ടി20 ബ്ലാസ്റ്റിൽ മാക്സ്വെല്ലിന്റെ സേവനം ഉറപ്പാക്കി വാര്‍വിക്ക്ഷയര്‍

2023 ടി20 ബ്ലാസ്റ്റിൽ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെൽ വാര്‍വിക്ക്ഷയറിന് വേണ്ടി കളിക്കും. ഹസന്‍ അലിയ്ക്ക് പുറമെ രണ്ടാമത്തെ വിദേശ സൈനിംഗ് ആയാണ് ഈ വെടിക്കെട്ട് ബാറ്റിംഗ് താരം കൗണ്ടി ക്ലബിലേക്ക് എത്തുന്നത്.

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മത്സരങ്ങള്‍ക്ക് ശേഷം മാക്സ്വെൽ സ്ക്വാഡിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. മുമ്പ് ഹാംഷയര്‍, സറേ, യോര്‍ക്ക്ഷയര്‍, ലങ്കാഷയര്‍ എന്നിവര്‍ക്കായി കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് മാക്സ്വെൽ.

കഴിഞ്ഞ നവംബറിൽ പരിക്കേറ്റ താരം 2023ൽ ഇതുവരെ ക്രിക്കറ്റ് കളിയിലേക്ക് മടങ്ങിയെത്തിയിട്ടില്ല.

കൗണ്ടിയിൽ സിറാജിന്റെ മികച്ച പ്രകടനം, സോമര്‍സെറ്റിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ താരം

കൗണ്ടിയിൽ വാര്‍വിക്ഷയറിന് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. സോമര്‍സെറ്റിനെതിരെ സിറാജിന്റെ മിന്നും സ്പെല്ലിന്റെ ബലത്തിൽ വാര്‍വിക്ഷയര്‍ മേൽക്കൈ നേടുകയായിരുന്നു.

56 ഓവറിൽ സോമര്‍സെറ്റ് 182/8 എന്ന നിലയിലായപ്പോള്‍ സിറാജ് 54 റൺസ് വിട്ട് നൽകി 4 വിക്കറ്റ് നേടി. 60 റൺസ് നേടിയ ലൂയിസ് ഗ്രിഗറിയാണ് സോമര്‍സെറ്റിനെ വന്‍ തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്.

സിറാജ് വാര്‍വിക്ക്ഷയറിന് വേണ്ടി കൗണ്ടി കളിക്കും

കൗണ്ടി സീസണിന്റെ അവസാനത്തോടെ മൂന്ന് മത്സരങ്ങളിൽ വാര്‍വിക്ക്ഷയറിനായി ഇന്ത്യയുടെ മുഹമ്മദ് സിറാജ് കളിക്കും. നിലവിൽ ഇന്ത്യന്‍ ടീമിനൊപ്പം സിംബാബ്‍വേ ഏകദിന പരമ്പരയ്ക്കായുള്ള ടീമിന്റെ ഭാഗമാണ് സിറാജ്. ഓഗസ്റ്റ് 22ന് ഈ പരമ്പര അവസാനിക്കും.

സെപ്റ്റംബര്‍ 12ന് ആണ് വാര്‍വിക്ക്ഷയറിന്റെ അടുത്ത കൗണ്ടി മത്സരം. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ സോമര്‍സെറ്റാണ് എതിരാളികള്‍. ഈ സീസണിൽ കൗണ്ടി കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാവും സിറാജ്. ടീമിന്റെ 50 ഓവര്‍ സ്ക്വാഡിൽ ക്രുണാൽ പാണ്ഡ്യയും അംഗമാണ്.

ചേതേശ്വര്‍ പുജാര, ഉമേഷ് യാദവ്, നവ്ദീപ് സൈനി, വാഷിംഗ്ടൺ സുന്ദര്‍ എന്നിവരാണ് ഈ സീസണിൽ കൗണ്ടി കളിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍.

 

Story Highlights: Mohammed Siraj to play for Warwickshire CC at the end of the county season.

ക്രുണാൽ പാണ്ഡ്യ റോയൽ ലണ്ടന്‍ കപ്പിൽ വാര്‍വിക്ക്ഷയറിനായി കളിക്കും

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാൽ പാണ്ഡ്യ റോയൽ ലണ്ടന്‍ കപ്പിന്റെ വരുന്ന സീസണിൽ കളിക്കും. വാര്‍വിക്ക്ഷയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബിനെയാണ് താരം പ്രതിനിധീകരിക്കുക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സ്ഥിരം സാന്നിദ്ധ്യമായ താരം 19 ടി20 മത്സരങ്ങളിലും അഞ്ച് ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 2 മുതൽ 23 വരെയാണ് റോയൽ ലണ്ടന്‍ കപ്പ് നടക്കുക. എട്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ക്രുണാൽ ടീമിനായി കളിക്കും. ടീം നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുകയാണെങ്കിൽ ആ മത്സരങ്ങള്‍ക്കും ക്രുണാൽ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെമാര്‍ ഹോള്‍ഡര്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലേക്ക്, കരാറിലെത്തിയിരിക്കുന്നത് വാര്‍വിക്ക്ഷയറുമായി

കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ സൂപ്പര്‍ സെപ്റ്റംബറിനായി വിന്‍ഡീസ് താരം ചെമാര്‍ ഹോള്‍ഡറിനെ സ്വന്തമാക്കി വാര്‍വിക്ക്ഷയര്‍. ബാര്‍ബഡോസിന്റെ പേസറെ ടീമിന്റെ ഡിവിഷന്‍ വൺ റൺ-ഇന്നിന് വേണ്ടിയാണ് ടീമിലെത്തിച്ചിരിക്കുന്നത്.

2019-20 വെസ്റ്റിന്‍ഡീസ് ചാമ്പ്യന്‍ഷിപ്പിൽ ബാര്‍ബഡോസിനെ കിരീടത്തിലേക്ക് നയിക്കുമ്പോള്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരം ചെമാര്‍ ആയിരുന്നു. താരം പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര അവസാനിച്ചതിനാൽ ഉടന്‍ ലണ്ടനിലേക്ക് യാത്രയാകും.

െഗസ്റ്റ് 30ന് വാര്‍വിക്ക്ഷയറിന്റെ ലങ്കാഷയറുമായുള്ള മത്സരത്തിൽ താരം കളിക്കും.

Exit mobile version