Picsart 24 01 27 13 03 43 364

“ക്ലോപ്പിനെ മിസ് ചെയ്യും, എന്നാൽ അദ്ദേഹം എതിരാളിയായി ഇല്ല എന്നതിനാൽ നന്നയി ഉറങ്ങാം” ഗ്വാർഡിയോള

സീസണിൻ്റെ അവസാനത്തിൽ പ്രീമിയർ ലീഗ് വിടാനുള്ള തൻ്റെ തീരുമാനം പ്രഖ്യാപിച്ച ലിവർപൂൾ മാനേജർ ക്ലോപ്പിനെ മിസ് ചെയ്യും എന്ന് പറഞ്ഞ് പെപ് ഗ്വാർഡിയോള.

“ക്ലോപ്പ് തികച്ചും അവിശ്വസനീയമായ മാനേജരാണ്, എനിക്ക് അദ്ദേഹത്തെ അത്ര അടുത്തറിയില്ല, പക്ഷേ അദ്ദേഹം അവിശ്വസനീയമായ വ്യക്തിയാണ്,” പെപ്പ് പറഞ്ഞു. “അവസാന വർഷങ്ങളിൽ ലിവർപൂൾ ഞങ്ങളുടെ ഏറ്റവും വലിയ എതിരാളിയായിരുന്നു, അവൻ മാൻ സിറ്റിയുടെ കൂടെ ഭാഗമാണെന്ന് എനിക്ക് തോന്നുന്നു.” പെപ് പറഞ്ഞു.

“വ്യക്തിപരമായി ക്ലോപ്പ് ഡോർട്ട്മുണ്ടിലും ഞാൻ ബയേൺ മ്യൂണിക്കിലും ആയിരുന്നപ്പോൾ മുതൽ എൻ്റെ ഏറ്റവും വലിയ എതിരാളിയായിരുന്നു. അവനെ മിസ് ചെയ്യും, വ്യക്തിപരമായി എനിക്ക് ആ റൈവൽറി നഷ്ടമാകും. എന്നാൽ ഞാൻ സന്തുഷ്ടനാണ്, കാരണം അദ്ദേഹം ഞങ്ങൾക്ക് എതിരെ കളിക്കുന്നില്ല എന്നതിനാൽ ഞാൻ അൽപ്പം നന്നായി ഉറങ്ങും.” പെപ് കൂട്ടിച്ചേർത്തു

Exit mobile version