ശ്രീലങ്ക 224 റണ്‍സിന് ഓള്‍ഔട്ട്, 33 റണ്‍സ് വിജയവുമായി ബംഗ്ലാദേശ്

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ 33 റണ്‍സിന്റെ വിജയം കരസ്ഥമാക്കി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 257/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 48.1 ഓവറില്‍ 224 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

4 വിക്കറ്റുമായി മെഹ്ദി ഹസനും മൂന്ന് വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്മാനും ആണ് ശ്രീലങ്കയുടെ പതനം സാധ്യമാക്കിയത്. ലങ്കന്‍ നിരയില്‍ 60 പന്തില്‍ 74 റണ്‍സുമായി വനിന്‍ഡു ഹസരംഗ മാത്രമാണ് പൊരുതി നോക്കിയത്.

Waninduhasaranga

എട്ടാം വിക്കറ്റായി താരം പുറത്തായതോടെ ശ്രീലങ്ക തങ്ങളുടെ വിജയം ഉറപ്പാക്കുകയായിരുന്നു. സൈഫുദ്ദീന്‍ രണ്ട് വിക്കറ്റ് നേടി.

ബംഗ്ലാദേശിനായി വാലറ്റം പൊരുതുന്നു

വിന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ബംഗ്ലാദേശിനായി വാലറ്റം പൊരുതുന്നു. ഇന്ന് ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ബംഗ്ലാദേശ് 328/7 എന്ന നിലയിലാണ്. 242/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് ലിറ്റണ്‍ ദാസിനെ(38) വേഗത്തില്‍ നഷ്ടമായി.

തുടര്‍ന്ന് ഷാക്കിബും മെഹ്ദി ഹസനും ചേര്‍ന്ന് ബംഗ്ലാദേശിനെ 300 കടത്തുകയായിരുന്നു. സ്കോര്‍ 315ല്‍ വെച്ച് 68 റണ്‍സ് നേടിയ ഷാക്കിബിനെ ബംഗ്ലാദേശിന് നഷ്ടമായി. 46 റണ്‍സുമായി മെഹ്ദി ഹസനും 5 റണ്‍സ് നേടി തൈജുല്‍ ഇസ്ലാമുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

വീണ്ടും ബാറ്റിംഗ് തകര്‍ച്ച, ബംഗ്ലാദേശിനെതിരെ 148 റണ്‍സിന് ഓള്‍ഔട്ട് ആയി വെസ്റ്റിന്‍ഡീസ്

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് വിന്‍ഡീസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ സംഘം മെഹ്ദി ഹസന്റെ നാല് വിക്കറ്റ് നേട്ടത്തിന് മുന്നില്‍ പതറുകയായിരുന്നു. 41 റണ്‍സ് നേടിയ റോവ്മന്‍ പവല്‍ വാലറ്റത്തോടൊപ്പം നടത്തിയ ചെറുത്ത്നില്പാണ് വിന്‍ഡീസിനെ 148 റണ്‍സിലേക്ക് എത്തിച്ചത്.

88/8 എന്ന നിലയില്‍ നിന്ന് അല്‍സാരി ജോസഫുമായി(17) 32 റണ്‍സ് കൂട്ടുകെട്ടും അകീല്‍ ഹൊസൈനുമായി(12*) 28 റണ്‍സുമാണ് അവസാന രണ്ട് വിക്കറ്റില്‍ റോവ്മന്‍ പവല്‍ നേടിയത്.

മെഹ്ദി ഹസന് പുറമെ മുസ്തഫിസുര്‍ റഹ്മാനും ഷാക്കിബ് അല്‍ ഹസനും ആതിഥേയര്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ഈ മുന്‍ ഇന്ത്യന്‍ താരമാണ് തന്റെ ബൗളിംഗ് ആരാധനാപാത്രം – മെഹ്ദി ഹസന്‍

മുന്‍ ഇന്ത്യന്‍ താരം രമേഷ് പോവാറിന്റെ ആണ് തന്റെ ബൗളിംഗ് ആരാധനാപാത്രമെന്ന് പറഞ്ഞ് ബംഗ്ലാദേശ് സ്പിന്നര്‍ മെഹ്ദി ഹസന്‍. താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ വളരെ അനായാസമേറിയതാണെന്ന് തനിക്ക് തോന്നിയെന്നും മെഹ്ദി ഹസന്‍ വെളിപ്പടുത്തി. ചെറുപ്പത്തില്‍ താന്‍ പല ബൗളിംഗ് ആക്ഷനും പരീക്ഷിച്ചുവെങ്കിലും അതിനോട് പൊരുത്തപ്പെടുവാന്‍ ഏറെ പ്രയാസപ്പെട്ടുവെന്ന് ബംഗ്ലാദേശ് താരം വ്യക്തമാക്കി.

രമേഷ് പോവാറിന്റെ ബൗളിംഗ് ആക്ഷന്‍ വളരെ അനായാസമേറിയതായി തോന്നിയെന്നും അതിന് ശേഷമാണ് താന്‍ തന്റെ ബൗളിംഗ് ഈ ശൈലിയില്‍ രൂപപ്പെടുത്തിയതെന്നും മെഹ്ദി ഹസന്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഒരു മത്സരം കണ്ടപ്പോളാണ് താന്‍ രമേഷിന്റെ ബൗളിംഗ് ശ്രദ്ധിക്കുന്നത്.

അന്നദ്ദേഹത്തിന് വളരെ അധികം വണ്ണമുണ്ടായിരുന്നു, പന്തെറിയുമ്പോള്‍ സ്പിന്നും ലഭിയ്ക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ താരത്തിന്റെ ശൈലി ഉപയോഗിക്കാമെന്ന് കരുതിയെന്നും തനിക്ക് ഏറെ മെച്ചമുണ്ടായെന്നും മെഹ്ദി ഹസന്‍ വ്യക്തമാക്കി. താന്‍ തുടക്കത്തില്‍ രമേഷിന്റെ അതേ ബൗളിംഗ് ആക്ഷനാണെങ്കിലും ഇപ്പോള്‍ ചെറിയ രീതിയില്‍ മാറ്റം വന്നിട്ടുണ്ടെന്ന് മെഹ്ദി ഹസന്‍ അഭിപ്രായപ്പെട്ടു.

ഹസന്‍ ബംഗ്ലാദേശിനായി 22 ടെസ്റ്റുകളും 41 ഏകദിനങ്ങളും 13 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് യഥാക്രമം 90, 40, 4 എന്നിങ്ങനെയാണ് താരത്തിന്റെ വിക്കറ്റ് നേട്ടം. ഇന്ത്യയ്ക്കായി ഏതാനും ടെസ്റ്റുകളും 31 ഏകദിനങ്ങളിലും കളിച്ച താരം ആറും 34 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. ഇന്ത്യയുടെ വനിത ടീമിന്റെ പരിശീലകനായും രമേഷ് പവാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിന്‍ഡീസിനു ഫോളോ ഓണ്‍, ആദ്യ ഇന്നിംഗ്സ് 111നു അവസാനിച്ചു

ബംഗ്ലാദേശിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന്റെ നാണംകെട്ട ബാറ്റിംഗ് പ്രകടനം. 111 റണ്‍സിനു ഓള്‍ഔട്ട് ആയി 397 റണ്‍സിന്റെ ലീഡ് ബംഗ്ലാദേശിനു നല്‍കി ടീം ഫോളോ ഓണിനു വിധേയനാകുകയായിരുന്നു. ഷിമ്രണ്‍ ഹെറ്റ്മ്യര്‍(39), ഷെയിന്‍ ഡോവ്റിച്ച്(37) എന്നിവരുടെ പോരാട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ വിന്‍ഡീസ് നിര തീര്‍ത്തും നിരാശാജനകമായിരുന്നു.

ഇന്നലെ 29/5 എന്ന നിലയില്‍ ഒത്തുകൂടിയ ഹെറ്റ്മ്യര്‍-ഡോവ്റിച്ച് കൂട്ടുകെട്ട് 57 റണ്‍സ് ആറാം വിക്കറ്റില്‍ നേടി പുറത്താകുകയായിരുന്നു. ഹെറ്റ്മ്യറിനെ മെഹ്ദി ഹസന്‍ സ്വന്തം ബൗളിംഗില്‍ പിടിച്ച് പുറത്താക്കിയപ്പോള്‍ ഹസന്‍ തന്നെ ഷെയിന്‍ ഡോവ്റിച്ചിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഏഴ് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസനാണ് വിന്‍ഡീസിന്റെ അന്തകനായത്. ഷാക്കിബ് അല്‍ ഹസനു 3 വിക്കറ്റ് ലഭിച്ചു.

കുരുക്കൊരുക്കി ബംഗ്ലാദേശ് സ്പിന്നര്‍മാര്‍, വിന്‍ഡീസിന്റെ പാതി സംഘം പവലിയനിലേക്ക് മടങ്ങി

508 റണ്‍സ് നേടി ഒന്നാം ഇന്നിംഗ്സില്‍ പുറത്തായ ശേഷം സ്പിന്നര്‍മാരുടെ കരുത്തില്‍ വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ട് ബംഗ്ലാദേശ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് 75/5 എന്ന നിലയിലാണ്. 29/5 എന്ന നിലയില്‍ നിന്ന് ആറാം വിക്കറ്റില്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍-ഷെയിന്‍ ഡോവ്റിച്ച് കൂട്ടുകെട്ടാണ് ദിവസം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കുവാന്‍ വിന്‍ഡീസിനെ സഹായിച്ചത്.

32 റണ്‍സുമായി ഹെറ്റ്മ്യറും ഒപ്പം 17 റണ്‍സ് നേടി ഷെയിന്‍ ഡോവ്റിച്ചുമാണ് ക്രീസില്‍ വിന്‍ഡീസിനായി നില്‍ക്കുന്നത്. ആറാം വിക്കറ്റില്‍ 46 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇതുവരെ നേടിയത്. മെഹ്ദി ഹസന്‍ മൂന്നും ഷാക്കിബ് അല്‍ ഹസന്‍ രണ്ടും വിക്കറ്റാണ് നേടിയത്.

218 റണ്‍സ് ജയം, പരമ്പര പങ്കുവെച്ച് ബംഗ്ലാദേശും സിംബാബ്‍വേയും

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ 218 റണ്‍സ് വിജയം നേടി ബംഗ്ലാദേശ്. ജയത്തോടെ പരമ്പരയില്‍ 1-1നു സിംബാബ്‍വേയ്ക്ക് ഒപ്പമെത്തുവാന്‍ ബംഗ്ലാദേശിനു സാധിച്ചു. മത്സരത്തിലെ താരമായി മുഷ്ഫിക്കുര്‍ റഹിമും പരമ്പരയിലെ താരമായി തൈജുള്‍ ഇസ്ലാമും തിരഞ്ഞെടുക്കപ്പെട്ടു. സിംബാബ്‍വേയുടെ രണ്ടാം ഇന്നിംഗ്സ് 224 റണ്‍സില്‍ അവസാനിപ്പിച്ചാണ് മികച്ച വിജയം ബംഗ്ലാദേശ് സ്വന്തമാക്കിയത്.

നേരത്തെ സിംബാബ്‍വേയുടെ ആദ്യ ഇന്നിംഗ്സ് 304 റണ്‍സില്‍ അവസാനിച്ചിരുന്നു. 443 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയ്ക്കായി ബ്രണ്ടന്‍ ടെയിലര്‍ 106 റണ്‍സുമായി പുറത്താകാതെ നിന്നു. ബ്രയാന്‍ ചാരി 53 റണ്‍സ് നേടി. മെഹ്ദി ഹസന്‍ ആണ് രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. 5 വിക്കറ്റ് താരം നേടിയപ്പോള്‍ തൈജുല്‍ ഇസ്ലാമിനു രണ്ട് വിക്കറ്റ് ലഭിച്ചു.

സ്കോര്‍:
ബംഗ്ലാദേശ്: 522/7 decl, 224/6 decl
സിംബാബ്‍വേ: 304, 224

ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍, 500 കടന്ന് ബംഗ്ലാദേശ്

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിമിന്റെ ഇരട്ട ശതകമാണ് രണ്ടാം ദിവസത്തെ പ്രത്യേകത. ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 522/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.  രണ്ടാം ദിവസം ടീമിനു രണ്ട്  വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ ദിവസം 303/5 എന്ന സ്കോറില്‍ അവസാനിപ്പിച്ച ബംഗ്ലാദേശിനു ഇന്ന് രണ്ടാം ദിവസം 219 റണ്‍സാണ് രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്.

മഹമ്മദുള്ളയെയും(36), ആരിഫുള്‍ ഹക്കിനെയും(4) നഷ്ടമായെങ്കിലും മെഹ്‍ദി ഹസനെ കൂട്ടുപിടിച്ച് മുഷ്ഫിക്കുര്‍ തന്റെ രണ്ടാം ഇരട്ട ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. കൈല്‍ ജാര്‍വിസിനാണ് ഇന്ന് വീണ് രണ്ട് വിക്കറ്റുകളും ലഭിച്ചത്. മത്സരത്തില്‍ നിന്നുള്ള തന്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയര്‍ത്താനും ജാര്‍വിസിനു സാധിച്ചു.

മുഷ്ഫിക്കുര്‍ റഹിം 219 റണ്‍സും മെഹ്ദി ഹസന്‍ 68 റണ്‍സും  നേടി ക്രീസില്‍ നില്‍ക്കെയാണ് ംഗ്ലാദേശിന്റെ ഡിക്ലറേഷന്‍. 160 ഓവറുകളാണ് ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ നേരിട്ടത്.

ജയം 295 റണ്‍സ് അകലെ, ബംഗ്ലാദേശിനു പത്ത് വിക്കറ്റ് കൈവശം

സിംബാബ്‍വേയ്ക്കെതിരെ വിജയ പ്രതീക്ഷയുമായി ബംഗ്ലാദേശ്. രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേയെ 181 റണ്‍സിനു പുറത്താക്കിയ ശേഷം 321 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 26/0 എന്ന നിലയിലാണ്. 295 റണ്‍സ് കൂടി വിജയത്തിനായി നേടേണ്ട ബംഗ്ലാദേശിനു പത്ത് വിക്കറ്റുകളാണ് കൈവശമുള്ളത്. രണ്ട് ദിവസം ശേഷിക്കെ മത്സരത്തില്‍ നിന്ന് ഒരു ഫലം തീര്‍ച്ചയായും പ്രതീക്ഷിക്കാമെന്ന സ്ഥിതിയാണുള്ളത്. 14 റണ്‍സ് നേടിയ ലിറ്റണ്‍ ദാസും 12 റണ്‍സുമായി ഇമ്രുല്‍ കൈസുമാണ് ബംഗ്ലാദേശിനായി ക്രീസില്‍ നില്‍ക്കുന്നത്.

നേരത്തെ 65.4 ഓവറില്‍ സിംബാബ്‍വേയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. തൈജുല്‍ ഇസ്ലാം രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേടി സിംബാബ്‍വേയുടെ അന്തകനായി. മെഹ്ദി ഹസന്‍ മൂന്നും നസ്മുള്‍ ഇസ്ലാം രണ്ടും വിക്കറ്റാണ് നേടിയത്.

സിംബാബ്‍വേയ്ക്കായി ക്യാപ്റ്റന്‍ ഹാമിള്‍ട്ടണ്‍ മസക‍ഡ്സ 48 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ബ്രണ്ടന്‍ ടെയിലര്‍(24), ഷോണ്‍ വില്യംസ്(20), സിക്കന്ദര്‍ റാസ(25), റെഗിസ് ചാകാബ്‍വ(20) എന്നിവര്‍ക്കാര്‍ക്കും തന്നെ ക്രീസില്‍ നിലയുറപ്പിക്കുവാന്‍ കഴിയാതെ പോയപ്പോള്‍ ടീം പ്രതിസന്ധിയിലാകുകയായിരുന്നു.

ബംഗ്ലാദേശിനു ജയം 28 റണ്‍സിനു

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ 28 റണ്‍സ് ജയം സ്വന്തമാക്കി ബംഗ്ലാദേശ്. 272 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേ മെഹ്ദി ഹസന്റെ ബൗളിംഗിനു മുന്നില്‍ തകരുകയായിരുന്നു. ഷോണ്‍ വില്യംസ് പുറത്താകാതെ 50 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സെഫാസ് സുവാവോ(35) റണ്‍സ് നേടി. മറ്റു പല ബാറ്റ്സ്മാന്മാര്‍ക്കും തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുവാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ അനുവദിച്ചില്ല.

ഒമ്പതാം വിക്കറ്റില്‍ 66 റണ്‍സ് നേടിയ ഷോണ്‍ വില്യംസ്-കൈല്‍ ജാര്‍വിസ് കൂട്ടുകെട്ട് പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിനു 28 അകലെ വരെ മാത്രമേ ടീമിനെ എത്തിക്കാനായുള്ളു. ജാര്‍വിസ് 37 റണ്‍സ് നേടി. മെഹ്ദി ഹസന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ നസ്മുള്‍ ഇസ്ലാം രണ്ട് വിക്കറ്റ് നേടി.

മെഹ്‍ദി ഹസന് രണ്ട് വിക്കറ്റ്, വിന്‍ഡീസിനു ആദ്യ സെഷനില്‍ 79 റണ്‍സ്

കിംഗ്സ്റ്റണ്‍ ടെസ്റ്റിലെ ആദ്യ ദിവസം ലഞ്ചിനു പിരിയുമ്പോള്‍ വിന്‍ഡീസ് 79/2 എന്ന നിലയില്‍ ആദ്യ ഓവറിനു ശേഷം സ്പിന്നര്‍മാര്‍ ഇരു വശത്ത് നിന്നും പന്തെറിഞ്ഞ ബംഗ്ലാദേശ് ബൗളിംഗില്‍ മെഹ്‍ദി ഹസന്‍ 2 വിക്കറ്റുമായി മികച്ചു നിന്നു. ഡെവണ്‍ സ്മിത്ത്(2), കീറണ്‍ പവല്‍(29) എന്നിവരെ നഷ്ടമായ വിന്‍ഡീസിനായി ക്രീസില്‍ ഷായി ഹോപ്(11*), ക്രെയിഗ് ബ്രാത്‍വൈറ്റ്(33*) എന്നിവരാണ് ക്രീസില്‍.

117 പന്തുകള്‍ നേരിട്ട വിന്‍ഡീസ് ഓപ്പണര്‍ ക്രെയിഗ് ബ്രാത്‍വൈറ്റ് യാതൊരു ധൃതിയുമില്ലാതെയാണ് ബാറ്റ് വീശിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

3 റണ്‍സ് എടുക്കുന്നതിനിടയില്‍ 5 വിക്കറ്റ് നഷ്ടമായി ബംഗ്ലാദേശ്, ശ്രീലങ്കയ്ക്ക് 112 റണ്‍സ് ലീഡ്

ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റില്‍ 112 റണ്‍സ് നേടി ശ്രീലങ്ക. 107/5 എന്ന നിലയില്‍ നിന്ന് 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു ആതിഥേയര്‍. 56/4 എന്ന തലേ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനു 17 റണ്‍സ് കൂടി എടുക്കുന്നതിനിടയില്‍ ലിറ്റണ്‍ ദാസിനെ(25) നഷ്ടമായി.

പിന്നീട് മഹമ്മദുള്ളയും-മെഹ്ദി ഹസനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 33 റണ്‍സ് കൂടി നേടിയെങ്കിലും അരങ്ങേറ്റക്കാരന്‍ അകില ധനന്‍ജയയുടെ ബൗളിംഗിനു മുന്നില്‍ വാലറ്റം തകര്‍ന്നടിയുകയായിരുന്നു. 17 റണ്‍സാണ് മഹമ്മദുള്ളയുടെ സംഭാവന. മെഹ്ദി ഹസന്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു.

ധനന്‍ജയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുരംഗ ലക്മലും അത്രയും തന്നെ വിക്കറ്റുകള്‍ നേടി. ദില്‍രുവന്‍ പെരേരയ്ക്കാണ് രണ്ട് വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version