Picsart 24 05 14 07 53 27 123

മാഞ്ചസ്റ്റർ സിറ്റി പണം കൊണ്ടല്ല കിരീടം നേടിയത് എന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി പണം കൊണ്ടല്ല കിരീടങ്ങൾ നേടുന്നത് എന്ന് പെപ് ഗ്വാർഡിയോള. പണം കൊണ്ടാണ് എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും പ്രീമിയർ ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും ഒപ്പം ഉണ്ടാകേണ്ടതായിരുന്നു എന്നും പെപ് ഗാർഡിയോള പറയുന്നു.

സിറ്റിയുടെ വിജയങ്ങൾ ബോറിങ് അല്ല എന്നും ഗ്വാർഡിയോള പറഞ്ഞു. “പണമായിരുന്നു കിരീടത്തിനു കാരണം എങ്കിൽ. ഇക്കാരണത്താൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവർ എല്ലാ എല്ലാ കിരീടങ്ങളും നേടിയിരിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നമ്മളെപ്പോലെ തന്നെ അവരും പണം ചിലവഴിച്ചു. അവർ അവിടെ ഉണ്ടായിരിക്കണം. അവർ അവിടെ ഇല്ല.” പെപ് പറഞ്ഞു.

“പണം ആയിരുന്നു കാരണം എങ്കിൽ ജിറോണ അടുത്ത ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകരുത്. ലെസ്റ്റർ പ്രീമിയർ ലീഗ് നേടില്ലായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായ നാലാമത്തെ ഇംഗ്ലീഷ് ലീഗ് കിരീടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ വിജയിച്ചാൽ സിറ്റിക്ക് കിരീടം നേടാം.

Exit mobile version