മാറ്റ് ഹെന്‍റിയുമായി കരാറിലെത്തി സോമര്‍സെറ്റ്

ന്യൂസിലാണ്ട് പേസര്‍ മാറ്റ് ഹെന്‍റിയെ ടീമിലെത്തിച്ച് സോമര്‍സെറ്റ്. 2023ൽ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ 7 മത്സരങ്ങളിലും ടി20 ബ്ലാസ്റ്റിലെ സീസൺ മുഴുവനും കളിക്കുവാന്‍ താരം ടീമിനൊപ്പം ഉണ്ടാകും.

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം ഹെന്‍റി സോമര്‍സെറ്റ് സ്ക്വാഡിനൊപ്പം ചേരും. മേയ് 11ന് ലങ്കാഷയറുമായി താരം ആദ്യ മത്സരത്തിന് ഇറങ്ങും. ന്യൂസിലാണ്ടിനായി മൂന്ന് ഫോര്‍മാറ്റിലായി 89 മത്സരങ്ങളാണ് മാറ്റ് ഹെന്‍റി കളിച്ചിട്ടുള്ളത്. താന്‍ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ കളിക്കുന്നത് ഇഷ്ടപ്പെടുന്നയാളാണെന്നും അതിനാൽ തന്നെ സോമര്‍സെറ്റിന് വേണ്ടി കളിക്കുന്നതിനായി ഉറ്റുനോക്കുകയാണെന്നും താരം സൂചിപ്പിച്ചു.

കൗണ്ടിയിൽ സിറാജിന്റെ മികച്ച പ്രകടനം, സോമര്‍സെറ്റിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ താരം

കൗണ്ടിയിൽ വാര്‍വിക്ഷയറിന് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. സോമര്‍സെറ്റിനെതിരെ സിറാജിന്റെ മിന്നും സ്പെല്ലിന്റെ ബലത്തിൽ വാര്‍വിക്ഷയര്‍ മേൽക്കൈ നേടുകയായിരുന്നു.

56 ഓവറിൽ സോമര്‍സെറ്റ് 182/8 എന്ന നിലയിലായപ്പോള്‍ സിറാജ് 54 റൺസ് വിട്ട് നൽകി 4 വിക്കറ്റ് നേടി. 60 റൺസ് നേടിയ ലൂയിസ് ഗ്രിഗറിയാണ് സോമര്‍സെറ്റിനെ വന്‍ തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്.

റൈലി റൂസോയെ ടി20 ബ്ലാസ്റ്റിനായി ടീമിലെത്തിച്ച് സോമര്‍സെറ്റ്

ഈ സീസൺ ടി20 ബ്ലാസ്റ്റിൽ റൈലി റൂസോ സോമര്‍സെറ്റിനായി കളിക്കും. വിവിധ ടി20 ലീഗിൽ കളിച്ച താരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മെൽബേൺ റെനഗേഡ്സ് എന്നിവര്‍ക്ക് പുറമെ ഈ സീസണിൽ മുൽത്താന്‍ സുൽത്താന്‍സിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ടി20 ബ്ലാസ്റ്റിലെ എല്ലാ മത്സരങ്ങളിലും ദക്ഷിണാഫ്രിക്കന്‍ താരം ടീമിനൊപ്പം ഉണ്ടാകും.

മുമ്പ് ഹാംഷയറിന് വേണ്ടി താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റിൽ ഫൈനലിലെത്തിയ ടീമാണ് സോമര്‍സെറ്റ് എന്നും ഇത്തവണ ഒരു പടി കൂടി മെച്ചപ്പെടുവാന്‍ ടീമിനെ സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നും റൂസോ വ്യക്തമാക്കി.

മാറ്റ് റെന്‍ഷായുമായി കരാറിലെത്തി സോമര്‍സെറ്റ്

2022 സീസണിലേക്ക് സോമര്‍സെറ്റുമായി കരാറിലെത്തി മാറ്റ് റെന്‍ഷാ. ഒരു കാലത്ത് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ അംഗമായിരുന്ന റെന്‍ഷാ കൗണ്ടിയ്ക്ക് വേണ്ടി കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും റോയല്‍ ലണ്ടന്‍ വൺ-ഡേ യിലും കളിക്കും.

2016-18 കാലഘട്ടത്തിലായി ഓസ്ട്രേലിയയ്ക്ക് വേണ്ടി 11 ടെസ്റ്റ് മത്സരങ്ങളില്‍ റെന്‍ഷാ കളിച്ചിട്ടുണ്ട്. സോമര്‍സെറ്റിന് വേണ്ടി 2018ൽ കളിച്ചിട്ടുള്ള താരം അവിടെ 6 മത്സരങ്ങളില്‍ നിന്ന് മൂന്ന് ശതകങ്ങള്‍ ഉള്‍പ്പെടെ 513 കൗണ്ടി റൺസും ഏകദിന കപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് 180 റൺസും നേടിയിട്ടുണ്ട്.

സറേയ്ക്ക് വേണ്ടി കൗണ്ടി കളിക്കാനായി അശ്വിന്‍ ഇന്നിറങ്ങും

ജൂലൈ 11ന് ആരംഭിയ്ക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ കളിക്കും. സോമര്‍സെറ്റിനെതിരെയുള്ള മത്സരത്തിലാണ് താരം ഇന്ന് കളിക്കാനിറങ്ങുന്നത്. ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിനൊപ്പം ഇംഗ്ലണ്ടിലുള്ള അശ്വിന് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള ആവശ്യമായ മത്സരപരിചയം ഇതുവഴി ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ബിസിസിഐ വാഷിംഗ്ടൺ സുന്ദറിനും ഒരു കൗണ്ടി കരാര്‍ സാധ്യമാകുമോ എന്ന് അന്വേഷിക്കുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

ടി20 ബ്ലാസ്റ്റിന് ഡെവണ്‍ കോണ്‍വേയുടെ സേവനം ഉറപ്പാക്കി സോമര്‍സെറ്റ്

ഈ വര്‍ഷത്തെ വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിന് ന്യൂസിലാണ്ട് താരം ഡെവണ്‍ കോണ്‍വേയും. താരം സോമര്‍സെറ്റുമായാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കുവാന്‍ കരാറിലെത്തിയിരിക്കുന്നത്. ടീമിന്റെ 9 ഗ്രൂപ്പ് ഘട്ട മത്സരത്തിലെങ്കിലും താരം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ന്യൂസിലാണ്ടിനായി 14 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 473 റണ്‍സാണ് നേടിയിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെ ഈ വര്‍ഷം ആദ്യം പുറത്താകാതെ നേടിയ 99* ആണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

മൂന്ന് ഏകദിനങ്ങളിലും താരം ന്യൂസിലാണ്ടിന് വേണ്ടി കളിച്ചിട്ടുണ്ട്.

സോമര്‍സെറ്റില്‍ തന്റെ കരാര്‍ 2022 വരെ ദൈര്‍ഘിപ്പിച്ച് സ്റ്റീവ് ഡേവിസ്

സോമര്‍സെറ്റുമായി തന്റെ കരാര്‍ പുതുക്കി മുന്‍ ഇംഗ്ലണ്ട് താരം സ്റ്റീവ് ഡേവിസ്. സോമര്‍സെറ്റിന്റെ വിക്കറ്റ് കീപ്പര്‍ താരമായ ഡേവിസ് 2022 വരെ കൗണ്ടിയില്‍ തുടരും. 2017 സീസണിന് മുമ്പാണ് സറേയില്‍ നിന്ന് താരം സോമര്‍സെറ്റില്‍ എത്തിയത്. ഇവിടെ 3300 ലധികം റണ്‍സും 200നടുത്ത് കീപ്പിംഗ് ഡിസ്മിസലുകളും താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

34 വയസ്സുകാരന്‍ താരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സോമര്‍സെറ്റുമായി കരാര്‍ പുതുക്കുന്ന ആറാമത്തെ താരം ആണ്. ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീഷ് ഉള്‍പ്പെടെ വേറെ അഞ്ച് താരങ്ങള്‍ കൂടി കൗണ്ടിയുമായുള്ള കരാര്‍ പുതുക്കിയിരുന്നു.

മദ്യ ബ്രാൻഡിന്റെ ലോഗോയുള്ള ജേഴ്‌സി ധരിക്കാൻ വിസമ്മതിച്ച് പാകിസ്ഥാൻ താരം

മദ്യ ബ്രാൻഡിന്റെ ലോഗോയുള്ള ജേഴ്സി ധരിക്കാൻ വിസ്സമ്മതിച്ച് പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം. ഇംഗ്ലീഷ് കൗണ്ടിയിലെ ടി20 ബ്ലാസ്റ്റിൽ സോമർസെറ്റിന് വേണ്ടി കളിക്കുന്ന സമയത്താണ് താരം മദ്യ ബ്രാൻഡിന്റെ ലോഗോയുള്ള ജേഴ്സിധരിക്കില്ലെന്ന് പറഞ്ഞത്. പാകിസ്ഥാൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇംഗ്ലണ്ടിൽ തങ്ങിയ താരം കഴിഞ്ഞ ദിവസം സോമർസെറ്റിന് വേണ്ടി കളിച്ചിരുന്നു.

എന്നാൽ ബാബർ അസം മത്സരത്തിൽ മധ്യ ബ്രാൻഡിന്റെ ലോഗോയുള്ള ജേഴ്സിയുമായാണ് ഇറങ്ങിയത്. തുടർന്ന് അത് തെറ്റുപറ്റിയതാണെന്നും ഇനിയുള്ള മത്സരങ്ങളിൽ താരം മദ്യ ബ്രാൻഡിന്റെ ലോഗോയുള്ള ജേഴ്സി ധരിക്കില്ലെന്നും ടീമുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. സോമർസെറ്റിന് വേണ്ടിയുള്ള തന്റെ ആദ്യ മത്സരത്തിൽ 42 റൺസ് എടുത്ത ബാബർ അസം ടീമിന് 16 റൺസിന്റെ വിജയം നേടി കൊടുത്തിരുന്നു.

യോര്‍ക്ക്ഷയറുമായി നാല് വര്‍ഷത്തെ കരാറിലൊപ്പിട്ട് ഡൊമിനിക് ബെസ്സ്

ഈ സീസണ്‍ അവസാനം സോമര്‍സെറ്റില്‍ നിന്ന് വിട വാങ്ങുന്ന ഇംഗ്ലണ്ട് ടെസ്റ്റ് താരം ഡൊമിനിക് ബെസ്സിന് യോര്‍ക്ക്ഷയറില്‍ പുതിയ കരാര്‍. കൗണ്ടി ക്ലബ്ബുമായി 4 വര്‍ഷത്തെ കരാറാണ് താരം ഒപ്പിടുന്നത്. സോമര്‍സെറ്റിനായി 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 79 വിക്കറ്റുകളും 757 റണ്‍സും നേടുകയുണ്ടായി. ഈ പ്രകടനം താരത്തിന് ഇംഗ്ലണ്ട് ടീമില്‍ ഇടം നല്‍കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മേയില്‍ യോര്‍ക്ക്ഷയറില്‍ ഒരു മാസത്തെ ലോണില്‍ താരം കളിച്ചിരുന്നു. ഇത് തനിക്ക് കൗണ്ടിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായിച്ചുവെന്നും ഡൊമിനിക് ബെസ്സ് വ്യക്തമാക്കി. തനിക്ക് യോര്‍ക്ക്ഷയറില്‍ ലഭിയ്ക്കുന്ന അവസരങ്ങള്‍ മുതലാക്കി തനിക്ക് മികവ് പുലര്‍ത്താനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ കളിക്കുവാനുള്ള തുണയായി അത് മാറുമെന്നും ബെസ്സ് പ്രത്യാശ പ്രകടിപ്പിച്ചു.

ടി20 ബ്ലാസ്റ്റിലേക്ക് ബാബര്‍ അസം, താരം കളിക്കുക സോമര്‍സെറ്റിനായി

ഈ വര്‍ഷം ടി20 ബ്ലാസ്റ്റ് കളിക്കുവാന്‍ ബാബര്‍ അസം വീണ്ടും മടങ്ങിയെത്തും. താരം സോമര്‍സെറ്റിനായി കളിക്കുവാന്‍ വേണ്ടിയാവും തിരികെ എത്തുന്നത്. സെപ്റ്റംബര്‍ 2 മുതല്‍ ആവും ബാബര്‍ ടീമിനൊപ്പം ചേരുക. ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാക്കിസ്ഥാന്‍ ടീമിലെ അംഗമാണ് പരിമിത ഓവര്‍ ടീം നായകന്‍ കൂടിയായ ബാബര്‍ അസം.

ഒക്ടോബര്‍ 4 വരെ താരം ടി20 ബ്ലാസ്റ്റില്‍ കളിക്കും. ടീമിനായി ലീഗിലെ അവസാന ഏഴ് മത്സരങ്ങള്‍ക്കും ടീം നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ അവയില്‍ കളിക്കുവാനും ബാബര്‍ അസം ഉണ്ടാകും. കഴിഞ്ഞ വര്‍ഷം സോമര്‍സെറ്റിനായി കളിച്ച് 578 റണ്‍സാണ് താരം നേടിയത്.

ഈ സീസണ്‍ അവസാനത്തോടെ ഡൊമിനിക് ബെസ്സ് സോമര്‍സെറ്റ് വിടും

ഇംഗ്ലണ്ട് സ്പിന്നര്‍ ഡൊമിനിക് ബെസ്സ് ഈ സീസണ്‍ അവസാനത്തോടെ സോമര്‍സെറ്റ് ക്ലബ് വിടും. കൗണ്ടിയ്ക്കായി 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 79 വിക്കറ്റും 757 റണ്‍സും നേടിയിരുന്നു. ഈ പ്രകടനങ്ങളാണ് താരത്തിന് ഇംഗ്ലണ്ട് ടീമിലേക്ക് ഇടം കിട്ടിയത്. വളരെ പ്രയാസമേറിയ തീരുമാനം ആണ് ഇതെന്നും ഈ ടീമില്‍ തനിക്ക് ഏറെ മികച്ച സുഹൃത്തുക്കളുണ്ടെന്നും താന്‍ വളര്‍ന്ന് വന്നത് ഈ കൗണ്ടിയ്ക്കൊപ്പമാണെന്നും ബെസ്സ് പറഞ്ഞു.

സോമര്‍സെറ്റ് അക്കാഡമിയില്‍ നിന്നാണ് താരം വളര്‍ന്ന് വന്നത്. താരം നല്‍കിയ സേവനങ്ങള്‍ വളരെ മഹത്തരമാണെന്ന് ക്ലബ് പ്രതിനിധികള്‍ അറിയിച്ചു.

ക്രെയിഗ് ഓവര്‍ട്ടണ് സോമര്‍സെറ്റില്‍ പുതിയ കരാര്‍

ഇംഗ്ലണ്ട് പേസര്‍ ക്രെയിഗ് ഓവര്‍ട്ടണ്‍ സോമര്‍സെറ്റുമായുള്ള തന്റെ കരാര്‍ പുതുക്കി. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ പുതുക്കിയിരിക്കുന്നത്. പുതിയ കരാര്‍ പ്രകാരം താരം 2023 വരെ കൗണ്ടിയില്‍ തുടരും. ഇംഗ്ലണ്ടിന് വേണ്ടി നാല് ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള താരം 2012 ഏപ്രിലിലാണ് ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്.

നേരത്തെ താരത്തിന്റെ സഹോദരന്‍ ജെയ്മി ഓവര്‍ട്ടണ്‍ ഈ സീസണിന് ശേഷം കൗണ്ടി വിട്ട് സറേയില്‍ ചേരുമെന്ന് അറിയിച്ചിരുന്നു. സോമര്‍സെറ്റിന് വേണ്ടി കിരീടങ്ങള്‍ നേടുക എന്നതാണ് തന്റെ മോഹമെന്നും താരം വ്യക്തമാക്കി.

Exit mobile version