സിറാജിന് നേരെ പന്തെറിഞ്ഞ് ഹെഡിംഗ്ലിയിലെ കാണികള്‍, ചൂടായി ഇന്ത്യന്‍ നായകന്‍

ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന മുഹമ്മദ് സിറാജിന് നേരെ ഹെഡിംഗ്ലിയിലെ കാണികള്‍ പന്തെറിഞ്ഞതിൽ ക്ഷുഭിതനായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. എന്നാൽ ഔദ്യോഗികമായി ഒരു പരാതി ഇതുവരെ ഇന്ത്യ നല്‍കിയിട്ടില്ല.

സിറാജിനെതിരെ മുമ്പും ഇത്തരത്തിൽ കാണികളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ട്. ഓസ്ട്രേലിയയിൽ താരങ്ങള്‍ സിറാജിനെ അസഭ്യ വര്‍ഷം നടത്തിയപ്പോള്‍ അന്ന് താരം ഉടനടി അമ്പയര്‍മാരെയും ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയെയും താരം അറിയിച്ചിരുന്നു.

ഋഷഭ് പന്ത് ആണ് ആണ് ഇക്കാര്യം പങ്കുവെച്ചത്. താരങ്ങള്‍ക്കെതിരെ കാണികള്‍ പലവിധ ചാന്റുകള്‍ നടത്തുന്നത് സ്വാഭാവികമാണെങ്കിലും സാധനങ്ങള്‍ വലിച്ചെറിയുന്നത് ശരിയായ പ്രവണതയല്ലെന്ന് ഋഷഭ് പന്ത് വ്യക്തമാക്കി.

Exit mobile version