47 റൺസിന്റെ ആധികാരിക ജയത്തോടെ മുംബൈ ഫൈനലിലേക്ക്

വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്ന് മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന എലിമിനേറ്റര്‍ മത്സരത്തിൽ ഗുജറാത്തിനെതിരെ 47 റൺസ് വിജയം ആണ് മുംബൈ നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 213/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ഗുജറാത്തിന് 166 റൺസ് മാത്രമാണ് നേടാനായത്. 19.2 ഓവറിൽ ഗുജറാത്ത് ഓള്‍ഔട്ട് ആകുകയായിരുന്നു.

34 റൺസ് നേടി ഡാനിയേൽ ഗിബ്സൺ ആണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. ഫോബെ ലിച്ച്ഫീൽഡ് 31 റൺസും ഭാരതി ഫുൽമാലി 30 റൺസും നേടി പുറത്താകുകയായിരുന്നു. മൂന്ന് ഗുജറാത്ത് താരങ്ങള്‍ റൺഔട്ട് രൂപത്തിൽ പുറത്തായപ്പോള്‍ അതും ടീമിന്റെ ചേസിംഗിന് തിരിച്ചടിയായി.

സി്മ്രാന്‍ ഷെയ്ഖും(18) തനൂജ കന്‍വാറും (16) അവസാന ഓവറുകളിൽ പൊരുതി നോക്കിയപ്പോള്‍ ഗുജറാത്തിന്റെ തോൽവി ഭാരം കുറയ്ക്കാന്‍ മാത്രമേ അത് സഹായിച്ചുള്ളു.

മുംബൈയ്ക്കായി ഹെയ്ലി മാത്യൂസ് മൂന്നും അമേലിയ കെര്‍ രണ്ട് വിക്കറ്റും നേടി.

എലിമിനേറ്ററിൽ മുംബൈയ്ക്ക് 213 റൺസ്, റണ്ണടിച്ച് കൂട്ടി ഹെയ്‍ലി – നാറ്റ് കൂട്ടുകെട്ട്

ഗുജറാത്ത് ജയന്റ്സിനെതിരെ വനിത പ്രീമിയര്‍ ലീഗിലെ എലിമിനേറ്റര്‍ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് 213 റൺസ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ മുംബൈ നേടിയത്. ടോസ് നേടിയ ഗുജറാത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

യാസ്തിക ഭാട്ടിയയെ തുടക്കത്തിൽ നഷ്ടമായ ശേഷം ഹെയ്‍ലി മാത്യൂസ് – നാറ്റ് സ്കിവര്‍ ബ്രണ്ട് കൂട്ടുകെട്ട് നേടിയ 133 റൺസാണ് മുംബൈയ്ക്ക് മികച്ച സ്കോര്‍ നൽകിയത്.

ഹെയ്‍ലി മാത്യൂസ് 50 പന്തിൽ 77 റൺസ് നേടി പുറത്തായപ്പോള്‍ 41 പന്തിൽ 77 റൺസാണ് നാറ്റ് സ്കിവര്‍ ബ്രണ്ട് നേടിയത്. 12 പന്തിൽ നിന്ന് 36 റൺസ് നേടി ഹര്‍മ്മന്‍പ്രീത് കൗറും സ്കോറിംഗ് വേഗത കൂട്ടി.

ഒരു WPL സീസണിൽ 400 റൺസ് നേടുന്ന ആദ്യ കളിക്കാരിയായി നാറ്റ് സ്കൈവർ-ബ്രണ്ട്

2025 ലെ വനിതാ പ്രീമിയർ ലീഗ് (WPL) ൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ നാറ്റ് സ്കൈവർ-ബ്രണ്ട് ചരിത്രം സൃഷ്ടിച്ചു, ടൂർണമെന്റിന്റെ ഒരു പതിപ്പിൽ 400 റൺസ് നേടുന്ന ആദ്യ കളിക്കാരിയായി അവൾ മാറി. മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കുന്ന താരം ചൊവ്വാഴ്ച ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

ഓറഞ്ച് ക്യാപ്പ് റേസിൽ മുന്നിലുള്ള സ്കൈവർ-ബ്രണ്ട് ഇന്നലെ 35 പന്തിൽ നിന്ന് 69 റൺസ് നേടി. ഇതോടെ എട്ട് മത്സരങ്ങളിൽ നിന്ന് 416 റൺസിൽ അവർ എത്തി.

ഒരു WPL സീസണിൽ ഏറ്റവും കൂടുതൽ റൺസ്:

നാറ്റ് സ്കൈവർ-ബ്രണ്ട് (മുംബൈ ഇന്ത്യൻസ്) – 416 (2025)*

എല്ലിസ് പെറി (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു) – 372 (2025)

എല്ലിസ് പെറി (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു) – 347 (2024)

മെഗ് ലാനിംഗ് (ഡൽഹി ക്യാപിറ്റൽസ്) – 345 (2023)

നാറ്റ് സ്കൈവർ-ബ്രണ്ട് (മുംബൈ ഇന്ത്യൻസ്) – 332 (2023)

എട്ട് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മുംബൈ ഇന്ത്യൻസ് ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തി, തുടർച്ചയായ മൂന്നാം സീസണിലും ഫൈനലിൽ നേരിട്ടുള്ള സ്ഥാനം നേടാൻ അവർക്ക് ആയില്ല. മാർച്ച് 13 ന് നടക്കുന്ന എലിമിനേറ്ററിൽ അവർ ഗുജറാത്ത് ജയന്റ്സിനെ നേരിടും, വിജയിക്കുന്ന ടീം മാർച്ച് 15 ന് നടക്കുന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

പൊരുതിയത് ഭാരതി ഫുൽമാലി മാത്രം, മുംബൈയോട് 9 റൺസ് തോൽവി വഴങ്ങി ഗുജറാത്ത്

വനിത പ്രീമിയര്‍ ലീഗിൽ ഇന്നത്തെ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിന് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 179/6 എന്ന സ്കോര്‍ മുംബൈ നേടിയപ്പോള്‍ ഗുജറാത്തിന് 170 റൺസ് മാത്രമേ നേടാനായുള്ളു. 9 റൺസിന്റെ വിജയം ആണ് മുംബൈ കരസ്ഥമാക്കിയത്.

25 പന്തിൽ 61 റൺസ് നേടിയ ഭാരതി ഫുൽമാലി മാത്രമാണ് ഗുജറാത്ത് നിരയിൽ ചെറുത്തുനില്പുയര്‍ത്തിയത്. ഹര്‍ലീന്‍ ഡിയോള്‍ 24 റൺസും ഫോബെ ലിച്ഫീൽഡ് 22 റൺസും നേടിയപ്പോള്‍ മുംബൈ ബൗളിംഗിൽ അമേലിയ കെര്‍ മൂന്ന് വിക്കറ്റ് നേടി. ഹെയ്‍ലി മാത്യൂസിനും മൂന്ന് വിക്കറ്റ് ലഭിച്ചു.

ഷബ്നിം ഇസ്മൈല്‍ രണ്ട് വീതം വിക്കറ്റ് നേടി മുംബൈയ്ക്കായി തിളങ്ങി.

ഹര്‍മ്മന്‍പ്രീതിന് അര്‍ദ്ധ ശതകം, മുംബൈയ്ക്ക് 179 റൺസ്

ഹര്‍മ്മന്‍പ്രീതിന്റെ അര്‍ദ്ധ ശതകത്തിനൊപ്പം ഹെയ്‍ലി മാത്യൂസ്, നാറ്റ് സ്കിവര്‍ ബ്രണ്ട്, അമന്‍ജോത് കൗര്‍ എന്നിവരും അവസാന ഓവറിൽ അടിച്ച് തകര്‍ത്ത് യാസ്തിക ഭാട്ടിയ – സജന സജീവനും നിര്‍ണ്ണായക സംഭാവന നൽകിയ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ 179/6 എന്ന മികച്ച ടോട്ടൽ എടുത്ത് മുംബൈ ഇന്ത്യന്‍സ്.

അമേലിയ കെറിനെ മൂന്നാം ഓവറിലും പവര്‍ പ്ലേ കഴിഞ്ഞ ഉടനെ ഹെയ്‍ലി മാത്യൂസിനെയും(27) നഷ്ടമായി 46/2 എന്ന നിലയിലായിരുന്ന മുംബൈയെ മൂന്നാം വിക്കറ്റിൽ 59 റൺസ് കൂട്ടിചേര്‍ത്ത് നാറ്റ് സ്കിവര്‍ – ബ്രണ്ട് – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.

38 റൺസ് നേടിയ നാറ്റ് സ്കിവറെ നഷ്ടമായ ശേഷം 33 റൺസാണ് കൗര്‍ കൂട്ടുകെട്ടായ ഹര്‍മ്മന്‍പ്രീത് – അമന്‍ജോത് സഖ്യം നേടിയത്. 15 പന്തിൽ 27 റൺസ് നേടിയ അമന്‍ജോതിനെ ആണ് മുംബൈയ്ക്ക് അടുത്തതായി നഷ്ടമായത്.

33 പന്തിൽ 54 റൺസുമായി ഹര്‍മ്മന്‍പ്രീത് ആണ് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

യുപിയെ ഞെട്ടിച്ച് സ്നേഹ് റാണയുടെ കാമിയോ!!! പക്ഷേ ജയം കൈവിട്ടില്ല

യുപി വാരിയേഴ്സ് നൽകിയ കൂറ്റന്‍ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ആര്‍സിബിയ്ക്ക് 12 റൺസ് തോൽവി. ജയിക്കാന്‍ 226 റൺസ് വേണ്ടിയിരുന്ന ടീമിന് 19.3 ഓവറിൽ 213 റൺസ് മാത്രമേ നേടാനായുള്ളു. റിച്ച ഘോഷ് നടത്തിയ ചെറുത്ത്നില്പ് മാറ്റി നിര്‍ത്തിയാൽ ആര്‍സിബി നിരയിൽ ആരും പോരാട്ട വീര്യം പുറത്തെടുത്തില്ലെങ്കിലും 19ാം ഓവറിൽ സ്നേഹ് റാണയുടെ കാമിയോ ഇന്നിംഗ്സ് ആര്‍സിബിയ്ക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ അതേ ഓവറിൽ തന്നെ റാണയെ പുറത്താക്കി യുപി മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. നേരത്തെ തന്നെ പുറത്തായ യുപി നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിയെയും പ്ലേ ഓഫ് റേസിൽ നിന്ന് പുറത്താക്കുകയായിരുന്നു ഇന്നത്തെ ജയത്തോടെ.

33 പന്തിൽ നിന്ന് 69 റൺസ് നേടിയ റിച്ച ഘോഷ് മാത്രമാണ് ആര്‍സിബി നിരയിൽ പൊരുതി നോക്കിയത്. സ്മൃതി മന്ഥാന 12 പന്തിൽ 27 റൺസും എലീസ് പെറി 15 പന്തിൽ 28 റൺസും നേടിയെങ്കിലും ഇരുവരും അധിക നേരം ക്രീസിൽ നിൽക്കാനാകാതെ പോയത് ആര്‍സിബിയ്ക്ക് തിരിച്ചടിയായി.

മത്സരം ഏറെക്കുറെ കൈവിട്ട ഘട്ടത്തിലാണ് ദീപ്തി ശര്‍മ്മ എറിഞ്ഞ 19ാം ഓവറിൽ മത്സരഗതി മാറി മറിയുന്നത് കണ്ടത്. ദീപ്തി ശര്‍മ്മയ്ക്കെതിരെ സ്നേഹ് റാണ മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് മുന്നില്‍ ലക്ഷ്യം 7 പന്തിൽ 15 റൺസായി. എന്നാൽ അവസാന ഓവറിൽ റാണയുടെ വിക്കറ്റ് നഷ്ടമായത് ആര്‍സിബിയ്ക്ക്ക് തിരിച്ചടിയായി. ഓവറിൽ നിന്ന് 28 റൺസ് വന്നപ്പോള്‍ സ്നേഹ റാണ 6 പന്തിൽ നിന്ന് 26 റൺസാണ് നേടിയത്.

അവസാന ഓവറിൽ ജയത്തിനായി 15 റൺസ് വേണ്ടിയിരുന്ന ആര്‍സിബിയ്ക്ക് 213 റൺസ് മാത്രം നേടാനായപ്പോള്‍ യുപി 12 റൺസ് വിജയം കരസ്ഥമാക്കി.

യുപിയ്ക്കായി സോഫി എക്ലെസ്റ്റോൺ, ദീപ്തി ശര്‍മ്മ മൂന്ന് വിക്കറ്റും ചിനെല്ലേ ഹെന്‍‍റി 2 വിക്കറ്റും നേടി.

ഫോം തുടര്‍ന്ന് ജോര്‍ജ്ജിയ വോള്‍!!! 200 കടന്ന് യുപി വാരിയേഴ്സ്

വനിത പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം ഈ മത്സരത്തിലും തുടര്‍ന്ന് യുപി ഓപ്പമിംഗ് താരം ജോര്‍ജ്ജിയ വോള്‍. ഇന്ന് ടോസ് നേടി ആര്‍സിബി ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ മികച്ച ബാറ്റിംഗ് ആണ് യുപി പുറത്തെടുത്തത്.

ഓപ്പണിംഗ് വിക്കറ്റിൽ ഗ്രേസ് ഹാരിസും ജോര്‍ജ്ജിയ വോളും 77 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ രണ്ടാം വിക്കറ്റിൽ വോളും കിരൺ നാവ്ഗിരേയും കൂടി 71 റൺസാണ് കൂട്ടിചേര്‍ത്തത്. ഗ്രേസ് ഹാരിസ് 22 പന്തിൽ 39 റൺസ് നേടിയപ്പോള്‍ കിരൺ നാവ്ഗിരേ 16 പന്തിൽ 46 റൺസാണ് നേടിയത്.

ചിനേല്ലെ ഹെന്‍ർറിയുമായി (19) ജോര്‍ജ്ജിയ വോള്‍ മൂന്നാം വിക്കറ്റിൽ 43 റൺസ് കൂടി നേടി. ഇന്നിംഗ്സിലെ അവസാന പന്തിൽ ദീപ്തി ശര്‍മ്മ റണ്ണൗട്ടായി പുറത്തായപ്പോള്‍ ജോര്‍ജ്ജിയ വോള്‍ 99 റൺസിൽ പുറത്താകാതെ നിന്നു. താരം 56 പന്തിൽ നിന്നാണ് 99 റൺസ് നേടിയത്. യുപി 225/5 എന്ന സ്കോറാണ് ആര്‍സിബിയ്ക്കെതിരെ നേടിയത്.

അടിയ്ക്ക് തിരിച്ചടി!!! ഡൽഹിയെ വീഴ്ത്തി ഗുജറാത്ത്

ഡൽഹി ക്യാപിറ്റൽസ് നൽകിയ 178 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് 5 വിക്കറ്റ് വിജയം. ഇന്ന് ഹര്‍ലീന്‍ ഡിയോളിന്റെ മികവുറ്റ ബാറ്റിംഗിനൊപ്പം അതിവേഗ സ്കോറിംഗുമായി ബെത്ത് മൂണി, ആഷ്‍ലൈ ഗാര്‍ഡ്നര്‍, ഡിയാന്‍ഡ്ര ഡോട്ടിന്‍ എന്നിവരും എത്തിയപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 3 പന്ത് അവശേഷിക്കെയാണ് ഗുജറാത്തിന്റെ വിജയം.

രണ്ടാം ഓവറിൽ ദയലന്‍ ഹേമലതയുടെ വിക്കറ്റ് നഷ്ടമായ ശേഷം 85 റൺസാണ് ബെത്ത് മൂണി – ഹര്‍ലീന്‍ ഡിയോള്‍ കൂട്ടുകെട്ട് നേടിയത്. മൂണി 35 പന്തിൽ 44 റൺസ് നേടിയ ശേഷം മിന്നു മണിയ്ക്ക് വിക്കറ്റ് നൽകിയാണ് മടങ്ങിയത്.

ഹര്‍ലീന്‍ ഡിയോളിന് കൂട്ടായി എത്തിയ ആഷ്‍ലൈ ഗാര്‍ഡ്നര്‍ 13 പന്തിൽ 22 റൺസും ഡിയാന്‍ഡ്ര ഡോട്ടിന്‍ 10 പന്തിൽ 24 റൺസും നേടി സ്കോറിംഗ് നിരക്ക് ഉയര്‍ത്തി നിര്‍ത്തിയതും ഗുജറാത്തിന് തുണയായി.

വിജയ സമയത്ത് 49 പന്തിൽ 70 റൺസുമായി ഹര്‍ലീന്‍ ഡിയോളും 3 പന്തിൽ 9 റൺസ് നേടി കാശ്വി ഗൗതമുമാണ് ക്രീസിലുണ്ടായിരുന്നത്. ഡൽഹിയ്ക്കായി ശിഖ പാണ്ടേയും ജെസ്സ് ജോന്നാസ്സനും 2 വീതം വിക്കറ്റ് നേടി.

മെഗ് ലാന്നിംഗ് നേടിയ 92 റൺസാണ് ഡൽഹിയെ 177/5 എന്ന സ്കോറിലെത്തിച്ചത്. ഷഫാലി വര്‍മ്മ 40 റൺസും നേടി.

മെഗ് ലാന്നിംഗിന്റെ മിന്നും ഇന്നിംഗ്സ്, ഗുജറാത്തിനെതിരെ ഡൽഹിയ്ക്ക് 175 റൺസ്

ക്യാപ്റ്റന്‍ മെഗ് ലാന്നിംഗിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ഗുജറാത്ത് ജയന്റ്സിനെതിരെ 175 റൺസിന്റെ മികച്ച സ്കോര്‍ നേടി ഡൽഹി ക്യാപിറ്റൽസ്. മെഗ് ലാന്നിംഗും ഷഫാലി വര്‍മ്മയും ആണ് ഡൽഹി നിരയിൽ കസറിയത്.

9 ഓവറിൽ ഈ കൂട്ടുകെട്ട് ഡൽഹിയ്ക്കായി 83 റൺസ് നേടിയപ്പോള്‍ 27 പന്തിൽ 40 റൺസ് നേടിയ ഷഫാലി വര്‍മ്മയുടെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. മെഗ് ലാന്നിംഗ് തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ താരം 57 പന്തിൽ 92 റൺസുമായി അവസാന ഓവറിലാണ് പുറത്തായത്. ഡിയാന്‍ഡ്ര ഡോട്ടിനായിരുന്നു വിക്കറ്റ്.

ഗുജറാത്തിന് വേണ്ടി മേഘന സിംഗ് മൂന്നും ഡിയാന്‍ഡ്ര ഡോട്ടിന്‍ രണ്ട് വിക്കറ്റും നേടി.

മോശം പെരുമാറ്റത്തിന് ഹർമൻപ്രീത് കൗറിന് പിഴ

യുപി വാരിയേഴ്സിനെതിരായ മത്സരത്തിനിടെ ഡബ്ല്യുപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് മാച്ച് ഫീയുടെ 10% പിഴ ചുമത്തി. അവസാന ഓവറിൽ സ്ലോ ഓവർ റേറ്റിന് എംഐക്ക് പിഴ ചുമത്തിയ സംഭവം ഫീൽഡിംഗ് നിയന്ത്രണങ്ങളിലേക്ക് നയിച്ചു. ഈ തീരുമാനത്തെ ചൊല്ലി ഹർമൻപ്രീത് രോഷാകുല ആവുക ആയിരുന്നു. അമ്പയറോടും പിന്നീട് എക്ല്സ്റ്റോണോടും ഹർമൻപ്രീത് കയർത്തു സംസാരിച്ചു. അവസാനം അമ്പയർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

വിവാദങ്ങൾക്കിടയിലും, അമേലിയ കെറിൻ്റെ അഞ്ച് വിക്കറ്റ് നേട്ടത്തിബ്റ്റെയും ഹെയ്‌ലി മാത്യൂസിൻ്റെ 46 പന്തിൽ 68 റൺസിന്റെയും മികവിൽ, എംഐ ആറ് വിക്കറ്റിൻ്റെ വിജയം ഉറപ്പിച്ചു.

മുംബൈയ്ക്ക് 6 വിക്കറ്റ് വിജയം

യുപി വാരിയേഴ്സിനെതിരെ വനിത പ്രീമിയര്‍ ലീഗിൽ മുംബൈ ഇന്ത്യന്‍സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത യുപി 150/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മുംബൈ 4 വിക്കറ്റ് നഷ്ടത്തിൽ 18.3 ഓവറിൽ 153 റൺസാണ് നേടി വിജയം കൈവരിച്ചു.

46 പന്തിൽ 68 റൺസ് നേടിയ ഹെയ്‍ലി മാത്യൂസും 23 പന്തിൽ 37 റൺസ് നേടിയ നാറ്റ് സ്കിവര്‍ ബ്രണ്ടുമാണ് മുംബൈയ്ക്കായി റൺസ് കണ്ടെത്തിയത്. 12 റൺസുമായി അമന്‍ജോത് കൗറും 10 റൺസ് നേടിയ യാസ്തിക ഭാട്ടിയയും ടീമിന്റെ വിജയം ഉറപ്പാക്കി. യുപിയ്ക്കായി ഗ്രേസ് ഹാരിസ് 2 വിക്കറ്റ് നേടി.

മികച്ച തുടക്കം മുതലാക്കാനാകാതെ യുപി, ജോര്‍ജ്ജിയയുടെ ഫിഫ്റ്റിയുടെ ബലത്തിൽ നേടിയത് 150 റൺസ്

വനിത പ്രീമിയര്‍ ലീഗിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 150 റൺസ് നേടി യുപി വാരിയേഴ്സ്. ടോസ് നേടി മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ മികച്ച തുടക്കമാണ് ജോര്‍ജ്ജിയ വോള്‍ – ഗ്രേസ് ഹാരിസ് കൂട്ടുകെട്ട് യുപിയ്ക്ക് നൽകിയത്. എന്നാൽ വിക്കറ്റുകളുമായി മുംബൈ തിരിച്ചടിച്ചാണ് യുപിയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്. അമേലിയ കെര്‍ അഞ്ച് വിക്കറ്റ് നേടി മുംബൈ ബൗളിംഗിൽ തിളങ്ങി.

ഒന്നാം വിക്കറ്റിൽ 74 റൺസ് നേടിയ ഈ കൂട്ടുകെട്ട് തകര്‍ന്നത് 8ാം ഓവറിൽ 28 റൺസ് നേടിയ ഗ്രേസ് ഹാരിസ് പുറത്തായപ്പോളാണ്.പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ യുപി 90/3 എന്ന നിലയിലേക്ക് വീണു. ജോര്‍ജ്ജിയ വോള്‍ 33 പന്തിൽ 55 റൺസാണ് നേടിയത്.

ദീപ്തി ശര്‍മ്മ 27 റൺസുമായി നിന്നുവെങ്കിലും താരത്തിന് വേണ്ടത്ര പിന്തുണ മറ്റു താരങ്ങളിൽ നിന്ന് ലഭിച്ചില്ല. മുംബൈയ്ക്കായി അമേലിയ കെര്‍ അഞ്ചും ഹെയ്‍ലി മാത്യൂസ് 2 വിക്കറ്റും നേടി.

11 പന്തിൽ 16 റൺസ് നേടി സോഫി എക്ലെസ്റ്റോൺ ആണ് യുപിയുടെ സ്കോര്‍ 150 ൽ എത്തിച്ചത്.

Exit mobile version