Omkarsalvi

മുംബൈയുടെ പുതിയ കോച്ചായി ഓംകാര്‍ സാൽവി

ആഭ്യന്തര ക്രിക്കറ്റിൽ ഇനി മുംബൈയക്ക് പുതിയ കോച്ച്. അമോൽ മജൂംദാറിന് പകരം എംസിഎ ഓംകാര്‍ സാൽവിയെയാണ് കോച്ചിംഗ് ദൗത്യം ഏല്പിച്ചിരിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനുമായുള്ള തന്റെ രണ്ട് വര്‍ഷത്തെ കരാര്‍ പൂര്‍ത്തിയാക്കിയ അമോൽ മജൂംദാര്‍ വീണ്ടും കോച്ചിംഗ് ദൗത്യത്തിനായി അപേക്ഷ നൽകിയിരുന്നില്ല.

സാൽവിയ്ക്ക് ഒരു വര്‍ഷത്തെ കരാറാണ് നൽകിയിരിക്കുന്നത്. ലാൽചന്ദ് രാജ്പുത് നയിക്കുന്ന ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ് മുന്‍ മുംബൈ പേസര്‍ ആയ സാൽവിയെ തിരഞ്ഞെടുത്തത്. സാഹുൽ കുക്രേജ, പ്രീതി ദിമ്രി എന്നിവരാണ് സിഐസി അംഗങ്ങള്‍.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ബൗളിംഗ് പരിശീലകനാണ് ഓംകാര്‍ സാൽവി.

Exit mobile version