Picsart 22 10 12 12 06 18 843

ഷമിയല്ല സിറാജ് ആണ് ലോകകപ്പിൽ കളിക്കേണ്ടത് എന്ന് ഗവാസ്കർ

ലോകകപ്പിൽ ബുമ്രക്ക് പകരക്കാരൻ ആകേണ്ടത് സിറാജ് ആണ് എന്ന് മുൻ ഇന്ത്യൻ താരം ഗവാസ്കർ. ഫാസ്റ്റ് ബൗളർ അടുത്തിടെ നന്നായി പന്തെറിയുന്നതിനാൽ സിറാജ് ആണ് ലോകകപ്പ് ടീമിൽ ഉണ്ടാകേണ്ടത് എന്ന് ഗവാസ്കർ പറഞ്ഞു.

“ഞാൻ സിറാജിനെ ലോകകപ്പ് ടീമിൽ എടുക്കാൻ പറയും ​​കാരണം അവൻ നന്നായി ബൗൾ ചെയ്യുന്നു, ഷമി കുറച്ചുകാലമായി കളിച്ചിട്ടില്ല,” ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു

ഒരു ലോകകപ്പിൽ നിങ്ങൾ അധികം മത്സരം കളിക്കാതെ ഇറങ്ങുന്നത് നല്ലതായിരിക്കില്ല. രണ്ട് സന്നാഹ മത്സരങ്ങളുണ്ട് എങ്കിലും ഷമിക്ക് അത് മതിയാകില്ല. നിലവിൽ പതിനഞ്ചാമത്തെ താരമായി ആരെയും തിരഞ്ഞെടുത്തിട്ടില്ല. ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് ഷമി പോയിട്ടുമില്ല. അദ്ദേഹം അധിമം ക്രിക്കറ്റ് അവസാന മാസങ്ങളിൽ കളിച്ചിട്ടില്ല എന്നത് ആശങ്കയാണ്. ഗവാസ്കർ പറഞ്ഞു.

ഷമിയുടെ മികവിൽ സംശയമില്ല. പക്ഷെ കോവിഡിന് ശേഷം തിരിച്ചുവരവ് ഒരിക്കലും എളുപ്പമല്ല. നിങ്ങളുടെ സ്റ്റാമിനയെ അത് ബാധിക്കും. സിറാജ് അവസാന കുറച്ചു കാലമായി ബൗൾ ചെയ്യുന്ന രീതി നോക്കിയാൽ അദ്ദേഹം മികച്ച രീതിയിലാണ്. ഇപ്പോൾ ഉള്ളത്. ഗവാസ്കർ പറഞ്ഞു.

Exit mobile version