടെൻ ഹാഗ് ഞങ്ങളുടെ പ്രൊഫഷനെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രതിനിധീകരിക്കുന്നു. ഞങ്ങൾ സുഹൃത്തുക്കളാണെന്ന് എനിക്ക് പറയാൻ കഴിയില്ല, ഞങ്ങൾ അധികം ബന്ധമില്ല, പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി വരുന്ന ഏറെ വർഷങ്ങളിലേക്ക് ഒരു അസാധാരണ മാനേജർ ഉണ്ടെന്ന് ഞാൻ കരുതുന്നു.” പെപ് പറഞ്ഞു.

“പ്രീമിയർ ലീഗിലെ ആദ്യ സീസൺ എളുപ്പമല്ല, എനിക്ക് തന്നെ അത് അറിയാം, ആദ്യ സീസൺ നോക്കി തന്നെ ഒരു നല്ല മാനേജരെ തിരിച്ചറിയാം” പെപ് പറഞ്ഞു. ടെൻ ഹാഗ് ആദ്യ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുകയും ഒപ്പം ലീഗ് കപ്പ് കിരീടം നേടിക്കൊടുക്കയും ചെയ്തു. എഫ് എ കപ്പ് കൂടെ നേടിയാൽ യുണൈറ്റഡിന് ഇത് ഗംഭീര സീസണായി മാറും.

Exit mobile version