Picsart 23 06 11 14 21 49 818

‘ഞങ്ങൾ റയൽ മാഡ്രിഡിന് 13 കിരീടങ്ങൾ മാത്രം പിന്നിലാണ്,റയൽ സൂക്ഷിക്കണം’ – ഗാർഡിയോള

മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം അവസാനം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ശേഷമുള്ള പത്ര സമ്മേളനത്തിൽ തമാശ പറഞ്ഞു സന്തോഷം പങ്കിട്ടു പെപ് ഗാർഡിയോള. ഞങ്ങൾ റയൽ മാഡ്രിഡിന് വെറും 13 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ മാത്രം പിന്നിലാണ് എന്നു പറഞ്ഞ ഗാർഡിയോള റയലിനോടു സൂക്ഷിക്കണം എന്ന മുന്നറിയിപ്പും നൽകി.

റയലിന് പിന്നാലെ തങ്ങൾ ഉണ്ടാവും എന്നു തമാശ രൂപത്തിൽ പറഞ്ഞ ഗാർഡിയോള റയൽ ലേശം മയങ്ങിയാൽ ഞങ്ങൾ അവർക്ക് ഒപ്പം എത്തും എന്നും കൂട്ടിച്ചേർത്തു. കരിയറിലെ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ഗാർഡിയോളക്ക് ബാഴ്‌സലോണ വിട്ടതിനു ശേഷം ഇത് ആദ്യമായാണ് കിരീടം ഉയർത്താൻ ആയത്. ചരിത്രത്തിൽ 2 ട്രബിൾ കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലകൻ ആയും ഗാർഡിയോള ഇന്നലെ മാറി.

Exit mobile version