പെപ് ഗ്വാർഡിയോളക്ക് പരിശീലകൻ എന്ന നിലയിൽ മത്സരം നമ്പർ 1,000!


മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ഒരു സുപ്രധാന നാഴികക്കല്ലിനരികിലാണ്. ഒരു പ്രൊഫഷണൽ ഫുട്ബോൾ മാനേജരെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ 1,000-ാം മത്സരം ഈ ഞായറാഴ്ച നടക്കും. സിറ്റി ഈ മത്സരത്തിൽ ലിവർപൂളിനെ ആണ് നേരിടുന്നത്.

2007-ൽ ബാഴ്സലോണ ബി-യോടൊപ്പം തന്റെ പരിശീലക ജീവിതം ആരംഭിച്ചതു മുതൽ, 12 ആഭ്യന്തര ലീഗ് കിരീടങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് ട്രോഫികളും നേടി ഫുട്ബോളിലെ ഏറ്റവും വിജയകരമായ മാനേജർമാരിൽ ഒരാളായി ഗ്വാർഡിയോള മാറി.


999 മത്സരങ്ങളിൽ നിന്ന് 715 വിജയങ്ങൾ എന്ന മഹത്തായ റെക്കോർഡ് ഗ്വാർഡിയോളക്ക് ഉണ്ട്.

ഒരു മത്സരം ജയിച്ചത് കൊണ്ട് സിറ്റി തിരിച്ചുവന്നു എന്ന് പറയാൻ ആകില്ല – ഗ്വാർഡിയോള


മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ പ്രീമിയർ ലീഗ് കാമ്പെയ്‌ൻ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെ 4-0ന് തകർത്ത് ആധികാരികമായി ആരംഭിച്ചെങ്കിലും, ഈ വിജയത്തെ മാത്രം വെച്ച് ടീമിന്റെ പ്രകടനം വിലയിരുത്തരുതെന്ന് മാനേജർ പെപ് ഗ്വാർഡിയോള മുന്നറിയിപ്പ് നൽകി.

മൊളിന്യൂവിൽ വെച്ച് “സിറ്റി തിരിച്ചെത്തി” എന്ന് എവേ ആരാധകർ ആർപ്പുവിളിച്ചെങ്കിലും, കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം പഴയ ആധിപത്യത്തിലേക്ക് ഒരു പ്രകടനം കൊണ്ട് മാത്രം തിരികെ വന്നുവെന്ന് പറയാനാകില്ലെന്ന് ഗ്വാർഡിയോള ഊന്നിപ്പറഞ്ഞു.


“കഴിഞ്ഞ സീസണും ഞങ്ങൾ ചെൽസിക്കെതിരെ ഒരു വിജയം നേടിയാണ് തുടങ്ങിയത്, എന്നിട്ട് പിന്നീട് എന്ത് സംഭവിച്ചുവെന്ന് നോക്കൂ,” ഗ്വാർഡിയോള സ്കൈ സ്പോർട്സിനോട് പറഞ്ഞു. “ഇതൊരു ആദ്യ മത്സരം മാത്രമാണ്. ഇനിയും ഒരുപാട്, ഒരുപാട് പോയിന്റുകൾ നേടാനുണ്ട്.”



പുതിയ കളിക്കാരെ ഗ്വാർഡിയോള പ്രശംസിച്ചെങ്കിലും, നിലവിൽ ടീമിൽ കളിക്കാർ അധികമാണെന്നും അദ്ദേഹം സമ്മതിച്ചു. “ഇത്രയധികം കളിക്കാർ ഉള്ളത് നല്ലതല്ല – എല്ലാ ആഴ്ചയും ആളുകളെ വീട്ടിലിരുത്തിയാൽ ഒരു നല്ല അന്തരീക്ഷം ഉണ്ടാക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു. ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ടീമിന്റെ എണ്ണം കുറയ്ക്കുന്നതിനായി കളിക്കാരുമായും ഏജന്റുമാരുമായും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് സിറ്റി ബോസ് സ്ഥിരീകരിച്ചു.


മാഞ്ചസ്റ്റർ സിറ്റിയിലെ ജോലി അവസാനിച്ചാൽ ഫുട്ബോളിൽ നിന്ന് വലിയൊരു ഇടവേളയെടുക്കും എന്ന് പെപ് ഗ്വാർഡിയോള


മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ കരാർ അവസാനിച്ചാൽ ഫുട്ബോൾ മാനേജ്‌മെന്റിൽ നിന്ന് മാറിനിൽക്കുമെന്ന് പെപ് ഗ്വാർഡിയോള സ്ഥിരീകരിച്ചു. ഈ ഇടവേള 15 വർഷം വരെ നീണ്ടുനിന്നേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. 2027 വരെ സിറ്റിയുമായി കരാറുള്ള 54 വയസ്സുകാരനായ സ്പാനിഷ് പരിശീലകൻ, ജിക്യു സ്‌പെയിനിന് നൽകിയ അഭിമുഖത്തിൽ, ക്ലബ്ബിലെ തൻ്റെ വളരെ വിജയകരമായ കാലഘട്ടത്തിന് ശേഷം പരിശീലക കരിയറിന് താൽക്കാലിക വിരാമമിടാൻ താൻ “തീരുമാനിച്ചു കഴിഞ്ഞു” എന്ന് വെളിപ്പെടുത്തി.


2016-ൽ സിറ്റിയിൽ ചേർന്നതുമുതൽ, ആറ് പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു ചാമ്പ്യൻസ് ലീഗ്, ലോകതലത്തിലെ വിജയങ്ങൾ എന്നിവയുൾപ്പെടെ 18 പ്രധാന ട്രോഫികളിലേക്ക് ഗ്വാർഡിയോള അവരെ നയിച്ചു. 2024-25 സീസണിൽ ഒരു കിരീടവും നേടാനായില്ലെങ്കിലും, മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും എഫ്എ കപ്പ് ഫൈനലിൽ എത്തുകയും ചെയ്തത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.


മാനേജ്‌മെന്റിന്റെ സമ്മർദ്ദങ്ങൾ തന്നെ തളർത്തിയിട്ടുണ്ടെന്ന് ഗ്വാർഡിയോള സമ്മതിച്ചു. വർഷങ്ങളായുള്ള കടുത്ത സമ്മർദ്ദങ്ങൾക്കും വിജയങ്ങൾക്കും ശേഷം ഈ ഇടവേള തനിക്കും തൻ്റെ ആരോഗ്യത്തിനും ശ്രദ്ധ നൽകാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലെ നിരാശ അംഗീകരിച്ച ഗ്വാർഡിയോള, ഈ വെല്ലുവിളികൾ ഭാവിയിൽ സിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഈ അനുഭവം ക്ലബ്ബിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

2025-26 സീസണിൽ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആദ്യ മത്സരം ഓഗസ്റ്റ് 16-ന് വോൾവ്സിനെതിരെ കളിക്കും.

ഗ്വാർഡിയോളയുടെയും സാവിയുടെയും അപേക്ഷകൾ വ്യാജ ഇ-മെയിലുകൾ ആയിരുന്നെന്ന് AIFF


ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഇതിഹാസങ്ങളായ പെപ് ഗ്വാർഡിയോളയുടെയും സാവി ഹെർണാണ്ടസിന്റെയും അപേക്ഷകൾ വ്യാജമായിരുന്നുവെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഔദ്യോഗികമായി സ്ഥിരീകരിച്ചു.


ഒഴിഞ്ഞുകിടക്കുന്ന മുഖ്യ പരിശീലക റോളിലേക്ക് 170-ൽ അധികം അപേക്ഷകൾ പരിശോധിക്കുന്നതിനിടെയാണ് ഗ്വാർഡിയോളയുടെയും സാവിയുടെയും പേരിലുള്ള ഇ-മെയിൽ അപേക്ഷകൾ എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റിക്ക് ലഭിച്ചത്. സുബ്രതാ പോൾ ഇത് പറഞ്ഞത് വലിയ വാർത്ത ആയിരുന്നു.

എന്നാൽ, സൂക്ഷ്മ പരിശോധനയിൽ ഈ അപേക്ഷകൾക്ക് യാതൊരു വിശ്വാസ്യതയും സ്ഥിരീകരണവും കണ്ടെത്താനായില്ല. ഈ ഇ-മെയിലുകൾ വ്യാജമാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്, ഇതോടെ യൂറോപ്പിലെ ഉന്നത പരിശീലകർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ താല്പര്യം കാണിച്ചു എന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.


ഇന്ത്യൻ, ഏഷ്യൻ ഫുട്ബോൾ സാഹചര്യങ്ങൾ മനസ്സിലാക്കുന്ന മൂന്ന് പരിശീലകരെ ഫെഡറേഷൻ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റി സ്ക്വാഡ് ചെറുതാക്കണം എന്ന് പെപ് ഗ്വാർഡിയോള

പുതിയ സൈനിംഗുകൾക്ക് ശേഷം ഈ വേനൽക്കാലത്ത് ക്ലബ്ബിന് കളിക്കാരെ വിൽക്കേണ്ടി വരുമെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള സമ്മതിച്ചു. അസന്തുഷ്ടരായ ധാരാളം കളിക്കാർ ടീമിൽ ഉണ്ടാകുന്നത് ടീമിന് മാത്രമല്ല, കളിക്കാർക്ക് തന്നെയും ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.


അൽ ഐനെതിരായ ക്ലബ്ബ് ലോകകപ്പ് മത്സരത്തിന് മുന്നോടിയായി അറ്റ്ലാന്റയിൽ വെച്ച് സംസാരിക്കുകയായിരുന്നു ഗ്വാർഡിയോള. ടിജാനി റെയിൻഡേഴ്സ്, റയാൻ ചെർക്കി, റയാൻ ഐറ്റ്-നൂരി എന്നിവരുടെ വരവോടെ സിറ്റിയുടെ സീനിയർ സ്ക്വാഡ് 30 കളിക്കാരിലധികമായി വർദ്ധിച്ചുവെന്നും, താൻ ഇഷ്ടപ്പെടുന്ന 20 കളിക്കാർ എന്ന ഏറ്റവും അനുയോജ്യമായ സ്ക്വാഡ് വലുപ്പത്തേക്കാൾ ഇത് വളരെ കൂടുതലാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.


“ഇപ്പോൾ ഞങ്ങൾക്കുള്ള കളിക്കാരെ മുഴുവൻ സീസണിലും നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു,” ഗ്വാർഡിയോള പറഞ്ഞു.


“എന്നാൽ പ്രശ്നം അവർ സീസണിൽ അസന്തുഷ്ടരായിരിക്കും എന്നതാണ്… ഞാൻ അവർക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത്, എനിക്ക് വേണ്ടിയല്ല. അവർ സങ്കടപ്പെടും, അവർ നിരാശരാകും.”


ടർക്കിഷ് ക്ലബ്ബായ ഗലാറ്റസറെയുമായി ബന്ധപ്പെട്ട ഇൽക്കേ ഗുണ്ടോഗൻ ഉൾപ്പെടെയുള്ള സീനിയർ കളിക്കാർ ക്ലബ്ബ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റി തിരികെയെത്തി എന്ന് പെപ് ഗ്വാർഡിയോള

ഇപ്‌സ്‌വിച്ച് ടൗണിനെതിരെ 6-0 എന്ന സ്കോറിന് മാഞ്ചസ്റ്റർ സിറ്റി വിജയം നേടി പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടം നേടിയതിൽ പെപ് ഗാർഡിയോള സന്തോഷം പ്രകടിപ്പിച്ചു. ഈ വിജയം സിറ്റിയെ 38 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർത്തി.

“ഞങ്ങൾക്ക് ശരിക്കും സന്തോഷമുണ്ട്, കഴിഞ്ഞ 10 വർഷമായി ഈ ടീമിനെ നിർവചിക്കുന്ന കാര്യങ്ങൾ ചെയ്യുന്ന രീതിയിൽ ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു. മൂന്ന് പോയിന്റുകളിലും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്കുള്ള യോഗ്യതയിലേക്ക് കയറാൻ കഴിഞ്ഞതിലും ഞങ്ങൾ ശരിക്കും സന്തോഷിക്കുന്നു,” ഗാർഡിയോള പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിന് ശേഷം, സിറ്റി അവരുടെ താളം വീണ്ടും കണ്ടെത്തി. ഗാർഡിയോള തന്റെ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു, “വളരെ മികച്ച പ്രകടനം, ഒരുപക്ഷേ ഞങ്ങളുടെ ഏറ്റവും മികച്ചതല്ലായിരിക്കാം, പക്ഷേ ഞങ്ങളുടെ കളിയിൽ ഞങ്ങൾക്കുള്ള സ്ഥിരതയുമായി അടുത്തു… എല്ലാവരും ബുദ്ധിമാന്മാരായും വേഗതയുള്ളവരുമായി പിച്ചിൽ കാണാൻ കഴിഞ്ഞു.”

മാഞ്ചസ്റ്റർ സിറ്റിക്ക് രക്ഷയില്ല!! എവർട്ടണോടും ജയമില്ല!! 13ൽ ആകെ 1 ജയം!!

മാഞ്ചസ്റ്റർ സിറ്റിയുടെ മോശം റൺ അവസാനിക്കുന്നില്ല. അവർ ഇന്ന് പ്രീമിയർ ലീഗിൽ എവർട്ടണോട് സമനില വഴങ്ങി. ഇത്തിഹാദിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. എർലിംഗ് ഹാളണ്ട് പെനാൽറ്റി നഷ്ടപ്പെടുത്തിയത് ഇന്ന് അവർക്ക് തിരിച്ചടിയായി.

അവസാന 13 മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ഒരു മത്സരം മാത്രമാണ് വിജയിച്ചത്. ഇന്ന് നന്നായി തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി 14ആം മിനുട്ടിൽ ബെർണാഡോ സിൽവയിലൂടെ ലീഡ് നേടി. ബെർണാഡോയുടെ ഒരു ഷോട്ട് ഡിഫ്ലക്ഷനിലൂടെ വലയിൽ എത്തുക ആയിരുന്നു.

36ആം മിനുട്ടിൽ സിറ്റിയുടെ സന്തോഷം കെടുത്തി കൊണ്ട് എവർട്ടൺ സമനില നേടി. എൻഡിയായെയിലൂടെ ആയിരുന്നു എവർട്ടന്റെ സമനില. ആദ്യ പകുതി 1-1 എന്ന് അവസാനിച്ചു. രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ അത് ലക്ഷ്യത്തിൽ എത്തിക്കാൻ ഹാളണ്ടിനായില്ല. സ്കോർ 1-1 എന്ന നിലയിൽ തുടർന്നു.

സിറ്റി ഡിബ്രുയിനെയെ അടക്കം കളത്തിൽ എത്തിച്ച് വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സമനിലയോടെ സിറ്റി 28 പോയിന്റുമായി 7ആം സ്ഥാനത്ത് നിൽക്കുകയാണ്. 17 പോയിന്റുള്ള എവർട്ടൺ 15ആം സ്ഥാനത്തും നിൽക്കുന്നു.

“ഞാൻ പോര, ഞാൻ നന്നായി പ്രവർത്തിക്കുന്നില്ല” പരാജയ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗ്വാർഡിയോള

ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 2-1 ന് തോറ്റതിന് ശേഷം സംസാരിച്ച പെപ് ഗ്വാർഡിയോള തൻ്റെ ടീമിൻ്റെ പരാജയങ്ങളുടെ ഉത്തരവാദിത്തം എറ്റെടുക്കുന്നതായി പറഞ്ഞു. ഈ തോൽവി അവരുടെ അവസാന 11 മത്സരങ്ങളിൽ സിറ്റിയുടെ എട്ടാം തോൽവിയാണ് . ഈ കാലയളവിൽ ഒരു ജയം മാത്രമെ അവർക്കുള്ളൂ‌.

“ഞാനാണ് ഈ ഫലങ്ങളുടെ ഉടമ. ഞാനാണ് മാനേജർ. എനിക്കൊരു പരിഹാരം കാണണം. ഞാൻ പോര. ഞാൻ നന്നായി ചെയ്യുന്നില്ല; അതാണ് സത്യം,” മത്സരശേഷം ഗാർഡിയോള പറഞ്ഞു.

സിറ്റി നേരത്തെ ലീഡ് നേടിയെങ്കിലും പ്രതിരോധത്തിലെ വീഴ്ചകളാൽ പരാജയപ്പെടുകയായിരുന്നു, ഈ സീസണിൽ അവരുടെ സ്ഥിരം ഒരു പ്രശ്നമാണ് ഇത്. തങ്ങളുടെ മോശം പ്രകടനങ്ങൾക്ക് ടീമിൻ്റെ സംയമനത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും അഭാവം ഗാർഡിയോള ചൂണ്ടിക്കാട്ടി.

“അധികം പറയാനില്ല. പ്രതിരോധമില്ല, അവർ [മാഞ്ചസ്റ്റർ യുണൈറ്റഡ്] അവിശ്വസനീയമാംവിധം സ്ഥിരത പുലർത്തി. രണ്ട് സീസണുകളിലായി എട്ട് മത്സരങ്ങൾ ഞങ്ങൾ തോറ്റിട്ടില്ല. ഞങ്ങൾക്ക് അതിനെ പ്രതിരോധിക്കാൻ കഴിയില്ല, ”അദ്ദേഹം സമ്മതിച്ചു.

“തുടക്കത്തിൽ ഇതൊരു കഠിനമായ സീസണായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഇത് ഇത്രയും ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല.” വ്യക്തിഗത തെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം കൂട്ടായ പരിശ്രമത്തിൽ നിന്നാണ് പുരോഗതി ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റി വിട്ടാൽ ഇനി ഒരു ക്ലബിനെയും പരിശീലിപ്പിക്കില്ല എന്ന് പെപ് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റിയിലെ തൻ്റെ കാലാവധിക്കുശേഷം മറ്റൊരു ക്ലബിനെയും പരിശീലിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പെപ് ഗാർഡിയോള വെളിപ്പെടുത്തി, ഒരു പുതിയ പ്രോജക്റ്റ് ആരംഭിക്കാനുള്ള ഊർജ്ജം തനിക്കില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവൻ്റസിനെതിരായ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ഗ്വാർഡിയോള. ഭാവിയിൽ ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത് പരിഗണിക്കുന്നു എന്നും എന്നാൽ, മറ്റൊരു ക്ലബ് റോൾ ഏറ്റെടുക്കുക ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

2027 വരെ രണ്ട് വർഷത്തെ കരാർ നീട്ടിയ മാഞ്ചസ്റ്റർ സിറ്റി മാനേജർ, ക്ലബ് മാനേജ്‌മെൻ്റിൻ്റെ ദൈനംദിന കാര്യങ്ങൾ തന്നെ ക്ഷീണതനാക്കുന്നു എന്ന് പറഞ്ഞു.

“ഞാൻ മറ്റൊരു ടീമിനെ നിയന്ത്രിക്കാൻ പോകുന്നില്ല,” ഗാർഡിയോള പറഞ്ഞു. “എനിക്ക് മറ്റെവിടെയെങ്കിലും വീണ്ടും ആരംഭിക്കാനുള്ള ഊർജ്ജം ഉണ്ടാകില്ല. ഒരുപക്ഷേ ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാം, പക്ഷേ അത് വ്യത്യസ്തമാണ്. ഞാൻ ഒന്ന് നിർത്തിയ ശേഷം, ചിന്തിക്കണം, ഞങ്ങൾ എന്താണ് നന്നായി ചെയ്തുവെന്നും എവിടെയൊക്കെ മെച്ചപ്പെടാമെന്നും കാണണം. ചിലപ്പോൾ, നിങ്ങൾക്ക് സമയം വേണം.” പെപ് പറഞ്ഞു.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മോശം ഫോമിനെ തുടർന്ന് ഗാർഡിയോളയുടെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് ഗാർഡിയോളയുടെ പ്രസ്താവന.

മാഞ്ചസ്റ്റർ സിറ്റിയെ ടൈറ്റിൽ റൈസിൽ നിന്ന് എഴുതി തള്ളേണ്ട എന്ന് ആർടെറ്റ

മോശം ഫോമിലാണെങ്കിലും പ്രീമിയർ ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോഴും വെല്ലുവിളി ഉയർത്താനുള്ള ശേഷിയുണ്ടെന്ന് ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ വിശ്വസിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ആഴ്സണലിൻ്റെ പോരാട്ടത്തിന് മുമ്പ് സംസാരിച്ച അർട്ടെറ്റ, പെപ് ഗാർഡിയോളയുടെ കീഴിൽ സിറ്റിക്ക് തിരിച്ചുവരാനാകും എന്ന് പറഞ്ഞു.

“ഇത് മാറ്റാനും വിജയിക്കാനും, വിജയം തുടരാനും കഴിവുള്ള ഒരു ടീമാണിത്. അവരെ തള്ളിക്കളയരുത്, കാരണം അവർക്ക് എത്രമാത്രം ഗുണനിലവാരം ഉണ്ടെന്ന് നിങ്ങൾക്കറിയാം, ”ആർറ്റെറ്റ പറഞ്ഞു.

നിലവിൽ കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറിലും തോറ്റു നിൽക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.

താൻ വീണ്ടും കഴിവ് തെളിയിക്കേണ്ടതുണ്ട് എന്ന് പെപ് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി അവരുടെ ഏറ്റവും മോശം റണ്ണുകളിൽ ഒന്നിലൂടെയാണ് കടന്നു പോകുന്നത്, അവസാന ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റത് തനിക്ക് മേലുള്ള സമ്മർദ്ദം ഉയർത്തുന്നുണ്ട് എന്ന് പെപ് ഗ്വാർഡിയോള സമ്മതിച്ചു.

“പരാതിയില്ല, കുറ്റപ്പെടുത്തുന്നില്ല, ആരെയും വിരൽ ചൂണ്ടുന്നില്ല. എന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഞാൻ ഓടുന്നില്ല. നിങ്ങൾ വിജയിക്കുന്നില്ല എങ്കിൽ, നിങ്ങൾ കുഴപ്പത്തിലാണ്. അതെനിക്കറിയാം. ഞാൻ ഈ ക്ലബ്ബിന് പോസിറ്റീവ് അല്ലെന്ന് എനിക്ക് തോന്നുന്ന നിമിഷം, മറ്റൊരാൾ ഇവിടെ വരും. എന്നാൽ ടീമിനെ പുനർനിർമ്മിക്കാനുള്ള അവസരം ഞാൻ ആഗ്രഹിക്കുന്നു.” പെപ് പറഞ്ഞു.

“ഞങ്ങളുടെ സാഹചര്യത്തിൽ, വലിയ ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് യാഥാർത്ഥ്യമല്ല. ഒരു ഗെയിമിനെക്കുറിച്ച് ചിന്തിക്കുകയും അതിനായി പ്ലാൻ ചെയ്യുകയും ചെയ്യുക.” പെപ് പറഞ്ഞു.

നാളെ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെ ആണ് നേരിടുക. നാളെ കൂടെ വിജയിച്ചില്ല എങ്കിൽ മാഞ്ചസ്റ്റർ സിറ്റി വിജയിമില്ലാത്ത 7 മത്സരങ്ങൾ എന്ന നാണക്കേടിലേക്ക് പോകും.

പെപ് ഗാർഡിയോളക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ

പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ നീട്ടുന്നു. 2026 വേനൽക്കാലം വരെ ക്ലബ്ബിൽ തുടരുമെന്ന് ഉറപ്പുനൽകുന്ന ഒരു കരാറിൽ അദ്ദേഹം ഒപ്പുവെച്ചു. ഇതു കഴിഞ്ഞ് ഒരു വർഷത്തേക്ക് കൂടെ പെപിന്റെ കരാർ നീട്ടാനുള്ള വ്യവസ്തയും കരാറിൽ ഉണ്ട്.

പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ്, കാരബാവോ കപ്പ് എന്നിവയിൽ തുടർച്ചയായി നാല് തോൽവികൾ ഉൾപ്പെട്ട ഒരു വെല്ലുവിളി നിറഞ്ഞ സീസൺ ഉണ്ടായിരുന്നിട്ടും, സിറ്റിയുടെ മാനേജ്മെൻ്റ് ഗ്വാർഡിയോളയെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കരാർ.

2016-ൽ ചേർന്നതിനുശേഷം, ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ വിപ്ലവം സൃഷ്ടിച്ചു, ആറ് പ്രീമിയർ ലീഗ് കിരീടങ്ങൾ, രണ്ട് എഫ്എ കപ്പുകൾ, അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ട്രോഫി എന്നിവയിലേക്ക് അവരെ നയിച്ചു.

Exit mobile version