ടെസ്റ്റില്‍ സ്ഥിരതയുണ്ടാവണം, ഹാര്‍ദ്ദിക്കിനോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ മുഖ്യ സെലക്ടര്‍

ഇംഗ്ലണ്ട് പരമ്പരയില്‍ ട്രെന്റ് ബ്രിഡ്ജില്‍ അര്‍ദ്ധ ശതകവും അഞ്ച് വിക്കറ്റും നേടിയത് മാത്രമാണ് ഇംഗ്ലണ്ടില്‍ ഹാര്‍ദ്ദിക്കിന്റെ ശ്രദ്ധേയമായ പ്രകടനം. അതല്ലാതെ ശരാശരിയില്‍ താഴെ മാത്രമുള്ള പ്രകടനമായിരുന്നു ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഇംഗ്ലണ്ടില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് താരമെന്ന് പറഞ്ഞ മുഖ്യ സെലക്ടര്‍ ടെസ്റ്റില്‍ താരത്തില്‍ നിന്ന് ഇന്ത്യ സ്ഥിരത പ്രതീക്ഷിക്കുന്നുണ്ടെന്ന് കൂട്ടിചേര്‍ത്തു.

ശ്രീലങ്കയില്‍ വെച്ച് ശതകം, ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിംഗ് പ്രകടനം, ട്രെന്റ് ബ്രിഡ്ജില്‍ ഓള്‍റൗണ്ട് പ്രകടനമെല്ലാം തന്നെ ഹാര്‍ദ്ദിക്കിനു വിദേശ സാഹചര്യങ്ങളില്‍ മികവ് പുലര്‍ത്താനാവുമെന്നതിന്റെ തെളിവാണെന്നും എംഎസ്‍കെ പ്രസാദ് പറഞ്ഞു. ഈ പരമ്പര താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പാഠമാകുമെന്നും അതില്‍ നിന്ന് താരം മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസാദ് പറഞ്ഞു.

ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് ഏകദേശം തീരുമാനമായി, ചില സ്ഥാനങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളു: എംഎസ്‍കെ പ്രസാദ്

2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് ഏറെക്കുറെ ഉറപ്പായതാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ്. ഈ കാലയളവില്‍ ഇന്ത്യ വെറും 24 ഏകദിനങ്ങളില്‍ മാത്രമാണ് കളിക്കുന്നത്, അതിനാല്‍ തന്നെ ടീമിന്റ ബ്ലൂ പ്രിന്റിനെക്കുറിച്ചുള്ള ധാരണയില്‍ സെലക്ടര്‍മാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇനി ചില സ്ഥാനങ്ങളിലേക്കുള്ള താരങ്ങളെ മാത്രമേ കണ്ടെത്തേണ്ടതുള്ളുവെന്നും പ്രസാദ് പറഞ്ഞു.

വിന്‍ഡീസിനെതിരെ ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കും

വിന്‍ഡീസ് പരമ്പരയ്ക്കില്‍ ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്ന് അറിയിച്ച് ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ്. താരങ്ങളുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാവും ഈ തീരുമാനമെന്നും പ്രസാദ് അറിയിച്ചു. ഏഷഅയ കപ്പില്‍ വിരാട് കോഹ്‍ലിയ്ക്ക് വിശ്രമം നല്‍കിയതും ഇപ്രകാരത്തിലൊരു തീരുമാനമായിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിനു മുമ്പ് ഇന്ത്യയുടെ ഹോം സീരീസില്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് താരങ്ങളെ ഓസ്ട്രേലിയയിലേക്ക് സജ്ജമാക്കുക എന്നതിനാണ് സെലക്ടര്‍മാര്‍ മുന്‍ഗണന നല്‍കുന്നതെന്നും പ്രസാദ് അറിയിച്ചു.

ഒക്ടോബറില്‍ വിന്‍ഡീസ് ഇന്ത്യയില്‍ രണ്ട് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20യും കളിയ്ക്കും.

അശ്വിന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാള്‍: എംഎസ്‍കെ പ്രസാദ്

ഇംഗ്ലണ്ടില്‍ നിറം മങ്ങിയെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് രവിചന്ദ്രന്‍ അശ്വിനെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ്. ദക്ഷിണാഫ്രിക്കയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ താരം ഇംഗ്ലണ്ടിലും മികച്ച നിലയിലാണ് തുടങ്ങിയത്. എന്നാല്‍ മൂന്നാം ടെസ്റ്റിനിടെ താരത്തിനു പരിക്കേറ്റതാണ് കാര്യങ്ങള്‍ പ്രതികൂലമാക്കിയതെന്നും പ്രസാദ് പറഞ്ഞു.

ആവശ്യത്തിനു വിശ്രമത്തിനു ശേഷം താരം നാലാം ടെസ്റ്റിനു തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ തിളങ്ങാനായില്ല. ആദ്യ രണ്ട് ടെസ്റ്റിലും താരം ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മികവ് പുലര്‍ത്തിയെന്ന് ആവര്‍ത്തിച്ച സെലക്ടര്‍മാര്‍ ഇന്ത്യയ്ക്കു് ടെസ്റ്റിലുള്ള മികച്ച സ്പിന്നര്‍മാര്‍ അശ്വിനു ജഡേജയുമാണെന്ന് വ്യക്തമാക്കി. സ്പിന്നര്‍മാരില്‍ മൂന്നാം സ്ഥാനത്ത് കുല്‍ദീപുമുണ്ടെന്ന് പ്രസാദ് പറഞ്ഞു.

Exit mobile version