Picsart 23 07 23 20 04 31 981

സിറാജിന് 5 വിക്കറ്റ്, വെസ്റ്റിൻഡീസ് 255ന് പുറത്ത്!!

വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ട് ഇന്ത്യ. ഇന്ന് സിറാജിന്റെ 5 വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ വെസ്റ്റിൻഡീസിനെ 255 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. വെസ്റ്റിൻഡീസ് ഇപ്പോഴും ഇന്ത്യക്ക് 183 റൺസ് പിറകിലാണ്. ഇന്ത്യ നേരത്തെ ആദ്യ ഇന്നിംഗ്സിൽ 438 റൺസ് നേടിയിരുന്നു.

ഇന്ന് മഴ മാറി നിന്ന ദിവസത്തിൽ ഇന്ത്യ ചെറിയ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കൊണ്ടേയിരുന്നു. 37 റൺസ് എടുത്ത അതിനസെയെ മുകേഷ് കുമാർ പുറത്താക്കി. പിറകെ വിക്കറ്റുകൾ തുടരെ വീണു. സിറാജ് 60 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി.

മുകേഷ് കുമാറും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനും ഒരു വിക്കറ്റ് വീഴ്ത്തി. എത്രയും പെട്ടെന്ന് വെസ്റ്റിൻഡീസിനെ വീണ്ടും ബാറ്റു ചെയ്യിപ്പിക്കുക ആകും ഇന്ത്യയുടെ ഇന്നത്തെ ലക്ഷ്യം. അതുകൊണ്ട് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ആക്രമിച്ചു കളിക്കാൻ സാധ്യതയുണ്ട്.

Exit mobile version